2/29/2016

കേന്ദ്ര ബജറ്റ് 2016 FEB 29

mathrubhumi.com

ഗ്രാമീണ-കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍: ചെറുകിട നികുതി ദായകര്‍ക്ക് ആശ്വാസം

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും മുന്‍തൂക്കം നല്‍കിയുള്ള ബജറ്റാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഗ്രാമീണ മേഖലകളില്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിക്ക് റെക്കോഡ് തുകയാണ് ഇത്തവണ നീക്കിവെച്ചിട്ടുള്ളത്. 38,500 കോടി രൂപ.
കാര്‍ഷിക മേഖലയ്ക്കുള്ള നിരവിധ ആനുകൂല്യങ്ങളോടൊപ്പം റോഡ്, റെയില്‍, വ്യോമഗതാഗം ഉള്‍പ്പടെ അടിസ്ഥാന സൗകര്യമേഖലയിലെ വികസന പദ്ധതികള്‍ക്കും ബജറ്റില്‍ തുക മാറ്റിവെച്ചിട്ടുണ്ട്.
10,000 കി.മീ ദേശീയ പാതയും 50,000 കി.മി സംസ്ഥാന പാതയും പുതിയതായി നിര്‍മിക്കും. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രകാരം റോഡ് വികസനത്തിന് 97,000 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്.
കൃഷിക്കാരുടെ വരുമാനം അഞ്ച് വര്‍ഷംകൊണ്ട് ഇരട്ടിയാക്കാനുള്ള നടപടികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ജൈവ കൃഷി പ്രോത്സാഹിപ്പിക്കാന്‍ 5ലക്ഷംകോടി രൂപ, കാര്‍ഷിക ജലസേചന പദ്ധതികള്‍ക്ക് 8,500 കോടി, വളം മണ്ണ് പരിശോധനകള്‍ക്ക് കൂടുതല്‍ സൗകര്യം. കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനത്തിനായി ഇ-പ്ലാറ്റ് ഫോം തുടങ്ങിയവയും പ്രഖ്യിപിച്ചിട്ടുണ്ട്. 9 ലക്ഷം കോടി രൂപയാണ് കര്‍ഷകര്‍ക്ക് വായ്പയായി നല്‍കുക.
ആദായ നികുതി ഇളവ് പരിധി വര്‍ധിപ്പിച്ചില്ലെങ്കിലും സാധാരണക്കാര്‍ക്ക് നേരിയ ആശ്വാസമായി റിബേറ്റ് തുക ഉയര്‍ത്തി. അഞ്ച് ലക്ഷം രൂപയ്ക്ക് താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നിലവില്‍ നല്‍കിയിരുന്ന 2000 രൂപയുടെ റിബേറ്റാണ് 5000രൂപയാക്കിയത്.
അതോടൊപ്പം വീട്ട് വാടക അലവന്‍ ലഭിക്കാത്തവര്‍ക്കുള്ള വാടക അലവന്‍സ് പരിധി 24,000 രൂപയില്‍നിന്ന് 60,000 രൂപയാക്കി വര്‍ധിപ്പിക്കുയും ചെയ്തു.
ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങള്‍

ആരോഗ്യമേഖല
  • എല്ലാ കുടുംബങ്ങള്‍ക്കും ഒരു ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ
  • 60 വയസിനുമേല്‍ പ്രായമുള്ളവര്‍ക്ക് 30,000 രൂപ കൂടി അധികമായി ലഭിക്കും. 
  • ജനറിക് മരുന്നുകളുടെ വിതരണത്തിനായി പ്രധാനമന്ത്രിയുടെ ജന്‍ ഔഷധി യോജന പ്രകാരം 3000 വിതരണ കേന്ദ്രങ്ങള്‍
  • എല്ലാ ജില്ലാ ആസ്പത്രികളിലും ഡയാലിസിസ് ഉപകരണങ്ങള്‍ ലഭ്യമാക്കും.

വിദ്യാഭ്യാസ മേഖല
  • അടുത്ത രണ്ട് വര്‍ഷം കൊണ്ട് 62 പുതിയ നവോദയ സ്‌കൂളുകള്‍
  • പൊതുമേഖലയിലെ പത്തും സ്വകാര്യ മേഖലയിലെ പത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തും
  • 1000 കോടി മുതല്‍ മുടക്കില്‍ ഹയര്‍ എജ്യുക്കേഷന്‍ ഫിനാന്‍സിംഗ് ഏജന്‍സി
  • സ്‌കൂളികളിലേയും കോളേജുകളിലേയും വിവിധ സര്‍ട്ടിഫിക്കറ്റുകളുടെ ഡിജിറ്റല്‍ ശേഖരണത്തിനായി ഡിജിറ്റല്‍ ഡെപ്പോസിറ്ററി സ്ഥാപിക്കും. പിന്നീട് വിവിധ ആവശ്യങ്ങള്‍ക്കായി ഇത് ഉപയോഗിക്കാം.
  • രാജ്യവ്യാപകമായി 1500 നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാനായി 1700 കോടി
  • ഓണ്‍ലൈന്‍ കോഴ്‌സുകള്‍ വഴി 2200 കോളേജുകളിലും 300 സ്‌കൂളികളിലും 500 ഐ.ടി.ഐകളിലും 50 വൊക്കേഷണല്‍ ട്രെയിനിംഗ് കേന്ദ്രങ്ങളിലും സംരംഭകത്വ ബോധവത്ക്കരണവും പരിശീലനവും നല്‍കും
അടിസ്ഥാന സൗകര്യവികസനം
  • ദേശീയ പാത 10,000 കി.മീറ്ററും സംസ്ഥാന പാത 50,000 കി.മീറ്ററും നിര്‍മിക്കും.
  •  
  • പ്രധാനമന്ത്രി ഗ്രാമ സഡക് യോജന: റോഡ് വികസനത്തിന് 97,000 കോടി രൂപ

സാമൂഹ്യക്ഷേമം
  • തൊഴിലുറപ്പ് പദ്ധതിക്ക് 38,500 കോടി
  • സ്വച്ഛ് ഭാരത് അഭിയാന് 9,000 കോടി
  • ഗ്രാമവികസനത്തിന് 87,765 കോടി
  • ഗ്രാമങ്ങളുടെ വൈദ്യുതീകരണത്തിന് 8,500 കോടിmathrubhumi.com

    വിദ്യഭ്യാസത്തിനും,നൈപുണ്യ വികസനത്തിനും മുന്‍ഗണന

    ന്യൂഡല്‍ഹി: ഉന്നത വിദ്യഭ്യാസത്തിനും നൈപുണ്യ വികസനത്തിനും ഊന്നല്‍ നല്‍കി ബജറ്റ്. ഉന്നത വിദ്യഭ്യാസ മേഖലയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് 1000 കോടി രൂപ ചെലവില്‍ ഏജന്‍സി രൂപീകരിക്കും. ലോക നിലവാരമുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങും. നൈപുണ്യ വികസനത്തിന് 1700 കോടി രൂപ അനുവദിച്ചു.
    അടുത്ത മൂന്ന് വര്‍ഷം കൊണ്ട് ഒരു കോടി യുവാക്കള്‍ക്ക് മികച്ച പരിശീലനം നല്‍കാന്‍ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന. യുവാക്കളില്‍ സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി 100 മോഡല്‍ കരിയര്‍ സെക്റ്ററുകളും 1500 മള്‍ട്ടി സ്‌കില്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും ആരംഭിക്കും
    രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 62 നവോദയ വിദ്യഭ്യാസ സ്ഥാപനങ്ങള്‍. സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കുന്നതിന് ഡിജിറ്റല്‍ സംവിധാനം. എസ്.സി,എസ്.ടി വനിതാ സംരംഭകര്‍ക്കുള്ള സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതിക്കായി 500 കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചു.
    സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ നാഷണല്‍ കരിയര്‍ സര്‍വീസുമായി ബന്ധിപ്പിക്കുമെന്ന് അരുണ്‍ ജെയ്റ്റില് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1