2/22/2016

ഗുജറാത്തിലെ ഗ്രാമത്തിൽ പെൺകുട്ടികൾ മൊബൈൽഫോൺ ഉപയോഗിക്കുന്നതിൽ വിലക്ക്

PUTHIYA JANADHIPATHYAM .ഉണ്ണി കൊടുങ്ങല്ലൂര്‍

ഗുജറാത്തിലെ ഗ്രാമത്തിൽ പെൺകുട്ടികൾ മൊബൈൽഫോൺ ഉപയോഗിക്കുന്നതിൽ വിലക്ക്

അഹമ്മദാബാദ്: പഠനത്തിലുള്ള ശ്രദ്ധ നഷ്ടപ്പെടുമെന്ന് അവകാശപ്പെട്ടുകൊണ്ട് ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ ഗ്രാമത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചു. പെൺകുട്ടികൾ മൊബൈൽ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പിഴയായി 2100 രൂപ ഈടാക്കുകയും രക്ഷിതാക്കളുടെ ഫോൺ ഉപയോഗിക്കാനുള്ള അനുവാദവും നഷ്ടപ്പെടും.

പെൺകുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും മൊബൈൽഫോൺ ഉപയോഗം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനാൽ ഗ്രാമവാസികൾ ഭൂരിഭാഗംപേരും ചേർന്നാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്. പ്രണബന്ധങ്ങളിൽ ഒളിച്ചോട്ടങ്ങൾ പതിവാകാൻ കാരണവും മൊബൈൽ ഫോണാണെന്നാണ് ഗ്രാമപഞ്ചായത്തിൽ ഉയർന്ന മറ്റൊരു വാദം. ഗ്രാമത്തിലെ എല്ലാ വിഭാഗത്തിൽ പെട്ടവർക്കും നിരോധനം ബാധകമാണ്.ദളിതെന്നോ താക്കൂറെന്നോ പട്ടേലെന്നോ വ്യത്യാസമില്ലെന്നും പറയുന്നു. രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ വീട്ടിനുള്ളിൽ അവരുടെ ഫോൺ പെൺകുട്ടികൾക്ക് ഉപയോഗിക്കാം. എന്നാൽ നിരോധനം സ്കൂൾ കുട്ടികൾക്കാണെന്നും ഗ്രാമത്തിന് പുറത്തു പഠിക്കുന്ന സ്ത്രീകൾക്ക് മൊബൈൽ ഉപയോഗിക്കാമെന്നും പഞ്ചായത്ത് വ്യക്തമാക്കി.

കോളേജിൽ പഠിക്കുന്ന മുതിർന്ന പെൺകുട്ടികൾക്ക് നല്ലതും ചീത്തയും തിരിച്ചറിയാൻ കഴിയും. ദൂരെ നഗരത്തിൽ പോയി പഠിക്കുന്നതിനാൽ വീടുമായി ബന്ധപ്പെടാൻ ഫോൺ അത്യാവശ്യമാണ്. മൊബൈൽ ഫോൺ മൂലം ലോകത്തിൽ എന്തെല്ലാം നടക്കുന്നുവെന്ന് എല്ലാവർക്കും അറിയാം. ഇത് കലിയുഗമാണ്. വാട്ട്സ്ആപ്പിലൂടെയെല്ലാം രഹസ്യമായി പരസ്പരം സംസാരിക്കാൻ സൗകര്യങ്ങളുണ്ട്. പെൺകുട്ടികളുടെ നമ്പർ കണ്ടെത്തി അത് ഉപയോഗിച്ച് അവരെ കെണിയിലാക്കുന്നവരുടെ കൈയിൽ നിന്നും കുട്ടികളെ രക്ഷിക്കാനാണ് പുതിയ നടപടി-പഞ്ചായത്ത് അംഗം വങ്കർ പറയുന്നു. മാത്രമല്ല മൊബൈൽ ഫോൺ മൂലം പഠിത്തതിൽ പെൺകുട്ടികൾക്ക് താൽപര്യം കുറയുന്നു. ഗെയിം കളിച്ചും മറ്റും അവർ സമയം കളയുന്നു. മാത്രമല്ല പാവപ്പെട്ട രക്ഷിതാക്കൾക്ക് അവരുടെ ഫോണും റീചാർജ് ചെയ്തുകൊടുക്കേണ്ട ഭാരം കൂടി ഉണ്ടാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുമ്പ് ഉത്തർപ്രദേശിലെ അലിഗഡ് പഞ്ചായത്തിൽ പതിനെട്ട് വയസിൽ താഴെയുള്ള കുട്ടികൾ മൊബൈൽ ഉപയോഗിക്കുന്നത് പൂർണമായും നിരോധിച്ചിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1