manoramaonline.com
ആധാരം അറിയേണ്ടതെല്ലാം
by സ്വന്തം ലേഖകൻ
വീടുപണിയാൻ
മനസ്സിനിഷ്ടപ്പെട്ട സ്ഥലം കണ്ടെത്തി അതിന്റെ കച്ചവട മുറപ്പിക്കുന്നതിന്
മുമ്പ് സ്ഥലത്തിന്റെ ആധാരവും മറ്റും സംബന്ധിച്ച നിയമവശങ്ങൾ പരിശോധിച്ച്
കുഴപ്പങ്ങളൊന്നും ഇല്ല എന്ന് ഉറപ്പു വരുത്തണം.
ഒന്നിലേറെ അവകാശികളുളള സ്ഥലമാണെങ്കിൽ വസ്തു സ്വന്തം പേരിലാക്കുന്നതിനു മുമ്പ് എല്ലാവരുടെ കൈയിൽ നിന്നും ‘ഒഴിമുറി’ (റിലീസ്) വാങ്ങണം. മറ്റ് ആൾക്കാർക്ക് ഭൂമിയിലൂടെ നടപ്പവകാശമുണ്ടോ, കിണർ ഉപയോഗിക്കാൻ മറ്റുളളവർക്കും അവകാശമുണ്ടോ എന്നീ കാര്യങ്ങളും പരിശോധിക്കണം.
സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് എന്തെങ്കിലും തർക്കമുളളതായി വിവരം ലഭിച്ചാൽ മുന്നാധാരം കണ്ട് ബോധ്യപ്പെടണം. ഇപ്പോഴത്തെ ഉടമസ്ഥന് മുമ്പ് വസ്തു ആരുടെ പേരിലായിരുന്നു എന്ന് കാണിക്കുന്നതാണ് മുന്നാധാരം. ചില വസ്തുവിന്റെ കാര്യത്തിൽ മുന്നാധാരം പട്ടയമായിരിക്കും. വസ്തു കൈമാറ്റത്തിന് എതിരായ വ്യവസ്ഥകൾ അതിൽ ഉണ്ടോ എന്ന് പരിശോധിക്കണം.
വസ്തുവിന്റെ ബാധ്യതാ സർട്ടിഫിക്കറ്റാണ് പരിശോധിക്കേണ്ട മറ്റൊരു രേഖ. പതിമൂന്ന് വർഷത്തെ ബാധ്യതാ സർട്ടിഫിക്കറ്റ് നിർബന്ധമായും പരിശോധിക്കണം. ഇപ്പോൾ പല ബാങ്കുകളും 30 വർഷത്തെ ബാധ്യതാ സർട്ടിഫിക്കറ്റ് ആവശ്യപ്പെടാറുണ്ട് എന്ന കാര്യവും ഓർക്കണം. സബ് രജിസ്ട്രാർ ഓഫിസിൽ നിന്നാണ് ബാധ്യതാ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്.
കരം അടച്ച രസീത് പരിശോധിച്ചാൽ വസ്തുവിനെ സംബന്ധിച്ച പല വിവരങ്ങളും അറിയാൻ കഴിയും. ബിറ്റിആർ പ്രകാരം വസ്തുവിന്റെ തരം, കോടതി, ജപ്തി നടപടികൾ എന്തെങ്കിലും ഉണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെ ഇതിലൂടെ മനസ്സിലാക്കാം. വസ്തുവിന്റെ വിസ്തീർണത്തിലോ റീസർവേ നമ്പറിലോ എന്തെങ്കിലും വ്യത്യാസമുണ്ടോ, ഭൂമി ‘പുരയിടം’ എന്ന ഗണത്തിൽപ്പെടുന്നതാണോ എന്നീ കാര്യങ്ങളും പരിശോധിക്കുന്നത് നല്ലതാണ്. വസ്തു പാടമായാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിൽ മണ്ണിട്ട് ഉയർത്തുന്നതിനും മറ്റും പ്രശ്നമുണ്ടാകും.
വാങ്ങാനുദ്ദേശിക്കുന്ന വസ്തു സർക്കാരിന്റെ ഏതെങ്കിലും നിർമാണ പദ്ധതിയിൽ ഉൾപ്പെടുന്ന സ്ഥലത്താണോ എന്നറിയാൻ ടൗൺ പ്ലാനിങ് ഓഫിസിലോ ഡെവലപ്മെന്റ് അതോറിറ്റി ഓഫിസിലോ അന്വേഷിച്ചാൽ അറിയാൻ കഴിയും.
വില്ലേഡ് ഓഫിസിലെ രസീതിൽ പട്ടയദാരുടെ പേര് എന്ന കോളത്തിൽ ഇപ്പോഴത്തെ അവകാശിയുടെ പേര് ചേർത്തിട്ടുണ്ട് എന്നും ഉറപ്പുവരുത്തേണ്ടതാണ്. ചേർത്തിട്ടില്ല എങ്കിൽ പോക്കു വരവ് നടപടികൾ പൂർത്തീകരിച്ച് ഇപ്പോഴത്തെ അവകാശിയുടെ പേരിൽത്തന്നെ തണ്ടപ്പേര് പിടിച്ചാൽ മാത്രമേ വസ്തു അയാളുടെ പൂർണമായ ഉടമസ്ഥതയിലുളളതാണെന്ന് പറയാനാകൂ.
ശ്രദ്ധിക്കാനേറെ
വാങ്ങാനുദ്ദേശിക്കുന്ന
വസ്തുവുമായി ബന്ധപ്പെട്ട് എന്തെങ്കിലും കോടതി ബാധ്യതകൾ ഉണ്ടായിരുന്നെങ്കിൽ
അത് ഒഴിവാക്കിക്കിട്ടിയ കോടതി ഉത്തരവിന്റെ ആധികാരികമായ പകർപ്പ് വില്ലേജ്
ഓഫിസിലും സബ് രജിസ്ട്രാർ ഓഫിസിലും ഫയൽ ചെയ്ത് ബാധ്യതകൾ നീക്കണം.
ഉടമ മരിച്ച ശേഷം പിന്തുടർച്ചാവകാശി എന്ന നിലയ്ക്കാണ് ഇപ്പോഴത്തെ ഉടമസ്ഥർക്ക് വസ്തു ലഭിച്ചതെങ്കിൽ മരിച്ച വ്യക്തിയുടെ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് (താലൂക്ക് തഹസീൽദാരിൽ നിന്ന്), ഫാമിലി മെമ്പർ സർട്ടിഫിക്കറ്റ്(വില്ലേജ് ഓഫിസറിൽ നിന്ന്) എന്നിവ വാങ്ങേണ്ടതാണ്.
2013 സെപ്റ്റംബർ 13 ലെ ഉത്തരവനുസരിച്ച് വസ്തു വിൽപ്പന കരാർ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാത്ത വസ്തു വിൽപ്പന കരാറിന് യാതൊരു നിയമ സാധുതയും ഉണ്ടായിരിക്കില്ല. രജിസ്ട്രേഷൻ ആവശ്യങ്ങൾക്കുളള മുക്തിയാർ ഒപ്പുവച്ചശേഷം അത് സബ് രജിസ്ട്രാർ ഓഫിസിൽ രജിസ്റ്റർ ചെയ്യുന്നതാണ് നല്ലത്.
വില്ലേജ് ഓഫിസിലോ രജിസ്ട്രാർ ഓഫിസിലോ ഉളള ന്യായവില രജിസ്റ്റർ പരിശോധിച്ചാൽ വസ്തുവിന് ഗവൺമെന്റ് നിശ്ചയിച്ചിരിക്കുന്ന ന്യായവില മനസ്സിലാക്കാൻ കഴിയും.
Low point
ടോറൻസ് സർവേ മാപ് പ്രകാരമല്ലാത്ത വസ്തു വാങ്ങുമ്പോൾ ‘സർവെ സ്കെച്ച്’ എടുത്ത് അംഗീകൃത സർവെയറെക്കൊണ്ട് വസ്തു അളന്ന് തിട്ടപ്പെടുത്തുന്നതാണ് നല്ലത്. റീ സർവെ നമ്പർ തെറ്റിയിട്ടില്ല എന്ന് ഉറപ്പ് വരുത്താൻ ഇത് സഹായിക്കും.
ഒന്നിലേറെ അവകാശികളുളള സ്ഥലമാണെങ്കിൽ വസ്തു സ്വന്തം പേരിലാക്കുന്നതിനു മുമ്പ് എല്ലാവരുടെ കൈയിൽ നിന്നും ‘ഒഴിമുറി’ (റിലീസ്) വാങ്ങണം. മറ്റ് ആൾക്കാർക്ക് ഭൂമിയിലൂടെ നടപ്പവകാശമുണ്ടോ, കിണർ ഉപയോഗിക്കാൻ മറ്റുളളവർക്കും അവകാശമുണ്ടോ എന്നീ കാര്യങ്ങളും പരിശോധിക്കണം.
സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് എന്തെങ്കിലും തർക്കമുളളതായി വിവരം ലഭിച്ചാൽ മുന്നാധാരം കണ്ട് ബോധ്യപ്പെടണം. ഇപ്പോഴത്തെ ഉടമസ്ഥന് മുമ്പ് വസ്തു ആരുടെ പേരിലായിരുന്നു എന്ന് കാണിക്കുന്നതാണ് മുന്നാധാരം. ചില വസ്തുവിന്റെ കാര്യത്തിൽ മുന്നാധാരം പട്ടയമായിരിക്കും. വസ്തു കൈമാറ്റത്തിന് എതിരായ വ്യവസ്ഥകൾ അതിൽ ഉണ്ടോ എന്ന് പരിശോധിക്കണം.
വസ്തുവിന്റെ ബാധ്യതാ സർട്ടിഫിക്കറ്റാണ് പരിശോധിക്കേണ്ട മറ്റൊരു രേഖ. പതിമൂന്ന് വർഷത്തെ ബാധ്യതാ സർട്ടിഫിക്കറ്റ് നിർബന്ധമായും പരിശോധിക്കണം. ഇപ്പോൾ പല ബാങ്കുകളും 30 വർഷത്തെ ബാധ്യതാ സർട്ടിഫിക്കറ്റ് ആവശ്യപ്പെടാറുണ്ട് എന്ന കാര്യവും ഓർക്കണം. സബ് രജിസ്ട്രാർ ഓഫിസിൽ നിന്നാണ് ബാധ്യതാ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്.
കരം അടച്ച രസീത് പരിശോധിച്ചാൽ വസ്തുവിനെ സംബന്ധിച്ച പല വിവരങ്ങളും അറിയാൻ കഴിയും. ബിറ്റിആർ പ്രകാരം വസ്തുവിന്റെ തരം, കോടതി, ജപ്തി നടപടികൾ എന്തെങ്കിലും ഉണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെ ഇതിലൂടെ മനസ്സിലാക്കാം. വസ്തുവിന്റെ വിസ്തീർണത്തിലോ റീസർവേ നമ്പറിലോ എന്തെങ്കിലും വ്യത്യാസമുണ്ടോ, ഭൂമി ‘പുരയിടം’ എന്ന ഗണത്തിൽപ്പെടുന്നതാണോ എന്നീ കാര്യങ്ങളും പരിശോധിക്കുന്നത് നല്ലതാണ്. വസ്തു പാടമായാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിൽ മണ്ണിട്ട് ഉയർത്തുന്നതിനും മറ്റും പ്രശ്നമുണ്ടാകും.
വാങ്ങാനുദ്ദേശിക്കുന്ന വസ്തു സർക്കാരിന്റെ ഏതെങ്കിലും നിർമാണ പദ്ധതിയിൽ ഉൾപ്പെടുന്ന സ്ഥലത്താണോ എന്നറിയാൻ ടൗൺ പ്ലാനിങ് ഓഫിസിലോ ഡെവലപ്മെന്റ് അതോറിറ്റി ഓഫിസിലോ അന്വേഷിച്ചാൽ അറിയാൻ കഴിയും.
വില്ലേഡ് ഓഫിസിലെ രസീതിൽ പട്ടയദാരുടെ പേര് എന്ന കോളത്തിൽ ഇപ്പോഴത്തെ അവകാശിയുടെ പേര് ചേർത്തിട്ടുണ്ട് എന്നും ഉറപ്പുവരുത്തേണ്ടതാണ്. ചേർത്തിട്ടില്ല എങ്കിൽ പോക്കു വരവ് നടപടികൾ പൂർത്തീകരിച്ച് ഇപ്പോഴത്തെ അവകാശിയുടെ പേരിൽത്തന്നെ തണ്ടപ്പേര് പിടിച്ചാൽ മാത്രമേ വസ്തു അയാളുടെ പൂർണമായ ഉടമസ്ഥതയിലുളളതാണെന്ന് പറയാനാകൂ.
ശ്രദ്ധിക്കാനേറെ
ഭാവനവായ്പയ്ക്കായി ബാങ്കുകൾ 30 വർഷത്തെ ബാധ്യതാ സർട്ടിഫിക്കറ്റ് ആവശ്യപ്പെടാറുണ്ട്.
ഉടമ മരിച്ച ശേഷം പിന്തുടർച്ചാവകാശി എന്ന നിലയ്ക്കാണ് ഇപ്പോഴത്തെ ഉടമസ്ഥർക്ക് വസ്തു ലഭിച്ചതെങ്കിൽ മരിച്ച വ്യക്തിയുടെ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് (താലൂക്ക് തഹസീൽദാരിൽ നിന്ന്), ഫാമിലി മെമ്പർ സർട്ടിഫിക്കറ്റ്(വില്ലേജ് ഓഫിസറിൽ നിന്ന്) എന്നിവ വാങ്ങേണ്ടതാണ്.
2013 സെപ്റ്റംബർ 13 ലെ ഉത്തരവനുസരിച്ച് വസ്തു വിൽപ്പന കരാർ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാത്ത വസ്തു വിൽപ്പന കരാറിന് യാതൊരു നിയമ സാധുതയും ഉണ്ടായിരിക്കില്ല. രജിസ്ട്രേഷൻ ആവശ്യങ്ങൾക്കുളള മുക്തിയാർ ഒപ്പുവച്ചശേഷം അത് സബ് രജിസ്ട്രാർ ഓഫിസിൽ രജിസ്റ്റർ ചെയ്യുന്നതാണ് നല്ലത്.
വില്ലേജ് ഓഫിസിലോ രജിസ്ട്രാർ ഓഫിസിലോ ഉളള ന്യായവില രജിസ്റ്റർ പരിശോധിച്ചാൽ വസ്തുവിന് ഗവൺമെന്റ് നിശ്ചയിച്ചിരിക്കുന്ന ന്യായവില മനസ്സിലാക്കാൻ കഴിയും.
Low point
ടോറൻസ് സർവേ മാപ് പ്രകാരമല്ലാത്ത വസ്തു വാങ്ങുമ്പോൾ ‘സർവെ സ്കെച്ച്’ എടുത്ത് അംഗീകൃത സർവെയറെക്കൊണ്ട് വസ്തു അളന്ന് തിട്ടപ്പെടുത്തുന്നതാണ് നല്ലത്. റീ സർവെ നമ്പർ തെറ്റിയിട്ടില്ല എന്ന് ഉറപ്പ് വരുത്താൻ ഇത് സഹായിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ