localnews.manoramaonline.com
വെള്ളാപ്പള്ളിക്കു കേന്ദ്രത്തിന്റെ എസ്എസ്ജി സുരക്ഷ തുടങ്ങി
by സ്വന്തം ലേഖകൻ
ചേർത്തല
∙ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സുരക്ഷാ ചുമതല
കേന്ദ്ര സേനയായ സ്പെഷൽ സെക്യൂരിറ്റി ഗ്രൂപ്പ് ഏറ്റെടുത്തു. മതതീവ്രവാദ
സംഘടനയുടെ ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണു വൈ
കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയത്.ഇന്നലെ ഉച്ചയോടെയാണു കണിച്ചുകുളങ്ങരയിൽ
വെള്ളാപ്പള്ളിയുടെ വസതിയിൽ എത്തി എസ്എസ്ജിയിലെ 13 അംഗ കമാൻഡോ സംഘം സുരക്ഷാ
ചുമതല ഏറ്റെടുത്തത്. ഡപ്യൂട്ടി കമൻഡാന്റ് ഭാസ്കർ കുമാർ ഇവിടെയെത്തി കമാൻഡോ
സംഘത്തിനു നിർദേശങ്ങൾ നൽകി.
വെള്ളാപ്പള്ളിയുടെ വീട്ടിലും സംസ്ഥാനത്തിനകത്തെ സന്ദർശനവേളകളിലുമാണു സുരക്ഷയൊരുക്കുക. വെള്ളാപ്പള്ളിയുടെ വീടിനു സമീപത്തെ ഓഫിസിന്റെ മുകൾനിലയിൽ ഇവർക്കു താമസസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വീടും പരിസരവും ഓഫിസും വഴികളും ഇനി കമാൻഡോകളുടെ സുരക്ഷാവലയത്തിലാവും. വെള്ളാപ്പള്ളിയുടെ ഓഫിസിലെത്തുന്ന സന്ദർശകർക്കു പ്രത്യേക റജിസ്റ്ററും ഏർപ്പെടുത്തി. കമാൻഡോ സംഘത്തിൽ ഏഴു മലയാളികളും നാലു തമിഴ്നാട്ടുകാരും യുപി, ഒഡിഷ സ്വദേശികളുമാണുള്ളത്. പരിപാടികൾക്കും മറ്റു സന്ദർശനങ്ങൾക്കും പോകുമ്പോൾ രണ്ടു കമാൻഡോകൾ ഒപ്പമുണ്ടാവും. സംസ്ഥാന സർക്കാരിന്റെ നാലു പൊലീസ് ഉദ്യോഗസ്ഥരുടെ സേവനത്തിനു പുറമെയാണിത്.
കോയമ്പത്തൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയായ അൽ ഉമ്മയുടെ പേരിൽ കഴിഞ്ഞ നവംബറിൽ വെള്ളാപ്പള്ളിക്കും കുടുംബത്തിനും കത്തിലൂടെ വധഭീഷണി ലഭിച്ചിരുന്നു. തുടർന്നു പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നില്ല. ഇതിനിടെയാണു മറ്റൊരു മതതീവ്രവാദ സംഘടന വെള്ളാപ്പള്ളിയെ ലക്ഷ്യമിടുന്നതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി സുരക്ഷ നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.
അതേസമയം, കേന്ദ്ര സർക്കാർ വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയതു താൻ ആവശ്യപ്പെട്ടിട്ടല്ലെന്നു വെള്ളാപ്പള്ളി നടേശൻ തൊടുപുഴയിൽ പറഞ്ഞു.‘ഇന്റലിജൻസ്, സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണു സുരക്ഷ ഏർപ്പെടുത്തിയത്. എനിക്കു കിട്ടിയ ഭീഷണിക്കത്തുകൾ കേന്ദ്ര സർക്കാരിനു കൈമാറിയിരുന്നു. സംസ്ഥാന സർക്കാർ 13 വർഷമായി എനിക്കു സുരക്ഷ നൽകുന്നുണ്ട്’–വെള്ളാപ്പളളി പറഞ്ഞു. സംഘം സുരക്ഷാ ചുമതലയേറ്റെടുക്കുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശൻ നിലവിളക്കു തെളിച്ചു നിർവഹിച്ചു.
ക്ഷേത്രഭാരവാഹി കൂടിയായ വെള്ളാപ്പള്ളി നടേശനെ കാണാൻ ധാരാളം പേർ ദിവസവും വരാറുണ്ടെന്നും അവരെ തോക്കു കാട്ടി പേടിപ്പിക്കരുതെന്നും പ്രീതി നടേശൻ പറഞ്ഞു. ഡപ്യൂട്ടി കമൻഡാന്റ് ഭാസ്കർ കുമാർ, ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻനായരുടെ കമാൻഡോ സംഘത്തിലെ തലവൻ മലയാളിയായ എസ്. രാജീവ്, വെള്ളാപ്പള്ളിയുടെ മാനേജർ എൽ. അശോകൻ എന്നിവരും പങ്കെടുത്തു. വെള്ളാപ്പള്ളി നടേശൻ തൊടുപുഴയിലെ പരിപാടിക്കു പോയിരുന്നതിനാൽ രാത്രി വൈകിയാണ് എത്തിയത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ