mathrubhumi.com
പ്രധാനമന്ത്രി ഏറ്റെടുത്ത ഗ്രാമത്തില്‍ ആദ്യമായി വൈദ്യുതി എത്തി
വാരണാസി:
പ്രധാനമന്ത്രി ഏറ്റെടുത്ത വാരണാസിയിലെ ജയാപൂര്‍ ഗ്രാമത്തില്‍
നല്ലദിനങ്ങള്‍ എത്തി. ഗ്രാമത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യമായി
വൈദ്യുതി ലഭിക്കാന്‍ പോകുന്നു. ഉത്തര്‍പ്രദേശിലെ ഈ ഗ്രാമത്തില്‍ ആകെ 810
കൂടുംബങ്ങളാണ് ഉള്ളത്. ഇവര്‍ക്കെല്ലാവര്‍ക്കും ഉടന്‍ തന്നെ സോളാര്‍
വൈദ്യുതിയാണ് ലഭിക്കാന്‍ പോകുന്നത്.
സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയില്‍ പെടുത്തിയാണ് ജയാപൂര്‍ ഗ്രാമത്തില്‍ വൈദ്യുതി എത്തുന്നത്. വെല്‍സ്പണ്‍ എനര്‍ജി ലിമിറ്റഡ് എന്ന കമ്പനിയാണ് പ്രധാനമന്ത്രിയുടെ പദ്ധതിയില്‍ പെടുത്തി ഗ്രാമത്തില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
25 കിലോ വാട്ടിന്റെ രണ്ട് സോളാര്‍ പാനലുകളാണ് ഗ്രാമത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതുകൊണ്ട് 720 കുടുംബങ്ങളില്‍ വൈദ്യുതി എത്തിക്കാനാകും. ഗ്രാമത്തിലെ എല്ലാ വീടുകളുടെയും മുകളില്‍ ഭാവിയില്‍ പാനലുകള്‍ സ്ഥാപിക്കും. രാജ്യത്തെ ആദ്യത്തെ സോളാര്‍ എനര്‍ജി ഗ്രാമമായി മാറുകയാണ് ജയാപൂര്‍.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ