2/29/2016

സാഹസിക യാത്രികന്റെ മൃതദേഹം 'മമ്മി'യായ അവസ്ഥയില്‍ സ്വന്തം കപ്പലില്‍

mangalam.com

സാഹസിക യാത്രികന്റെ മൃതദേഹം 'മമ്മി'യായ അവസ്ഥയില്‍ സ്വന്തം കപ്പലില്‍

mangalam malayalam online newspaperജര്‍മന്‍ സാഹസിക യാത്രികന്റെ മൃതദേഹം മമ്മിയായ അവസ്ഥയില്‍ സ്വന്തം കപ്പലില്‍ കണ്ടെത്തി. മാന്‍ഫ്രെഡ് ഫ്രിറ്റ്‌സ് ബജോരത് (59) എന്ന ജര്‍മന്‍ സഞ്ചാരിയുടെ മൃതദേഹമാണ് ഉപേക്ഷിക്കപ്പെട്ട കപ്പലില്‍ ഫിലിപ്പീന്‍സ് സമുദ്രാതിര്‍ത്തിയില്‍ കണ്ടെത്തിയത്. മത്സ്യബന്ധന തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. സയോ എന്ന കപ്പലില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കപ്പലിലെ റേഡിയോ ഫോണിന് സമീപമാണ് മൃതദേഹം. മരണത്തിന് തൊട്ടുമുമ്പ് സഹായം തേടാന്‍ ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചിരിക്കാമെന്നാണ് നിഗമനം. കഴിഞ്ഞ ഇരുപത് വര്‍ഷമായി ചെറു കപ്പലില്‍ ലോകം ചുറ്റുന്ന മാന്‍ഫ്രെഡ് മരിച്ചിട്ട് എത്ര നാളായെന്നോ മരണകാരണം എന്താണെന്നോ വ്യക്തമല്ല. ഈ കപ്പലിന് 2009 മുതല്‍ കരയുമായി ബന്ധമില്ലായിരുന്നു. ഫോട്ടോ ആല്‍ബങ്ങളും വസ്ത്രങ്ങളും ടിന്‍ ഭക്ഷണവും കപ്പലിന്റെ കാബിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
ഫിലിപ്പീന്‍സ് തീരത്ത് നിന്ന് നാല്‍പ്പത് മൈല്‍ അകലെയാണ് പാതി മറിഞ്ഞ കപ്പല്‍ കണ്ടെത്തിയത്. പാതി ജീര്‍ണ്ണിച്ചെങ്കിലും വരണ്ടുണങ്ങിയ മൃതദേഹം മമ്മിയായ അവസ്ഥയിലാണ്. മാന്‍ഫ്രെഡ് പരിചയസമ്പന്നനായ നാവികനായിരുന്നുവെന്ന് അദ്ദേഹത്തെ പരിചയമുള്ള മറ്റ് നാവികര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ മരണശേഷമാകാം കപ്പല്‍ നിയന്ത്രണം വിട്ട് കടലില്‍ ഒഴുകി നടക്കാന്‍ തുടങ്ങിയതെന്നും മറ്റ് നാവികര്‍ പറയുന്നു.
മാന്‍ഫ്രെഡിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഭൂട്ടാന്‍ സിറ്റിയിലെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ പരിശോധനകള്‍ക്കായി കപ്പല്‍ ബരോബോ തുറമുഖത്തും എത്തിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1