2/15/2016

ഭീകരമേഖല’യിൽ ഇന്ധനടാങ്ക് തകരാർ: യുദ്ധവിമാനത്തിന് സാഹസികപ്പറക്കൽ

manoramaonline.com

‘ഭീകരമേഖല’യിൽ ഇന്ധനടാങ്ക് തകരാർ: യുദ്ധവിമാനത്തിന് സാഹസികപ്പറക്കൽ

by സ്വന്തം ലേഖകൻ
ബഗ്ദാദ് ∙ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകര സംഘടനയുടെ സ്വാധീനമേഖലയിലൂടെ പറക്കുമ്പോൾ ഇന്ധനടാങ്കിനു തകരാർ സംഭവിച്ച യുദ്ധവിമാനത്തെ രക്ഷിച്ചത് ഇന്ധനം പകരാനെത്തിയ യുഎസ് വിമാനം. പറന്നിറങ്ങാനുള്ള സുരക്ഷിതസ്ഥാനമെത്തുവോളം എഫ് 16 യുദ്ധവിമാനത്തിനു തുടരെ ഇന്ധനമടിച്ച് ഇരുവിമാനങ്ങളും നടത്തിയതു സാഹസികപ്പറക്കൽ.
എഫ് 16 വിമാനത്തിൽ ഇന്ധനം തീർന്നതിനെത്തുടർന്നു യുഎസ് വ്യോമസേനയുടെ കെസി–135 സ്ട്രാറ്റോടാങ്കറുമായി ബന്ധിപ്പിച്ചപ്പോഴാണു പൈലറ്റ് ഗുരുതരമായ തകരാർ കണ്ടെത്തിയത് – പതിനഞ്ചു മിനിറ്റ് നേരത്തേക്കു പറക്കാനുള്ള ഇന്ധനമേ ടാങ്കിന് ഉൾക്കൊള്ളാനാകുന്നുള്ളൂ. ആ പതിനഞ്ചു മിനിറ്റ് കൊണ്ടു സുരക്ഷിതമായി പറന്നിറങ്ങാനുള്ള സ്ഥലമെത്തുകയുമില്ല.
നിർഭാഗ്യവാനായ എഫ് 16 പൈലറ്റ് പാരഷൂട്ടിൽ ചാടി അയാളുടെ വിധിക്കു കീഴടങ്ങട്ടെയെന്നു കരുതി മടങ്ങിപ്പോരുന്നതിനു പകരം യുഎസ് സംഘം കരുതലോടെ അവസരത്തിനൊത്തുയർന്നു: ഓരോ പതിനഞ്ചു മിനിറ്റ് കൂടുമ്പോഴും ഇന്ധനം പകർന്നു നൽകി യുദ്ധവിമാനത്തിനൊപ്പം അവർ കൂടെപ്പറന്നു. കഴിഞ്ഞ വർഷം നടന്ന അസാധാരണ സംഭവം എവിടെവച്ചായിരുന്നെന്നോ യുദ്ധവിമാനം ഏതു രാജ്യത്തിന്റേതായിരുന്നെന്നോയുള്ള വിവരം യുഎസ് സേന പുറത്തുവിട്ടിട്ടില്ല.
വിമാനത്തിനു തകരാർ പറ്റിയാൽ പാരഷൂട്ട് സഹായത്തോടെ ചാടി രക്ഷപ്പെടുക മാത്രമാണു പൈലറ്റിനു മുന്നിലുള്ള പോംവഴിയെങ്കിലും ഭീകരസ്വാധീനമേഖലകളിൽ അത് അതീവ അപകടകരമാകാം. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഐഎസ് ഭീകരർ പുറത്തുവിട്ട വിഡിയോയിൽ ചുട്ടുകൊല്ലപ്പെടുന്ന ജോർദാൻകാരനായ പൈലറ്റ് മുവാത്ത് അൽ കസയിസ്‌ബിയുടെ കാര്യത്തിൽ സംഭവിച്ചത് അതാണ്.
സിറിയയിലെ ഐഎസ് സ്വാധീനമേഖലയിലൂടെ പറക്കുമ്പോൾ വിമാനത്തിനു തകരാർ നേരിട്ടതോടെ പാരഷൂട്ട് ഉപയോഗിച്ചു ചാടിയ കസയിസ്‌ബിയെ ഭീകരർ ബന്ദിയാക്കി വധിക്കുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1