mathrubhumi.com
രാജീവ്ഗാന്ധി വധക്കേസ്: നളിനിക്ക് പരോള്‍ അനുവദിച്ചു
ചെന്നൈ:
രാജീവ്ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന നളിനിക്ക്
ജയില്‍ അധികൃതര്‍ പരോള്‍ അനുവദിച്ചു. പിതാവിന്റെ ശവസംസ്‌കാര ചടങ്ങില്‍
പങ്കെടുക്കാന്‍ രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് പരോള്‍.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അവര്‍ നാളെ പുറത്തിറങ്ങിയേക്കും.
വെല്ലൂരിലെ വനിതാ ജയിലിലാണ് അവരെ പാര്‍പ്പിച്ചിട്ടുള്ളത്. 1991 ല്‍ അറസ്റ്റിലായ നളിനി വര്‍ഷങ്ങളായി ജയിലിലാണ്. 1991 മെയ് 21 നാണ് മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി കൊല്ലപ്പെട്ടത്. കേസില്‍ 1998 ജനവരി 28 ന് വിചാരണ കോടതി നളിനി അടക്കമുള്ളവര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. 2000 ഏപ്രിലില്‍ സംസ്ഥാന സര്‍ക്കാര്‍ വധശിക്ഷ ജീവപര്യന്തമായി കുറച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ