puthiya manoramaonline.com
ഡൗൺലോഡിങ്ങിനു സെക്കന്റുകൾ, റെക്കോർഡ് വേഗം!
ലോകത്തിലെ
ഏറ്റവും വേഗം കൂടിയതെന്ന് അവകാശപ്പെടുന്ന വിവരവിനിമയസങ്കേതിക വിദ്യ
വികസിപ്പിച്ചു. ഈ സിസ്റ്റം ഉപയോഗിച്ച് ഒരു ട്രാന്‍സ്മിറ്ററും റിസീവറും
തമ്മില്‍ ഡാറ്റ കൈമാരുന്നതിന്റെ വേഗത സെക്കന്റില്‍ 1.125 ടെറാബിറ്റ്‌സ്
ആണ്. ഒപ്റ്റിക്കല്‍ കമ്യൂണിക്കേഷന്‍ സിസ്റ്റം ഉപയോഗിച്ചാണ് പ്രവര്‍ത്തനം.
യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ റോബര്‍ട്ട് മേഹരുടെ നേതൃത്വത്തിലായിരുന്നു
പഠനം.
യുകെയിലെ ഏറ്റവും മികച്ചതെന്നു പറയപ്പെടുന്ന ബ്രോഡ്ബാന്‍ഡ് കണക്ഷന്റെ വേഗത സെക്കന്റില്‍ 24 മെഗാബിറ്റ്‌സ് ആണ് ഇപ്പോള്‍. ഇതിന്റെ അന്‍പതിനായിരം ഇരട്ടിയോളമാണ് പുതിയ വേഗത എന്നത് വിവരസാങ്കേതിക വിദ്യയുടെ പുത്തന്‍ കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കും. ഇതുവഴി ഗെയിമുകളും സിനിമകളും മറ്റും സെക്കന്റിന്റെ അംശം മാത്രം മതി ഡൗണ്‍ലോഡ് ചെയ്യാന്‍.
പ്രസരണ നഷ്ടം കൂടാതെ പ്രകാശം വളരെ ദൂരം സഞ്ചരിക്കും എന്ന ആനുകൂല്യമുള്ളത് കൊണ്ട് ദീര്‍ഘ ദൂര വാര്‍ത്താവിനിമയത്തിനായി ഒപ്റ്റിക്കല്‍ ഫൈബര്‍ കൂടുതലായി ഉപയോഗിച്ചു വരുന്നുണ്ട്. വൈദ്യുതി, മറ്റു സന്ദേശങ്ങള്‍ വഹിക്കുന്ന കമ്പികള്‍, ചുറ്റുപാടുമുള്ള ശബ്ദം എന്നിവ ഒന്നും തന്നെ ഒപ്റ്റിക്കല്‍ ഫൈബര്‍ സന്ദേശ കൈമാറ്റത്തില്‍ പ്രശ്‌നമില്ല.
വ്യത്യസ്ത തരംഗദൈര്‍ഘ്യമുള്ള തരംഗങ്ങള്‍ വഹിക്കുന്ന പതിനഞ്ചു ചാനലുകള്‍ ഉപയോഗിച്ചാണ് മേഹറും കൂട്ടരും ഈ പരീക്ഷണം നടത്തിയത്. സിഗ്‌നല്‍ അതിന്റെ ലക്ഷ്യസ്ഥാനത്തെത്തുമ്പോള്‍ എല്ലാ സിഗ്‌നലുകളും കൂടിച്ചേര്‍ന്ന് സൂപ്പര്‍ ഹൈ ബാന്‍ഡ്‌വിഡ്തുള്ള ഒരൊറ്റ ഒപ്റ്റിക്കല്‍ റിസീവറിലേയ്ക്ക് എത്തുന്നു. ഈ പതിനഞ്ചു സിഗ്‌നല്‍ ഉള്ള ചാനലിനു സൂപ്പര്‍ ചാനല്‍ സിസ്റ്റം എന്നാണ് ഇവര്‍ പേര് നല്‍കിയിരിക്കുന്നത്. നഗരങ്ങള്‍ തമ്മിലോ രാജ്യങ്ങള്‍ തമ്മിലോ ഭൂഖണ്ഡങ്ങള്‍ തമ്മിലോ ആകട്ടെ, ഇത്തരം സൂപ്പര്‍ചാനലുകള്‍ ഉപയോഗിച്ച് വളരെ പെട്ടെന്ന് തന്നെ വിനിമയം സാധ്യമാണെന്ന് മെഹെര്‍ പറയുന്നു.
ഓരോ സബ്ചാനലിന്റെയും കഴിവുകള്‍ വ്യത്യസ്തമായതിനാല്‍ മോഡുലേഷന്‍ ഫോര്‍മാറ്റ്, കോഡ് റേറ്റ് എന്നിവ എന്നിവ ക്രമീകരിച്ചു വേണം റിസീവറില്‍ ഇവ പ്രോസസ് ചെയ്യാന്‍. എന്നാലേ വിവരവിനിമയം സമ്പൂര്‍ണ്ണമാകൂ. സയന്റിഫിക് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
സൂപ്പര്‍ ചാനലിനു ഉപയോഗിക്കുന്ന മെറ്റീരിയല്‍ വ്യാവസായികാടിസ്ഥാനത്തില്‍ ലഭിക്കുന്ന ഒന്നല്ല. അതുകൊണ്ടുതന്നെ ദൂരം എത്ര കൂടുമ്പോഴും വേഗതയ്ക്ക് മാറ്റം വരുന്നില്ലെന്ന് തെളിയിക്കാന്‍ അത്ര എളുപ്പവുമല്ല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ