മുപ്പത് രൂപ മുടക്കിൽ സമ്പൂർണ ചികിത്സ; പക്ഷേ ആർക്ക് വേണം!
കെ.രാജൻബാബു
February 14, 2016, 12:10 am
കൊല്ലം:
മുപ്പത് രൂപ മുടക്കി ഒരു 'സ്‌മാർട്ട് കാർഡ് ' എടുത്താൽ, ശസ്ത്രക്രിയ
അടക്കം സൗജന്യ ചികിത്സയും സുഖമായി വീട്ടിലേക്ക് മടങ്ങാൻ യാത്രപ്പടിയും
നൽകുന്ന ആരോഗ്യ സുരക്ഷാ പദ്ധതി ജനത്തിന് വേണ്ടാതായോ? കഴിഞ്ഞ വർഷം 33 ലക്ഷം
സ്മാർട്ട് കാർഡുകൾ വിതരണം ചെയ്‌തെങ്കിലും ചികിത്സ തേടിയത് 5.68 ലക്ഷം
കാർഡുടമകൾ മാത്രം!.
അധികം പേരും ഇത് പ്രയോജനപ്പെടുത്താത്തതിനാലാകാം അടുത്ത വർഷത്തേക്ക് ഇതിന്റെ കരാർ നേടാൻ ഇൻഷ്വറൻസ് കമ്പനികൾ മത്സരമായിരുന്നു. കഴിഞ്ഞ മൂന്ന് വർഷം റിലയൻസ് ഇൻഷ്വറൻസ് കമ്പനി 738 രൂപ പ്രീമിയത്തിനാണ് പദ്ധതി നടത്തിയത്. അതിൽ നിന്ന് 180 രൂപ കുറച്ച്, 558 രൂപയ്‌ക്കാണ് ഐ.സി.ഐ.സി.ഐ 2016-17 വർഷത്തേക്കുള്ള കരാർ നേടിയത്.
അസംഘടിത തൊഴിലാളികൾക്ക് ത്രിതല പഞ്ചായത്തുകൾ വഴി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണിത്. കഴിഞ്ഞ സാമ്പത്തിക വർഷം 33 ലക്ഷം സ്മാർട്ട് കാർഡുകൾക്ക് പ്രീമിയമായി സർക്കാർ 236 കോടി രൂപ അടച്ചു. ഇൻഷ്വറൻസ് കമ്പനികൾ ക്ലെയിം അനുവദിച്ചത് 229 കോടി രൂപ മാത്രം. നടപ്പ് വർഷം നവംബർ വരെ 135 കോടി രൂപയുടെ ക്ലെയിം അനുവദിച്ചു. മുൻ വർഷത്തെക്കാൾ ക്ലെയിം കുറയാനാണ് സാദ്ധ്യത. ഇൻഷ്വറൻസ് കമ്പനികൾ മത്സരിച്ചതിന്റെ കാരണവും ഇതുതന്നെ. അടുത്ത വർഷം 37 ലക്ഷം സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യുകയാണ് ലക്ഷ്യം. പ്രീമിയത്തിലെ കുറവ് കാർഡുകളുടെ വർദ്ധനയിലൂടെ നികത്താം. ഇതിന്റെ രജിസ്ട്രേഷൻ ഈ മാസം അവസാനം തദ്ദേശ സ്ഥാപനങ്ങളിൽ ആരംഭിക്കും.
രണ്ടുതരം സേവനങ്ങൾ
അറിവില്ലായ്മ മൂലമാണ് ജനങ്ങൾ ഈ പദ്ധതി പ്രയോജനപ്പെടുത്താത്തതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. താലൂക്ക് ആശുപത്രികൾ മുതൽ മുകളിലോട്ടുള്ള 194 സർക്കാർ ആശുപത്രികളിലും പാനലിൽ ഉള്ള 185 സ്വകാര്യ ആശുപത്രികളിലും ഈ സേവനം ലഭിക്കും. ജനറൽ വാർഡിൽ കിടത്തി ചികിത്സയ്‌ക്ക് സ്‌മാർട്ട് കാർഡിൽ രണ്ടുതരം സേവനങ്ങൾ ലഭിക്കും. സാധാരണ ചികിത്സയ്ക്ക് ആർ.എസ്.ബി.വൈ പ്രകാരം 30,000 രൂപയുടെയും വിദഗ്ദ്ധ ചികിത്സയ്ക്ക് സംസ്ഥാന സർക്കാരിന്റെ 'ചിസ് ' പദ്ധതി പ്രകാരം 70,000 രൂപയുടെയും സഹായം ലഭിക്കും. വിദഗ്ദ്ധ ചികിത്സ വേണ്ട രോഗങ്ങൾക്ക് തുച്ഛമായ നിരക്കേയുള്ളൂ. സിസേറിയൻ മുതൽ ഹൃദയ ശസ്ത്രക്രിയ വരെ ഇതിൽ ഉൾപ്പെടും. ചികിത്സാ സഹായത്തിന് പുറമേ ഇൻഷ്വറൻസ് പരിരക്ഷയും ലഭിക്കും.
സൗജന്യമാക്കിയത് വിനയായി
സ്മാർട്ട് കാർഡിന് 30 രൂപയാണ് ഗുണഭോക്തൃ വിഹിതം. അതും പഞ്ചായത്തു വക സൗജന്യമായപ്പോഴാണ് പദ്ധതി അവതാളത്തിലായതെന്നും ചൂണ്ടിക്കാട്ടുന്നു. ഒരു രൂപ പോലും മുടക്കില്ലാത്ത പദ്ധതിയോട് ജനങ്ങൾക്ക് താത്പര്യം കുറയും. അതേസമയം, ഇൻഷ്വറൻസ് കമ്പനിയുമായുള്ള കരാർ പ്രകാരം നിശ്ചിത കാർഡുകൾക്ക് സർക്കാർ പ്രീമിയം അടച്ചേ പറ്റൂ.
- See more at:
http://news.keralakaumudi.com/beta/news.php?NewsId=TlFMTjAxMzYxMzM=&xP=RExZ&xDT=MjAxNi0wMi0xNCAwMDoxMDowMA==&xD=MQ==&cID=Mw==#sthash.EGxBQfie.dpufഅധികം പേരും ഇത് പ്രയോജനപ്പെടുത്താത്തതിനാലാകാം അടുത്ത വർഷത്തേക്ക് ഇതിന്റെ കരാർ നേടാൻ ഇൻഷ്വറൻസ് കമ്പനികൾ മത്സരമായിരുന്നു. കഴിഞ്ഞ മൂന്ന് വർഷം റിലയൻസ് ഇൻഷ്വറൻസ് കമ്പനി 738 രൂപ പ്രീമിയത്തിനാണ് പദ്ധതി നടത്തിയത്. അതിൽ നിന്ന് 180 രൂപ കുറച്ച്, 558 രൂപയ്‌ക്കാണ് ഐ.സി.ഐ.സി.ഐ 2016-17 വർഷത്തേക്കുള്ള കരാർ നേടിയത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ