രാജ്യവിരുദ്ധ മുദ്രാവാക്യം: നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്ക് ജെ.എൻ.യു അദ്ധ്യാപകരുടെ കത്ത്
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ 'രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ' ഉയർന്നെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സർവകലാശാലയിലെ ഒരു സംഘം അദ്ധ്യാപകർ രാഷ്ട്രപതി പ്രണാബ് മുഖർജിക്ക് കത്തയച്ചു. കാമ്പസിൽ ഫെബ്രുവരി 9ന് നടന്ന സംഭവത്തെ അഭിപ്രായ സ്വാതന്ത്ര്യമായോ ഭിന്നാഭിപ്രായ സ്വാതന്ത്ര്യമായോ കണ്ട് ഉപേക്ഷ കാണിക്കാവുന്നതല്ലെന്ന് അദ്ധ്യാപക സംഘടയായ നാഷണൽ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ട്(എൻ.ഡി.റ്റി.എഫ്) കത്തിൽ വ്യക്തമാക്കി.
നേരത്തെ, സമാന ആവശ്യം ഉന്നയിച്ച് മദ്രാസ് ഐ.ഐ.ടിയിലെ ഒരു സംഘം അദ്ധ്യാപരും രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു.
വിവാദ സംഭവം മാത്രമല്ല അതിലേക്ക് നയിച്ച കാരണങ്ങളും അന്വേഷണ വിധേയമാവേണ്ടതുണ്ടെന്ന് എൻ.ഡി.റ്റി.എഫ് ജനറൽ സെക്രട്ടറി വി.എസ്.നെഗി ഒപ്പിട്ട കത്തിൽ പറയുന്നു. അഭിപ്രായ സ്വാതന്ത്രത്തിനും ഭിന്നാഭിപ്രായ സ്വാതന്ത്രത്തിനും എൻ.ഡി.റ്റി.എഫ് എതിരല്ല. എന്നാൽ, രാജ്യത്തിന്രെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനെതിരെ സംഘടന ഉറച്ചു നിൽക്കും. ഛത്തീസ്ഗഡിലെ ദണ്ഡേവാഡയിൽ 76 സി.ആർ.പി.എഫ് ജവാന്മാരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയപ്പോഴും 'സമാനമായ ശക്തികൾ' കാമ്പസിൽ ആഘോഷം സംഘടിപ്പിച്ചിരുന്നെന്ന് എൻ.ഡി.റ്റി.എഫ് ചൂണ്ടിക്കാട്ടി.
ജെ.എൻ.യുവിനുളളിൽ നടക്കുന്ന പ്രവർത്തനങ്ങളെയും ഇന്നത്തെ അവസ്ഥയിലേക്ക് നയിച്ച കാരണങ്ങളെയും സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തേണ്ടതുണ്ടെന്ന് അദ്ധ്യാപകർ ആവശ്യപ്പെട്ടു.

© Copyright Keralakaumudi Online
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ