2/15/2016

ഗൾഫിലെ സമ്പന്ന മലയാളികളിൽ ഡോ. രവി പിള്ള ഒന്നാം സ്‌ഥാനത്ത്

manoramaonline.com

ഗൾഫിലെ സമ്പന്ന മലയാളികളിൽ ഡോ. രവി പിള്ള ഒന്നാം സ്‌ഥാനത്ത്

by സ്വന്തം ലേഖകൻ
ദുബായ് ∙ അറേബ്യൻ ബിസിനസ് മാഗസിൻ റിപ്പോർട്ട് പ്രകാരം ഗൾഫിലെ 50 സമ്പന്ന ഇന്ത്യക്കാരുടെ പട്ടികയിൽ 13 മലയാളികൾ. ആർപി ഗ്രൂപ്പ് കമ്പനീസ് ചെയർമാൻ ഡോ. രവി പിള്ള ആണു മലയാളികളിൽ ഒന്നാമത്. 460 കോടി ഡോളറിന്റെ (ഏകദേശം 31,300 കോടി രൂപ) ആസ്‌തിയോടെ മൊത്തം പട്ടികയിൽ മൂന്നാം സ്‌ഥാനത്തുമുണ്ട്.
ലുലു ഗ്രൂപ്പ് മേധാവി എം. എ. യൂസഫലിയാണു മലയാളികളിൽ രണ്ടാം സ്‌ഥാനത്ത്. ആകെ ആസ്‌തി 447 കോടി ഡോളർ (ഏകദേശം 30,400 കോടി രൂപ). ജെംസ് എജ്യൂക്കേഷൻ സ്‌ഥാപകനും ചെയർമാനുമായ സണ്ണി വർക്കി മൂന്നാമതാണ് – 250 കോടി ഡോളർ (17,000 കോടിയിലേറെ രൂപ). ആസ്‌റ്റർ ഡിഎം ഗ്രൂപ്പ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ നാലാമതും (170 കോടി ഡോളർ) വിപിഎസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ (150 കോടി ഡോളർ) അഞ്ചാമതുമാണ്.
ആറുമുതൽ 13 വരെയുള്ള സ്ഥാനങ്ങളിലെ മലയാളികൾ ഇവരാണ്: ശോഭ ഗ്രൂപ്പ് ചെയർമാൻ പി. എൻ. സി. മേനോൻ, ജോയ്ആലുക്കാസ് ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസ്, കെഇഎഫ് ഹോൾഡിങ്സിന്റെ കെ. ഇ. ഫൈസൽ, കോറോത്ത് മുഹമ്മദ്, തുംബെ മൊയ്തീൻ, അദീബ് അഹമ്മദ്, കെ. മുരളീധരൻ, ദിലീപ് രാഹുലൻ. എം. എ. യൂസഫലിയുടെ മരുമക്കളാണു ഡോ. ഷംഷീറും പതിനൊന്നാം സ്‌ഥാനത്തുള്ള അദീബ് അഹമ്മദും.
പട്ടികയിലെ 13 മലയാളികളുടെ ആകെ ആസ്‌തി ഏകദേശം 2000 കോടി ഡോളറാണ് (1.36 ലക്ഷം കോടി രൂപ). 50 ഇന്ത്യക്കാരുടെ ആകെ ആസ്‌തി 6000 കോടി ഡോളറാണ്. പട്ടികപ്രകാരം ഗൾഫിലെ ഏറ്റവും സമ്പന്ന ഇന്ത്യക്കാൻ സ്‌റ്റാല്യൻ ഗ്രൂപ്പ് മേധാവി സുനിൽ വസ്വാനിയാണ്. ആസ്‌തി 710 കോടി ഡോളർ. രണ്ടാം സ്‌ഥാനത്തുള്ളതു ലാൻഡ് മാർക്ക് ഗ്രൂപ്പ് ചെയർമാൻ മിക്കി ജഗ്‌ത്യാനി – 550 കോടി ഡോളർ. കമ്പനികളുടെ ആസ്‌തി, ഓഹരി വിപണി മൂല്യം തുടങ്ങിയവ അടിസ്‌ഥാനമാക്കിയാണ് അറേബ്യൻ ബിസിനസ് മാഗസിൻ പട്ടിക തയാറാക്കിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1