മുംബൈ: മേല്‍ക്കൂര വാടകയ്ക്ക് നല്‍കി കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭ്യമാക്കുന്ന പദ്ധതിയുമായി കമ്പനികള്‍.
വ്യവസായ സ്ഥാപനങ്ങള്‍, വാണിജ്യ കെട്ടിടങ്ങള്‍, മാളുകള്‍, ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി എന്നിവിടങ്ങളില്‍ സോളാന്‍ പാനലുകള്‍ കമ്പനികള്‍ സ്ഥാപിക്കും. പകരമായി ഉടമയെക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കുന്നതാണ് പദ്ധതി.
മേല്‍ക്കൂരയില്‍ 240 ചതുരശ്ര മീറ്ററെങ്കിലും ഒഴിഞ്ഞുകിടക്കുന്ന സ്ഥലമുണ്ടെങ്കില്‍ പ്ലാന്റ് നിര്‍മിക്കാമെന്ന് പദ്ധതിയുമായി രംഗത്തുള്ള ഹീറോ ഫ്യൂച്വര്‍ എനര്‍ജീസ് സിഇഒ സുനില്‍ ജെയിന്‍ പറയുന്നു.
എട്ട് ചതുരശ്ര മീറ്ററെങ്കിലും സ്ഥലമുണ്ടെങ്കില്‍ ഒരു കിലോവാട്ട് വൈദ്യുതിയെങ്കിലും ഉത്പാദിപ്പിക്കാനാകുമെന്നാണ് വിലയിരുത്തല്‍. ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലത്തിലൂടെ മികച്ച വരുമാനം നേടാന്‍ കെട്ടിട ഉടമകളെ സഹായിക്കുന്നതാണ് പദ്ധതി.