2/09/2016

പരിസ്ഥിതിയെ സ്നേഹിക്കുന്നവർക്ക് ഇതൊരു വലിയ മാതൃക!

manoramaonline.com

പരിസ്ഥിതിയെ സ്നേഹിക്കുന്നവർക്ക് ഇതൊരു വലിയ മാതൃക!

by സ്വന്തം ലേഖകൻ
ആഗോളതാപനത്തിന്‍റെ ആശങ്കകള്‍ക്കിടയില്‍ മരുപ്പച്ച പോലെ എത്തുന്ന ചില വാര്‍ത്തകളിലൊന്നാണ് മൊറോക്കോയില്‍ നിന്നുള്ള സോളാര്‍ നിലയം. മൊറോക്കോയില്‍ സഹാറാ മരുഭൂമിയില്‍ സ്ഥാപിച്ചിരിക്കുന്ന ഈ സോളാര്‍ വൈദ്യുത ഉത്പാദന നിലയത്തിന്‍റെ വലിപ്പം ഏതാണ്ട് ആ രാജ്യത്തിന്‍റെ തലസ്ഥാന നഗരത്തോളം വരും.
പെട്രോളിയം ഇന്ധനമാക്കിയ ഊര്‍ജ്ജോത്പാദനത്തില്‍ നിന്നും പരിസ്ഥിതിക്ക് ഇണങ്ങിയ ഊർജ്ജോത്പാദനത്തിലേക്ക് മാറുന്നതിനാണ് വലിയനിക്ഷേപം നടത്തി ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ പ്ലാന്‍റ് മൊറോക്കോ നിര്‍മ്മിച്ചത്.
ഈ സൗരോര്‍ജ്ജ പ്ലാന്‍റിന്‍റെ ആദ്യ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചതോടെ രാജ്യത്തെ 20 ശതമാനം വൈദ്യുത ഉപയോഗം പെട്രോളിയം ഇന്ധനത്തില്‍ നിന്ന് മാറി. 2020 ഓടെ രാജ്യത്തെ 42 ശതമാനം ഊര്‍ജ്ജവും ഇതേ പ്ലാന്‍റില്‍ നിന്ന് ഉത്പാദിപ്പിക്കാനാകും. 2030 ഓടെ ഏതാണ്ട് പൂര്‍ണ്ണമായും ഊര്‍ജ്ജോത്പാദനം പരിസ്ഥിതിക്ക് അനുയോജ്യമായ രീതികളിലേക്ക് മാറ്റാനും ഇതേ പ്ലാന്‍റ് സഹായിക്കും.
2030 ആകുമ്പോഴേക്കും 52 ശതമാനം വൈദ്യുതി സോളാറിലൂടെ ഉത്പാദിപ്പിക്കാനാണ് മൊറോക്കോ ലക്ഷ്യമിടുന്നത് സോളാറിന് പുറമെ കാറ്റില്‍ നിന്നുള്ള വൈദ്യുതോല്‍പാദനത്തിലും മൊറോക്കോ ഏറെ മുന്നിലാണ്.
പാരീസ് ഉടമ്പടി ഏര്‍പ്പെടുത്തിയ ഉത്തരവാദിത്ത്വങ്ങളെ ചൊല്ലി വികസിത രാജ്യങ്ങളും സാമ്പത്തിക വളര്‍ച്ചയില്‍ കുതിക്കുന്ന രാജ്യങ്ങളും തമ്മിലടിക്കുമ്പോഴാണ്് അത്രയൊന്നും സാമ്പത്തിക പുരോഗതിയില്ലാത്ത മൊറൊക്കോയുടെ ലോകത്തിനുള്ള മാതൃക. വാക്കല്ല പ്രവര്‍ത്തിയാണ് കാര്യമെന്ന് പുതിയ സോളാര്‍ പ്ലാന്‍റലൂടെ മൊറോക്കോ കാണിച്ച് തരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1