2/16/2016

കാന്‍സര്‍ മാറ്റുന്ന ഒരു ലക്ഷം രൂപ വിലയുള്ള മരുന്നിനു 700 രൂപ തൃശ്ശൂരില്‍ കൊളസ്ട്രോള്‍ മാറ്റുന്ന 26 രൂപ ഉള്ള മരുന്നിനു അഞ്ചു രൂപ : "മോഡി മാജിക്"

localnews.manoramaonline.com

ഇത് ‘സാധാരൺ ജൻ’ മരുന്നുകട

by ജംഷീർ
തൃശൂർ ∙ കാൻസർ രോഗികൾക്കുള്ള എണ്ണായിരത്തിലധികം രൂപ വിലവരുന്ന ജെംസിറ്റബൈൻ (Gemcitabine 1000mg inj.) എന്ന ഇൻജക്‌ഷന് 741.09 രൂപ. കൊളസ്ട്രോളിനുള്ള 26 രൂപ വില വരുന്ന ലോസാർട്ടന് (25 mg പത്തു ഗുളികളുടെ പാക്ക്) അഞ്ചു രൂപ 74 പൈസ. രോഗികളുടെ പോക്കറ്റ് കൊള്ളയടിച്ചിരുന്ന മരുന്നു കമ്പനികളെ നേരിടാൻ കേന്ദ്ര സർക്കാർ സംരംഭമായ ജൻ ഔഷധി തൃശൂരിലുമെത്തി. ബ്രാൻഡ് നാമങ്ങളിൽ സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ ലഭിക്കുന്നവയേക്കാൾ പത്തിലൊന്നു വിലയ്ക്കാണു കേന്ദ്ര സർക്കാർ സംരംഭമായ ജൻ ഒൗഷധി മെഡിക്കൽ സ്റ്റോറുകൾ മരുന്നു വിൽപന നടത്തുന്നത്.
ജൻ ഔഷധി മെഡിക്കൽ സ്റ്റോർ.
2008ൽ കേന്ദ്ര സർക്കാർ രൂപം നൽകിയ ബ്യൂറോ ഓഫ് ഫാർമ പിഎസ്‌യൂസ് ഓഫ് ഇന്ത്യയാണ് (ബിപിപിഐ) ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകൾക്കു നേതൃത്വം നൽകുന്നത്. ബിപിപിഐ പുറത്തിറക്കുന്ന 499 ജനറിക് മരുന്നുകളാണ് ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകളിൽ ലഭിക്കുക. ഇതേ മരുന്നുകൾ തന്നെ ബ്രാൻഡ് നാമത്തിൽ പുറത്തിറക്കി അമിതലാഭം നേടുകയാണു സ്വകാര്യ കമ്പനികൾ ചെയ്യുന്നത്.
ഒരു മരുന്നിന്റെ യഥാർഥ പേരാണു ജനറിക് നാമം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. വിവിധ കമ്പനികൾ വ്യത്യസ്ത പേരുകളിൽ ഈ മരുന്നുകൾ പുറത്തിറക്കും. ഇങ്ങനെ കമ്പനികൾ നൽകുന്ന പേരാണു മരുന്നിന്റെ ബ്രാൻഡ് നാമം. ബ്രാൻഡ് നാമം ഒഴിവാക്കി ജനറിക് നാമത്തിൽ ബിപിപിഐ മരുന്നുകൾ പുറത്തിറക്കുമ്പോൾ ഉയർന്ന ഗുണനിലവാരം ലഭിക്കുന്നതിനൊപ്പം മരുന്നു കമ്പനികളുടെ അമിത ലാഭത്തിൽനിന്നു രോഗികൾക്കു മോചനം ലഭിക്കുകയും ചെയ്യും.
ബിപിപിഐ പുറത്തിറക്കുന്ന മരുന്നുകൾ മാത്രം വിൽപന നടത്തുന്നതിനാൽ ജൻ ഔഷധിയിലെ മരുന്നുകളുടെ ഗുണനിലവാരം മികച്ചതാണെന്നു തൃശൂർ കേന്ദ്രത്തിന്റെ ഉടമ ദിവ്യ ബാബു അവകാശപ്പെടുന്നു. നിലവിൽ മരുന്നുകൾ മാത്രമാണെങ്കിലും വരും ദിവസങ്ങളിൽ സർജിക്കൽ ഉപകരണങ്ങളടക്കമുള്ളവ തൃശൂരിലെ ജൻ ഔഷധി കേന്ദ്രത്തിൽ വിൽപനയ്ക്കെത്തും. കേരളത്തിൽ 200 ജൻ ഔഷധി കേന്ദ്രങ്ങൾ തുടങ്ങാനാണു കേന്ദ്ര സർക്കാരിന്റെ തീരുമാനം.
ഇതിൽ ആദ്യത്തേതാണ് എംജി റോഡിലെ സെന്റർ പോയിന്റിൽ ആരംഭിച്ചത്.സ്വകാര്യ വ്യക്തികൾക്കും സംഘടനകൾക്കും സർക്കാരേതിര സംഘങ്ങൾക്കും ചാരിറ്റബിൾ സൊസൈറ്റികൾക്കും ജൻ ഔഷധി കേന്ദ്രങ്ങൾ തുടങ്ങാനാകും. ജൻ ഔഷധി കേന്ദ്രങ്ങൾ സജീവമാകുന്നതോടെ മരുന്നു കമ്പനികളുടെ അമിത വിലയിൽനിന്നു മോചനമാകുമെന്നാണു സർക്കാർ പ്രതീക്ഷ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1