2/10/2016

കെഎസ്ആർടിസി ഓർഡിനറി യാത്രാനിരക്കു കുറച്ചു

marunadanmalayali.com

തെരഞ്ഞെടുപ്പു തന്ത്രമോ ക്രൂഡ് ഓയിൽ വിലക്കുറവോ? കെഎസ്ആർടിസി ഓർഡിനറി യാത്രാനിരക്കു കുറയ...

തെരഞ്ഞെടുപ്പു തന്ത്രമോ ക്രൂഡ് ഓയിൽ വിലക്കുറവോ? കെഎസ്ആർടിസി ഓർഡിനറി യാത്രാനിരക്കു കുറയ്ക്കാൻ തീരുമാനം; മിനിമം നിരക്ക് ഏഴിൽ നിന്ന് ആറു രൂപയാക്കും; നിരക്കുകുറയ്ക്കാൻ സ്വകാര്യബസുകളോടും ആവശ്യപ്പെടും

February 10, 2016 | 07:37 PM | Permalink


സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെഎസ്ആർടിസി യാത്രാനിരക്കു കുറയ്ക്കാൻ തീരുമാനം. ഓർഡിനറി ടിക്കറ്റ് നിരക്ക് ഒരു രൂപ കുറയ്ക്കാനാണു തീരുമാനം.
ക്രൂഡോയിൽ വില കുറഞ്ഞതു കണക്കിലെടുത്താണു നിരക്കു കുറച്ചത്. മന്ത്രിസഭായോഗത്തിന്റേതാണു തീരുമാനം. ഓർഡിനറി ബസിൽ മിനിമം ചാർജ് ഏഴിൽ നിന്ന് ആറാക്കി മാറ്റും. നിരക്കുകുറയ്ക്കാൻ സ്വകാര്യബസുകളോടും ആവശ്യപ്പെടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
മറ്റുനിരക്കുകളും കുറയും. എന്നാൽ സൂപ്പർ ഫാസ്റ്റ് ബസുകളിൽ ഈ നിരക്കു ബാധകമല്ല. അതേസമയം, ക്രൂഡ് ഓയിൽ വില മുമ്പുതന്നെ കുറഞ്ഞപ്പോഴൊന്നും നിരക്കു കുറയ്ക്കാത്ത സർക്കാർ ഇപ്പോൾ നിരക്കു കുറയ്ക്കുന്നത് തെരഞ്ഞെടുപ്പു മുന്നിൽ കണ്ടാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. എന്നാൽ, സോളാർ- ബാർ കേസുകൾ കത്തിനിൽക്കെ പ്രതിച്ഛായയ്ക്കു സംഭവിച്ച ഇടിവ് മാറ്റാനും ഈ തീരുമാനം സഹായിക്കുമെന്ന പ്രതീക്ഷയിലാണു ഭരണപക്ഷം.
സിയാച്ചിനിൽ മഞ്ഞിനടിയിൽപ്പെട്ടു മരിച്ച മലയാളി സൈനികൻ സുധീഷിന്റെ കുടുംബത്തിനു സാമ്പത്തിക സഹായം നൽകാനും തീരുമാനിച്ചു. 25 ലക്ഷം രൂപ സുധീഷിന്റെ കുടുംബത്തിനു നൽകും. സുധീഷിന്റെ ഭാര്യക്കു സർക്കാർ ജോലി നൽകാനും തീരുമാനമായി.
കാസർകോട്, ആലപ്പുഴ ജില്ലകളിൽ പുതിയ കലക്ടർമാരെയും നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ആലപ്പുഴ ആർ ഗിരിജയും കാസർകോട്ട് ജി ദേവദാസും പുതിയ കലക്ടർമാരാകും.
വിവരാവകാശം'വിനയായി:കത്ത് വായിച്ച് തളർന്ന് പാവം സുരേഷ്
February 10, 2016, 3:00 am
പി. അഭിലാഷ്
ആലപ്പുഴ: അഞ്ചു ചോദ്യങ്ങൾക്ക് വിവരാവകാശ നിയമപ്രകാരം ഉത്തരം തേടി പൊതുഭരണ വകുപ്പിന് കത്തയച്ചതിന് ഇങ്ങനെയൊരു 'പണി' സുരേഷ് ഒരിക്കലും പ്രതീക്ഷിച്ചില്ല. സംശയങ്ങൾക്ക് ഉത്തരം കിട്ടിയതുമില്ല, പോസ്റ്റ്‌മാനെ കാണുമ്പോൾ ഓടിയൊളിക്കേണ്ട ഗതികേടിലുമാണ് ഈ യുവാവ്!
കോഴിക്കോട്ട് മാൻഹോളിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഓട്ടോ ഡ്രൈവർ നൗഷാദ് മരിക്കുകയും സർക്കാർ ധനസഹായം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് വിവാദമുയരുകയും ചെയ്തപ്പോഴാണ് ഹരിപ്പാട് സ്വദേശി സുരേഷിന് ഒരു 'ഐഡിയ' ഉദിച്ചത്. ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിലെത്തിയ ശേഷം 2015 ഡിസംബർ വരെ അപകടത്തിൽപ്പെട്ടും അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുന്നതിനിടയിലും എത്ര പേർ മരണമടഞ്ഞു, വിതരണം ചെയ്ത തുകയെത്ര തുടങ്ങിയ വിവരങ്ങൾ ഒന്നറിയണം. അങ്ങനെയാണ് പൊതുഭരണ വകുപ്പിലെ വിവരാവകാശ വിഭാഗത്തിലേക്ക് ഡിസംബർ രണ്ടാംവാരം കത്തയച്ചത്.
ഡിസംബർ 20ന് മറുപടി എത്തി. ആവശ്യപ്പെട്ട വിവരങ്ങൾ ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ല. വിവരങ്ങൾ ലഭ്യമാക്കാനായി ആഭ്യന്തരം, റവന്യൂ, ഫയർഫോഴ്സ് വിഭാഗങ്ങളിലേക്ക് അപേക്ഷ കൈമാറിയിട്ടുണ്ട്. പതിനഞ്ചു ദിവസം കഴിഞ്ഞപ്പോൾ ആഭ്യന്തര വകുപ്പിൽ നിന്ന് കത്തുവന്നു. വിവരങ്ങൾ അവിടെയും സൂക്ഷിച്ചിട്ടില്ലാത്തതിനാൽ ഫയർഫോഴ്സ് മേധാവിക്ക് കത്തു കൈമാറിയിരിക്കുന്നു. റവന്യൂ വിഭാഗത്തിൽ നിന്നു വന്ന മറുപടിയും തഥൈവ. കളക്ടറേറ്റുകളിലേക്ക് കത്ത് കൈമാറിയിട്ടുണ്ട് !
ഒരാഴ്ച കൂടി പിന്നിട്ടതോടെ കളക്ടറേറ്റുകളിലെ മറുപടി എത്തിത്തുടങ്ങി. ഒരിടത്തു പോലും സുരേഷ് ആവശ്യപ്പെട്ട വിവരങ്ങൾ ശേഖരിച്ചു വച്ചിട്ടില്ല. അതത് താലൂക്ക് ഓഫീസുകളിലേക്ക് അപേക്ഷ കൈമാറിയെന്നായിരുന്നു കത്തുകൾ. താമസിയാതെ താലൂക്ക് ഓഫീസുകളിൽ നിന്ന് കത്ത് വരാൻ തുടങ്ങി. ചോദ്യങ്ങൾക്ക് താലൂക്ക് ഓഫീസുകളിൽ നിന്നുള്ള മറുപടിയാണ് കത്തിൽ. ഇതുവരെ 35 താലൂക്കുകളിൽ നിന്നുള്ള മറുപടിക്കത്ത് വീട്ടിലെത്തിക്കഴിഞ്ഞു! പോസ്റ്റ്മാൻ സുരേഷിന്റെ വീട്ടിലെ സ്ഥിരം സന്ദർശകനുമായി.
ഇതിനിടെ ഫയർഫോഴ്സുകാരും പണി തുടങ്ങി. 112 ഫയർഫോഴ്സ് സ്റ്റേഷനുകൾ സംസ്ഥാനത്തുണ്ട്! ഓരോയിടത്തു നിന്നും മറുപടി ലഭിച്ചു തുടങ്ങിയതോടെ സുരേഷ് തലയിൽ കൈയും വച്ചിരിപ്പായി. കഴിഞ്ഞ ദിവസം വരെ 62 കത്തുകൾ ലഭിച്ചു. ഇവയിൽ പലതും രജിസ്റ്റേർഡ് പോസ്റ്റിലാണ് എത്തുന്നത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് സുരേഷ്. രജിസ്റ്റേർഡ് കത്തുകളുമായി സുരേഷിന്റെ ഓഫീസിലും മറ്റുള്ളവയുമായി വീട്ടിലും നെട്ടോട്ടത്തിലാണ് പോസ്റ്റ്മാൻ.
അതത് വകുപ്പുകളിൽ വിവരങ്ങൾ ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ലാത്തതിനാൽ വിവരാവകാശ നിയമപ്രകാരം മറുപടി തേടുന്നവരെ ഇതുപോലെ വട്ടംചുറ്റിച്ചുകളയും അധികൃതർ. ആലപ്പുഴ ജില്ലയിൽ വൈദ്യുതി ചാർജ് കുടിശികയുള്ളവരുടെ പേരുവിവരം ആവശ്യപ്പെട്ടയാളിനും ഇതേ ഗതികേടുണ്ടായി. ജില്ലയിലെ മുഴുവൻ കെ.എസ്.ഇ.ബി ഓഫീസുകളിലേക്കും കത്ത് കൈമാറിയിരിക്കയാണ് അധികൃതർ!
- See more at: http://news.keralakaumudi.com/beta/news.php?NewsId=TkFMUDAwODk3ODQ=&xP=RExZ&xDT=MjAxNi0wMi0xMCAwMzowMDowMA==&xD=MQ==&cID=Mw==#sthash.WJZ1gdw8.dpuf

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1