2/29/2016

ജി. സുധാകരന്‍ അസഭ്യം പറഞ്ഞു, വനിതാ നേതാവ് വേദിയില്‍ പൊട്ടിക്കരഞ്ഞു

janmabhumidaily.com

ജി. സുധാകരന്‍ അസഭ്യം പറഞ്ഞു, വനിതാ നേതാവ് വേദിയില്‍ പൊട്ടിക്കരഞ്ഞു

ജന്മഭൂമി
g-sudhakaranആലപ്പുഴ: റോഡ് ഉദ്ഘാടന വേദിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ മേഖല പ്രസിഡന്റുമായ വനിത നേതാവിനെ ജി. സുധാകരന്‍ എംഎല്‍എ അസഭ്യം പറഞ്ഞ് അപമാനിച്ചു. വനിതാ നേതാവ് പൊട്ടിക്കരഞ്ഞ് വേദിവിട്ടിട്ടും സുധാകരന്‍ ശകാരം തുടര്‍ന്നു. അമ്പലപ്പുഴ തോട്ടപ്പളളി കൊട്ടരവളപ്പ് – ലക്ഷ്മിത്തോപ്പ് റോഡിന്റെ നിര്‍മ്മാണോദ്ഘാടന വേദിയിലാണ് മുന്‍മന്ത്രി കൂടിയായ ജി. സുധാകരന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ഉറഞ്ഞു തുളളിയത്.
സ്വാഗതം പറയുമ്പോള്‍ വനിതാ നേതാവ് ഉഷയുടെ പേര് പരാമര്‍ശിച്ചപ്പോഴാണ് പ്രസംഗം തടസ്സപ്പെടുത്തി സുധാകരന്‍ ഇടപെട്ടത്. തോട്ടപ്പളളി ലോക്കല്‍ കമ്മറ്റിയ്ക്ക് കീഴിലുളള കൊട്ടാരവളപ്പ് തെക്ക് ബ്രാഞ്ച് സെക്രട്ടറിയായ ഉഷ സാലി, ജി. സുധാകരന്‍ മന്ത്രിയായിരുന്നപ്പോള്‍ ഇദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിലും അംഗമായിരുന്നു. സ്റ്റാഫിലുണ്ടായിരുന്നപ്പോള്‍ ശമ്പളം വാങ്ങി വിഴുങ്ങിയെന്നതടക്കുളള നിരവധി ആക്ഷേപങ്ങളും ചൊരിഞ്ഞ സുധാകരന്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താനും ഉഷാസാലി ശ്രമിച്ചെന്ന് കുറ്റപ്പെടുത്തി. ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും മൈക്കിലൂടെ പറഞ്ഞു.
വിവിധ രാഷ്ട്രീയ കക്ഷികളിലെ നേതാക്കളും ജനപ്രതിനിധികളുമെല്ലാം ഇരുന്ന വേദിയിലാണ് സുധാകരന്‍ നിലവിട്ട് പെരുമാറിയത്. എംഎല്‍എ പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടും ഉദ്ഘാടന ചടങ്ങിന്റെ സദസ്സ് ശുഷ്‌ക്കമായതാണ് എംഎല്‍എയെ ചൊടിപ്പിച്ചതെന്ന് അറിയുന്നു. എം. എം. മണിയെപ്പോലെ സുധാകരന്‍ നിലവിട്ട് പെരുമാറിയത് ശരിയായില്ലെന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റേയും നിലപാട്. സുധാകരന്റെ റെക്കോര്‍ഡ് ചെയ്ത പ്രസംഗം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനും പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും കൈമാറാനുളള ഒരുക്കത്തിലാണ് വനിതാ നേതാവ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1