2/16/2016

500 രൂപയ്ക്ക് സ്മാർട്ട്ഫോൺ!

manoramaonline.com

500 രൂപയ്ക്ക് സ്മാർട്ട്ഫോൺ!

by സ്വന്തം ലേഖകൻ
അംബാനിയുടെ റിലയൻസ് ടെലകോം 501 രൂപയ്ക്ക് 'മൺസൂൺ ഹംഗാമ' എന്ന പേരിൽ ഫോൺ നൽകി മൊബൈലിന്റെ വിലയായ ബാക്കി തുക ഗഡുക്കളായി അടയ്ക്കാൻ അവസരമൊരുക്കിയത് അന്നു വലിയ സംഭവമായിരുന്നു. പ്രത്യേകിച്ച് കേരള മണ്ണിൽ മൊബൈലിനെ വേരുറപ്പിച്ച ഒരു പ്രധാന സംഭവമായിരുന്നു അത്. എന്നാൽ വെറും 500 രൂപക്കോ അതിൽ താഴെയുള്ള തുകയ്ക്കോ ഒരു സ്മാർട്ട് ഫോൺ ഇപ്പോൾ കയ്യിൽ കിട്ടിയാലോ? അദ്ഭുതപ്പെടേണ്ട; ഇത് ഉടൻ സാധ്യമാകും.
കേന്ദ്ര സർക്കാരിന്റെ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി റിംഗിങ് ബെൽസ് എന്ന പ്രാദേശിക മൊബൈൽ നിർമ്മാതാക്കളാണ് വിപ്ലവകരമായ നിർമ്മിതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 'ഫ്രീഡം 251' എന്ന പേരിൽ വിപണിയിലെത്തുന്ന ഫോൺ ബുധനാഴ്ച പുറത്തിറങ്ങും. ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്ഫോൺ എന്ന ഖ്യാതിക്കൊപ്പം ലോകത്ത് നിലവിൽ ലഭ്യമാകുന്ന വില കുറഞ്ഞ സ്മാർട്ട്ഫോണുകളേക്കാൾ വില കുറഞ്ഞത് എന്ന പ്രത്യേകത കൂടി 'ഫ്രീഡം 251' സ്വന്തമാക്കും.
ഏറ്റവും വില കുറഞ്ഞ ഈ സ്മാർട്ട്‌ഫോണിന്റെ ശരിയായ വില, സ്പെസിഫിക്കേഷൻ എന്നിവ ഉൾപ്പടെയുള്ള മറ്റു വിശദാംശങ്ങളൊന്നും കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇവ സംബന്ധിച്ചുള്ള പ്രഖ്യാപനം ഫോൺ പുറത്തിറക്കുന്ന ചടങ്ങിൽ നടക്കും. കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കർ, പർലമെന്റ് അംഗം മുരളി മനോഹർ ജോഷി എന്നിവർ 'ഫ്രീഡം 251' അവതരിപ്പിക്കുന്ന ചടങ്ങിൽ സംബന്ധിക്കും.
ഈ മാസം ആദ്യം 'സ്മാർട്ട് 101' എന്ന പേരിൽ വില കുറഞ്ഞ 4ജി ഫോൺ വിപണിയിലെത്തിച്ച് ശ്രദ്ധനേടിയ കമ്പനിയാണ് റിംഗിങ് ബെൽസ്. 2,999 രൂപയ്ക്ക് വിപണിയിലെത്തുന്ന ഈ 4 ജി ഫോണിന് 5 ഇഞ്ച് ഡിസ്പ്ലേ, 1.3 ജിഗാ ഹെട്സ് ക്വാഡ് കോർ SoC പ്രോസസർ, 1GB റാം, 8GB ഇൻബിൽറ്റ് സ്റ്റോറേജ് എന്നീ പ്രത്യേകതകളുണ്ട്.
രാജ്യത്തെ താരതമ്യേനകുറഞ്ഞ വരുമാനമുള്ള ജനങ്ങളുടെ ജീവിതരീതി മെച്ചപ്പെടുത്താനുള്ള ഒരു നീക്കമായാണ് വില കുറഞ്ഞ, 'ഫ്രീഡം 251' സ്മാർട്ട് ഫോണിനെ കമ്പനി സമീപിച്ചിരിക്കുന്നതെന്ന് റിംഗിങ് ബെൽസ് വൃത്തങ്ങൾ പറയുന്നു. എന്നാൽ എത്രത്തോളം വിപുലമായ തോതിൽ ഈ ഫോണിന്റെ ഉൽപാദനവും വിപണനവും ഇന്ത്യയിൽ സജീവമാകുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1