mathrubhumi.com
നഴ്‌സിംഗ് റിക്രൂട്ട്‌മെന്‌റ് കേസിലെ പ്രധാന പ്രതി പിടിയില്‍
നഴ്‌സിംഗ്
റിക്രൂട്ട്‌മെന്‌റ് കേസിലെ പ്രധാന പ്രതി പിടിയില്‍. മാത്യു ഇന്റര്‍നാഷണല്‍
ഉടമ കെ.ജെ മാത്യുവാണ് അറസ്റ്റിലായത്. സി.ബി.ഐ.യാണ് മാത്യുവിനെ അറസ്റ്റ്
ചെയ്തത്. തട്ടിപ്പ് കേസില്‍ കേരളത്തില്‍ നിന്നുള്ള പ്രധാന പ്രതിയാണ്
മാത്യു. കൊച്ചിയിലുള്ള മാത്യു ഇന്റര്‍നാഷണല്‍, ജെ.കെ. ഇന്റര്‍നാഷണല്‍,
ചങ്ങനാശ്ശേരിയിലുള്ള പാന്‍ ഏഷ്യ എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ് കേസ്.
ചട്ടങ്ങള്‍ ലംഘിച്ച് കേരളത്തില്‍ നിന്ന് നഴ്‌സുമാരെ റിക്രൂട്ട് ചെയ്തതിനും ഇതിന് വന്‍ തുക ഫീസ് വാങ്ങിയതിനുമാണ് സ്ഥാപനങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊച്ചിയിലെ മാത്യു ഇന്റര്‍നാഷണല്‍ അനധികൃത റിക്രൂട്ട്‌മെന്റിലൂടെ പത്ത് കോടിയോളം രൂപയുണ്ടാക്കിയെന്നാണ് കണ്ടെത്തല്‍. കേസില്‍ രണ്ടാം പ്രതിയാണ് മാത്യു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ