2/16/2016

ഐഫോൺ തകരാൻ ഇതുമതി, 1970 ജനു. 1

manoramaonline.com

ഐഫോൺ തകരാൻ ഇതുമതി, 1970 ജനു. 1

by സെയ്ദ് ഷിയാസ് മിർസ
ഐഫോണിന്റെ പണി തീരാൻ കേവലം ഒരു തീയതി മാറ്റം മതി. ഐഫോണിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന പുതിയ 'ഡേറ്റ്ബഗ്' കണ്ടെത്തിയതായാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഐഫോണിന്റെ ഡേറ്റ് 1970 ജനുവരി 1 എന്ന പ്രത്യേക തീയതിയിലേക്ക് മാറ്റുമ്പോൾ ഐഫോൺ ക്രാഷ് ആകുമെന്നതാണ് ഈ ബഗിന്റെ പ്രവർത്തന രീതി.
ഐഒഎസ് 8, ഐഒഎസ് 9 എന്നീ ആപ്പിൾ ഒഎസ്‌ പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന ഐഫോൺ, ഐപാഡ്, ഐപോഡ് ടച്ച് എന്നീ ഗാഡ്‌ജറ്റുകളിലെല്ലാം ഈ ബഗ് പ്രശ്നമുണ്ടാക്കും. "നിങ്ങളുടെ ഐഫോണിന്റെ ഡേറ്റ് 1970 ജനുവരി 1 എന്നാക്കി മാറ്റി ഫോണിലെ അത്ഭുതം കാണൂ" എന്ന രീതിയിൽ വിവിധ സോഷ്യൽ മീഡിയ സൈറ്റുകളിൽ കണ്ട പോസ്റ്റുകൾ നോക്കി ഫോണിന്റെ തീയതി മാനുവലായി ക്രമീകരിച്ചവർക്കെല്ലാം പണി കിട്ടിയതായും റിപ്പോർട്ടുകളുണ്ട്.
ഇത്തരത്തിൽ ആപ്പിൾ ഗാഡ്‌ജറ്റുകളിലെ തീയതി 1970 ജനുവരി 1 ആക്കി സെറ്റ് ചെയ്ത ഉടൻ ഫോൺ ക്രാഷ് ആയില്ലെങ്കിലും ഓഫ്‌ ചെയ്ത ശേഷം പിന്നീട് ഫോൺ ബൂട്ടാകുന്നില്ലെന്ന് കണ്ടതോടെയാണ് കളി കാര്യമായത് പല ഐഫോൺ ഉടമകളും മനസ്സിലാക്കുന്നത്.
മിക്ക ആപ്പിൾ മൊബൈൽ ഒഎസ് അധിഷ്ഠിത ഉപകരണങ്ങളിലും അടിസ്ഥാന സമയമായി ക്രമീകരിച്ചിരിക്കുന്നത് 1970 ജനുവരി 1 ഗ്രീൻവിച്ച് മീൻ ടൈം ആണ്. 1970 ജനുവരി 1 എന്ന് മറ്റൊരു ടൈം സോണിൽ ഫോണിന്റെ തീയതി ക്രമീകരിക്കുമ്പോൾ ആപ്പിൾ മൊബൈൽ ഒഎസ് പുതിയ '00:00:00' എന്ന സമയത്തിൽ നിന്നും ഏതാനും മണിക്കൂറുകൾ കുറയ്ക്കുകയും (ഉദാ: -2:30) ഫോണിലെ പുതിയ സമയം നെഗറ്റീവ് മൂല്യത്തിലെത്തുകയും ചെയ്യുന്നു.
ഇത്തരത്തിൽ ആശയക്കുഴപ്പത്തിലാകുന്ന ഫോൺ പിന്നീട് ഓഫ്‌ ചെയ്ത ശേഷം റീബൂട്ട് ചെയ്യാൻ കഴിയാതെ സ്ക്രീനിൽ ആപ്പിൾ ലോഗോ പ്രദർശിപ്പിച്ച് ബൂട്ടിങ് പ്രക്രിയ മുന്നോട്ട് കൊണ്ട്പോകാൻ കഴിയാതെ നിൽക്കും. ഇത്തരത്തിലെ മിക്കവാറും സന്ദർഭങ്ങളിൽ ഫോണിന്റെ ബാറ്ററി ഊരിമാറ്റി ഫോൺ റീസെറ്റ് ചെയ്യേണ്ടതായി വരും. പൊതു സ്ഥലങ്ങളിലെ വൈ-ഫൈ ഉപയോഗിക്കുന്ന ഐഫോണുകളുടെ സമയം ഹാക്കർമാർക്ക് റീസെറ്റ് ചെയാൻ കഴിയുമെന്നതിനാൽ പബ്ലിക് വൈ-ഫൈ ഉപയോഗിക്കുന്നവർ വേണ്ട മുൻ കരുതലുകൾ കൈക്കൊള്ളേണ്ടതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1