2/15/2016

ഗൂഗിള്‍, പികാസയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

mangalam.com

ഗൂഗിള്‍, പികാസയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു | mangalam.com

mangalam malayalam online newspaperസാന്‍ഫ്രാന്‍സിസ്‌കോ: പ്രമുഖ സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍, പികാസയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഗൂഗിള്‍ ഫോട്ടോസിന്റെ പ്രവര്‍ത്തനം വിപുലമാക്കുന്നതിനാണ് പികാസയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. മൊബൈലിലും ഡെസ്‌ക്‌ടോപ്പ് പതിപ്പിലും സേവനം ആക്‌സസ് ചെയ്യുന്നവര്‍ക്ക് കുടുതല്‍ ഫലപ്രദമായാണ് ഗുഗിള്‍ ഫോട്ടോസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
അതിനാല്‍ രണ്ട് ഡിവൈസുകള്‍ക്ക് വേണ്ടി ഇനി പ്രത്യേക സേവനം ആവശ്യമില്ലെന്ന് ഗൂഗിള്‍ ഫോട്ടോസ് മേധാവി അനില്‍ സബര്‍വാള്‍ പറഞ്ഞു. നിലവില്‍ പികാസ ഓണ്‍ലൈനിലുള്ള ഫോട്ടോകളും വീഡിയോകളും ഉപയോക്താക്കളുടെ ഗൂഗിള്‍ ഫോട്ടോസ് അക്കൗണ്ടിലും ലഭ്യമാകും.
ഗൂഗിള്‍ ഫോട്ടോസിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ താല്‍പ്പര്യമില്ലാത്ത ഉപയോക്താക്കള്‍ക്ക് പികാസയില്‍ തന്നെ പഴയ ചിത്രങ്ങള്‍ ലഭ്യമാകും. എന്നാല്‍ പുതിയ ചിത്രങ്ങള്‍ ചേര്‍ക്കാനാകില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1