2/01/2016

കാട്ടാനകളെ ഓടിക്കോ... തേനീച്ചകൾ വരുന്നു

localnews.manoramaonline.com

കാട്ടാനകളെ ഓടിക്കോ... തേനീച്ചകൾ വരുന്നു

by സ്വന്തം ലേഖകൻ
പീച്ചി ∙ കാട്ടാനകളെ തുരത്താൻ തേനീച്ച വേലികൾ തയാറാകുന്നു പാണഞ്ചേരി പഞ്ചായത്തിലെ മൈലാട്ടുംപാറ വാർഡിൽ കൃഷി വകുപ്പിന്റെ ആത്മ തൃശൂർ നടപ്പിലാക്കുന്ന പദ്ധതി നാളെ 3.30ന് എം.പി. വിൻസന്റ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കെനിയ ഉൾപ്പെടെ പല വിദേശ രാജ്യങ്ങളിലും ഫല പ്രദമായി പരീക്ഷിച്ച പദ്ധതി കേരളത്തിൽ വയനാട്ടിലും നടപ്പാക്കിയിട്ടുണ്ട്.
കാട്ടാനകളുടെയും മറ്റു വന്യമൃഗങ്ങളുടെയും ആക്രമണങ്ങളിൽ നിന്ന് വിളകളെ രക്ഷിക്കുന്നതിനൊപ്പം തേൻ, മെഴുക് എന്നിവ ഉൽപാദിപ്പിച്ച് കർഷകർക്ക് അധിക വരുമാനവും നേടാനാവുന്ന പദ്ധതിയാണ് ആത്മ ആവിഷ്കരിക്കുന്നത്. ആഫ്രിക്കയിൽ ഡോ. ലൂസി കിങ് എന്ന ശാസ്ത്രജ്ഞനാണ് പദ്ധതി ആദ്യമായി നടപ്പിലാക്കിയത്.
തൃശൂർ ജില്ലയിൽ ആത്മയുടെ നേതൃത്വത്തിൽ ജില്ലാ തല തനത് പരിപാടിയിൽ ഉൾപ്പെടുത്തി പാണഞ്ചേരി പഞ്ചായത്തിന്റെയും വനം വന്യജീവി വകുപ്പിന്റെയും സഹകരണത്തോടെയാണ് തേനീച്ച വേലി സ്ഥാപിക്കുന്നത്. കാട്ടാനകളുടെ ആക്രമണം കൊണ്ട് കൃഷി നാശം ഏറെ സംഭവിച്ച മൈലാട്ടുംപാറയിലെ രണ്ടു കിലോമീറ്റർ ദൂരത്തിലാണ് പദ്ധതി നടപ്പാക്കുക.
എട്ട് മീറ്റർ വീതം അകലത്തിൽ കാലുകൾ നാട്ടി പ്രത്യേകം രൂപകൽപന ചെയ്ത തേനീച്ചപ്പെട്ടികൾ കമ്പികളിൽ തൂക്കിയിടുകയാണ് ചെയ്യുന്നത്. തേനീച്ചകൾ പുറപ്പെടുവിക്കുന്ന ചെറിയ ഫ്രീക്വൻസിയിലുള്ള ശബ്ദം പോലും ആനകൾക്ക് ശ്രവ്യമാണ്. തേനീച്ച കൂട്ടത്തിന്റെ ഈ ശബ്ദം ആനകൾ ഇത്തരം വേലികൾക്കിരികെ വരുന്നത് തടയുന്നു.
തേനീച്ചയിൽ നിന്ന് കുത്തേറ്റാൽ ആ ഓർമ ജീവിതാവസാനംവരം നില നിൽക്കും. ഇതു കാരണം തേനീച്ചകളുള്ള ഭാഗത്തേക്ക് അവ വരാതിരിക്കുകയും ചെയ്യും. ചെലവ് കുറഞ്ഞ സംവിധാനമാണ് തേനീച്ചകൂടുകൾ സ്ഥാപിക്കാൻ വേണ്ടത്. 250 തേനീച്ചപ്പെട്ടികളിൽ നിന്ന് വാർഷിക വരുമാനമായി 10ലക്ഷം രൂപയുടെ തേൻ പ്രതീക്ഷിക്കാം. എന്നത് കർഷകർക്ക് പ്രതീക്ഷനൽകുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1