Pradeep KT added 2 new photos.
കായും വിത്തുമുണ്ടാക്കുന്ന സസ്യങ്ങളിലെ പോളിനേഷന്‍ എന്ന പ്രക്രിയ.
ഷഡ്പദങ്ങളും പക്ഷിമൃഗാദികളും സസ്യങ്ങളെ അവയുടെ വംശവര്‍ദ്ധനക്കായി സഹായിക്കുന്നതെങ്ങിനെയെന്നു നോക്കാം

മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും ഭക്ഷണമാകുന്ന കായ് കനികള്‍
സസ്യങ്ങളില്‍ ഉണ്ടാകാനും അവയുടെ വിത്തുകളുമുണ്ടാകാന്‍ സഹായകരമാകുന്ന വളരേ
പ്രാധാന്യമുള്ള ഒരു സംഗതിയാണ് പോളിനേഷന്‍. സസ്യങ്ങളുടെ വംശ വര്‍ദ്ധന ദൂര
ദേശങ്ങളിലേക്ക് വ്യാപരിക്കാന്‍, പ്രകൃതി പലപ്പോഴും ജന്തു ജാലങ്ങള്‍ക്ക്
ഭക്ഷ്യയോഗ്യമായ ഒരു ഭാഗമുള്ള ഫലങ്ങള്‍ പുനര്‍ സൃഷ്ടിക്കായുള്ള
രഹസ്യഅജണ്ടയായി ഉണ്ടാക്കപെടുകയും അവ ഭക്ഷിച്ചവയുടെ വിസര്‍ജ്ജ്യങ്ങള്‍ വഴി
വിത്തുകളുടെ വിതരണം ജൈവരീതിയില്‍ പല കാതം ദൂരേക്ക്
എത്തിക്കാനുമിടയാകാറുണ്ട്.
സാമാന്യമായി പറഞ്ഞാല്‍ 'പോളിനേഷന്‍' എന്നാല്‍ സസ്യങ്ങളുടെ പുരുഷ പ്രകൃതിയായ ഭാഗത്തെ "പോളന്‍" (പൂക്കളിലെ 'സ്റ്റാമെന്‍') എന്നതു സ്ത്രീ പ്രകൃതിയായ ഭാഗത്തെ 'കാര്‍പ്പെല്‍' ലിനോടു ചേരുന്ന പ്രക്രിയയാണെന്ന് പറയപ്പെടുന്നു. പോളനിലും കാര്‍പ്പലിലും വംശവര്‍ദ്ധനക്ക് സഹായിക്കുന്ന സ്പേര്‍ംസ് അടങ്ങിയിട്ടുണ്ട്.
മുകളില്‍ കാണിച്ച ലില്ലി പൂവില്‍
പൂവിന്റെ പുരുഷ പ്രകൃതിയായ ഭാഗം:- "പോളന്‍" ഉള്‍ക്കൊള്ളുന്ന പൂക്കളിലെ 'സ്റ്റാമെന്‍' എന്ന 'ഏന്‍തെറും' 'ഫിലമെന്റും' ചേര്‍ന്ന ഭാഗം
സ്ത്രീ പ്രകൃതിയായ പൂക്കളുടെ ഭാഗം:- പൂക്കളുടെ അടിഭാഗത്ത് സ്റ്റിഗ്മയും സൈലും ഓവറിയോട് ചേര്‍ന്ന 'കാര്‍പ്പെല്‍'
മറ്റു ചിത്രത്തിലെ പോളിനേഷന്‍ പ്രക്രിയയില്‍
1. ആദ്യം പോളന്‍ തരികള്‍ സ്റ്റിഗ്മയിലെ പശയില്‍ ഒട്ടിപിടിക്കുന്നു
2. പിന്നെ സറ്റൈല്‍ റ്റ്യൂബു വഴി പൂം ബീജം താഴേക്ക്
3. താഴേ ഫീമെയ്ല്‍ ഓവ്യൂള്‍സുമായി സംയോജിക്കുന്നു
4. പിന്നീട് ഓവ്യൂള്‍സ് വിത്തായും ഓവറി പഴമായും വളരുന്നു.
മിക്കവാറും സസ്യങ്ങളില്‍ ഒന്നിലേറേ സസ്യങ്ങള്‍ പോളിനേഷന് അവശ്യമാണ്, അതിനെ ക്രോസ് പോളിനേഷന്‍ എന്നും എന്നാല്‍ ഒരേ പൂവില്‍ രണ്ടു ഭാഗങ്ങളുമുള്ള സസ്യങ്ങളീലേതിനെ സെല്‍ഫ് പോളിനേഷന്‍ എന്നും പറയുന്നു.
ഏകദേശം എണ്‍പതു ശതമാനത്തോളം പ്രകൃതിയില്‍ നടക്കുന്ന മറ്റു സസ്യങ്ങളുമായി പോളിനേഷന് കിളികളും വവ്വാലുകളും കീടങ്ങളും പോലുള്ള ജീവനുള്ള ജന്തുക്കളുടെ സഹായമുള്ള പ്രവൃത്തിയെ ബയോട്ടിക് പോളിനേഷന്‍ എന്നു വിളിക്കുന്നു. അതിനായി ഇവയെ ആകര്‍ഷിക്കാനാവുന്ന ഭംഗിയാര്‍ന്ന, സുഗന്ധം പൊഴിക്കും പൂക്കളും മാധുര്യമേറും തേനും, പഴങ്ങളും പോലേ എന്തെങ്കിലും ഈ സസ്യജാലം സഹായിക്കുന്നവര്‍ക്കായി പ്രതിഫലം നല്‍കാന്‍ തങ്ങളുടെ കൈവശമുണ്ടാക്കി വക്കും.
ഒന്നും കൈയ്യില്‍ കരുതാത്ത തട്ടിപ്പു വീരന്മാരായ സസ്യങ്ങളും, കിട്ടാവുന്നതെല്ലാം ആവോളം ഭുജിച്ച് പോളിനേഷനു ഒട്ടും സഹായിക്കാത്ത കൃമി കീടങ്ങളും മനുഷ്യ ജാതിയിലെന്ന പോലേ ഇവരുടെ ലോകത്തുമുണ്ടെന്നതാണ് വാസ്തവം.
ഇത്തരത്തില്‍ ബാക്കിയുള്ള ഇരുപതു ശതമാനത്തോളം പോളിനേഷന്‍ പുല്ലുകളിലും, സ്തൂപികാഗ്ര മരങ്ങളിലും, ഇലപൊഴിക്കും മരങ്ങളിലുമെല്ലാം കാറ്റിന്റെ സഹായത്തോടേ നടക്കുന്നതിനെ ആനിമോഫിലിയെന്നും വെള്ളത്തിലൂടേ ജലസസ്യങ്ങളിലേതിനെ ഹൈഡ്രോ ഫിലിയെന്നും വിളിക്കപ്പെടുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ