2/09/2016

ഛിന്നഗ്രഹം കുതിച്ചെത്തുന്നു

manoramaonline.com

ഛിന്നഗ്രഹം കുതിച്ചെത്തുന്നു, ഭൂമിക്ക് അരികിലേക്ക്

by സ്വന്തം ലേഖകൻ
രണ്ടു വർഷം മുൻപ് ഭൂമിയുടെ സമീപത്തുകൂടി കടന്നു പോയ ഛിന്നഗ്രഹം തിരികെ വരുന്നു. കഴിഞ്ഞ തവണ ഇത് ഭൂമിക്കടുത്തുകൂടി കടന്നുപോയപ്പോൾ വലിയ വാർത്തയായിരുന്നു. എന്നാൽ ഈ ഛിന്നഗ്രഹം വീണ്ടും ഭൂമിക്ക് അരികിലേക്ക് തിരിച്ചെത്തുന്നു. ഇത്തവണത്തെ വരവും ഗവേഷകർക്കിടയിൽ ചർച്ചയാണ്. കാരണം മറ്റൊന്നുമല്ല, കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ അടുത്തു കൂടിയായിരിക്കും ഛിന്നഗ്രഹത്തിന്റെ വരവ്.
2013 TX68 എന്ന് ശാസ്ത്രലോകം പേരിട്ടിരിക്കുന ഛിന്നഗ്രഹം ആണ് രണ്ടു വർഷത്തിനു ശേഷം വീണ്ടും ഭൂമിക്ക് അടുത്തുകൂടി വരാൻ പോകുന്നത്. ശാസ്ത്രജ്ഞർ കണക്കുകൂട്ടിയത് ശരിയെങ്കിൽ, ഭൂമിയിൽനിന്നും ഏതാണ്ട് 11,000 മൈൽ അകലത്തിലായിരിക്കും നൂറടി വ്യാസമുള്ള ഈ ഛിന്നഗ്രഹം സഞ്ചരിക്കുക. പക്ഷേ, ഈ കണക്കിൽ വ്യതിയാനം വന്നേക്കാമെന്നും ശാസ്ത്രജ്ഞർ പറയുന്നു.
ഏറെ അകലത്തിലാണ് ഇത് പോകുക എങ്കിലും ഭൂമിയിൽ നിന്നും ഏതാണ്ട് പതിനാല് മില്ല്യൻ മൈലുകൾ വരെ ആകാം. രണ്ടായാലും ഭൂമിയിൽ ഉള്ളവർക്ക് എന്തെങ്കിലും അപകടം വരുത്തുന്ന അകലത്തിൽ അല്ല ഛിന്നഗ്രഹം സഞ്ചരിക്കുക. എങ്കിലും 11,000 മൈലുകൾ അകലം എന്നതും അത്ര വലിയ അകലമൊന്നുമല്ല. ചന്ദ്രൻ ബഹിരാകാശത്തു നിൽക്കുമ്പോൾ നിന്നുള്ള അകലത്തിന്റെ ഇരുപത്തൊന്നിലൊന്ന് അകലെമേയുള്ളൂ ഈ സഞ്ചാരപഥത്തിന് എന്നും ഓർക്കണം.
മുൻപൊരു ഛിന്നഗ്രഹം റഷ്യയിലെ ചെല്യാബിൻസ്കിനു മുകളിൽ വച്ച് ഭൂമിയുടെ അന്തരീക്ഷം ഭേദിച്ച ചരിത്രമുണ്ട്, മൂന്നു വർഷം മുൻപ്. അതിന്റെ വ്യാസം 65 അടി മാത്രമായിരുന്നു. ഇപ്പോൾ വരുന്ന ഛിന്നഗ്രഹം അങ്ങനെ ചെയ്യാൻ സാധ്യതയില്ലെന്ന് കണക്കുകൂട്ടുന്നു. എങ്കിലും, ഇത്തരം ഛിന്നഗ്രഹങ്ങളെ പലപ്പോഴും നിരന്തരം ട്രാക്ക് ചെയ്യുന്നില്ല എന്നുള്ളതിനാൽ ഇവയുടെ ഓർബിറ്റിന്റെ വ്യക്തമായ വലുപ്പവും അതിനാൽത്തന്നെ അതിലെ ഗതിയും കൃത്യമായി നിർണ്ണയിക്കുക ബുദ്ധിമുട്ടാണ്. എന്നാൽ, ഭൂമിക്കടുത്തു വരാൻ സാധ്യതയുള്ള 12,992 വസ്തുക്കളെ നാസ ഇപ്പോൾ ട്രാക്ക് ചെയ്യുന്നുണ്ട്. അതിൽ, 1607 എണ്ണം ഭാവിയിൽ നമുക്ക് കുഴപ്പങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളവയായി കരുതപ്പെടുന്നു. ഏതായാലും, അവയിൽ ഒന്നുംതന്നെ സമീപഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്ന് പ്രതീക്ഷിക്കുന്നു.
മാർച്ച് അഞ്ചാം തീയതിയാണ് 2013 TX68 ഭൂമിയുടെ അടുത്തുകൂടി സഞ്ചരിക്കുക. അതുകഴിഞ്ഞാൽ അടുത്ത വരവ് 2017 സെപ്റ്റംബർ 28-ന് ആണ്. ഈ ഛിന്നഗ്രഹം ഭൂമിയിലുള്ളവർക്ക് എന്തെങ്കിലും ഭീഷണിയാക്കാൻ സാധ്യതയുണ്ടെങ്കിൽ, ഇപ്പോഴല്ല, അത് 2017-ൽ മാത്രം ആയിരിക്കുമെന്നും കരുതപ്പെടുന്നു.
ഇതൊക്കെയാണെങ്കിലും ബഹിരാകാശത്തു നിന്നും മിസൈൽ പോലെ പാഞ്ഞുവരാൻ സാധ്യതയുള്ള ഈ ഛിന്നഗ്രഹങ്ങളിൽ നിന്നും ഭൂമിയിലുള്ളവർ സുരക്ഷിതരാണോ? അല്ല എന്നാണ് മുൻ അസ്ട്രോണോട്ട് ആയ എഡ് ലു പറയുന്നത്. പലപ്പോഴും വെറും ഭാഗ്യംകൊണ്ട് മാത്രമാണത്രേ ഭൂമിയിലെ ജീവജാലങ്ങൾ ചുറ്റുമായി പറന്നുകളിക്കുന്ന ഇത്തരം ഛിന്നഗ്രഹങ്ങളിൽ നിന്നൊക്കെ രക്ഷപ്പെട്ടിരിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1