manoramaonline.com
തമിഴ്നാട്ടിൽ ഉൽക്ക വീഴ്ച, ബസ് ഡ്രൈവർ മരിച്ചു
by സ്വന്തം ലേഖകൻ
തമിഴ്‌നാട്ടിലെ
വെല്ലൂരില്‍ ഉൽക്ക വീണു ബസ് ഡ്രൈവർ മരിച്ചു. വെല്ലൂർ ഭാരതീദാസൻ
എൻജിനീയറിങ് കോളജ് വളപ്പില്‍ ഉൽക്ക വീണു ഒരാള്‍ കൊല്ലപ്പെടുകയും മൂന്നു
പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
വെല്ലൂർ ഭാരതീദാസൻ എൻജിനീയറിങ് കോളജിൽ ശനിയാഴ്ച ഒരാൾ മരിച്ച സ്ഫോടനത്തിനു കാരണം ഉൽക്ക വീഴ്ചയെന്നു തമിഴ്നാട് സർക്കാർ അറിയിച്ചു. സ്ഫോടകവസ്തു വിദഗ്ധരുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ജയലളിത ഇക്കാര്യം സ്ഥിരീകരിച്ചു. ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ (ഐഎസ്ആർഒ) നിന്നുള്ള വിദഗ്ധ സംഘം വിശദ പരിശോധന തുടങ്ങി. ലോകത്ത് ഇതിനു മുൻപ് ഉൽക്ക പതിച്ചു മരണം സംഭവിച്ചതായി റിപ്പോർട്ടില്ല.
വെല്ലൂരിൽ കോളജ് ബസ് ഡ്രൈവർ കാമരാജ് മരിച്ചതിനു പുറമെ മൂന്നു തോട്ടക്കാർക്കു പരുക്കുമേറ്റിരുന്നു. ആകാശത്തുനിന്നു പതിച്ച വസ്തു പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു കോളജ് അധികൃതരും ദൃക്‌സാക്ഷികളും പറഞ്ഞെങ്കിലും ജില്ലാ ഭരണകൂടം ആദ്യം ഇതു സ്ഥിരീകരിച്ചിരുന്നില്ല. മാലിന്യ കൂമ്പാരം കത്തിച്ചപ്പോൾ എന്തോ പൊട്ടിത്തെറിച്ചതാകാമെന്നായിരുന്നു സംശയം.
സ്ഫോടനം നടന്ന ഭാഗത്തു രണ്ടടിയോളം താഴ്ചയിൽ കുഴി രൂപപ്പെട്ടിട്ടുണ്ട്. സമീപ കെട്ടിടത്തിന്റെ ജനാലകളുടെയും ഇവിടെ നിർത്തിയിട്ടിരുന്ന ബസുകളുടെയും ചില്ലുകൾ തകർന്നു.
എന്താണ് ഉൽക്ക?
പൊട്ടിത്തകർന്ന ഛിന്ന ഗ്രഹങ്ങളുടെയോ വാൽനക്ഷത്രങ്ങളുടെയോ അവശിഷ്‌ടങ്ങളാണ് ഉൽക്കകൾ. ചെറു പാറക്കഷണങ്ങളും പൊടിപടലങ്ങളും ലോഹങ്ങളുമടങ്ങുന്ന ഇവ കോടിക്കണക്കിനു വർഷങ്ങളായി സൂര്യനെ വലംവയ്‌ക്കുന്നു. ചിലതു ഭൗമാന്തരീക്ഷവുമായി കൂട്ടിയുരസി എരിഞ്ഞുതീരും. അവശിഷ്ടങ്ങൾ ഭൂമിയിൽ പതിക്കുകയും ചെയ്യും. കുഞ്ഞു കല്ലുകൾ മുതൽ കൂറ്റൻ പാറകളുടെ വരെ വലുപ്പമുള്ളവയുണ്ടാകും. കേരളത്തിൽ പല സ്ഥലങ്ങളിലും ഉൽക്ക വീണിട്ടുണ്ട്. ഉൽക്ക വീണാണു മരണമെങ്കിൽ ശാസ്ത്രീയമായി വളരെ എളുപ്പത്തിൽ സ്ഥിരീകരിക്കാം– കാരണം ഭൗമ വസ്തുക്കളുടെ ഘടനയിൽ നിന്നു വ്യത്യസ്തമാണ് ഉൽക്ക ശിലകളുടെ ഘടന.
വിദേശത്ത് ഉൽക്ക പതിച്ച് പരുക്കേറ്റ സംഭവങ്ങൾ
1.ഫെബ്രുവരി 2013: റഷ്യയിൽ ഉറാൽ പർവതനിരയ്‌ക്കു സമീപം ഷെല്യാബിൻസ്‌ക് നഗരമേഖലയിൽ ഉൽക്ക പൊട്ടിത്തെറിച്ച് 104 കുട്ടികൾ ഉൾപ്പെടെ ആയിരത്തിലേറെ പേർക്കു പരുക്കേറ്റു.
നവംബർ 1954: യുഎസിലെ അലബാമയിൽ വീട്ടിൽ ഉറങ്ങുകയായിരുന്ന ആൻ എലിസബലത്ത് ഹോഡ്ജിന് (31) ഉൽക്ക പതിച്ചു പൊള്ളലേറ്റുmanoramaonline.com
.

ഉൽക്ക വീണ് ഒരാൾ മരിച്ച സംഭവം; 200 വർഷത്തിനിടെ ലോകത്ത് ആദ്യം
by സ്വന്തം ലേഖകൻ
വെല്ലൂർ∙
തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ഉൽക്ക വീണു ബസ് ഡ്രൈവർ മരിച്ച സംഭവം 200
വർഷത്തിനിടെ ലോകത്ത് ആദ്യത്തേതെന്ന് റിപ്പോർട്ട്. ഇതിനു മുൻപ് ഉൽക്കപതിച്ച്
ആളുകൾക്കു പരുക്കേറ്റിരുന്നെങ്കിലും ഒരാൾക്കു ജീവൻ നഷ്ടമാകുന്നത് ആദ്യമാണ്
എന്നാണു വിദഗ്ധർ പറയുന്നത്. വെല്ലൂർ ഭാരതീദാസൻ എൻജിനീയറിങ് കോളജ്
വളപ്പില്‍ ഉൽക്ക വീണു ഒരാള്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്കു
പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
ശനിയാഴ്ച ഉണ്ടായ സംഭവത്തിൽ മരിച്ച ഡ്രൈവറുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഉൽക്ക തന്നെയാണ് പതിച്ചതെന്ന് സ്ഫോടകവസ്തു വിദഗ്ധരുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ജയലളിത സ്ഥിരീകരിച്ചിരുന്നു. ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ (ഐഎസ്ആർഒ) നിന്നുള്ള വിദഗ്ധ സംഘം വിശദ പരിശോധന നടത്തിയിരുന്നു.
സ്ഫോടനം നടന്ന ഭാഗത്തു രണ്ടടിയോളം താഴ്ചയിൽ കുഴി രൂപപ്പെട്ടിരുന്നു. സമീപ കെട്ടിടത്തിന്റെ ജനാലകളുടെയും ഇവിടെ നിർത്തിയിട്ടിരുന്ന ബസുകളുടെയും ചില്ലുകളും തകർന്നു.
എന്താണ് ഉൽക്ക?
പൊട്ടിത്തകർന്ന ഛിന്ന ഗ്രഹങ്ങളുടെയോ വാൽനക്ഷത്രങ്ങളുടെയോ അവശിഷ്‌ടങ്ങളാണ് ഉൽക്കകൾ. ചെറു പാറക്കഷണങ്ങളും പൊടിപടലങ്ങളും ലോഹങ്ങളുമടങ്ങുന്ന ഇവ കോടിക്കണക്കിനു വർഷങ്ങളായി സൂര്യനെ വലംവയ്‌ക്കുന്നു. ചിലതു ഭൗമാന്തരീക്ഷവുമായി കൂട്ടിയുരസി എരിഞ്ഞുതീരും. അവശിഷ്ടങ്ങൾ ഭൂമിയിൽ പതിക്കുകയും ചെയ്യും. കുഞ്ഞു കല്ലുകൾ മുതൽ കൂറ്റൻ പാറകളുടെ വരെ വലുപ്പമുള്ളവയുണ്ടാകും. കേരളത്തിൽ പല സ്ഥലങ്ങളിലും ഉൽക്ക വീണിട്ടുണ്ട്. ഉൽക്ക വീണാണു മരണമെങ്കിൽ ശാസ്ത്രീയമായി വളരെ എളുപ്പത്തിൽ സ്ഥിരീകരിക്കാം– കാരണം ഭൗമ വസ്തുക്കളുടെ ഘടനയിൽ നിന്നു വ്യത്യസ്തമാണ് ഉൽക്ക ശിലകളുടെ ഘടന.
ശനിയാഴ്ച ഉണ്ടായ സംഭവത്തിൽ മരിച്ച ഡ്രൈവറുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഉൽക്ക തന്നെയാണ് പതിച്ചതെന്ന് സ്ഫോടകവസ്തു വിദഗ്ധരുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ജയലളിത സ്ഥിരീകരിച്ചിരുന്നു. ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ (ഐഎസ്ആർഒ) നിന്നുള്ള വിദഗ്ധ സംഘം വിശദ പരിശോധന നടത്തിയിരുന്നു.
സ്ഫോടനം നടന്ന ഭാഗത്തു രണ്ടടിയോളം താഴ്ചയിൽ കുഴി രൂപപ്പെട്ടിരുന്നു. സമീപ കെട്ടിടത്തിന്റെ ജനാലകളുടെയും ഇവിടെ നിർത്തിയിട്ടിരുന്ന ബസുകളുടെയും ചില്ലുകളും തകർന്നു.
എന്താണ് ഉൽക്ക?
പൊട്ടിത്തകർന്ന ഛിന്ന ഗ്രഹങ്ങളുടെയോ വാൽനക്ഷത്രങ്ങളുടെയോ അവശിഷ്‌ടങ്ങളാണ് ഉൽക്കകൾ. ചെറു പാറക്കഷണങ്ങളും പൊടിപടലങ്ങളും ലോഹങ്ങളുമടങ്ങുന്ന ഇവ കോടിക്കണക്കിനു വർഷങ്ങളായി സൂര്യനെ വലംവയ്‌ക്കുന്നു. ചിലതു ഭൗമാന്തരീക്ഷവുമായി കൂട്ടിയുരസി എരിഞ്ഞുതീരും. അവശിഷ്ടങ്ങൾ ഭൂമിയിൽ പതിക്കുകയും ചെയ്യും. കുഞ്ഞു കല്ലുകൾ മുതൽ കൂറ്റൻ പാറകളുടെ വരെ വലുപ്പമുള്ളവയുണ്ടാകും. കേരളത്തിൽ പല സ്ഥലങ്ങളിലും ഉൽക്ക വീണിട്ടുണ്ട്. ഉൽക്ക വീണാണു മരണമെങ്കിൽ ശാസ്ത്രീയമായി വളരെ എളുപ്പത്തിൽ സ്ഥിരീകരിക്കാം– കാരണം ഭൗമ വസ്തുക്കളുടെ ഘടനയിൽ നിന്നു വ്യത്യസ്തമാണ് ഉൽക്ക ശിലകളുടെ ഘടന.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ