2/29/2016

കൊടുങ്ങല്ലൂരമ്മ

janmabhumidaily.com

കൊടുങ്ങല്ലൂരമ്മ

ജന്മഭൂമി
KODUNGALOORമദ്ധ്യകേരളത്തിലെ പ്രധാന ക്ഷേത്രമാണ് കൊടുങ്ങല്ലൂരിലേത്. സാധാരണക്കാരാണവിടെ കൂടുതലായും എത്തുന്നത് ഇത് ഒരു ചരിത്രം തന്നെയാവും. പാലക്കാട് നിന്നുമാണ് ഭരണിദര്‍ശനത്തിന് അനേകായിരങ്ങള്‍ എത്തുന്നത്. കണ്ണകീചരിതവുമായി ബന്ധപ്പെട്ടതാണ് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന്റെ പ്രധാന ഐതീഹ്യം. മധുരയെ ചുട്ടെരിച്ച് ചിലമ്പാട്ടമാടി കണ്ണകി താണ്ഡവമാടുകയായിരുന്നു. കോപം ശമിച്ചപ്പോള്‍ വൈഗാനദീതീരത്തുകൂടി നടന്ന് ചേരരാജ്യമായ കേരളത്തിലെത്തുകയും വേങ്ങച്ചുവട്ടില്‍ മരിച്ചുവീഴുകയും ചെയ്തു.
ഇന്ദ്രനും ദൂതന്മാരും കണ്ണകിയെ  ദിവ്യ രഥത്തില്‍ കൊണ്ടുപോകുന്നത് കണ്ട മലവേടന്മാരുടെ സൗഖ്യമറിയുന്നതിനായി ചേരരാജന്‍ ചെങ്കുട്ടവനും രാജ്ഞിയും എത്തിയപ്പോള്‍ മലവേടന്മാര്‍ ഈ അത്ഭുതകഥ ഉണര്‍ത്തിക്കുകയുണ്ടായി. ഇതുകേട്ട മഹാരാജ്ഞി ചേരരാജ്യത്തിന്റെ തലസ്ഥാനമായ കൊടുങ്ങല്ലൂരില്‍ ദേവിയ്ക്കുവേണ്ടി വീരക്കല്ല് നാട്ടുവാന്‍ തീരുമാനിച്ചു. ഇവിടെ പ്രതിഷ്ഠയ്ക്കുള്ള ശില ഹിമാലയത്തില്‍ നിന്നുകൊണ്ടുവരുവാനായിരുന്നു തീര്‍ച്ചപ്പെടുത്തിയത്.
എന്നാല്‍ ചെങ്കുട്ടവന്റെ ഈനീക്കത്തിനെതിരായിരുന്നു ഉത്തരേന്ത്യയിലെ ചില രാജാക്കന്മാര്‍. അവരെയെല്ലാം യുദ്ധത്തില്‍ തോല്‍പ്പിച്ചാണ് ഹിമാലയത്തില്‍ നിന്നും ശിലകൊണ്ടുവന്ന് പ്രതിഷ്ഠനടത്തിയത്. ഈ പ്രതിഷ്ഠാ മഹോത്സവത്തില്‍ വിവിധരാജ്യങ്ങളില്‍നിന്നുള്ള രാജാക്കന്മാര്‍ വന്നെത്തി.
കര്‍ണ്ണാക, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍നിന്നുമാത്രമല്ല, ശ്രീലങ്കയില്‍നിന്നും വരെ പ്രതിനിധികളെത്തിയിരുന്നു. പരശുരാമന്‍ പ്രതിഷ്ഠിച്ച നാല് അംബികമാരില്‍ ഒന്നാണ് കൊടുങ്ങല്ലൂരമ്മ എന്നു പറയപ്പെടുന്നുണ്ട്.
മലയാളക്കരയിലെ ആദ്യ ഭദ്രകാളീക്ഷേത്രമാണ് കൊടുങ്ങല്ലൂരിലേത്. കേരളത്തില്‍ പ്രചാരമുണ്ടായിരുന്ന അറുപത്തിനാല് ഭദ്രകാളീക്ഷേത്രങ്ങളുടെ മൂലക്ഷേത്രം കൊടുങ്ങല്ലൂരമ്മയാണത്രേ. ആല്‍മരങ്ങല്‍ക്കു നടുവിലാണ് ഭഗവതി കുടികൊള്ളുന്നത്. ശിവക്ഷേത്രമാണെങ്കിലും പ്രശസ്തിയും പ്രസക്തിയും ഭദ്രകാളിയ്ക്കുതന്നയാണ്. ശിവന്‍ കിഴക്കോട്ടും ഭദ്രകാളിവടക്കോട്ടുമായിട്ടാണ് ദര്‍ശനം നല്‍കുന്നത്. അടികള്‍മാരാണ് പ്രധാന പൂജാരിമാര്‍. എന്നാല്‍ പൂജനിര്‍വ്വഹിയ്ക്കുന്നത് നമ്പൂതിരിമാരാണ്.
പുഷ്പാഞ്ജലിനിര്‍വ്വഹിയ്ക്കുന്നത് അടികള്‍മാരാണ്. വസൂരിമാല ഉപദേവതയാണ്. നടപ്പുദീനങ്ങള്‍ വന്നാല്‍ ഇവിടുത്തെദര്‍ശനത്താല്‍ എല്ലാം മാറുമെന്നാണ് വിശ്വാസം.
കൊടുങ്ങല്ലൂരിലെ മീനഭരണിയാണ് പ്രധാനപ്പെട്ട ഉത്സവം. കുംഭത്തിലെ ഭരണിമുതല്‍, മീനഭരണിവരെ നീണ്ടുനില്‍ക്കുന്നതാണ് ഇവിടുത്തെ ഉത്സവം. മീനത്തിലെ അശ്വതിക്കാണ് കാവുതീണ്ടല്‍. ഒരുകാലത്ത് ചിലര്‍ക്ക് ക്ഷേത്രപ്രവേശനം നിഷിദ്ധമായിരുന്നു. അക്കാലത്ത് നടന്നു വന്നിരുന്ന ആചാരമാണിത് ഇന്നും തുടര്‍ന്നു വരുന്നു. കാവുതീണ്ടലിനുശേഷം നടയടയ്ക്കുന്നു. ഏഴുനാള്‍കഴിഞ്ഞാണ് നടതുറക്കുക. അന്നും ധാരാളം ഭക്തര്‍ ദര്‍ശനത്തിനെത്തും.

ജി. സുധാകരന്‍ അസഭ്യം പറഞ്ഞു, വനിതാ നേതാവ് വേദിയില്‍ പൊട്ടിക്കരഞ്ഞു

janmabhumidaily.com

ജി. സുധാകരന്‍ അസഭ്യം പറഞ്ഞു, വനിതാ നേതാവ് വേദിയില്‍ പൊട്ടിക്കരഞ്ഞു

ജന്മഭൂമി
g-sudhakaranആലപ്പുഴ: റോഡ് ഉദ്ഘാടന വേദിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ മേഖല പ്രസിഡന്റുമായ വനിത നേതാവിനെ ജി. സുധാകരന്‍ എംഎല്‍എ അസഭ്യം പറഞ്ഞ് അപമാനിച്ചു. വനിതാ നേതാവ് പൊട്ടിക്കരഞ്ഞ് വേദിവിട്ടിട്ടും സുധാകരന്‍ ശകാരം തുടര്‍ന്നു. അമ്പലപ്പുഴ തോട്ടപ്പളളി കൊട്ടരവളപ്പ് – ലക്ഷ്മിത്തോപ്പ് റോഡിന്റെ നിര്‍മ്മാണോദ്ഘാടന വേദിയിലാണ് മുന്‍മന്ത്രി കൂടിയായ ജി. സുധാകരന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ഉറഞ്ഞു തുളളിയത്.
സ്വാഗതം പറയുമ്പോള്‍ വനിതാ നേതാവ് ഉഷയുടെ പേര് പരാമര്‍ശിച്ചപ്പോഴാണ് പ്രസംഗം തടസ്സപ്പെടുത്തി സുധാകരന്‍ ഇടപെട്ടത്. തോട്ടപ്പളളി ലോക്കല്‍ കമ്മറ്റിയ്ക്ക് കീഴിലുളള കൊട്ടാരവളപ്പ് തെക്ക് ബ്രാഞ്ച് സെക്രട്ടറിയായ ഉഷ സാലി, ജി. സുധാകരന്‍ മന്ത്രിയായിരുന്നപ്പോള്‍ ഇദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിലും അംഗമായിരുന്നു. സ്റ്റാഫിലുണ്ടായിരുന്നപ്പോള്‍ ശമ്പളം വാങ്ങി വിഴുങ്ങിയെന്നതടക്കുളള നിരവധി ആക്ഷേപങ്ങളും ചൊരിഞ്ഞ സുധാകരന്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താനും ഉഷാസാലി ശ്രമിച്ചെന്ന് കുറ്റപ്പെടുത്തി. ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും മൈക്കിലൂടെ പറഞ്ഞു.
വിവിധ രാഷ്ട്രീയ കക്ഷികളിലെ നേതാക്കളും ജനപ്രതിനിധികളുമെല്ലാം ഇരുന്ന വേദിയിലാണ് സുധാകരന്‍ നിലവിട്ട് പെരുമാറിയത്. എംഎല്‍എ പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടും ഉദ്ഘാടന ചടങ്ങിന്റെ സദസ്സ് ശുഷ്‌ക്കമായതാണ് എംഎല്‍എയെ ചൊടിപ്പിച്ചതെന്ന് അറിയുന്നു. എം. എം. മണിയെപ്പോലെ സുധാകരന്‍ നിലവിട്ട് പെരുമാറിയത് ശരിയായില്ലെന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റേയും നിലപാട്. സുധാകരന്റെ റെക്കോര്‍ഡ് ചെയ്ത പ്രസംഗം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനും പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും കൈമാറാനുളള ഒരുക്കത്തിലാണ് വനിതാ നേതാവ്.

തോമസ് മാത്യുവിനും കാവാലം നാരായണപ്പണിക്കര്‍ക്കും കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്

janmabhumidaily.com

തോമസ് മാത്യുവിനും കാവാലം നാരായണപ്പണിക്കര്‍ക്കും കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്

ജന്മഭൂമി
Untitled-7തൃശൂര്‍ : 2014ലെ കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് പ്രൊഫ.എം.തോമസ് മാത്യുവിനും കാവാലം നാരായണപ്പണിക്കര്‍ക്കും. അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.
സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം ശ്രീധരന്‍ ചമ്പാട്, വേലായുധന്‍ പണിക്കശ്ശേരി, ഡോ.ജോര്‍ജ്ജ് ഇരുമ്പയം, മേതില്‍ രാധാകൃഷ്ണന്‍, ദേശമംഗലം രാമകൃഷ്ണന്‍, ചന്ദ്രകല എസ്.കമ്മത്ത് എന്നിവര്‍ക്കാണ് 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകള്‍ അര്‍പ്പിച്ച അറുപത് വയസ്സ് പിന്നിട്ട എഴുത്തുകാരെയാണ് ഈ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്.
മികച്ച നോവലിനുള്ള പുരസ്‌കാരം ടി.പി.രാജീവന്റെ കെടിഎന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും എന്ന രചനയ്ക്ക് ലഭിച്ചു. കവിതാ പുരസ്‌കാരം പി.എന്‍.ഗോപീകൃഷ്ണന് ലഭിച്ചു. ഇടിക്കാലൂരി പനമ്പട്ടടിയാണ് കവിത.
മറ്റു പുരസ്‌കാരങ്ങള്‍ :
നാടകം – ഏറ്റേറ്റ് മലയാളന്‍- വി.കെ. പ്രഭാകരന്‍
ചെറുകഥ- ഭവനഭേദനം- വി.ആര്‍. സുധീഷ്
സാഹിത്യവിമര്‍ശനം- ഉണര്‍വിന്റെ ലഹരിയിലേക്ക് – ഡോ. എം. ഗംഗാധരന്‍
വൈജ്ഞാനിക സാഹിത്യം – പരിസ്ഥിതിപഠനത്തിന് ഒരാമുഖം – ഡോ. എ. അച്യുതന്‍,
ജീവചരിത്രം/ആത്മകഥ.- പരല്‍മീന്‍ നീന്തുന്ന പാടം – സി.വി. ബാലകൃഷ്ണന്‍
യാത്രാവിവരണം – പൊറ്റെക്കാട്ടും ശ്രീയാത്തൂണും ബാലിദ്വീപും – കെ.എ. ഫ്രാന്‍സിസ്
വിവര്‍ത്തനം – ചോഖേര്‍ബാലി – സുനില്‍ ഞാളിയത്ത്
ശ്രീപത്മനാഭ സ്വാമി സമ്മാനം (ബാലസാഹിത്യത്തിനുള്ള അക്കാദമി അവാര്‍ഡ്) ആനത്തൂക്കം വെള്ളി – എം.ശിവപ്രസാദ്
ഹാസസാഹിത്യം – മഴപെയ്തു തോരുമ്പോള്‍ – ടി.ജി. വിജയകുമാര്‍
എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍ :
ഐ.സി.ചാക്കോ അവാര്‍ഡ് 5000 രൂപ, ബ്യാരിഭാഷാനിഘണ്ടു , ഡോ. എ.എം. ശ്രീധരന്‍, (ഭാഷാശാസ്ത്രം,വ്യാകരണം, ശാസ്ത്രപഠനം), സി.ബി.കുമാര്‍ അവാര്‍ഡ് 3000 രൂപ, ഒറ്റയാന്‍ , ടി.ജെ.എസ്. ജോര്‍ജ്, (ഉപന്യാസം), കെ.ആര്‍.നമ്പൂതിരി അവാര്‍ഡ് 2000 രൂപ, ഒരുതുള്ളി വെളിച്ചം, പി.എന്‍. ദാസ്, ( വൈദികസാഹിത്യം), കനകശ്രീ അവാര്‍ഡ് 2000 രൂപ, ശ്വസിക്കുന്ന ശബ്ദംമാത്രം, സന്ധ്യ എന്‍.പി., (കവിത), ഗീതാ ഹിരണ്യന്‍ അവാര്‍ഡ് 5000 രൂപ, മരണസഹായി , വി.എം. ദേവദാസ് (ചെറുകഥാ സമാഹാരം), ജി.എന്‍. പിള്ള അവാര്‍ഡ് 3000 രൂപ, കേരളത്തിലെ ആദിവാസികള്‍ കലയും സംസ്‌കാരവും, മനോജ് മാതിരപ്പള്ളി, (വൈജ്ഞാനിക സാഹിത്യം), കുറ്റിപ്പുഴ അവാര്‍ഡ് 2000 രൂപ, എതിരെഴുത്തുകള്‍ : ഭാവുകത്വത്തിന്റെ ഭൂമിശാസ്ത്രം, പി.പി. രവീന്ദ്രന്‍, (നിരൂപണം – പഠനം)
കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് പെരുമ്പടവം ശ്രീധരന്‍, സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. അക്കാദമി വാര്‍ഷികാഘോഷ സമ്മേളനത്തില്‍ വെച്ച് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും

കടുവയും ആനയും കണ്ടാമൃഗവും മേയുന്ന കാട് നട്ടുവളര്‍ത്തിയ മനുഷ്യന്‍

Photo Credit: thealternative
Photo Credit: thealternative

കടുവയും ആനയും കണ്ടാമൃഗവും മേയുന്ന കാട് നട്ടുവളര്‍ത്തിയ മനുഷ്യന്‍

by സ്വന്തം ലേഖകൻ

36 വര്‍ഷങ്ങള്‍ക്ക് മുമ്പ് പതിനാറാം വയസിലാണ് യാദവ് പയെങ് മരങ്ങള്‍ നട്ടു തുടങ്ങിയത്. അന്നത്തെ ബ്രഹ്മപുത്രയുടെ തീരത്തെ പുല്ലുകിളിര്‍ക്കാത്ത മണല്‍പരപ്പ് ഇന്ന് 1360 ഏക്കര്‍ നീണ്ടു കിടക്കുന്ന കൊടും വനമായി വളര്‍ന്നിരിക്കുന്നു. ഏതൊരു വന്യജീവി സങ്കേതത്തോടും കിടപിടിക്കുന്ന കാട് ഒറ്റക്ക് വെച്ചുപിടിപ്പിച്ചാണ് അസമിലെ മൊലായ് ഗോത്രക്കാരനായ യാദവ് പയെങ് അത്ഭുതമാകുന്നത്.
1979ലാണ് യാദവ് പയെങിന്റെ ജീവിതത്തെ മാറ്റി മറിച്ച ഒരു സംഭവം നടക്കുന്നത്. ബ്രഹ്മപുത്രയിലുണ്ടായ വലിയ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുവന്ന നിരവധി പാമ്പുകള്‍ മണല്‍ പരപ്പില്‍ കുടുങ്ങി ചത്തുപോയി. മണല്‍പരപ്പിലെ കൊടും ചൂടാണ് പാമ്പുകള്‍ക്ക് മരണമണിയായത്. ആവശ്യത്തിന് മരങ്ങളുണ്ടായിരുന്നെങ്കില്‍ പാമ്പുകള്‍ക്ക് ഈ ഗതി വരില്ലായിരുന്നെന്ന് അന്ന് കൗമാരക്കാരനായിരുന്ന യാദവ് പയെങ് ചിന്തിച്ചു.
മണല്‍പരപ്പില്‍ പാമ്പുകള്‍ കൂട്ടത്തോടെ ചത്തുകിടക്കുന്ന വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ച പയെങ് മരങ്ങളുണ്ടായിരുന്നെങ്കില്‍ അവക്ക് ഈ ഗതി വരില്ലായിരുന്നെന്നു കൂടി പറഞ്ഞു. മരങ്ങള്‍ പോയിട്ട് പുല്ല് പോലും ഈ മണലില്‍ കിളിര്‍ക്കില്ലെന്ന് പറഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വല്ല മുളയും ചിലപ്പോള്‍ വളരുമായിരിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു.
അങ്ങനെയാണ് പയെങ് ബ്രഹ്മപുത്രയുടെ തീരത്ത് മുളകള്‍ വെച്ചു തുടങ്ങിയത്. നിരാശയായിരുന്നു ആദ്യത്തെ ശ്രമങ്ങളുടെ ഫലം. എന്നാല്‍ ഉദ്യമം ഉപേക്ഷിക്കാതെ നിരന്തരം പരിശ്രമിച്ച പയെങ്കിന്റെ നിശ്ചയദാര്‍ഡ്യത്തിന്റെ മുളകള്‍ക്കു മുന്നില്‍ ആദ്യം മണല്‍കൂന വഴങ്ങിക്കൊടുത്തു. ഇതിനിടെ 1979ല്‍ തന്നെ പ്രദേശത്തെ 200 ഏക്കറില്‍ വനവല്‍ക്കരണത്തിനുള്ള സര്‍ക്കാര്‍ പദ്ധതിയിലും പയെങ് ജോലിക്കാരനായി. പദ്ധതി പൂര്‍ത്തിയായി എല്ലാവരും പോയിട്ടും പയെങ് മരങ്ങളെ പരിപാലിച്ചെന്നു മാത്രമല്ല കൂടുതല്‍ പ്രദേശങ്ങളിലേക്ക് മരങ്ങള്‍ നട്ടുകൊണ്ടിരുന്നു. വര്‍ഷങ്ങളുടെ ശ്രമഫലമായി മരങ്ങളും വളര്‍ന്നു തുടങ്ങി. ഇപ്പോള്‍ 1360 ഏക്കറില്‍ നീണ്ടു കിടക്കുന്ന വനത്തില്‍ കടുവയും കണ്ടാമൃഗവും ആനയും മാനുമെല്ലാമുണ്ട്!
മരങ്ങള്‍ നട്ടു തുടങ്ങി 12വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യം അതിഥികളായെത്തിയത് ദേശാടന പക്ഷികളും കഴുകന്മാരുമായിരുന്നു. വൈകാതെ മുയലുകളും മാനുകളും എത്തി ഇവയെ ഭക്ഷണമാക്കാന്‍ മാംസഭുക്കുകളായ ജീവികളും എത്തിയതോടെ പയെങ് ഒരു ഹരിതചരിത്രം രചിക്കുകയായിരുന്നു. മക്കളെ പോലെ കരുതുന്ന സ്വന്തം വനത്തിലെ ജീവികളേയും മരങ്ങളേയും വനംകൊള്ളക്കാരില്‍ നിന്നം സംരക്ഷിക്കുന്ന ചുമതലകൂടി ഇപ്പോള്‍ പയെങിനാണ്. വന്യമൃഗങ്ങള്‍ ശല്യമാകുമെന്നും മരങ്ങള്‍ വെട്ടണമെന്നും ആവശ്യപ്പെട്ട നാട്ടുകാരോട് ആദ്യം തന്റെ ജീവനെടുക്കാനായിരുന്നു പയെങ് പറഞ്ഞത്. അടുത്തിടെ കണ്ടാമൃഗങ്ങളെ വേട്ടയാടാനുള്ള വനംകൊള്ളക്കാരുടെ ശ്രമം പരാജയപ്പെട്ടത് പയാങ് കൃത്യമായി വിവരം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതിനാലായിരുന്നു.
മൊലായ് കാട് എന്നറിയപ്പെടുന്ന പയേങിന്റെ സ്വന്തം വനത്തില്‍ ഇപ്പോള്‍ ബംഗാള്‍ കടുവയും ഇന്ത്യന്‍ കണ്ടാമൃഗങ്ങളുമുണ്ട് മുയലുകളും കുരങ്ങുകളും മാനുകളുമെല്ലാം നൂറുകണക്കിന് വരും. വ്യത്യസ്ഥ ഇനങ്ങളില്‍ പെട്ട പക്ഷികളും ചിത്രശലഭങ്ങളുമെല്ലാം സര്‍വ്വസാധാരണമായിരിക്കുന്നു. മുള മാത്രം മുന്നൂറ് ഏക്കറിലേറെയാണ് പയാങ് വെച്ചുപിടിപ്പിച്ചിരിക്കുന്നത്. എല്ലാ വര്‍ഷവും നൂറിലേറെ ആനകള്‍ പയാങിന്റെ കാട് സന്ദര്‍ശിക്കാറുണ്ട്. ആറ് മാസത്തോളം ഇവിടെ കഴിയുകയും പിന്നീട് തിരിച്ചു പോവുകയും ചെയ്യും. പയാങിന്റെ കണക്കു പ്രകാരം പത്തിലേറെ ആനക്കുട്ടികളെ ഇവിടെവച്ച് പ്രസവിച്ചിട്ടുണ്ട്.
1979ല്‍ ആരംഭിച്ച പയെങിന്റെ ഒറ്റയാള്‍ വനവല്‍ക്കരണത്തെക്കുറിച്ച് 2008ല്‍ മാത്രമാണ് അസമിലെ വനം വകുപ്പ് അറിയുന്നതുതന്നെ. സമീപത്തെ ഒരു ഗ്രാമത്തില്‍ വലിയ തോതില്‍ നാശനഷ്ടങ്ങളുണ്ടാക്കിയ നൂറിലേറെ വരുന്ന ആനക്കൂട്ടം അപ്രത്യക്ഷമായത് തിരക്കിയെത്തിയപ്പോഴാണ് അവര്‍ ഈ പുതിയ വനം കാണുന്നത്. മണല്‍കാടായിരുന്ന പ്രദേശം കൊടുംകാടായി മാറിയത് അത്ഭുതത്തോടെയായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നോക്കിക്കണ്ടത്.
സമാനതകളില്ലാത്ത ഈ സേവനത്തിന് 2015ല്‍ രാജ്യം പത്മശ്രീ നല്‍കി പയെങിനെ ആദരിച്ചു. നിരവധി ഡോക്യുമെന്ററികളാണ് കാട് നട്ട ഈ മനുഷ്യനെക്കുറിച്ച് വന്നിട്ടുള്ളത്. ഇതില്‍ 2013ല്‍ വില്ല്യം ഡൊഗ്ലസ് മക്മാസ്റ്റര്‍ എടുത്ത ഫോറസ്റ്റ് മാന്‍ എന്ന ഡോക്യുമെന്ററി രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമായി. 2014ലെ കാന്‍ ഫെസ്റ്റിവലില്‍ അമേരിക്കയില്‍ നിന്നുള്ള വളര്‍ന്നുവരുന്ന ഡോക്യുമെന്ററി നിര്‍മ്മാതാവിനുള്ള പുരസ്‌കാരം ഈ ഡോക്യുമെന്ററി സ്വന്തമാക്കി. 2012ല്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല ജാവെദ് പയാങിനെ ആദരിച്ചിരുന്നു.
മറ്റേതൊരു രാജ്യത്താണെങ്കിലും പയെങ് ലോകം ആദരിക്കുന്ന നായകനായി മാറിയേനേ എന്ന അസം അസിസ്റ്റന്റ് ഫോറസ്റ്റ് ഓഫീസര്‍ ഗുനിന്‍ സൈക്കിയയുടെ വാക്കുകള്‍ എത്ര സത്യം. അധികമാര്‍ക്കും അറിയാത്ത 52 കാരനായ ജാവെദ് പയാങ് എന്ന മനുഷ്യന്‍ ഗുവാഹത്തിയില്‍ നിന്നും 350 കിലോമീറ്റര്‍ ദൂരെയുള്ള ഉള്‍ഗ്രാമത്തില്‍ ഇന്നും മരങ്ങള്‍ നടുകയും സ്വന്തം കാടിനെ പരിപാലിക്കുകയും ചെയ്യുന്നു.

4,000 തത്തകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന 'കിളിയണ്ണൻ'

4,000 തത്തകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന 'കിളിയണ്ണൻ'


കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി നാലായിരത്തോളം തത്തകളുടെ അന്നദാതാവാണ് ചെന്നൈ സ്വദേശിയായ ശേഖര്‍. ശേഖര്‍ നല്‍കുന്ന ഭക്ഷണം കഴിക്കാനായി ചെന്നൈയുടെ പലഭാഗത്തു നിന്നും തത്തകള്‍ രണ്ട് നേരമാണ് എത്തുക. സ്വന്തം വീടിന് മുകളില്‍ ഒരുക്കുന്ന തത്ത സദ്യക്കായി ദിവസവും 60 കിലോ അരിയാണ് അദ്ദേഹം വാങ്ങുന്നത്.
ചെന്നൈ നഗരം കണ്ണടച്ചുറങ്ങുന്ന പുലര്‍ച്ചെ നാലിനാണ് ശേഖറിന്റെ ദിവസം ആരംഭിക്കുക. തത്തകള്‍ക്കുള്ള അരി വേവിക്കലാണ് ആദ്യ പണി. സ്വന്തം വീടിന് മുകളിലെ ടെറസില്‍ മരപ്പലകകള്‍ നിരത്തിവെച്ച് അതിന് മുകളിലാണ് ശേഖര്‍ തത്തകള്‍ക്ക് ചോറുവിളമ്പുന്നത്. ദിവസവും രാവിലെയും വൈകുന്നേരവും കിലോമീറ്ററുകള്‍ അകലെ നിന്നും ശേഖറിന്റെ വീട്ടിലെത്തി തത്തകള്‍ ഭക്ഷണം കഴിച്ച് തൃപ്തിയോടെ മടങ്ങുന്നു.
ശേഖറിന്റെ വീട്ടിലെത്തുന്ന ആയിരക്കണക്കിന് തത്തകള്‍ മിക്കപ്പോഴും താഴെ റോഡിലൂടെ പോകുന്നവര്‍ക്ക് കൗതുകകാഴ്ച്ചയാവാറുണ്ട്. 71കാരനായ ശേഖര്‍ തത്തകള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെന്നൈയിലുണ്ടായ സുനാമിക്ക് ശേഷമാണ് ആരംഭിച്ചത്. തന്റെ വീടിന് മുകളില്‍ വന്നിരുന്ന രണ്ട് തത്തകള്‍ക്ക് ചോറു കൊടുത്തായിരുന്നു തുടക്കം.
ഭക്ഷണം കിട്ടി തുടങ്ങിയതോടെ ഇവ എല്ലാ ദിവസവും ശേഖറിന്റെ വീട്ടിലെത്തി തുടങ്ങി. ദിവസവും വന്ന രണ്ട് തത്തകള്‍ കൂട്ടുകാരായ പത്തോളം തത്തകളെയും കൂട്ടി വന്നു. അവക്കും ശേഖര്‍ ഭക്ഷണം നല്‍കി. തത്തകളുടെ എണ്ണം 50, 100 എന്നിങ്ങനെ കൂടി വന്നു. ഇപ്പോള്‍ നാലായിരത്തോളം തത്തകളാണ് ശേഖറിന്റെ വീടിന് മുകളിലെത്തുന്നത്. നിറഞ്ഞ വയറോടെ സന്തോഷത്തില്‍ തത്തകള്‍ മടങ്ങുന്ന കാണുന്നതാണ് തന്റെ തൃപ്തിയെന്ന് ഈ പക്ഷി സ്‌നേഹി പറയുന്നു.
ആദ്യ കാലത്ത് ഒരു കിലോ അരിയായിരുന്നു തത്തകള്‍ക്കായി ചോറുണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നത്. ഇന്നത് 60 കിലോഗ്രാം വരെയായിരിക്കുന്നു. തത്തകള്‍ക്ക് രണ്ട് നേരം ഭക്ഷണമുണ്ടാക്കുക എന്നത് തന്നെ വലിയ പണിയും പണച്ചെലവുമുള്ള കാര്യമാണെങ്കിലും ശേഖര്‍ ഒരു നിയോഗം പോലെ അത് തുടരുന്നു. ക്യാമറ ടെക്‌നീഷ്യനായി ജോലിയെടുക്കുന്ന ശേഖറിന്റെ വരുമാനത്തിലെ മൂന്നിലൊന്നും തത്തകള്‍ക്കുള്ളതാണ്.
സീസണിന് അനുസരിച്ച് വരുന്ന തത്തകളുടെ എണ്ണത്തിലും മാറ്റമുണ്ടെന്നാണ് 25 വര്‍ഷമായി ചെന്നൈയില്‍ താമസിക്കുന്ന ശേഖര്‍ പറയുന്നത്. വേനല്‍ക്കാലത്ത് തത്തകളുടെ എണ്ണം ആയിരം വരെ താഴും. ചൂട് കുറയുമ്പോള്‍ വീണ്ടും നാലായിരത്തിലേറെ തത്തകള്‍ ശേഖറിന്റെ ആതിഥ്യം സ്വീകരിക്കാനെത്തും

കേന്ദ്ര ബജറ്റ് 2016 FEB 29

mathrubhumi.com

ഗ്രാമീണ-കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍: ചെറുകിട നികുതി ദായകര്‍ക്ക് ആശ്വാസം

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും മുന്‍തൂക്കം നല്‍കിയുള്ള ബജറ്റാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഗ്രാമീണ മേഖലകളില്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിക്ക് റെക്കോഡ് തുകയാണ് ഇത്തവണ നീക്കിവെച്ചിട്ടുള്ളത്. 38,500 കോടി രൂപ.
കാര്‍ഷിക മേഖലയ്ക്കുള്ള നിരവിധ ആനുകൂല്യങ്ങളോടൊപ്പം റോഡ്, റെയില്‍, വ്യോമഗതാഗം ഉള്‍പ്പടെ അടിസ്ഥാന സൗകര്യമേഖലയിലെ വികസന പദ്ധതികള്‍ക്കും ബജറ്റില്‍ തുക മാറ്റിവെച്ചിട്ടുണ്ട്.
10,000 കി.മീ ദേശീയ പാതയും 50,000 കി.മി സംസ്ഥാന പാതയും പുതിയതായി നിര്‍മിക്കും. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രകാരം റോഡ് വികസനത്തിന് 97,000 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്.
കൃഷിക്കാരുടെ വരുമാനം അഞ്ച് വര്‍ഷംകൊണ്ട് ഇരട്ടിയാക്കാനുള്ള നടപടികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ജൈവ കൃഷി പ്രോത്സാഹിപ്പിക്കാന്‍ 5ലക്ഷംകോടി രൂപ, കാര്‍ഷിക ജലസേചന പദ്ധതികള്‍ക്ക് 8,500 കോടി, വളം മണ്ണ് പരിശോധനകള്‍ക്ക് കൂടുതല്‍ സൗകര്യം. കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനത്തിനായി ഇ-പ്ലാറ്റ് ഫോം തുടങ്ങിയവയും പ്രഖ്യിപിച്ചിട്ടുണ്ട്. 9 ലക്ഷം കോടി രൂപയാണ് കര്‍ഷകര്‍ക്ക് വായ്പയായി നല്‍കുക.
ആദായ നികുതി ഇളവ് പരിധി വര്‍ധിപ്പിച്ചില്ലെങ്കിലും സാധാരണക്കാര്‍ക്ക് നേരിയ ആശ്വാസമായി റിബേറ്റ് തുക ഉയര്‍ത്തി. അഞ്ച് ലക്ഷം രൂപയ്ക്ക് താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നിലവില്‍ നല്‍കിയിരുന്ന 2000 രൂപയുടെ റിബേറ്റാണ് 5000രൂപയാക്കിയത്.
അതോടൊപ്പം വീട്ട് വാടക അലവന്‍ ലഭിക്കാത്തവര്‍ക്കുള്ള വാടക അലവന്‍സ് പരിധി 24,000 രൂപയില്‍നിന്ന് 60,000 രൂപയാക്കി വര്‍ധിപ്പിക്കുയും ചെയ്തു.
ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങള്‍

ആരോഗ്യമേഖല
  • എല്ലാ കുടുംബങ്ങള്‍ക്കും ഒരു ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ
  • 60 വയസിനുമേല്‍ പ്രായമുള്ളവര്‍ക്ക് 30,000 രൂപ കൂടി അധികമായി ലഭിക്കും. 
  • ജനറിക് മരുന്നുകളുടെ വിതരണത്തിനായി പ്രധാനമന്ത്രിയുടെ ജന്‍ ഔഷധി യോജന പ്രകാരം 3000 വിതരണ കേന്ദ്രങ്ങള്‍
  • എല്ലാ ജില്ലാ ആസ്പത്രികളിലും ഡയാലിസിസ് ഉപകരണങ്ങള്‍ ലഭ്യമാക്കും.

വിദ്യാഭ്യാസ മേഖല
  • അടുത്ത രണ്ട് വര്‍ഷം കൊണ്ട് 62 പുതിയ നവോദയ സ്‌കൂളുകള്‍
  • പൊതുമേഖലയിലെ പത്തും സ്വകാര്യ മേഖലയിലെ പത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തും
  • 1000 കോടി മുതല്‍ മുടക്കില്‍ ഹയര്‍ എജ്യുക്കേഷന്‍ ഫിനാന്‍സിംഗ് ഏജന്‍സി
  • സ്‌കൂളികളിലേയും കോളേജുകളിലേയും വിവിധ സര്‍ട്ടിഫിക്കറ്റുകളുടെ ഡിജിറ്റല്‍ ശേഖരണത്തിനായി ഡിജിറ്റല്‍ ഡെപ്പോസിറ്ററി സ്ഥാപിക്കും. പിന്നീട് വിവിധ ആവശ്യങ്ങള്‍ക്കായി ഇത് ഉപയോഗിക്കാം.
  • രാജ്യവ്യാപകമായി 1500 നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാനായി 1700 കോടി
  • ഓണ്‍ലൈന്‍ കോഴ്‌സുകള്‍ വഴി 2200 കോളേജുകളിലും 300 സ്‌കൂളികളിലും 500 ഐ.ടി.ഐകളിലും 50 വൊക്കേഷണല്‍ ട്രെയിനിംഗ് കേന്ദ്രങ്ങളിലും സംരംഭകത്വ ബോധവത്ക്കരണവും പരിശീലനവും നല്‍കും
അടിസ്ഥാന സൗകര്യവികസനം
  • ദേശീയ പാത 10,000 കി.മീറ്ററും സംസ്ഥാന പാത 50,000 കി.മീറ്ററും നിര്‍മിക്കും.
  •  
  • പ്രധാനമന്ത്രി ഗ്രാമ സഡക് യോജന: റോഡ് വികസനത്തിന് 97,000 കോടി രൂപ

സാമൂഹ്യക്ഷേമം
  • തൊഴിലുറപ്പ് പദ്ധതിക്ക് 38,500 കോടി
  • സ്വച്ഛ് ഭാരത് അഭിയാന് 9,000 കോടി
  • ഗ്രാമവികസനത്തിന് 87,765 കോടി
  • ഗ്രാമങ്ങളുടെ വൈദ്യുതീകരണത്തിന് 8,500 കോടിmathrubhumi.com

    വിദ്യഭ്യാസത്തിനും,നൈപുണ്യ വികസനത്തിനും മുന്‍ഗണന

    ന്യൂഡല്‍ഹി: ഉന്നത വിദ്യഭ്യാസത്തിനും നൈപുണ്യ വികസനത്തിനും ഊന്നല്‍ നല്‍കി ബജറ്റ്. ഉന്നത വിദ്യഭ്യാസ മേഖലയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് 1000 കോടി രൂപ ചെലവില്‍ ഏജന്‍സി രൂപീകരിക്കും. ലോക നിലവാരമുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങും. നൈപുണ്യ വികസനത്തിന് 1700 കോടി രൂപ അനുവദിച്ചു.
    അടുത്ത മൂന്ന് വര്‍ഷം കൊണ്ട് ഒരു കോടി യുവാക്കള്‍ക്ക് മികച്ച പരിശീലനം നല്‍കാന്‍ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന. യുവാക്കളില്‍ സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി 100 മോഡല്‍ കരിയര്‍ സെക്റ്ററുകളും 1500 മള്‍ട്ടി സ്‌കില്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും ആരംഭിക്കും
    രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 62 നവോദയ വിദ്യഭ്യാസ സ്ഥാപനങ്ങള്‍. സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കുന്നതിന് ഡിജിറ്റല്‍ സംവിധാനം. എസ്.സി,എസ്.ടി വനിതാ സംരംഭകര്‍ക്കുള്ള സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതിക്കായി 500 കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചു.
    സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ നാഷണല്‍ കരിയര്‍ സര്‍വീസുമായി ബന്ധിപ്പിക്കുമെന്ന് അരുണ്‍ ജെയ്റ്റില് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 

പാസീവ്‌ വൈഫൈ' വരുന്നു; ചാര്‍ജ്‌ ചോരുമെന്ന്‌ പേടിക്കേണ്ട

mangalam.com

'പാസീവ്‌ വൈഫൈ' വരുന്നു; ചാര്‍ജ്‌ ചോരുമെന്ന്‌ പേടിക്കേണ്ട

mangalam malayalam online newspaperവൈഫൈയുടെ ഉപയോഗം ഇന്ന്‌ വളരെയധികമാണ്‌. മൊബൈല്‍ ഫോണുകളില്‍ വൈഫൈ ഉപയോഗിക്കുമ്പോള്‍ വളരെയധികം ചാര്‍ജ്‌ നഷ്‌ടമാകുന്നുണ്ട്‌. എന്നാല്‍ ചാര്‍ജ്‌ വളരെ കുറച്ചുമാത്രം ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന വൈഫൈ കണ്ടെത്തിയിരിക്കുകയാണ്‌ ഗവേഷകര്‍.
നിലവിലുള്ള വൈഫൈ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഉപയോഗിക്കുന്ന ചാര്‍ജിന്റെ 10000 ല്‍ ഒരു ശതമാനം മാത്രം ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന വൈഫൈ കണ്ടെത്തിയിരിക്കുകയാണ്‌ ഗവേഷകര്‍. ഇന്ത്യന്‍ വംശജര്‍ അടക്കമുള്ള ഒരു അമേരിക്കന്‍ ഗവേഷക സംഘമാണ്‌ ഈ വൈഫൈയ്‌ക്ക് പിന്നില്‍.
പാസീവ്‌ വൈഫൈ എന്ന്‌ വിളിക്കാവുന്ന ഈ സിസ്‌റ്റം മൊബൈലിലെ ബ്ലൂടൂത്ത്‌ ഉപയോഗിക്കുന്ന ചാര്‍ജ്‌ പോലും ഉപയോഗിക്കില്ല. സെക്കന്റില്‍ 11 മെഗാബിറ്റ്‌സ് എന്നതാണ്‌ ഈ വൈഫൈയുടെ ശക്‌തി. ഇത്‌ സാധാരണയുള്ള വൈഫൈയേക്കാള്‍ കുറവാണെങ്കിലും ബ്ലൂടൂത്തിനെക്കാള്‍ ശക്‌തമാണ്‌.

ഇത്‌ താന്‍ടാ പ്രതികാരം; ഒരു ഇന്ത്യന്‍ റെസ്ലറുടെ പ്രതികാരം

mangalam.com

ഇത്‌ താന്‍ടാ പ്രതികാരം; ഒരു ഇന്ത്യന്‍ റെസ്ലറുടെ പ്രതികാരം

mangalam malayalam online newspaperഡെറാഡൂണ്‍: ദി ഗ്രേറ്റ്‌ ഖാലി ആരാധകരോട്‌ വാക്കുപാലിച്ചു. ദി ഗ്രേറ്റ്‌ ഖാലി റിട്ടേണ്‍സിന്റെ സന്നാഹ മത്സരത്തില്‍ തന്നെ കസേരയ്‌ക്ക് തലയ്‌ക്കടിച്ചുവീഴ്‌തിയ വിദേശ റെസ്ലിങ്‌ താരങ്ങളെ ഇന്ത്യന്‍ റെസ്ലര്‍ മലര്‍ത്തിയടിച്ചു. മുന്‍ ഡബ്ല്യു. ഡബ്ല്യു.എഫ്‌ താരമാണ്‌ പഞ്ചാബ്‌ സ്വദേശിയായ ദാലിപ്‌ സിങ്‌ റാണയെന്ന ദി ഗ്രേറ്റ്‌ ഖാലി.
ബുധനാഴ്‌ച ഹാല്‍ദ്‌വാനിയില്‍ നടന്ന മത്സരത്തിലാണ്‌ വിദേശ താരങ്ങളായ ബ്രോഡി സ്‌റ്റീലും മൈക്ക്‌ ക്‌നോസും ചേര്‍ന്ന്‌ റാണയെ കസേരയ്‌ക്ക് അടിച്ചുവീഴ്‌ത്തിയത്‌. തലയ്‌ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ റാണയെ ഉടന്‍തന്നെ ആശുപത്രിയിലേക്ക്‌ മാറ്റി. ഞായറാഴ്‌ച നടക്കുന്ന പ്രധാന മത്സരത്തില്‍ പങ്കെടുക്കരുതെന്നും വിശ്രമം വേണമെന്നുമായിരുന്നു റാണയ്‌ക്കുള്ള ഡോക്‌ടറിന്റെ നിര്‍ദേശം. എന്നാല്‍ ഹാല്‍ദ്‌വാനിയില്‍ തന്റെ ആരാധകരെ സങ്കടത്തിലാക്കിയ നിമിഷത്തിന്‌ പരിഹാരം കാണാതെ വിശ്രമമില്ലെന്നായിരുന്നു റാണയുടെ മറുപടി.
ചോരയ്‌ക്ക് ചോരയും കസേരയ്‌ക്ക് കസേരയുമായിരിക്കും ഞായറാഴ്‌ചയിലെ മത്സരത്തില്‍ മറുപടിയെന്നായിരുന്നു റാണ ആരാധകരോട്‌ പ്രതികരിച്ചത്‌. പറഞ്ഞതുപോലെ റിങ്ങില്‍ റാണ പ്രതികാരവുംചെയ്‌തു. തന്നെ തലയ്‌ക്കടിച്ചുവീഴ്‌തിയ വിദേശ താരങ്ങളായ ബ്രോഡി സ്‌റ്റീലിനെയും മൈക്ക്‌ ക്‌നോസിനെയും മറ്റൊരു താരമായ അപ്പോളോ ലിയോണിനെയും കണക്കിന്‌ തല്ലിയാണ്‌ ഇന്ത്യന്‍ റെസ്ലര്‍ പ്രതികാരം വീട്ടിയത്‌.

സാഹസിക യാത്രികന്റെ മൃതദേഹം 'മമ്മി'യായ അവസ്ഥയില്‍ സ്വന്തം കപ്പലില്‍

mangalam.com

സാഹസിക യാത്രികന്റെ മൃതദേഹം 'മമ്മി'യായ അവസ്ഥയില്‍ സ്വന്തം കപ്പലില്‍

mangalam malayalam online newspaperജര്‍മന്‍ സാഹസിക യാത്രികന്റെ മൃതദേഹം മമ്മിയായ അവസ്ഥയില്‍ സ്വന്തം കപ്പലില്‍ കണ്ടെത്തി. മാന്‍ഫ്രെഡ് ഫ്രിറ്റ്‌സ് ബജോരത് (59) എന്ന ജര്‍മന്‍ സഞ്ചാരിയുടെ മൃതദേഹമാണ് ഉപേക്ഷിക്കപ്പെട്ട കപ്പലില്‍ ഫിലിപ്പീന്‍സ് സമുദ്രാതിര്‍ത്തിയില്‍ കണ്ടെത്തിയത്. മത്സ്യബന്ധന തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. സയോ എന്ന കപ്പലില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കപ്പലിലെ റേഡിയോ ഫോണിന് സമീപമാണ് മൃതദേഹം. മരണത്തിന് തൊട്ടുമുമ്പ് സഹായം തേടാന്‍ ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചിരിക്കാമെന്നാണ് നിഗമനം. കഴിഞ്ഞ ഇരുപത് വര്‍ഷമായി ചെറു കപ്പലില്‍ ലോകം ചുറ്റുന്ന മാന്‍ഫ്രെഡ് മരിച്ചിട്ട് എത്ര നാളായെന്നോ മരണകാരണം എന്താണെന്നോ വ്യക്തമല്ല. ഈ കപ്പലിന് 2009 മുതല്‍ കരയുമായി ബന്ധമില്ലായിരുന്നു. ഫോട്ടോ ആല്‍ബങ്ങളും വസ്ത്രങ്ങളും ടിന്‍ ഭക്ഷണവും കപ്പലിന്റെ കാബിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
ഫിലിപ്പീന്‍സ് തീരത്ത് നിന്ന് നാല്‍പ്പത് മൈല്‍ അകലെയാണ് പാതി മറിഞ്ഞ കപ്പല്‍ കണ്ടെത്തിയത്. പാതി ജീര്‍ണ്ണിച്ചെങ്കിലും വരണ്ടുണങ്ങിയ മൃതദേഹം മമ്മിയായ അവസ്ഥയിലാണ്. മാന്‍ഫ്രെഡ് പരിചയസമ്പന്നനായ നാവികനായിരുന്നുവെന്ന് അദ്ദേഹത്തെ പരിചയമുള്ള മറ്റ് നാവികര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ മരണശേഷമാകാം കപ്പല്‍ നിയന്ത്രണം വിട്ട് കടലില്‍ ഒഴുകി നടക്കാന്‍ തുടങ്ങിയതെന്നും മറ്റ് നാവികര്‍ പറയുന്നു.
മാന്‍ഫ്രെഡിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഭൂട്ടാന്‍ സിറ്റിയിലെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ പരിശോധനകള്‍ക്കായി കപ്പല്‍ ബരോബോ തുറമുഖത്തും എത്തിച്ചു.

2/28/2016

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യപരീക്ഷണപ്പറക്കല്‍ ഇന്ന് (29/02/2016)

janamtv.com

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യപരീക്ഷണപ്പറക്കല്‍ 

ഇന്ന് (29/02/2016)

Posted BY Admin
knr airport 640
കണ്ണൂര്‍: ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യപരീക്ഷണപ്പറക്കല്‍ നാളെ നടക്കും. വ്യോമസേനയുടെ കോഡ് ടു ബി എന്ന ചെറുവിമാനമുപയോഗിച്ചുള്ള പരീക്ഷണപ്പറക്കലാണ് നാളെ രാവിലെ 9.15ന് നടക്കുക. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചടങ്ങ് ഉദ്ഘാടനം ചെയ്യും.
റണ്‍വേയില്‍ പ്രത്യേകം അടയാളപ്പെടുത്തിയ 1500 മീറ്ററാണ് പരീക്ഷണപ്പറക്കലിന് ഉപയോഗിക്കുന്നത്. 1892 കോടി രൂപയാണ് വിമാനത്താവള പദ്ധതിയുടെ ചെലവ്. രണ്ടാംഘട്ടത്തില്‍ 3400 മീറ്ററും മൂന്നാം ഘട്ടത്തില്‍ 4000 മീറ്റര്‍ റണ്‍വേയും നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്.
നാളെ രാവിലെ 9 മണിക്ക് മന്ത്രി കെ.ബാബുവിന്റെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചടങ്ങ് ഉദ്ഘാടനം ചെയ്യും. ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പദ്ധതി പ്രദേശത്ത് പൂര്‍ത്തിയായി. പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിന് സമീപത്തായി നാലായിരം പേരെ ഉള്‍ക്കൊള്ളുന്ന പന്തല്‍ തയ്യാറായി. റണ്‍വേക്ക് സമീപം ബാരിക്കേഡുകള്‍ കെട്ടി വേര്‍തിരിച്ചു.
നാട്ടുകാര്‍ക്ക് ചടങ്ങില്‍ എത്തിച്ചേരാനായി കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വ്വീസുകള്‍ നടത്തും. ഈ വര്‍ഷം സെപ്തംബറില്‍ കണ്ണൂരില്‍ നിന്ന് വിമാനസര്‍വ്വീസ് ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ.

അണയാത്ത ലൈറ്റുമായി ഇനി ബൈക്കുകളും

marunadanmalayali.com

അണയാത്ത ലൈറ്റുമായി മാത്രം ഇനി ബൈക്കുകളും; 'ഓട്ടമാറ്റിക് ഹെഡ്‌ലാംപ്' ഇരുചക്രവാഹനങ്ങളില...

അണയാത്ത ലൈറ്റുമായി മാത്രം ഇനി ബൈക്കുകളും; 'ഓട്ടമാറ്റിക് ഹെഡ്‌ലാംപ്' ഇരുചക്രവാഹനങ്ങളിലും നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ; അടുത്ത വർഷം ഏപ്രിലിൽ പ്രാബല്യത്തിലെത്തും

February 28, 2016 | 10:28 AM | Permalink


സ്വന്തം ലേഖകൻ

ന്യൂഡൽഹി: 2017 ഏപ്രിൽ ഒന്നു മുതൽ പുറത്തിറങ്ങുന്ന ഇരുചക്ര വാഹനങ്ങളിൽ 'ഓട്ടമാറ്റിക് ഹെഡ്‌ലാംപ്' (എഎച്ച്ഒ) ഏർപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാരിന്റെ മാർഗ്ഗ നിർദ്ദേശം. ഇതുസംബന്ധിച്ച വിശദാംശങ്ങൾ ഗതാഗത മന്ത്രാലയം വാഹനനിർമ്മാതാക്കൾക്കു നൽകി കഴിഞ്ഞു. സ്വയം പ്രവർത്തിക്കുന്ന ഹെഡ്‌ലൈറ്റ് ഓഫ് ചെയ്യാൻ വാഹനത്തിൽ സ്വിച്ച് ഉണ്ടാവില്ല. യൂറോപ്യൻ രാജ്യങ്ങളിൽ പത്തു വർഷത്തിലേറെയായി ഈ സംവിധാനമുണ്ട്.
എൻജിൻ പ്രവർത്തിക്കുമ്പോൾ, രാപകലില്ലാതെ ഇരുചക്രവാഹനത്തിന്റെ ഹെഡ്‌ലൈറ്റ് കത്തണം. 'റണ്ണിങ് ലാംപ്' ഘടിപ്പിച്ച വാഹനമാണെങ്കിൽ എൻജിൻ ഓണാകുമ്പോൾ അതും പ്രവർത്തിക്കുന്നുണ്ടാവണം. ഇതേക്കുറിച്ച് അഭിപ്രായമറിയിക്കാൻ മന്ത്രാലയം നിർമ്മാതാക്കൾക്കു സമയം നൽകിയിരുന്നു. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകൾ ഭേദഗതി ചെയ്താണു പുതിയ വ്യവസ്ഥ ഉൾപ്പെടുത്തിയത്. ഇരുചക്രവാഹന അപകടങ്ങൾ വ്യാപകമാകുന്നതു കണക്കിലെടുത്താണു നടപടി.
കാറുകളിൽ 2017 മുതൽ ഈ സംവിധാനം ഏർപ്പെടുത്താൻ നേരത്തെ തന്നെ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. രാജ്യത്ത് ഏറ്റവും അധികം അപകടമുണ്ടാകുന്നത് ബൈക്കുകളിലും സ്‌കൂട്ടറുകളിലുമൂടെയാണ്. 32500ലധികം സ്‌കൂട്ടർ യാത്രക്കാരാണ് അപകടങ്ങളിൽ കൊല്ലപ്പെടുന്നത്. ഒന്നേകാൽ ലക്ഷം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഓട്ടമാറ്റിക് ഹെഡ്‌ലാംപ് ബൈക്കുകൾക്കും സ്‌കൂട്ടറുകൾക്കും നിർബന്ധമാക്കുന്നത്.
ഇരുചക്രവാഹനങ്ങൾക്ക് അപകടമുണ്ടായാൽ 'ഓട്ടമാറ്റിക് അലാം' നിർബന്ധമാക്കുന്നതും മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. വികസിത രാജ്യങ്ങളിൽ നിർത്താതെ മുഴങ്ങുന്ന ഹോൺ ആണ് അപകടം വിളിച്ചറിയിക്കുക. നിരന്തരം ഹോൺ മുഴക്കി പായുന്ന വാഹനങ്ങളുള്ള ഇന്ത്യയിൽ ഇതു പ്രായോഗികമാവില്ലെന്നാണ് വിലയിരുത്തൽ.

2/27/2016

കാക്കണം കരളിനെ, കരളലിവോടെ

കാക്കണം കരളിനെ, കരളലിവോടെ

by സ്വന്തം ലേഖകൻ

എന്റെ കരളേ എന്നു സ്നേഹത്തിൽ മുക്കിയെടുത്തു പറയാൻ പിശുക്കു കാട്ടില്ലെങ്കിലും കരളിന്റെ ആരോഗ്യകാര്യത്തിൽ മലയാളി ഇപ്പോഴും വലിയ ശ്രദ്ധ കൊടുക്കാറില്ല. കേരളത്തിൽ കരൾ രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. ശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവമായ കരളിന്റെ ആരോഗ്യത്തെ അവഗണിച്ചാൽ ജീവിതത്തിന് പൂർണവിരാമാവും. അമിത മദ്യപാനം, വര്‍ദ്ധിച്ചുവരുന്ന ജീവിത ശൈലി രോഗങ്ങള്‍, മലിനമായ അന്തരീക്ഷവും വൃത്തിഹീനമായ ജീവിത ചുറ്റുപാടുകളുമാണ് കരൾ രോഗത്തിന്റെ പ്രധാന കാരണങ്ങൾ.
കരള്‍ രോഗം ബാധിച്ച് കരളിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നശിക്കുകയും അതോടൊപ്പം മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുകയും ചെയ്യുന്ന അവസരത്തിലാണ് ഡോക്ടര്‍മാര്‍ കരള്‍ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നിര്‍ദ്ദേശിക്കുന്നത്. അസുഖം ബാധിച്ച കരളിന്റെ സ്ഥാനത്ത് മറ്റൊരാളുടെ കരള്‍ വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയയാണ് കരള്‍ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ. കരള്‍ വീക്കം, ചില മരുന്നുകളുടെ ദൂഷ്യഫലങ്ങള്‍, ദീര്‍ഘനാളായി ഉള്ള ഹെപ്പെറ്റൈറ്റീസ് അണുബാധ, ജനിതക രോഗങ്ങള്‍, പിത്തനാളികളിൽ ഉണ്ടാകുന്ന തകരാറുകള്‍ എന്നിവയാണ് കരളിന്റെ പൂര്‍ണ്ണമായ നാശത്തിനു കാരണം. കരളിന്റെ പൂര്‍ണ്ണമായ നാശം സംഭവിച്ചു കഴിഞ്ഞാൽ തുടർന്ന് ജീവന്‍ നിലനിര്‍ത്തുക തീര്‍ത്തും അസാധ്യമാണ്.
കരളിന്റെ ലഭ്യത അനുസരിച്ച് കരള്‍ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ രണ്ടായി തരം തിരിക്കാം. ജീവിച്ചിരിക്കുന്ന ആളിൽ നിന്നു കരള്‍ സ്വീകരിക്കുന്നതിനെ ലൈവ് ട്രാന്‍സ്പ്ളാന്റ് എന്നും, മസ്തിഷ്ക മരണം സംഭവിച്ച ആളിൽ നിന്നു അവയവം സ്വീകരിക്കുന്നതിനെ കടാവര്‍ ട്രാന്‍സ്പ്ളാന്റ് എന്നും പറയുന്നു. കരള്‍ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്യേണ്ട രോഗി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സര്‍ക്കാരിന്റെ അവയവദാന പദ്ധതി ആയ മൃതസഞ്ജീവനിയിൽ പേര് റജിസ്റ്റര്‍ ചെയ്യണം.
അതിസങ്കീർണമായ കരള്‍ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയിച്ചതായി കണക്കാക്കണമെങ്കിൽ രണ്ടു കടമ്പകൾ കൂടി രോഗി കടക്കണം. സ്വീകരിക്കപ്പട്ട അവയവത്തെ ശരീരം പുറന്തള്ളാനുള്ള സാധ്യത മരുന്നുകളുടെ സഹായത്തോടെ കുറയ്ക്കേണ്ടതാണ് ഒന്നാമത്തെ കടമ്പ. ശസ്ത്രക്രിയ കഴിഞ്ഞ് ആദ്യ ദിനങ്ങളിൽ മറ്റ് അണുബാധകള്‍ ശരീരത്തിൽ കടന്നുവരാതെയും ശ്രദ്ധിക്കേണ്ടതാണ് രണ്ടാമത്തെ കടമ്പ. പ്രത്യേകം ക്രമീകരിക്കപ്പെട്ട ഐസിയുവിൽ രോഗിയെ പാർപ്പിച്ചാണ് അണുബാധയുടെ സാധ്യതകൾ ഒഴിവാക്കുന്നത്. ആരോഗ്യം വീണ്ടെടുത്ത ശേഷം ആശുപത്രി വിട്ടാലും ഡോക്ടർമാർ നിർദേശിക്കുന്ന ജീവിതരീതിയും സമയാസമയമുള്ള പരിശോധനകളും വീഴ്ച കൂടാതെ പാലിച്ചാൽ ആയുസിന്റെ ദൈർഘ്യം കൂട്ടാം.
കരളിനെ അടുത്തറിയാം
ശരീരത്തിൻറെ ഏറ്റവും വലിയ ഗ്രന്ഥിയാണ് 1500 ഗ്രാം ഭാരമുള്ള കരൾ.
വളരെയേറെ പ്രവർത്തനശേഷിയുള്ള കരളിൻറെ എൺപതുശതമാനം പ്രവർ‌ത്തനരഹിതമായാലും കരളിൻറെ സാധാരണ പ്രവർത്തനങ്ങൾ നിർവഹിക്കാനാകും.
പെട്ടെന്നു വളരുന്ന കരളിൻറെ മുക്കാൽ ഭാഗം നീക്കംചെയ്താലും ആറു മുതൽ എട്ട് ആഴ്ചയ്ക്കുള്ളിൽ പൂർവസ്ഥിതി പ്രാപിക്കും.
അനവധി ശാരീരിക ധർമ്മങ്ങൾ നിർവഹിക്കുന്ന കരളിനെ ശരീരത്തിലെ കെമിക്കൽ ഫാക്ടറി എന്നാണ് വിളിക്കുന്നത്.
കൊഴുപ്പിന്റെ ദഹനാഗിരണത്തെ സഹായിക്കുന്ന പിത്തനീര് (ബൈൽ) കരളാണ് ഉൽപാദിപ്പിക്കുന്നത്.
ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി മാറ്റുക (ഗ്ലൈക്കോജനിസിസ് ) ഗ്ലൈക്കോജനിൽ നിന്ന് ഗ്ലൂക്കോസിനെ ഉൽപാദിപ്പിക്കുക (ഗ്ലൈാജിനോലൈസിസ്) അന്നജേതര പദാർഥങ്ങളിൽ നിന്ന് ഗ്ലൂക്കോസിനെ ഉൽപാദിപ്പിക്കുക. (ഗ്ലൈക്കോജിനൊലൈസിസ് ) തുടങ്ങി കാർബോ ഹൈഡ്രേററ്റിൻറെ സുപ്രധാന ഉപാപചയ പ്രവർത്തനങ്ങളെ കരളാണ് നിയന്ത്രിക്കുന്നത്.
കൊഴുപ്പിൻറെ ദഹനം കൊളസ്ട്രോളിന്റെ ഉൽപാദനം, ആൽബുമിൻറെ ഉൽപാദനം, ഒട്ടേറെ മരുന്നുകളുടെ വിഘടനം തുടങ്ങിയവും കരളിൻറെ ധർമ്മങ്ങളിൽ പെടുന്നു. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഘടകങ്ങളായ ഫ്രൈബ്രിനോജർ, ഫാക്ടർ V,VII IX, X എന്നിവയുടെ ഉൽപാദനവും കരളിൽ വച്ചാണു നടക്കുന്നത്.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. ബി. വേണുഗോപാൽ
സീനിയര്‍ കണ്‍സള്‍ട്ടന്റ് & ചീഫ് ഓഫ് ലിവര്‍ ട്രാന്‍സ്പ്ളാന്റ് സര്‍ജറി
കിംസ് ഹോസ്പ്പിറ്റൽ, തിരുവനന്തപുരം

ഇതൊന്നും ഫ്രിഡ്ജിൽ സൂക്ഷിക്കല്ലേ.. by സ്വന്തം ലേഖകൻ

ഇതൊന്നും ഫ്രിഡ്ജിൽ സൂക്ഷിക്കല്ലേ..

by സ്വന്തം ലേഖകൻ

സാധാരണയായി ഒട്ടുമിക്ക പഴവർഗങ്ങളും പച്ചക്കറികളും നാം ഫ്രിഡ്ജിൽ സൂക്ഷിക്കാറാണ് പതിവ്. വാസ്തവത്തിൽ അതൊരു വിഡ്ഢിത്തം തന്നെയാണ്. കാരണം എല്ലാ ഭക്ഷ്യവസ്തുക്കളും ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നവയല്ല. ഭക്ഷ്യവസ്തുക്കൾ പെട്ടെന്ന് കേടാകാനേ ഇതുപകരിക്കൂ എന്ന കാര്യം മറക്കരുത്.
ഫ്രിഡ്ജിൽ സൂക്ഷിക്കരുതാത്ത ഏതാനും ഭക്ഷണ സാധനങ്ങൾ
തക്കാളി: മിക്ക വീട്ടമ്മമാരും തക്കാളി ഫ്രിഡ്ജിൽ സൂക്ഷിക്കാറാണ് പതിവ്. തക്കാളി സൂക്ഷിക്കാനുള്ള സ്ഥലമല്ല റഫ്രിജറേറ്റർ. തക്കാളിയുടെ രുചി നഷ്ടപ്പെടുത്താൻ ഇതിടയാക്കും.
ആപ്പിൾ : തക്കാളിയെ പോലെ തന്നെ ആപ്പിളും എല്ലാവരും ഫ്രിഡ്ജിൽ സൂക്ഷിക്കാറാണ് പതിവ്. ആപ്പിളിന്റെ ആകൃതിയും രുചിയും മാറാൻ ഇതിടയാക്കും. ഇനി നിങ്ങൾക്ക് തണുത്ത ആപ്പിൾ കഴിക്കണമെന്നുണ്ടെങ്കിൽ കഴിക്കുന്നതിന് അര മണിക്കൂർ മുൻപ് ഫ്രിഡ്ജിൽ വയ്ക്കാം. ആപ്പിൾ മാത്രമല്ല ഏത്തപ്പഴം, സി ട്രസ് ഫ്രൂട്ട്, ആപ്രിക്കോട്ട് തുടങ്ങിയ പഴങ്ങളും ഫ്രിഡ്ജിൽ വയ്ക്കാൻ പാടില്ല.
സവാള : സവാള, ഉള്ളി , വെളുത്തുള്ളി എന്നിവ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അവയുടെ സ്വാദ് നഷ്ടപ്പെടുകയും പെട്ടെന്ന് കേടാവുകയും ചെയ്യും.
ഉരുളക്കിഴങ്ങ് : ഫ്രിഡ്ജിൽ വച്ചാൽ ഉരുളക്കിഴങ്ങിന്റെ രുചി പെട്ടെന്ന് മാറാൻ ഇടയുള്ളതിനാൽ പുറത്തു സൂക്ഷിക്കുന്നതാണു നല്ലത്.
ഇവ കൂടാതെ സ്ക്വാഷ്, ജാം, അച്ചാറുകൾ എന്നിവയും ഫ്രിഡ്ജിൽ സൂക്ഷിക്കാതെ പുറത്തെ താപനിലയിൽ സൂക്ഷിക്കുന്നതു തന്നെയാണ് അഭികാമ്യം.

പെണ്‍കുട്ടികളോട് നന്നായി പെരുമാറുന്ന ആണ്‍കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പാരിതോഷികം

mathrubhumi.com

പെണ്‍കുട്ടികളോട് നന്നായി പെരുമാറുന്ന ആണ്‍കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പാരിതോഷികം

ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ പെണ്‍കുട്ടികളോട് നല്ലരീതിയില്‍ ഇടപെടുന്ന ആണ്‍കുട്ടികള്‍ക്ക് പാരിതോഷികം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ശിശു-വനിതാ വികസന വകുപ്പു മന്ത്രി മേനക ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്.
ഫരീദാബാദിലെ ഒരു സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നീക്കം.
സ്ത്രീകള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ പോലീസുമായി ബന്ധപ്പെടാന്‍ മൊബൈല്‍ ഫോണുകളില്‍ എമര്‍ജന്‍സി അലാം ബട്ടണ്‍ ഉള്‍പ്പെടുത്തുന്ന കാര്യവും ആലോചനയിലുണ്ടെന്ന് മേനക ഗാന്ധി അറിയിച്ചു.
സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡനം തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മമനക ഗാന്ധി പറഞ്ഞു. ഇതിനായി വിദ്യാര്‍ത്ഥിനികള്‍ക്കും സ്ത്രീകള്‍ക്കും പരിശീലനം നല്‍കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കോലി തിളങ്ങി; പാകിസ്താനെതിരെ ഇന്ത്യക്ക് ആവേശജയം

mathrubhumi.com

കോലി തിളങ്ങി; പാകിസ്താനെതിരെ ഇന്ത്യക്ക് ആവേശജയം

Kohli_Yuvi
കോലിയും യുവരാജും റണ്ണിനായി ഓടുന്നു.
മിര്‍പൂര്‍: പാകിസ്താനെതിരെ 84 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങി തുടക്കത്തില്‍ പതറിയെങ്കിലും കോലി-യുവരാജ് സഖ്യത്തിന്റെ മികവില്‍ ഇന്ത്യ മുന്നേറുന്നു. ആദ്യ ഓവറില്‍ അക്കൗണ്ട് തുറക്കാതെ രോഹിതും രഹാനെയും പിന്നീട് ഒരു റണ്ണുമായി റെയ്‌നയും മടങ്ങിയതോടെ മൂന്ന് വിക്കറ്റിന് എട്ട് റണ്‍സ് എന്ന നിലയില്‍ പതറിയ ഇന്ത്യയെ നാലാം വിക്കറ്റില്‍ അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി കോലി-യുവി സഖ്യം കരകയറ്റുകയായിരുന്നു.
തുടക്കത്തിലെ പതര്‍ച്ചയ്ക്ക് ശേഷം കോലി-യുവരാജ് കൂട്ടുകെട്ടിന്റെ മികവില്‍ പാകിസ്താനെതിരായ ഏഷ്യ കപ്പ് മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. 84 എട്ട് റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ശേഷം ഒത്തുചേര്‍ന്ന സഖ്യം ടീമിനെ വിജയത്തിന് എട്ട് റണ്‍സ് അരികിലെത്തിച്ച ശേഷമാണ് പിരിഞ്ഞത്. സ്‌കോര്‍: പാകിസ്താന്‍- 83/10 (17.3); ഇന്ത്യ- 85/5 (15.3).
ഇന്ത്യയുടെയും പാകിസ്താന്റെയും ഇന്നിങ്‌സിലെ പ്രധാന വ്യത്യാസം കോലിയായിന്നു. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ പ്രതിരോധവും ആക്രമണവും സംയോജിപ്പിച്ച് ബാറ്റ് വീശിയ കോലി തന്റെ ക്ലാസ്സ് തെളിയിച്ചപ്പോള്‍ പാക് ബൗളര്‍മാര്‍ നിസ്സഹായരായി. 51 പന്തില്‍ ഏഴ് ബൗണ്ടറി ഉള്‍പ്പെടെ 49 റണ്‍സെടുത്ത കോലി അമ്പയറുടെ തെറ്റായ തീരുമാനത്തിലാണ് പുറത്തായത്. കോലി തന്നെയാണ് കളിയിലെ കേമനും.
Pak
വിക്കറ്റ് നേടിയ മുഹമ്മദ് ആമിറിന്റെ ആഹ്ലാദം.
പന്ത് ബാറ്റിലേക്കെത്താത്ത പിച്ചില്‍ ബൗണ്ടറിയോടെ ഇന്നിങ്‌സ് തുടങ്ങിയ യുവരാജ് പിന്നീടല്‍പം എതറിയെങ്കിലും തന്റെ അനുഭവസമ്പത്ത് കൈമുതലാക്കി അവസാനം വരെ പിടിച്ചുനിന്നു. 32 പന്തില്‍ രണ്ട് ബൗണ്ടറി ഉള്‍പ്പെടെ 14 റണ്‍സായിരുന്നു യുവിയുടെ സംഭാവന. നാലാം വിക്കറ്റില്‍ കോലിക്കൊപ്പം നിര്‍ണായകമായ 68 റണ്‍സ് ചേര്‍ക്കാന്‍ യുവിക്കായി.
വിലക്കിന് ശേഷം തിരിച്ചെത്തിയ മുഹമ്മദ് ആമിറാണ് ഇന്ത്യന്‍ മുന്‍നിരയില്‍ നാശം വിതച്ചത്. ആദ്യ ഓവറില്‍ തന്നെ റണ്ണെടുക്കും മുമ്പേ രോഹിത് ശര്‍മയെയും അജിങ്ക്യ രഹാനെയും മടക്കിയ ആമിര്‍ തന്റെ തൊട്ടടുത്ത ഓവറില്‍ ഒരു റണ്ണെടുത്ത റെയ്‌നയെയും ഡ്രസ്സിങ് റൂമിലെത്തിച്ചു. പിന്നീടാണ് ഇന്ത്യയെ രക്ഷിച്ച കൂട്ടുകെട്ട് പിറന്നത്.
പതിനഞ്ചാം ഓവറിലാണ് പിന്നീട് ഇന്ത്യക്ക് വിക്കറ്റ് നഷ്ടമാകുന്നത്. മുഹമ്മദ് സമിയുടെ പന്തില്‍ കോലി എല്‍ബിഡബ്ല്യു ആവുകയായിരുന്നു. എന്നാല്‍ കോലിയുടെ ബാറ്റില്‍ തട്ടിയാണ് പന്ത് പാഡില്‍ കൊണ്ടതെന്ന് റീപ്ലേകളില്‍ വ്യക്തമായിരുന്നു. അപ്പോള്‍ ഇന്ത്യ വിജയത്തിന് എട്ട് റണ്‍ മാത്രം അകലെയായിരുന്നു. തൊട്ടടുത്ത പന്തില്‍ ഹാര്‍ദിക് പാണ്ഡ്യയെയും മടക്കി സമി ഇന്ത്യയെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും അടുത്ത ഓവറില്‍ ബൗണ്ടറിയിലൂടെ ക്യാപ്റ്റന്‍ ധോനി ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
Ind
പുറത്തായ ഷുഐബ് മാലിക്കിന്റെ നിരാശ.
നേരത്തേ ഏഷ്യ കപ്പില്‍ തങ്ങളുടെ പ്രഥമ മത്സരത്തിനിറങ്ങിയ പാകിസ്താന്‍ ഇന്ത്യന്‍ ബൗളിങ ആക്രമണത്തിന് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ പാകിസ്താന്‍ 17.3 ഓവറില്‍ 83 റണ്‍സിന് പുറത്തായി. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഹഫീസിനെ നഷ്ടമായ അവര്‍ക്ക് പിന്നീടൊരിക്കലും കരകയറാനായില്ല. ട്വന്റി-20യില്‍ പാകിസ്താന്റെ കുറഞ്ഞ മൂന്നാമത്തെ സ്‌കോറിനാണ് അവര്‍ ഇന്ന്് പുറത്തായത്.
ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ ധോനിയുടെ തീരുമാനത്തെ ന്യായീകരിക്കുന്ന പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കാഴ്ചവെച്ചത്. ബദ്ധവൈരികള്‍ക്കെതിരെ ഊര്‍ജസ്വലരായ ഇന്ത്യന്‍ താരങ്ങള്‍ ഫീല്‍ഡിലും മികച്ചുനിന്നു. ബൗളര്‍മാര്‍ എട്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രണ്ട് പാക് ബാറ്റ്‌സ്മാന്‍മാര്‍ റണ്ണൗട്ടാവുകയായിരുന്നു.
പാക് നിരയില്‍ ഖുറം മന്‍സൂറിനും (18 പന്തില്‍ 10) സര്‍ഫ്രാസ് അഹ്മദിനും (29 പന്തില്‍ 25) മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. ബാറ്റ്‌സ്മാന്‍മാരില്‍ മുഹമ്മദ് ഹഫീസ് (4), ഷര്‍ജീല്‍ ഖാന്‍ (7), ഷുഐബ് മാലിക് (4), ഉമര്‍ അക്മല്‍ (3), ഷാഹിദ് അഫ്രീദി (2) തുടങ്ങിയവര്‍ അതിവേഗം കൂടാരം കയറി.
Pak
സര്‍ഫ്രാസ് അഹ്മദ് ജഡേജയുടെ പന്തില്‍ ബൗള്‍ഡാകുന്നു.
ഇന്ത്യക്കായി ഹാര്‍ദിക് പാണ്ഡ്യ 3.3 ഓവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ജഡേജയ്ക്ക് രണ്ട് വിക്കറ്റുണ്ട്. മൂന്നോവറില്‍ രണ്ട് മെയ്ഡന്‍ ഉള്‍പ്പെടെ എട്ട് റണ്‍ മാത്രം വഴങ്ങിയ ബുംറയ്ക്ക് ഒരു വിക്കറ്റുണ്ട്. നെഹ്‌റയും യുവരാജും ഓരോ വിക്കറ്റ് പങ്കിട്ടു. ബൗളര്‍മാരില്‍ അശ്വിന് മാത്രമാണ് വിക്കറ്റ് കിട്ടാതിരുന്നത്.
ഇന്ത്യ-പാകിസ്താന്‍ ഏഷ്യ കപ്പ്: ലൈവ് ബ്ലോഗ്

2/26/2016

വിനോദസഞ്ചാരികൾക്ക് ഇ–വീസ: സൗകര്യം 37 രാജ്യങ്ങൾക്കുകൂടി

manoramaonline.com

വിനോദസഞ്ചാരികൾക്ക് ഇ–വീസ: സൗകര്യം 37 രാജ്യങ്ങൾക്കുകൂടി

by സ്വന്തം ലേഖകൻ
ന്യൂഡൽഹി ∙ ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, ദക്ഷിണാഫ്രിക്ക, ഗ്രീസ് എന്നിവയടക്കം 37 രാജ്യങ്ങളിൽ നിന്നുള്ളവർക്കു കൂടി ഇ–ടൂറിസ്റ്റ് വീസ സൗകര്യം ഏർപ്പെടുത്തി. ഇതോടെ, ഈ സൗകര്യം 150 രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കു ലഭിക്കും.
2014 നവംബറിൽ ആരംഭിച്ച പദ്ധതി പ്രകാരം, സഞ്ചാരികൾക്ക് ഓൺലൈനിൽ അപേക്ഷിക്കുമ്പോൾ ഇ മെയിലിൽ ലഭിക്കുന്ന അനുമതിപത്രത്തിന്റെ പ്രിന്റൗട്ടുമായി ഇന്ത്യയിലേക്ക് വരാം. ഇവിടത്തെ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗത്തിൽ പ്രിന്റൗട്ട് ഹാജരാക്കുമ്പോൾ വീസ നടപടി പൂർത്തിയാക്കാനാവും. ഇപ്പോൾ പ്രതിദിനം ശരാശരി 3500 ഇ–ടൂറിസ്റ്റ് വീസ അനുവദിക്കുന്നുണ്ട്. ഇതുവരെ ഏഴര ലക്ഷത്തിലേറെപ്പേർ ഈ സൗകര്യം പ്രയോജനപ്പെടുത്തി 
.https://indianvisaonline.gov.in/visa/tvoa.html

e-Tourist Visa Facility is available for nationals of following countries/territories
Albania, Andorra, Anguilla, Antigua & Barbuda, Argentina, Armenia, Aruba, Australia, Austria, Bahamas, Barbados, Belgium, Belize, Bolivia, Bosnia & Herzegovina, Botswana, Brazil, Brunei, Bulgaria, Cambodia, Canada, Cape Verde, Cayman Island, Chile, China, China- SAR Hongkong, China- SAR Macau, Colombia, Comoros, Cook Islands, Costa Rica, Cote d'lvoire, Croatia, Cuba, Czech Republic, Denmark, Djibouti, Dominica, Dominican Republic, East Timor, Ecuador, El Salvador, Eritrea, Estonia, Fiji, Finland, France, Gabon, Gambia, Georgia, Germany, Ghana, Greece, Grenada, Guatemala, Guinea, Guyana, Haiti, Honduras, Hungary, Iceland, Indonesia, Ireland, Israel, Jamaica, Japan, Jordan, Kenya, Kiribati, Laos, Latvia, Lesotho, Liberia, Liechtenstein, Lithuania, Luxembourg, Madagascar, Malawi, Malaysia, Malta, Marshall Islands, Mauritius, Mexico, Micronesia, Moldova, Monaco, Mongolia, Montenegro, Montserrat, Mozambique, Myanmar, Namibia, Nauru, Netherlands, New Zealand, Nicaragua, Niue Island, Norway, Oman, Palau, Palestine, Panama, Papua New Guinea, Paraguay, Peru, Philippines, Poland, Portugal, Republic of Korea, Republic of Macedonia, Romania, Russia, Saint Christopher and Nevis, Saint Lucia, Saint Vincent & the Grenadines, Samoa, San Marino, Senegal, Serbia, Seychelles, Singapore, Slovakia, Slovenia, Solomon Islands, South Africa, Spain, Sri Lanka, Suriname, Swaziland, Sweden, Switzerland, Taiwan, Tajikistan, Tanzania, Thailand, Tonga, Trinidad & Tobago, Turks & Caicos Island, Tuvalu, UAE, Ukraine, United Kingdom, Uruguay, USA, Vanuatu, Vatican City-Holy See, Venezuela, Vietnam., Zambia, Zimbabwe.

Eligibility
  • International Travellers whose sole objective of visiting India is recreation , sight seeing , casual visit to meet friends or relatives, short duration medical treatment or casual business visit.
  • Passport should have at least six months validity from the date of arrival in India. The passport should have at least two blank pages for stamping by the Immigration Officer.
  • International Travellers should have return ticket or onward journey ticket,with sufficient money to spend during his/her stay in India.
  • International Travellers having Pakistani Passport or Pakistani origin may please apply for regular Visa at Indian Mission.
  • Not available to Diplomatic/Official Passport Holders.
  • Not available to individuals endorsed on Parent’s/Spouse’s Passport i.e. each individual should have a separate passport.
  • Not available to International Travel Document Holders.

രാജ്യവിരുദ്ധ മുദ്രാവാക്യം: നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്ക് ജെ.എൻ.യു അദ്ധ്യാപകരുടെ കത്ത്

രാജ്യവിരുദ്ധ മുദ്രാവാക്യം: നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്ക് ജെ.എൻ.യു അദ്ധ്യാപകരുടെ കത്ത്

ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ 'രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ' ഉയർന്നെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സർവകലാശാലയിലെ ഒരു സംഘം അദ്ധ്യാപകർ രാഷ്ട്രപതി പ്രണാബ് മുഖർജിക്ക് കത്തയച്ചു. കാമ്പസിൽ ഫെബ്രുവരി 9ന് നടന്ന സംഭവത്തെ അഭിപ്രായ സ്വാതന്ത്ര്യമായോ ഭിന്നാഭിപ്രായ സ്വാതന്ത്ര്യമായോ കണ്ട് ഉപേക്ഷ കാണിക്കാവുന്നതല്ലെന്ന് അദ്ധ്യാപക സംഘടയായ നാഷണൽ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ട്(എൻ.ഡി.റ്റി.എഫ്)​ കത്തിൽ വ്യക്തമാക്കി.
നേരത്തെ,​ സമാന ആവശ്യം ഉന്നയിച്ച് മദ്രാസ് ഐ.ഐ.ടിയിലെ ഒരു സംഘം അദ്ധ്യാപരും രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു.

വിവാദ സംഭവം മാത്രമല്ല അതിലേക്ക് നയിച്ച കാരണങ്ങളും അന്വേഷണ വിധേയമാവേണ്ടതുണ്ടെന്ന് എൻ.ഡി.റ്റി.എഫ് ജനറൽ സെക്രട്ടറി വി.എസ്.നെഗി ഒപ്പിട്ട കത്തിൽ പറയുന്നു. അഭിപ്രായ സ്വാതന്ത്രത്തിനും ഭിന്നാഭിപ്രായ സ്വാതന്ത്രത്തിനും എൻ.ഡി.റ്റി.എഫ് എതിരല്ല. എന്നാൽ,​ രാജ്യത്തിന്രെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനെതിരെ സംഘടന ഉറച്ചു നിൽക്കും. ഛത്തീസ്ഗഡിലെ ദണ്ഡേവാഡയിൽ 76 സി.ആർ.പി.എഫ് ജവാന്മാരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയപ്പോഴും 'സമാനമായ ശക്തികൾ' കാമ്പസിൽ ആഘോഷം സംഘടിപ്പിച്ചിരുന്നെന്ന് എൻ.ഡി.റ്റി.എഫ് ചൂണ്ടിക്കാട്ടി.

ജെ.എൻ.യുവിനുളളിൽ നടക്കുന്ന പ്രവർത്തനങ്ങളെയും ഇന്നത്തെ അവസ്ഥയിലേക്ക് നയിച്ച കാരണങ്ങളെയും സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തേണ്ടതുണ്ടെന്ന് അദ്ധ്യാപകർ ആവശ്യപ്പെട്ടു.

സൗരോർജം വീട്ടിൽ

manoramaonline.com

സൗരോർജം വീട്ടിൽ

by സ്വന്തം ലേഖകൻ
വൈദ്യുതിക്കായി സൗരോർജത്തെ കൂട്ടുപിടിച്ചാൽ പവർകട്ടിനെ പേടിക്കേണ്ട. മാത്രമല്ല, വീട്ടിൽ സോളാർ പാനലുകൾ സ്ഥാപിച്ചാൽ വൈദ്യുതി ചാർജ് കുറയ്ക്കുകയും ചെയ്യാം. പാനലുകൾ സ്ഥാപിക്കാൻ തുടക്കത്തിൽ ചെലവ് അൽപം വരുമെങ്കിലും പിന്നീട് പ്രത്യേകിച്ച് ചെലവൊന്നുമില്ല. ദീർഘകാലാടിസ്ഥാനത്തിൽ ലാഭവുമാണ്. ഇൻവർട്ടർ വച്ചാൽ മുതൽ മുടക്ക് മാത്രമല്ല, ചാർജ് ചെയ്യാനുള്ള വൈദ്യുതിക്കും പണമടയ്ക്കണം.
സൗരോർജത്തെ വൈദ്യുതിയാക്കി മാറ്റാൻ സോളാർ പാനലുകൾ സഹായിക്കുന്നു. സൂര്യപ്രകാശം വൈദ്യുതിയാക്കി മാറ്റി ബാറ്ററിയിൽ ശേഖരിക്കുകയാണ് ചെയ്യുന്നത്. ബാറ്ററിയിൽ ശേഖരിക്കാതെ നേരിട്ട് സർക്യൂട്ടിലേക്കോ ഗ്രിഡിലേക്കോ കണക്ട് ചെയ്യുകയുമാകാം.
പുതിയ വീടുകളിലും നിലവിലുള്ള വീടുകളിലും സോളാർ ഇലക്ട്രിഫിക്കേഷൻ സിസ്റ്റം ഏർപ്പെടുത്താം. സൗരോർജ വൈദ്യുതികൊണ്ട് പ്രവർത്തിപ്പിക്കേണ്ട ഉപകരണങ്ങളുടെ ആകെ കണക്ടഡ് ലോഡ് കണ്ടെത്തുകയാണ് ഇതിന്റെ ആദ്യപടി. അതിനുശേഷം ആവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള സോളാർ പാനലുകൾ പിടിപ്പിക്കണം. ഇതുകൂടാതെ ചാർജ് കൺട്രോളർ, ബാറ്ററി, ഇൻവർട്ടർ, കേബിൾ എന്നിവയാണ് സോളാർ സിസ്റ്റത്തിന് ആവശ്യമായി വരുന്ന മറ്റ് സാധനങ്ങൾ. മേൽക്കൂരയിൽ സൂര്യപ്രകാശം നേരിട്ടു പതിക്കുന്ന സ്ഥലത്താണ് സോളാർ പാനൽ പിടിപ്പിക്കേണ്ടത്.
വീടിന്റെ മുറ്റവും പൂന്തോട്ടവുമൊക്കെ ലൈറ്റ് അപ് ചെയ്യുന്നതിന് സോളാർ ലൈറ്റുകൾ അനുയോജ്യമാണ്. ഇവ പ്രവർത്തിക്കാൻ പുറമേനിന്ന് വൈദ്യുതി ആവശ്യമില്ല. അതിനാൽ വയറിങ് നടത്തേണ്ട. ഓട്ടമാറ്റിക് ലൈറ്റ് സെൻസർ ഉള്ളതുകൊണ്ട് രാത്രിയിൽ ലൈറ്റ് തനിയെ തെളിയുകയും സൂര്യനുദിക്കുമ്പോൾ അണയുകയും ചെയ്യും. സ്വിച്ച് ഇടേണ്ട ആവശ്യമില്ല.
വീടുകളിൽ സൗരോർജം ഉപയോഗിക്കുന്നതിന് സർക്കാർ സഹായം നൽകുന്നുണ്ട്. സർക്കാർ സ്ഥാപനമായ അനർട്ടിന്റെ (Agency for Non-conventional Energy and Rural Technology) സേവനങ്ങൾ സ്വീകരിച്ചാൽ സബ്സിഡി ലഭിക്കുന്നതാണ്. പവർകട്ടിന്റെ സമയത്ത് ഏറെ ആവശ്യം വരുന്ന സൗരറാന്തൽ ലഭ്യമാണ്. എൽഇഡിയും സിഎഫ്എല്ലും കിട്ടും. ജനറൽ കാറ്റഗറിക്ക് സബ്സിഡി കഴിഞ്ഞ് 1740 രൂപയും ബിപിഎൽ വിഭാഗത്തിന് 1240 രൂപയുമാണ് എൽഇഡി സൗരറാന്തലിന്റെ വില. പാനലും വിളക്കുമാണ് ലഭിക്കുന്നത്.
ഡിസിയിൽ പ്രവർത്തിക്കുന്ന ഹോംലൈറ്റിങ് സിസ്റ്റവുമുണ്ട്. രണ്ട് ലൈറ്റ്, ഒരു ഫാൻ എന്നിവ പ്രവർത്തിപ്പിക്കാം. എൽഇഡിക്ക് എട്ട് മീറ്ററും സിഎഫ്എല്ലിന് 10 മീറ്ററും നീളമുള്ള വയർ പാനലിനോട് ബന്ധിപ്പിച്ചിട്ടുണ്ട്. പാനൽ മഴ നനഞ്ഞാലും കുഴപ്പമില്ല. വയർ വീടിനുള്ളിലേക്ക് ഇട്ട് പ്ലഗ് ചെയ്യണം ഓട്ടോമാറ്റിക് ആയി ബാറ്ററി ചാർജ് ആയിക്കൊള്ളും.
നേരിട്ട് വൈദ്യുതി ലൈനിലേക്ക്
സൗരോർജം ഉപയോഗിച്ച് വാട്ടർഹീറ്റർ പ്രവർത്തിപ്പിക്കാൻ സാധിക്കും.
റൂഫ് ടോപ് സോളാർ സിസ്റ്റമാണ് മറ്റൊന്ന്. ഒരു കിലോവാട്ട് ശേഷിയുള്ള പ്ലാന്റ് വീടിനു മുകളിലാണ് പിടിപ്പിക്കുന്നത്. ഇത് എസി രീതിയിൽ പ്രവർത്തിക്കുന്നു. ലൈറ്റ്, ഫാൻ, കംപ്യൂട്ടർ, ടിവി എന്നിവ പ്രവർത്തിപ്പിക്കാം. സാധാരണ വെയിൽ കിട്ടിയാൽ കുറഞ്ഞത് മൂന്ന് യൂണിറ്റ് വൈദ്യുതി കിട്ടും. 1.8–2 ലക്ഷം രൂപയാണ് ചെലവ്. 90,000 രൂപ സബ്സിഡിയുണ്ട്.
800 വാട്ട് ലോഡ് ചെയ്താൽ ആറ് മണിക്കൂര്‍, 200 വാട്ടിന് 24 മണിക്കൂര്‍, 400 വാട്ടിന് 12 മണിക്കൂര്‍ പ്രവർത്തനശേഷിയുണ്ട്. ഇതിന് കെഎസ്ഇബിയുമായി ബന്ധപ്പെട്ട് മീറ്റർ ഘടിപ്പിച്ച് സീൽ വച്ചാൽ, ഉപയോഗിക്കുന്ന ഒരു യൂണിറ്റിന് ഒരു രൂപ വച്ച് കെഎസ്ഇബിയിൽനിന്ന് തിരികെ ലഭിക്കും. ഇത് സ്ഥാപിക്കുന്നതിന് 500 രൂപ അടച്ച് റജിസ്റ്റർ ചെയ്താൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും അംഗീകരിച്ച സ്ഥാപനങ്ങളുടെ പട്ടിക നൽകും. ഇവരെ ഏൽപിച്ചാൽ സബ്സിഡി കഴിച്ചുള്ള തുക നൽകിയാൽ മതി.
രണ്ട് കിലോവാട്ട് മുതൽ 50 കിലോവാട്ട് വരെ ഗ്രിഡിലേക്ക് നേരിട്ട് കണക്ട് ചെയ്യാവുന്ന പാനൽ സംവിധാനവുമുണ്ട്. റജിസ്റ്റർ ചെയ്തതിനുശേഷം കെഎസ്ഇബിയിൽനിന്ന് സമ്മതപത്രം വാങ്ങണം. ശേഷം, എംപാനൽ ലിസ്റ്റില്‍നിന്നുള്ള സ്ഥാപനങ്ങളെ ഏൽപിക്കാം. രണ്ട് കിലോവാട്ടിന് 48,000 രൂപയാണ് സബ്സിഡി.
സൗരോർജത്തെ വൈദ്യുതി മാത്രമല്ല, താപമാക്കി മാറ്റാനും സാധിക്കും. സൗരോർജം വഴി വാട്ടർ ഹീറ്റർ പ്രവർത്തിപ്പിക്കാം. ഫ്ലാറ്റ് പ്ലേറ്റ് കളക്ടർ, ഇവാക്യുവേറ്റഡ് ട്യൂബ് കളക്ടർ എന്നിങ്ങനെ രണ്ട് സംവിധാനങ്ങളാണുള്ളത്. ഇവ രണ്ടിന്റെയും മെറ്റീരിയലുകളിൽ വ്യത്യാസമുണ്ട്. ഇവാക്യുവേറ്റഡ് ട്യൂബ് കളക്ടറിൽ ഗ്ലാസ് ആണുപയോഗിക്കുന്നത്. ഇതിന് വിലക്കുറവുണ്ട്. ഫ്ലാറ്റ് പ്ലേറ്റ് കളക്ടറിൽ വെള്ളത്തിൽ ചെമ്പിന്റെ അംശമുണ്ടാകാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. ഇത് തെളിയിക്കപ്പെട്ടിട്ടില്ല.
സൗരോർജം ഉപയോഗിച്ച് വെള്ളം ചൂടാക്കിയാൽ ഭക്ഷണാവശ്യങ്ങൾക്ക് തിളപ്പിക്കാൻ ഗ്യാസ് കുറച്ചു മതിയാകും. 100 ലീറ്റർ ശേഷിയുള്ള ഫ്ലാറ്റ് പ്ലേറ്റിന് 4000 രൂപയും ഇവാക്യുവേറ്റഡിന് 3000 രൂപയുമാണ് സബ്സിഡി. കൂടുതൽ ശേഷിയുള്ളവയും ലഭ്യമാണ്. അനർട്ടിന്റെ വെബ്സൈറ്റ് സന്ദർശിച്ചാൽ സേവനങ്ങളെക്കുറിച്ചു മനസ്സിലാക്കാം.

ജി5: എല്‍ജിയുടെ മോഡുലര്‍ സ്മാര്‍ട്ട്‌ഫോണ്‍

mathrubhumi.com

ജി5: എല്‍ജിയുടെ മോഡുലര്‍ സ്മാര്‍ട്ട്‌ഫോണ്‍

പി എസ് രാകേഷ്
പല കഷ്ണങ്ങളായി നിര്‍മിച്ചുകൊണ്ടുവന്ന് അവ കൂട്ടിയോജിപ്പിച്ചുണ്ടാക്കുന്ന മോഡുലര്‍ കിച്ചനുകള്‍ എല്ലാവരും കണ്ടിട്ടുണ്ടാകും. അടുപ്പും പാത്രങ്ങള്‍ കഴുകുന്നതിനുളള സിങ്കും വാട്ടര്‍ടാപ്പും സാധനങ്ങള്‍ വെക്കാനുള്ള അലമാരയുമൊക്കെ ഓരോ മൊഡ്യൂള്‍ ആയിട്ടാണ് വരുന്നത്. അതെല്ലാം കൂടി കൂട്ടിയിണക്കുന്നതോടെ മോഡുലര്‍ കിച്ചന്‍ റെഡി.
ഇപ്പോഴിതാ മോഡുലര്‍ സ്മാര്‍ട്‌ഫോണുമായി കൊറിയന്‍ കമ്പനിയായ എല്‍ജി രംഗത്തുവന്നിരിക്കുന്നു. സ്‌പെയിനില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ എല്‍ജി അവതരിപ്പിച്ച ജി5 ( LG G5 ) എന്ന സ്മാര്‍ട്‌ഫോണ്‍ മോഡുലര്‍ രീതിയില്‍ നിര്‍മിച്ചതാണ്.
ഫോണിലെ ബാറ്ററിയും ക്യാമറയും ഓഡിയോ സംവിധാനങ്ങളുമൊക്കെ ഇഷ്ടത്തിനനുസരിച്ച് മാറ്റാമെന്നതാണ് ജി5 ന്റെ സവിശേഷത.
പുതിയ പല സ്മാര്‍ട്‌ഫോണുകളുടെയും ബാറ്ററി ഊരിയെടുക്കാനാവാത്ത തരത്തിലുളളതാണ്. ഊരിയെടുക്കാവുന്ന ഫോണുകളില്‍ തന്നെ അതിനായി ബാക്ക് കവര്‍ അഴിക്കേണ്ടതുണ്ട്.
എന്നാല്‍ ജി5 േഫാണിന്റെ അടിവശത്തുള്ള ഒരു സ്വിച്ചമര്‍ത്തിയാല്‍ ബാറ്ററി തനിയെ പുറത്തേക്കുവരും. ചാര്‍ജ് തീരാറായെന്ന് കണ്ടാല്‍ ഉടന്‍ ബാറ്ററി ഊരി ഫുള്‍ ചാര്‍ജാക്കിയ സ്‌പെയര്‍ ബാറ്ററി ഫോണിലേക്ക് കയറ്റാനാകും എന്നതാണ് ഇതുകൊണ്ടുളള സൗകര്യം.
LG G5
സ്മാര്‍ട്‌ഫോണിനെ പ്രൊഫഷനല്‍ ക്യാമറയാക്കി മാറ്റുന്നതിനുളള സംവിധാനവും ജി5 ലുണ്ട്. അതിനായി 'കാം പ്ലസ്' എന്നൊരു ക്യാമറ മൊഡ്യൂള്‍ എല്‍ജി നിര്‍മിച്ചിരിക്കുന്നു. ബാറ്ററി സ്‌ലോട്ടിലൂടെ കാം പ്ലസ് ഫോണില്‍ ഘടിപ്പിക്കാനാകും. അതോടെ പവര്‍, ഷട്ടര്‍, റെക്കോഡ്, സൂം ബട്ടനുകളും എല്‍ഇഡി ഫ് ളാഷുമൊക്കെയുളള ക്യാമറയായി ഫോണ്‍ മാറും.
1200 എംഎഎച്ച് ശേഷിയുളള പ്രത്യേക ബാറ്ററി കാം പ്ലസിലുള്ളതിനാല്‍ ഫോട്ടോയെടുത്ത് ഫോണിലെ ചാര്‍ജ് തീരുമെന്ന പേടിയും വേണ്ട. പടമെടുപ്പെല്ലാം കഴിഞ്ഞ് കാം പ്ലസ് ഊരി മാറ്റി ഫോണിന്റെ ബാറ്ററി ഇടുന്നതോടെ ജി5 വീണ്ടും ഫോണ്‍ മോഡിലേക്ക് മാറും.
എല്ലാ ഫോണുകളിലുമുള്ള എംപി 3 ഡിജിറ്റല്‍ പാട്ടുകള്‍ക്ക് പകരം അല്പം ഗുണമേറിയ അനലോഗ് രൂപത്തിലുള്ള സംഗീതം കേള്‍ക്കണമെന്നുണ്ടോ? ജി5യില്‍ അതിനുള്ള മൊഡ്യൂളുമുണ്ട്. അതിനായി ഹൈ-ഫൈ ഡി.എ.സി (ഡിജിറ്റല്‍ അനലോഗ് കണ്‍വെര്‍ട്ടര്‍) ഓഡിയോ പ്ലെയറും എല്‍ജി നിര്‍മിച്ചിരിക്കുന്നു.
ഈ പ്ലെയര്‍ ജി5ല്‍ ഘടിപ്പിച്ചാല്‍ പാട്ടുകള്‍ അതിന്റെ ശുദ്ധമായ രൂപത്തില്‍ കേള്‍ക്കാനാകും. ഹൈ-എന്‍ഡ് ഓഡിയോ ഡിവൈസുകളില്‍ മാത്രമുളള മികച്ച ശബ്ദാനുഭവം അങ്ങനെ സ്മാര്‍ട്‌ഫോണിലേക്ക് കൂടി പകരുകയാണ് എല്‍ജി.
ഇതുവരെ പറഞ്ഞതത്രയും എല്‍ജി ജി5ന്റെ മോഡുലര്‍ വിശേഷങ്ങള്‍. ഇനിയീ ഫോണിന്റെ സാധാരണ വിവരങ്ങള്‍ നോക്കാം.
2560X1440 പിക്‌സല്‍ റിസൊല്യൂഷനുള്ള 5.3 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 'ഓള്‍വേസ് ഓണ്‍' സാങ്കേതികവിദ്യയോടു കൂടിയ സ്‌ക്രീനാണിത്. ഫോണ്‍ സ്റ്റാന്‍ഡ്‌ബൈ മോഡിലാണെങ്കിലും സ്‌ക്രീനിലെ നോട്ടിഫിക്കേഷനുകള്‍ വായിക്കാന്‍ സഹായിക്കുന്ന വിദ്യയാണിത്. ഒരുമണിക്കൂര്‍ 'ഓള്‍വേസ് ഓണാ'കാന്‍ ബാറ്ററിയുടെ 0.8 ശതമാനം ചാര്‍ജേ വേണ്ടിവരൂ എന്ന് എല്‍.ജി. പറയുന്നു.
LG G5
ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 820 പ്രൊസസര്‍, നാല് ജിബി റാം, 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ വിവരങ്ങള്‍. രണ്ട് ടെറാബൈറ്റ് വലിപ്പമുളള മൈക്രോ എസ്ഡി കാര്‍ഡുകള്‍ വരെ ഇതിലിട്ട് പ്രവര്‍ത്തിപ്പിക്കാം.
135 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സോടുകൂടിയ 16 മെഗാപിക്‌സല്‍  പിന്‍ക്യാമറയും എട്ട് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയുമാണ് ഫോണിലുള്ളത്.
ആന്‍ഡ്രോയ്ഡ് 6.0 മാഷ്മലോ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 2800 എംഎഎച്ച് ബാറ്ററിയാണുളളത്. സ്വര്‍ണം, വെള്ളി, പിങ്ക്, ടൈറ്റാന്‍ നിറങ്ങളിലെത്തുന്ന ഫോണില്‍ യുഎസ്ബി ടൈപ്പ്-സി ചാര്‍ജിങ് പോര്‍ട്ടുമുണ്ട്.
മാര്‍ച്ച് രണ്ടാംവാരത്തോടെ എല്‍ജി ജി5 വില്പനയ്‌ക്കെത്തുമെന്നാണ് അറിയുന്നത്. 47,000 രൂപയ്ക്കടുത്തായിരിക്കും വില.

പ്രമേഹം പോലെ അര്‍ബുദവും നിയന്ത്രിക്കാന്‍ വഴി തെളിയുന്നു

mathrubhumi.com

പ്രമേഹം പോലെ അര്‍ബുദവും നിയന്ത്രിക്കാന്‍ വഴി തെളിയുന്നു

വലിയ ഡോസില്‍ കീമോതെറാപ്പി നടത്തി അര്‍ബുദകോശങ്ങളെ ഒറ്റയടിക്ക് നശിപ്പിക്കുന്നതിന് പകരം, ചെറിയ തോതില്‍ കീമോതെറാപ്പി മരുന്ന് പ്രയോഗിച്ച് അര്‍ബുദത്തെ ഫലപ്രദമായി നിയന്ത്രിക്കാന്‍ ഭാവിയില്‍ കഴിഞ്ഞേക്കും. എലികളില്‍ നടത്തിയ പഠനമാണ് ഈ സൂചന നല്‍കുന്നത്.
പ്രമേഹവും കൊളസ്‌ട്രോളും പോലെ പരമ്പരാഗത രീതിയില്‍ അര്‍ബുദത്തെയും നിയന്ത്രിക്കാനുള്ള സാധ്യതയാണ് ഈ പഠനം മുന്നോട്ടുവെയ്ക്കുന്നത്. ഇത് മനുഷ്യരില്‍ ഫലപ്രദമായാല്‍ അര്‍ബുദചികിത്സാരംഗത്ത് വിപ്ലവം തന്നെ സൃഷ്ടിച്ചേക്കും.
ഒന്നര നൂറ്റാണ്ട് മുമ്പ് ചാള്‍സ് ഡാര്‍വിന്‍ ആവിഷ്‌ക്കരിച്ച പരിണാമസിദ്ധാന്തത്തില്‍ നിന്നുള്ള ആശയമാണ് പുതിയ ചികിത്സയ്ക്കുള്ള ഉപാധിയായി മാറിയത്.
നിലവിലുള്ള ക്യാന്‍സര്‍ ചികിത്സയില്‍ തീവ്രമായി കീമോതെറാപ്പി നടത്തി പരമാവധി അര്‍ബുദകോശങ്ങളെ ഒറ്റയടിക്ക് നശിപ്പിക്കുക എന്ന സമീപനമാണുള്ളത്. എന്നാല്‍, ഒരു ട്യൂമറില്‍ വ്യത്യസ്തയിനം കോശങ്ങളുണ്ട്. ചില കോശങ്ങള്‍ കീമോതെറാപ്പി മരുന്നിനെതിരെ മറ്റുള്ളവയെക്കാള്‍ പ്രതിരോധശേഷി കൂടിയവയാണ്.
കീമോതെറാപ്പി തീവ്രമായി പ്രയോഗിക്കുമ്പോള്‍ പ്രതിരോധശേഷി കുറഞ്ഞ കോശങ്ങള്‍ നശിക്കും. ഔഷധപ്രയോഗം നിലയ്ക്കുമ്പോള്‍ പ്രതിരോധശേഷി കൂടിയവ വളരെവേഗം വീണ്ടും പെരുകി ട്യൂമര്‍ തിരിച്ചുവരും.
ട്യൂമറിനുള്ളിലെ പരമാവധി കോശങ്ങളെ നശിക്കാതെ ഔഷധപ്രയോഗം നടത്തിയാല്‍ എന്തുസംഭവിക്കുമെന്നാണ് അമേരിക്കന്‍ ഗവേഷകര്‍ പരിശോധിച്ചത്. ഔഷധപ്രതിരോധശേഷിയുള്ള കോശങ്ങള്‍ വലിയ തോതില്‍ പെരുകി രംഗം കീഴടക്കുന്നത്, ട്യൂമറിലെ നശിക്കാതെയുള്ള മറ്റ് കോശങ്ങള്‍ തടയുമെന്ന് അവര്‍ കണക്കുകൂട്ടി, ഒരു പൂന്തോട്ടത്തില്‍ മോസ് ചെടികള്‍ വന്‍തോതില്‍ വളരുന്നത് പുല്ല് തടയുംപോലെ.
രണ്ട് വ്യത്യസ്തയിനം സ്താനാര്‍ബുദം ബാധിച്ച എലികളില്‍ കീമോതെറാപ്പി ഔഷധമായ 'പാക്ലിടാക്‌സല്‍' ( paclitaxel or taxol ) ഉപയോഗിച്ച് ഈ ആശയം പരീക്ഷിച്ചതായി, 'സയന്‍സ് ട്രാന്‍സ്ലേഷണല്‍ മെഡിസിന്‍' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ ഗവേഷകരായ റോബര്‍ട്ട് ഗേറ്റന്‍ബൈ പറയുന്നു. ഫ് ളോറിഡയില്‍ തമ്പയിലുള്ള എച്ച്. ലീ മോഫിറ്റ് ക്യാന്‍സര്‍ സെന്ററിലെ ഗവേഷകനാമ് ഗേറ്റന്‍ബൈ.
സാധാരണഗതിയില്‍ കീമോതെറാപ്പി പ്രയോഗിച്ചപ്പോള്‍ എലിയിലെ ട്യൂമര്‍ ചുരുങ്ങി. പക്ഷേ, ചികിത്സ അവസാനിച്ചതോടെ ട്യൂമര്‍ തിരിച്ചെത്തി. എന്നാല്‍, പുതിയ രീതിയില്‍ ഔഷധം നല്‍കിയപ്പോള്‍ (ആദ്യം വലിയ ഡോസിലും പിന്നീട് ചെറിയ ഡോസുകളിലും) അത് കൂടുതല്‍ ഫലപ്രദമാണെന്ന് കണ്ടു. ചെറിയ ഡോസില്‍ മരുന്ന് നല്‍കി കുറെനാള്‍ ചികിത്സ തുടര്‍ന്ന എലികളില്‍ ട്യൂമര്‍ വീണ്ടും ഉണ്ടായില്ല (വിവരങ്ങള്‍ക്ക് കടപ്പാട്: ഗാര്‍ഡിയന്‍).

ഷവോമി എംഐ5: കുറഞ്ഞ വിലയ്‌ക്കൊരു ഹൈ-എന്‍ഡ് ഫോണ്‍

mathrubhumi.com

ഷവോമി എംഐ5: കുറഞ്ഞ വിലയ്‌ക്കൊരു ഹൈ-എന്‍ഡ് ഫോണ്‍

പി എസ് രാകേഷ്
വലിയ കമ്പനികള്‍ തങ്ങളുടെ ഏറ്റവും മുന്തിയ സ്മാര്‍ട്‌ഫോണ്‍ മോഡലുകള്‍ അവതരിപ്പിക്കാന്‍ തിരഞ്ഞെടുക്കുന്ന വേദിയാണ് സ്‌പെയിനില്‍ വര്‍ഷാവര്‍ഷം നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്. ഈ വര്‍ഷത്തെ കോണ്‍ഗ്രസ് വേദിയിലാണ് സാംസങ് ഗാലക്‌സി എസ്7 ഉം എല്‍ജി ജി5 ഉം പുറത്തിറങ്ങിയത്.
ആഗോളമൊബൈല്‍ വിപണിയില്‍ അഞ്ചാംസ്ഥാനത്തുള്ള ചൈനീസ് കമ്പനി ഷവോമിയുടെ എംഐ5 പുറത്തിറങ്ങിയതും മൊബൈല്‍ കോണ്‍ഗ്രസ് വേദിയില്‍ തന്നെ. ആദ്യമായാണ് ഷവോമി യൂറോപ്പില്‍ ഒരു ഫോണ്‍ അവതരണച്ചടങ്ങ് നടത്തുന്നത്.
Xiaomi Mi5
ഹാര്‍ഡ്‌വേര്‍ മികവിലും ഡിസ്‌പ്ലേ അഴകിലും ഗാലക്‌സി എസ്7,  എല്‍ജി ജി5 എന്നിവയോട് കിടപിടിക്കുന്ന ഫോണാണ് എംഐ5 എന്ന് നിസ്സംശയം പറയാം.
 1920X1080 പിക്‌സല്‍ റിസൊല്യൂഷനുള്ള 5.15 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. സ്‌ക്രീനിന് താഴെയായി ഫിംഗര്‍ പ്രിന്റ് റീഡറോടുകൂടിയ ഹോംബട്ടനുമുണ്ട്. ഷവോമിയുടെ ഒരു ഫോണില്‍ ഹോം ബട്ടന്‍ എത്തുന്നത് ആദ്യമായാണ്.
ഗ്ലാസിന്റെയോ സെറാമിക്കിന്റെയോ ബാക്ക് കവര്‍ ഉപയോക്താവിന്റെ ഇഷ്ടം പോലെ തിരഞ്ഞെടുക്കാം. സെറാമിക്ക് ബാക്ക് കവറിന് വില അല്പം കൂടുതല്‍ നല്‍കേണ്ടിവരും.
2.1 ഗിഗാഹെര്‍ട്‌സ് ശേഷിയുള്ള സ്‌നാപ്ഡ്രാഗന്റെ ഏറ്റവും പുതിയ 820 ചിപ്‌സെറ്റ്, അഡ്രിമനാ 530 ജിപിയു, മൂന്ന് ജിബി/നാല് ജിബി റാം, 32 ജിബി/64 ജിബി/128 ജിബി ഇന്റേണല്‍ സ്്‌റ്റോറേജ് എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ സവിശേഷതകള്‍.
16 മെഗാപിക്‌സലിന്റെ പിന്‍ക്യാമറയും നാല് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയും ഫോണിലുണ്ട്. പ്രകാശം കുറഞ്ഞയിടങ്ങളില്‍ നിന്നുപോലും മികച്ച ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്ന 'ഫോര്‍-ആക്‌സിസ്' ഒപ്റ്റിക്കല്‍ സ്‌റ്റെബിലൈസേഷനോടു കൂടിയ പിന്‍ക്യാമറയാണ് എംഐ5 ലുള്ളത്.
Xiaomi Mi5
ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതികവിദ്യയോടുകൂടിയ 3,000 എംഎഎച്ച് ബാറ്റിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫോണിന്റെ മൊത്തം ഭാരം 129 ഗ്രാം.
ആന്‍ഡ്രോയ്ഡ് 6.0 മാഷ്മലോ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന എംഐ 5 ല്‍ ഷവോമിയുടെ സ്വന്തം എംഐയുഐ7 യൂസര്‍ ഇന്റര്‍ഫേസുമുണ്ട്.
Xiaomi Mi5
32 ജിബി ഇന്റേണല്‍ സ്്‌റ്റോറേജുളള എംഐ 5 ഫോണിന് 305 ഡോളറും (20,976 രൂപ) 120 ജിബി സ്‌റ്റോറേജ് വേരിയന്റിന് 354 ഡോളറുമാണ് (24,346 രൂപ) വില.
സാംസങ് ഗാലക്‌സി എസ് 7നേക്കാള്‍ അമ്പത് ശതമാനവും ആപ്പിള്‍ ഐഫോണ്‍ 6എസിനേക്കാള്‍ 60 ശതമാനവും വിലക്കുറവുണ്ട് ഷവോമിയുടെ ഈ ഹൈ-എന്‍ഡ് ഫോണിന് എന്നര്‍ഥം. മാര്‍ച്ച് ഒന്ന് മുതല്‍ ചൈനീസ് വിപണിയില്‍ എംഐ5 വില്പന തുടങ്ങും. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഫോണ്‍ ഇന്ത്യയിലുമെത്തും (ചിത്രങ്ങള്‍ക്ക് കടപ്പാട്: AnandTech ). 

കാര്‍ഡ് ഉപയോഗിച്ചുളള പണമിടപാടുകള്‍ക്ക് സര്‍ചാര്‍ജും സര്‍വ്വീസ് ചാര്‍ജും ഒഴിവാക്കുന്നു

janamtv.com

കാര്‍ഡ് ഉപയോഗിച്ചുളള പണമിടപാടുകള്‍ക്ക് സര്‍ചാര്‍ജും സര്‍വ്വീസ് ചാര്‍ജും ഒഴിവാക്കുന്നു

Posted BY Admin
swipe card 640
ന്യൂഡല്‍ഹി: ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പണം അടയ്ക്കുമ്പോള്‍ ഈടാക്കി വരുന്ന സര്‍ചാര്‍ജും സര്‍വ്വീസ് ചാര്‍ജും ഒഴിവാക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. കാര്‍ഡ് ഇടപാടുകള്‍ക്കുള്ള കണ്‍വീനിയന്‍സ് ഫീയും ഒഴിവാക്കും. നേരിട്ടുളള പണമിടപാടുകള്‍ കുറയ്ക്കുകയും ജനങ്ങളെ ഡിജിറ്റല്‍ പേമെന്റിലേക്ക് ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ തീരുമാനം.
ഇന്നലെ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പേമെന്റുകള്‍ക്ക് നിലവില്‍ വിവിധ മന്ത്രാലയങ്ങള്‍ സേവന നികുതിയും സര്‍ചാര്‍ജുകളും ഈടാക്കി വരുന്നുണ്ട്. പുതിയ തീരുമാനം പ്രാബല്യത്തിലാകുന്നതോടെ ഇത് ഒഴിവാക്കപ്പെടും.
റെയില്‍വേ ടിക്കറ്റ് ബുക്കിംഗില്‍ ഉള്‍പ്പെടെ ഈ തീരുമാനം ജനങ്ങള്‍ക്ക് ഗുണകരമാകും. നിലവില്‍ ഡല്‍ഹി പോലുളള വന്‍ നഗരങ്ങളിലും കൊച്ചി പോലുള്ള രണ്ടാംനിര നഗരങ്ങളിലും മാത്രമാണ് ഇത്തരം ഡിജിറ്റല്‍ പേമെന്റ് രീതികള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.
എന്നാല്‍ മറ്റ് നഗരങ്ങളിലേക്കും ഇത് വ്യാപകമാക്കുക എന്ന ലക്ഷ്യവും മൊബൈല്‍ ബാങ്കിംഗ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും സര്‍ക്കാര്‍ തീരുമാനത്തിന് പിന്നിലുണ്ട്.

സ്മൃതിയുടെ ഈ പ്രസംഗം പ്രതിപക്ഷത്തിന്റെ സ്മൃതിയില്‍ എന്നും ഉണ്ടാകും ഒരു ബോംബു പോലെ


manoramanews.com

പാർലമെന്റിലും അഭിനയപാടവം പുറത്തെടുത്ത് സ്മൃതി ഇറാനി

by സ്വന്തം ലേഖകൻ
ഇന്ത്യയുടെ മാതൃകാ മരുമകളായി ടെലിവിഷനിൽ തിളങ്ങിയ സ്മൃതി ഇറാനിയുടെ ഭാവാർദ്രമായ മുഖം ലൈവായി ദർശിക്കാൻ ഇന്ത്യക്കാർക്ക് ഭാഗ്യമുണ്ടായി. രാഷ്ട്രീയത്തിൽ ഇറങ്ങിയതോടെ സീരിയൽ അഭിനയം വിട്ട സ്മൃതി തന്റെ ഉള്ളിലെ അഭിനേത്രിക്ക് ഒട്ടും കൈമോശം സംഭവിച്ചിട്ടില്ലെന്ന് രാജ്യത്താകമാനമുള്ള ജനപ്രതിനിധികളെ സാക്ഷിയാക്കിയാണ് തെളിയിച്ചത്.
മായാവതിയിൽ പോരെടുക്കുന്ന ഒരു അമ്മായിഅമ്മയെ ദർശിക്കാനായതാണ് സ്മൃതി ഇറാനിയുടെ കിടിലൻ പെർഫോർമെൻസിന് വഴിവച്ചതെന്നുവേണം കരുതാൻ. സ്ക്രിപ്റ്റ് അപ്പാടെ എടുത്താണ് അവർ സഭാസമ്മേളനത്തിനെത്തിയത്. ഒരോ പേജും ഒരുവരിപോലും തെറ്റാതെ സ്മൃതി തന്‍റെ റോൾ അവിസ്മരണീയമാക്കി. ഡയലോഗ് കഴി‍ഞ്ഞാലുടൻ അവർ പിന്നിലേക്ക് പേജുകൾ എറിയുന്നത് കണ്ടാൽ അഭിനയം എത്രമാത്രം അവർ ആസ്വദിക്കുന്നുണ്ടെന്ന് മനസിലാകും.
ന്യൂഡല്‍ഹി: പണം നേരിട്ടു നല്‍കാതെ ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ്- മൊബൈല്‍ ബാങ്കിങ് എന്നിവയിലൂടെ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പണം നല്‍കു...

Read more at: http://www.mathrubhumi.com/money/business-news/article-malayalam-news-1.888278

സ്വന്തം ഫോട്ടോഗ്രാഫറെ സി ഐ ടി യു ക്കാർ മർദ്ദിച്ചവാർത്ത കൊടുക്കാതെ ജനയുഗം;

marunadanmalayali.com

പത്ര ധർമ്മത്തിന് ഇതാ ഉദാത്ത മാതൃക; പി.ജയരാജന്റെ പടമെടുക്കാൻ ശ്രമിച്ച സ്വന്തം ഫോട്ടോഗ്...

പത്ര ധർമ്മത്തിന് ഇതാ ഉദാത്ത മാതൃക; പി.ജയരാജന്റെ പടമെടുക്കാൻ ശ്രമിച്ച സ്വന്തം ഫോട്ടോഗ്രാഫറെ സി ഐ ടി യു ക്കാർ മർദ്ദിച്ചവാർത്ത കൊടുക്കാതെ ജനയുഗം; സോഷ്യൽ മീഡിയയിൽ പരിഹാസപ്രവാഹം

February 26, 2016 | 10:13 AM | Permalink


കെ വി നിരഞ്ജൻ

കൊച്ചി:'സ്വന്തം ഫോട്ടോഗ്രാഫറെ അടിച്ച് നിലത്തിട്ട് ചവിട്ടിക്കൂട്ടിയാൽ ഏതെങ്കിലും പത്രം വാർത്തകൊടുക്കാതിരക്കുമോ? പക്ഷേ സിപിഐ മുഖപത്രമായ ജനയുഗം അവിടെയും മാതൃകയായി.
ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച പി ജയരാജന് സുരക്ഷയൊരുക്കാനായത്തെിയ സി ഐ ടി യു പ്രവർത്തകരാണ് മാദ്ധ്യമ പ്രവർത്തകരെ മർദ്ദിച്ചത്. സഖ്യകക്ഷിയുടെ പത്രമാണെന്ന പരിഗണനയൊന്നുമില്ലാതെ ജനയുഗം ഫോട്ടോഗ്രാഫർ വി എൻ കൃഷ്ണപ്രകാശിനെയും സി ഐ ടി യു ക്കാർ മർദ്ദിച്ചു.
വ്യാഴാഴ്ച പുറത്തിറങ്ങിയ പ്രമുഖ പത്രങ്ങളെല്ലാം കൃഷ്ണപ്രകാശിനെ സി ഐ ടി യു ക്കാർ നിലത്തിട്ട് ചവുട്ടുന്ന ഫോട്ടോ സഹിതം വാർത്ത പ്രസിദ്ധീകരിച്ചങ്കെിലും ഒരു തരിപോലും വാർത്ത നൽകാതെയാണ് സിപിഐ മുഖപത്രം തങ്ങളുടെ പാർട്ടിയുടെ വല്ല്യട്ടേനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത്. സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരന് മർദ്ദനമേറ്റിട്ടും തെരഞ്ഞെടുപ്പ് കാലമായതിനാൽ ജനയുഗം മൗനം പാലിക്കുകയായിരുന്നു.തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ സി പി എമ്മുമായി ഒരു പ്രശ്‌നമുണ്ടാക്കാൻ ആഗ്രഹിക്കാത്തതുകൊണ്ടാണത്രെ വാർത്ത നൽകാഞ്ഞത്.
പത്രപ്രവർത്തക യൂണിയന്റെ ഇക്കാര്യത്തിലുള്ള പ്രതിഷേധക്കുറിപ്പ് പോലും പ്രസിദ്ധീകരിക്കാൻ ജനയുഗം തയ്യറായില്ല. തൊഴിലാളികൾക്ക് വേണ്ടി വാ തോരാതെ സംസാരിക്കുന്ന സിപിഐയുടെ മുഖപത്രത്തിലാണ് ഈ ദയനീയ അവസ്ഥയുണ്ടായിരിക്കുന്നത്. പത്രത്തിന് വേണ്ടി ജോലി ചെയ്ത ജീവനക്കാരന് മർദ്ദനമേറ്റിട്ടും പത്രവും പാർട്ടിയും മിണ്ടാതിരിക്കുന്നതിനെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഉയർന്നിട്ടുണ്ട്.

ജെ എൻ യു വിലെ പ്രശ്‌നങ്ങളുടെ പേരിൽ വമ്പൻ പ്രതിഷേധങ്ങൾ ഉയർത്തുന്ന പാർട്ടിയാണ് സിപിഐ. ഡൽഹിയിൽ മാദ്ധ്യമ പ്രവർത്തകർക്ക് മർദ്ദനമേറ്റപ്പോൾ വലിയ പ്രതിഷേധമാണ് പാർട്ടി ഉയർത്തിയത്. എന്നാൽ സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരന് മർദ്ദനമേറ്റപ്പോൾ മിണ്ടാതിരിക്കുകയാണ് പാർട്ടിയും പത്രവും ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ പത്രത്തിലെ ജീവനക്കാരനെ ആരെങ്കിലും മർദ്ദിച്ച് കൊന്നാൽ പോലും ഇലക്ഷൻ കാലത്ത് പത്രം വാർത്ത കൊടുക്കില്ലല്ലോ എന്നാണ് പലരും ചോദിക്കുന്നത്.
ഇലക്ഷൻ കാലത്ത് പോലും സി പി എമ്മിനെ വിമർശിക്കാൻ സിപിഐ നേതാക്കൾ മടിക്കാറില്ല. പക്ഷെ ഇക്കാര്യത്തിൽ എന്താണ് ഇങ്ങനെയൊരു നിലപാടെന്ന് വ്യക്തമാവുന്നില്ല. ബിജെപിക്കാർ മർദ്ദിച്ചാൽ മാത്രമെ പടവും വാർത്തയും കൊടുക്കുകയുള്ളുവെന്നാണോ സിപിഐ നിലപാടെന്ന് മാദ്ധ്യമ പ്രവർത്തകർ ചോദിക്കുന്നു. എറണാകുളം ജനറൽ ആശുപത്രിയിൽ മധ്യമപ്രവർത്തകർക്ക് അഭിമുഖമായി നിന്ന സി ഐ ടി യുക്കാർ സുരക്ഷാ നിയന്ത്രണം സ്വയം ഏറ്റെടെുത്തതോടെ പൊലീസ് പിന്മാറുകയായിരുന്നു. മാദ്ധ്യമ പ്രവർത്തകരെ തടഞ്ഞുകൊണ്ട് സി ഐ ടി യു ക്കാർ കൈയക്ക് കാണിക്കുമ്പോൾ വാഹനത്തിന് പിന്നിലേക്ക് ഒതുങ്ങി നിൽക്കുകയായിരുന്നു പൊലീസുകാർ.
പരിശോധനയ്ക്ക് ശേഷം ജയരാജനെ ആംബുലൻസിലേക്ക് കയറ്റാൻ കൊണ്ടുവന്നതോടെ മാദ്ധ്യമ പ്രവർത്തകർ ചിത്രമെടുക്കാൻ ശ്രമിച്ചു. ഇതോടെയാണ് സി ഐ ടി യു ക്കാർ മാദ്ധ്യമ പ്രവർത്തകരെ മർദ്ദിച്ചത്. ഇതിനിടെ കൃഷ്ണ പ്രകാശ് കോൺക്രീറ്റ് മതിലിന് മുകളിലൂടെ നിലത്തേക്ക് തലയടിച്ച് വീഴുകയും ചെയ്തു.സഹിഷ്ണുത ഡൽഹിയിലെ മാദ്ധ്യമ പ്രവർത്തകരോട് കാട്ടിയാൽ മതി കേരളത്തിൽ അതൊന്നും ബാധകമല്ലന്നെത് പോലെയാണ് സി പി എം പെരുമാറ്റമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

തേരോട്ടത്തിന് വിരാമം; 42-ാം മത്സരത്തില്‍ സാനിയ സഖ്യത്തിന് തോല്‍വി

mathrubhumi.com

തേരോട്ടത്തിന് വിരാമം; 42-ാം മത്സരത്തില്‍ സാനിയ സഖ്യത്തിന് തോല്‍വി

ദോഹ: ലോക വനിതാ ഡബിള്‍സിലെ സാനിയ-ഹിംഗിസ് സഖ്യത്തിന്റെ അപരാജിത കുതിപ്പിന് അന്ത്യം. തുടര്‍ച്ചയായ 41 മത്സരങ്ങളിലെ വിജയത്തിന് ശേഷം ഖത്തര്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ സഖ്യം തോല്‍വി രുചിക്കുകയായിരുന്നു.
റഷ്യയുടെ എലേന വെസ്‌നിന-ഡാരിയ കസട്കിന സഖ്യത്തോടാണ് ഇന്തോ-സ്വിസ് സഖ്യത്തിന്റെ തോല്‍വി. മൂന്ന് റൗണ്ട് നീണ്ട പോരാട്ടത്തില്‍ 2-6, 6-4, 10-5 എന്ന സ്‌കോറിനാണ് സാനിയ സഖ്യം അടിയറവ് പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം ഒന്നിച്ചതു മുതല്‍ മുന്നേറ്റം തുടരുന്ന സാനിയയും ഹിംഗിസും ഇതുവരെ 13 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ സ്വന്തമാക്കിയത് നാല് കിരീടങ്ങളാണ്.
ബ്രിസ്‌ബെയ്ന്‍ ഓപ്പണ്‍, സിഡ്‌നി ഓപ്പണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, സെന്റ്പീറ്റേഴ്‌സ്‌ബെര്‍ഗ് ലേഡീസ് കിരീടങ്ങളാണ് ഈ വര്‍ഷം സഖ്യം സ്വന്തമാക്കിയത്. കഴിഞ്ഞ ആഗസ്തില്‍ സിന്‍സിനാറ്റി ഓപ്പണിലായിരുന്നു ഇവര്‍ അവസാനം തോറ്റത്.
അതേസമയം ഖത്തര്‍ ഓപ്പണില്‍ സാനിയ സഖ്യത്തിന്റെ പ്രകടനം നിറംമങ്ങിയതായിരുന്നു. സെറ്റുകള്‍ വിട്ടുകൊടുക്കാതെ എതിരാളികള്‍ക്ക് മേല്‍ ആധിപത്യം പുലര്‍ത്തുന്ന സഖ്യത്തിന്റെ നിഴല്‍ മാത്രമായിരുന്നു ഇവിടെ കണ്ടത്.
കഴിഞ്ഞ മത്സരത്തില്‍ സീഡില്ലാത്ത ചൈനീസ് സഖ്യത്തോട് മൂന്ന് സെറ്റ് നീണ്ട (6-4, 4-6, 10-4) പോരാട്ടത്തിനൊടുവിലാണ് ലോക ഒന്നാം നമ്പര്‍ സഖ്യത്തിന് ജയിക്കാനായത്.

വിദ്യാര്‍ഥിനിയെ എംഎല്‍എയുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു; സ്ത്രീ അറസ്റ്റില്‍

mathrubhumi.com

വിദ്യാര്‍ഥിനിയെ എംഎല്‍എയുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു; സ്ത്രീ അറസ്റ്റില്‍

Rapeബിഹാര്‍: ബിഹാറില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ എംഎല്‍എയുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച കേസില്‍ യുവതി അറസ്റ്റില്‍. നവാഡയില്‍ നിന്നുള്ള ആര്‍ജെഡി എംഎല്‍എ രാജ്ഭല്ലബ് യാദവുമായി പെണ്‍കുട്ടിയെ ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചെന്ന പേരില്‍ സുലേഖ ദേവിയെന്ന സ്ത്രീയാണ് അറസ്റ്റിലായിരിക്കുന്നത്.
സുലേഖ ദേവിയെ കൂടാതെ ഇവരുടെ അമ്മ രാധാ ദേവി, മകള്‍ ഛോട്ടി കുമാരി, ഇളയ സഹോദരി തുളസി ദേവി എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ഇടനിലക്കാരനായ മോത്തി റാമിനായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ഫിബ്രവരി ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കേസില്‍ പ്രതിയായ എംഎല്‍എ രാജ്ഭല്ലബ് യാദവിനെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പോലീസ് സൂപ്രണ്ട് കുമാര്‍ അനീഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം യാദവ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ആര്‍ജെഡി അന്വേഷണ വിധേയമായി എംഎല്‍യെ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്.

2/25/2016

കേരളത്തിനു റെയിൽ ബജറ്റിൽ 1041 കോടി

marunadanmalayali.com

കേരളത്തിനു റെയിൽ ബജറ്റിൽ 1041 കോടി; നഞ്ചൻകോട്-നിലമ്പൂർ പാതയ്ക്ക് 600 കോടിയും കണ്ണൂർ മ...

കേരളത്തിനു റെയിൽ ബജറ്റിൽ 1041 കോടി; നഞ്ചൻകോട്-നിലമ്പൂർ പാതയ്ക്ക് 600 കോടിയും കണ്ണൂർ മട്ടന്നൂർ പാതയ്ക്ക് 400 കോടിയും; ശബരിപാതയ്ക്കും 20 കോടി

February 25, 2016 | 07:35 PM | Permalink


സ്വന്തം ലേഖകൻ

ന്യൂഡൽഹി: തിരുവനന്തപുരം സബർബൻ ട്രെയിൻ ഉൾപ്പെടെ റെയിൽവെ ബജറ്റിൽ കേരളത്തിനായി നീക്കിവച്ചത് 1041 കോടിരൂപ. നഞ്ചൻകോട് -നിലമ്പൂർ പാതയ്ക്കായി 600 കോടിയും കണ്ണൂർ- മട്ടന്നൂർ പാതയ്ക്കായി 400 കോടിയും ഇതിലുൾപ്പെടും.
പന്ത്രണ്ട് മേൽപാലങ്ങളും 17 നടപ്പാതകളും കേരളത്തിന് അനുവദിച്ചിട്ടുണ്ട്. അങ്കമാലി- ശബരി പാത 20 കോടി, തിരുനാവായ-ഗുരുവായൂർ പാത 5 കോടി, കോഴിക്കോട്-മംഗലാപുരം ഗേജ്മാറ്റം 2 കോടി, തിരുവനന്തപുരം-കന്യാകുമാരി പാത 290 കോടി, ചെങ്ങന്നൂർ-ചിങ്ങവനം പാത ഇരട്ടിപ്പിക്കൽ 5 കോടി എന്നിങ്ങനെയാണ് കേരളത്തിന് ലഭിച്ച മറ്റ് പദ്ധതികൾ.
പിൽഗ്രിമേജ് സെന്ററാക്കി ചെങ്ങന്നൂർ സ്റ്റേഷനെ നവീകരിക്കും. ശബരിമല തീർത്ഥാടകർക്ക് ഇവിടെ കൂടുതൽ സൗകര്യമൊരുക്കും. പുനലൂർ-ചെങ്കോട്ട ഗേജ് മാറ്റം 101 കോടി, കൊച്ചുവേളി ടെർമിനൽ വികസനത്തിന് 1 കോടി, എറണാകുളം പിഗ് ലൈൻ നിർമ്മാണത്തിന് 3.5 കോടി തുടങ്ങിയവയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഷൊർണൂർ നിലമ്പൂർ പാത, കൊല്ലം പുനലൂർ പാത വൈദ്യുതീകരിക്കും.
സംസ്ഥാനത്തിന്റെ സഹകരണത്തോടെയാണ് തിരുവനന്തപുരം-ചെങ്ങന്നൂർ സബർബൻ ട്രെയിൻപദ്ധതി നടപ്പാക്കുക. പുതിയ പാതയൊ കൂടുതൽ സ്ഥലമെടുപ്പൊ ഇതിനായി വേണ്ടി വരില്ല. പാത ഇരട്ടിപ്പിക്കുന്നതിന് പകരം നിലവിലുള്ളവയുടെ ശേഷി കൂട്ടുകയാണ് ചെയ്യുന്നത്. ഇതിനായി പുതിയ റെയിൽവേ സിഗ്‌നലിങ് സംവിധാനം ഏർപ്പെടുത്തും. ഇതോടെ ഒരു പാതയിൽ ഒരേ ദിശയിലേക്ക് ഓടുന്ന തീവണ്ടികൾ തമ്മിലുള്ള അകലം ഒരു കിലോമീറ്ററായി ചുരുങ്ങും. ഇപ്പോഴിത് പത്ത് കിലോമീറ്റർ ആണ്. പുതിയ സിഗ്‌നലിങ് (ഓട്ടോമാറ്റിക് ബ്ലോക് സിഗ്‌നലിങ് വിത്ത് ട്രെയിൻ പ്രൊട്ടക്ഷൻ ആൻഡ് വാർണിങ് സിസ്റ്റം) വരുന്നതോടെ 144ൽ കൂടുതൽ തീവണ്ടികൾക്ക് ഈ റൂട്ടിൽ സർവീസ് നടത്താൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇപ്പോഴിത് 7075 സർവീസുകളാണ്. തിരുവനന്തപുരം മുതൽ ചെങ്ങന്നൂർ വരെ 125.56 കിലോമീറ്ററിലാണ് സബർബൻ തീവണ്ടികൾ ഓടുക. ഇപ്പോഴത്തെ കണക്കനുസരിച്ച് പദ്ധതിച്ചെലവ് 3063.97 കോടിയാണ്. ഇതിൽ 51 ശതമാനം സംസ്ഥാനം കണ്ടെത്തണം. ഈ തുക വിദേശ ഏജൻസികളിൽനിന്ന് വായ്പയെടുക്കാനാണ് ആലോചന.
തിരുവനന്തപുരത്തിനും ചെങ്ങന്നൂരിനുമിടയിൽ 27 സ്റ്റേഷനുകളുണ്ട്. ഇവയുടെ പ്ലാറ്റ്‌ഫോമിന്റെ ഉയരം ക്രമീകരിക്കേണ്ടതുണ്ട്. 67 പുതിയ റെയിൽവേ മേൽപ്പാലങ്ങൾ നിർമ്മിക്കേണ്ടിവരും. രണ്ട് സ്റ്റേഷനുകൾ തമ്മിലുള്ള അകലം ശരാശരി 4.65 കിലോമീറ്ററാണ്. അതായത് 5-10 മിനിട്ടുകൾക്കിടയിൽ ഒരു സബർബെൻ തീവണ്ടി ഓടിക്കാം. തിരുവനന്തപുരം മുതൽ കൊച്ചി വരെയുള്ള ഇന്റർസിറ്റി തീവണ്ടികളും ഇതിനനുബന്ധമായി ചേർക്കാൻ നിർദേശമുണ്ട്. എന്നാൽ, അതിന് പാതയിരട്ടിപ്പിക്കൽ അനിവാര്യമാണെന്നാണു സൂചന.
കേരളത്തിനായുള്ള പ്രഖ്യാപനങ്ങൾ ഇവയാണ്:
  • കന്യാകുമാരി തിരുവനന്തപുരം ഇരട്ടിപ്പിക്കലിന് 320 കോടി
  • പുനലൂർചെങ്കോട്ട ഗേജ് മാറ്റം 101 കോടി
  • കൊച്ചുവേളി ടെർമിനൽ വികസനത്തിന് ഒരു കോടി
  • എറണാകുളം പിഗ്‌ലൈൻ നിർമ്മാണത്തിന് മൂന്നരക്കോടി
  • ചെങ്ങന്നൂർ സ്റ്റേഷൻ നവീകരിച്ച് പിൽഗ്രിമേജ് സെന്റർ ആയി ഉയർത്തും
  • തിരുവനന്തപുരത്തുനിന്ന് സബേർബൻ സർവീസ് നടപ്പാക്കും
  • ശബരിമല റയിൽ പാതയ്ക്ക് 40 കോടി.
  • ചെങ്ങന്നൂർ ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന് അഞ്ച് കോടി.
  • തീർത്ഥാടകർക്കായി ചെങ്ങന്നൂർ, നാഗപട്ടണം അടക്കമുള്ള സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ട്രെയിനുകൾ
  • മുളന്തുരുത്തി കുറുപ്പുന്തറ 27 കോടി,
  • ചെങ്ങന്നൂർചിങ്ങവനം 35 കോടി
  • കുറുപ്പുന്തറചിങ്ങവനം 165 കോടി,
  • അമ്പലപ്പുഴ ഹരിപ്പാട് 78 കോടി
  • കുമ്പളം തുറവൂർ 35 കോടി,
  • പറവൂർഅമ്പലപ്പുഴ 100 കോടി
  • എറണാകുളം കുമ്പളം 30 കോടി
  • എറണാകുളം പിറ്റ് ലൈൻ നിർമ്മാണത്തിന് നാലു കോടി
  • വെസ്റ്റ് ഹിൽ ഗുഡ് ഷെഡിന് 1.1 കോടി
  • തിരുനാവായഗുരുവായൂർ പാതയ്ക്ക് 5 കോടി.
  • മംഗലാപുരംകോഴിക്കോട് ഗേജ് മാറ്റത്തിന് 2 കോടി
പാത ഇരട്ടിപ്പിക്കൽ
  • മുളന്തുരുത്തി കുറുപ്പുന്തറ 27 കോടി.
  • ചെങ്ങന്നൂർ ചിങ്ങവനം 35 കോടി
  • കുറുപ്പുന്തറചിങ്ങവനം 165 കോടി.
  • അമ്പലപ്പുഴ ഹരിപ്പാട് 78 കോടി
  • കുമ്പളം തുറവൂർ 35 കോടി.
  • പിറവൂർ അമ്പലപ്പുഴ 100 കോടി
  • എറണാകുളം കുമ്പളം 30 കോടി.
  • കുമ്പളം തുറവൂർ 35 കോടി

ശരീരം തടിക്കാൻ കുതിരയ്ക്കു നൽകുന്ന മരുന്ന്; ജിം നടത്തിപ്പുകാരനും പരിശീലകനും കസ്റ്റഡിയിൽ

manoramaonline.com

ശരീരം തടിക്കാൻ കുതിരയ്ക്കു നൽകുന്ന മരുന്ന്; ജിം നടത്തിപ്പുകാരനും പരിശീലകനും കസ്റ്റഡിയിൽ

by സ്വന്തം ലേഖകൻ
ഒല്ലൂർ (തൃശൂർ) ∙ ക്രിസ്റ്റഫർ നഗറിലെ ജിംനേഷ്യത്തിൽ നടന്ന പൊലീസ് പരിശോധനയിൽ കുതിരയ്ക്കു കുത്തിവയ്ക്കുന്നതടക്കമുള്ള അനധിക‍ൃത മരുന്നുശേഖരം പിടികൂടി. സ്ഥാപന നടത്തിപ്പുകാരനെയും പരിശീലകനെയും കസ്റ്റഡിയിലെടുത്തു. ടീം യൂണിവേഴ്സൽ സ്ഥാപനത്തിലാണു റെയ്ഡ് നടന്നത്.
വിവിധതരം പ്രോട്ടീൻ പൗഡറുകൾ, കുത്തിവയ്പ് മരുന്നുകൾ, ഗുളികകൾ, സിറിഞ്ചുകൾ തുടങ്ങിയവയാണു കണ്ടെത്തിയത്. പന്തയ മൽസരങ്ങളിൽ പങ്കെടുക്കുന്ന കുതിരകൾക്കു കുത്തിവയ്ക്കുന്ന മരുന്നടക്കം പിടിച്ചെടുത്തവയിൽപ്പെടുന്നു. ജിംനേഷ്യത്തിലെ പരിശീലനത്തിനുള്ള ഫീസിനു പുറമെ ഈ മരുന്നിനും വില ഈടാക്കിയാണു സ്ഥാപനം നടത്തിയിരുന്നത്.
നിസ്സാര വിലയ്ക്കു ലഭിക്കുന്ന മരുന്നുകൾക്കു നൂറ് ഇരട്ടിവരെ സ്ഥാപന ഉടമ ഈടാക്കിയിരുന്നു. മിക്ക മരുന്നുകളും ഇന്ത്യയിൽ നിരോധിച്ചവയാണ്. ഇറക്കുമതി ചെയ്ത ഒട്ടേറെ മരുന്നുകളും കണ്ടെത്തി. ഇവയ്ക്കു ലക്ഷക്കണക്കിനു രൂപ വരുമെന്നു കണക്കാക്കുന്നു. ജിംനേഷ്യത്തിലെ പരിശീലനത്തിനു പുറമെ ഈ മരുന്നുകളും ഉപയോഗിച്ചാൽ കൂടുതൽ പുഷ്ടിയുള്ള ശരീരം ഉണ്ടാകുമെന്നായിരുന്നു വാഗ്ദാനം.
സ്ഥാപന നടത്തിപ്പുകാർതന്നെയാണു മരുന്നുകൾ കുത്തിവയ്ക്കുന്നതും. ഡോക്ടറുടെ സേവനമില്ലാതെ നടക്കുന്ന ഈ മരുന്നുകളുടെ ഉപയോഗംമൂലം പരിശീലനത്തിനെത്തുന്നവർ പലരും രോഗികളായി തീരുകയായിരുന്നു. ഒട്ടേറെ പേർക്കു വൃക്കരോഗം കണ്ടെത്തി. കുത്തിവയ്പിലെ അപാകതമൂലം പലരുടെയും ശരീരം പൊട്ടി പഴുത്തു. എന്നാൽ അനധികൃത മരുന്നുകളുടെ ഉപയോഗങ്ങൾക്കിടയിലും ഈ ജിംനേഷ്യത്തിലെ താരങ്ങൾ ഒട്ടേറെ മൽസരങ്ങളിൽ വിജയിച്ചിരുന്നു. ശരീരത്തിനു ഹാനികരമാണെന്നറിഞ്ഞിട്ടും ജില്ലയുടെ പല ഭാഗത്തുനിന്നും ഈ ജിംനേഷ്യത്തിൽ പരിശീലിക്കാൻ ഇതായിരുന്നു മിക്കവർക്കും പ്രേരണയായത്.
കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും. അഞ്ചു വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണു പ്രതികൾ ചെയ്തിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു. ജില്ല ഡ്രഗ് ഇൻസ്പെക്ടർ എം.പി. വിനയന്റെ നേതൃത്വത്തിലാണു മരുന്നുകൾ പരിശോധിച്ചത്. ഒല്ലൂരിലെ സ്പെഷൽ ബ്രാഞ്ച് പൊലീസിന്റെ റിപ്പോർട്ട് പ്രകാരം സിഐ എ. ഉമേഷ്, എസ്ഐ പ്രശാന്ത് ക്ലിന്റ് എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി.

ഈജിപ്ഷ്യന്‍ പ്രസിഡന്റിനെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക്

mangalam.com

ഈജിപ്ഷ്യന്‍ പ്രസിഡന്റിനെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക്; വില 1,00,301 ഡോളര്‍!

mangalam malayalam online newspaperകെയ്‌റോ: ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്‌ദെല്‍ ഫത്താഹ് എല്‍-സിസിയെ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ 'ഇബേ'യില്‍ വില്‍പ്പനയ്ക്കുവച്ചു. ഒരു ഈജിപ്ത് പൗരനാണ് തങ്ങളുടെ പ്രസിഡന്റിനെ വില്‍ക്കാനുണ്ടെന്ന് വെബ്‌സൈറ്റില്‍ പരസ്യം നല്‍കിയത്. പരസ്യം പിന്നീട് നീക്കം ചെയ്തതായാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ സംരക്ഷിക്കേണ്ടതിലെ ആവശ്യകത ചൂണ്ടിക്കാട്ടി അബ്‌ദെല്‍ ഫത്താഹ് നടത്തിയ പ്രസംഗത്തിനെതിരായ ജനങ്ങളുടെ വിമര്‍ശനമാണ് ഇബേയില്‍ പ്രതിഫലിച്ചത്. സമ്പത്ത് വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നതിന് ജനങ്ങളോട് സംഭാവന നല്‍കാനായിരുന്നു അബ്‌ദെല്‍ ഫത്താഹിന്റെ ആഹ്വാനം. കൂടാതെ നിരവധി വികസന പദ്ധതികളും അദ്ദേഹം മുന്നോട്ടുവച്ചിരുന്നു. 'തന്നെ വിറ്റാല്‍ ഇതൊക്കെ നടക്കുമെങ്കില്‍ താന്‍ അതിനും തയ്യാറാണ്' എന്നൊരു പ്രസ്താവനയും അദ്ദേഹം നടത്തിയിരുന്നു.
അബ്‌ദെല്‍ ഫത്താഹിന്റെ ഈ പ്രസ്താവനയെ പരിഹസിച്ചുകൊണ്ടാണ് ഒരു ഈബേ ഉപയോക്താവ് പ്രസിഡന്റിനെ വില്‍ക്കാനുണ്ടെന്ന പരസ്യം വെബ്‌സൈറ്റില്‍ നല്‍കിയത്. 'ചിരിക്കുന്ന അബ്‌ദെല്‍ ഫത്താഹിന്റെ ചിത്രത്തിനൊപ്പം, ഈബേയില്‍ വില്‍പ്പനയ്ക്ക്, ഫീല്‍ഡ് മാര്‍ഷല്‍, സൈന്യത്തിലെ സേവന പശ്ചാത്തലവും ഫിലോസഫിയില്‍ ഡോക്ടറേറ്റും, നല്ല നിലവാരം, വില 1,00,301 ഡോളര്‍' എന്നും പരസ്യത്തിന്റെ വിശദീകരണമായി ഒപ്പം നല്‍കിയത്. പരസ്യം വൈറലായതോടെ നിരവധിപ്പേരാണ് പ്രസിഡന്റിനെ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. എന്നാല്‍ പരസ്യം പിന്നീട് നീക്കം ചെയ്തു.

അവസാനം അവനും ഷൂ കിട്ടി

mangalam.com

ഏറ്റവും വലിയ പാദമുള്ള യുവാവിന് ആശ്വാസ സമ്മാനമായി നാല് ജോഡി ഷൂസ്

mangalam malayalam online newspaperപൊതുവെ സാധാരണ ഒരാള്‍ക്ക് ചെരുപ്പ് തിരഞ്ഞെടുക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. മനസിനിണങ്ങിയ ഒന്ന് തെരഞ്ഞെടുക്കാന്‍ സമയമെടുക്കും. പല കടകളും കയറി ഇറങ്ങേണ്ടി വരും. എന്നാല്‍ ജെയ്‌സന്‍ റോഡ്രിഗസിന് കുറച്ച് നാളുകളായി ചെരുപ്പ് അണിഞ്ഞ് നടക്കാനെ സാധിക്കുന്നില്ല. കാരണം മറ്റൊന്നുമല്ല അമിത വളര്‍ച്ചയുള്ള അദ്ദേഹത്തിന്റെ പാദങ്ങള്‍ തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ ഈ വെനസ്വേലന്‍ യുവാവിന് ആശ്വസിക്കാം. കാരണം അദ്ദേഹത്തിനായുള്ള പ്രത്യേകം നിര്‍മിച്ച് നാല് ജോഡി ഷൂസ് അദ്ദേഹത്തിനരികില്‍ എത്തി.
26 സൈസുള്ള നാല് ജോഡി ഷൂസുകള്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ജെയ്‌സന്റെ പക്കല്‍ എത്തിയത്. ജര്‍മന്‍ ഷൂ നിര്‍മാതാവായ ജോര്‍ജ് വെസലാണ് ജെയ്‌സന് ഷൂസ് സമ്മാനിച്ചത്. സാധാരണ രീതിയില്‍ നിന്നും വ്യത്യസ്തമായുള്ള പാദങ്ങള്‍ ഉള്ളവര്‍ക്ക് ഷൂ നിര്‍മിച്ച് നല്‍കിവരികയാണ് ജോര്‍ജ്. ജെയ്സനില്‍ നിന്നും പണം ഒന്നും വാങ്ങാതെയാണ് ജോര്‍ജ് ഷൂസ് നിര്‍മിച്ച് നല്‍കിയത്.
കഴിഞ്ഞ 40 വര്‍ഷമായി ലോകത്തെ പൊക്കം കൂടുതലുള്ളവര്‍ക്ക് താന്‍ ഷൂ നിര്‍മിച്ച് നല്‍കി വരികയാണ്. അവരില്‍ നിന്നും താന്‍ പണം ഒന്നും ഈടാക്കാതെയാണ് ഇത് നല്‍കുന്നത്. ഇതുവരെ 500 ജോഡി ഷൂസുകള്‍ താന്‍ പലര്‍ക്കായി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്‍ കൊടുക്കുന്നത് സമ്മാനമാണ് അതിനാല്‍ ഇതിന്റെ നിര്‍മാണത്തിന് എന്ത് ചിലവ് വരുമെന്ന് ചിന്തിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
20കാരനായ ജെയിസന് 2014ലാണ് ലോകത്തെ ഏറ്റവും വലിയ പാദം എന്ന ലോകറെക്കോര്‍ഡ് ലഭിച്ചത്. 15.8 ഇഞ്ചായിരുന്നു അദ്ദേഹത്തിന്റെ വലത്തെ പാദത്തിന്റെ വലിപ്പം. ഇടത്തെ പാദത്തിദ് 15.6 ഇഞ്ച് വലിപ്പവും.

2/24/2016

നമുക്ക് ക്ഷമിക്കാം - ശ്രേയസ്

sreyas.in

നമുക്ക് ക്ഷമിക്കാം - ശ്രേയസ്

ശത്രുക്കളെ മനസ്സില്‍ നിന്ന് നിന്നൊഴിവാക്കാന്‍ എന്താണൊരു വഴി?
അമേരിക്കന്‍ കോണ്‍ഗ്രസിലുണ്ടായിരുന്ന രണ്ടു ശക്തന്മാരാണ് സെനറ്റര്‍ ജെ.പി.ബഞ്ചമിനും, സീവാര്‍ഡും. ഒരിക്കല്‍ ബഞ്ചമിന്‍ അതിരൂക്ഷമായി സിവാര്‍ഡിനെ വിമര്‍ശിച്ചു. ഒടുവില്‍ വിമര്‍ശനം വൃക്തിപരമായി മാറി. ആക്രോശം കഴിഞ്ഞ് ബെഞ്ചമിന്‍ കിതച്ചുകൊണ്ട് സീറ്റില്‍ ഇരുന്നു.
എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് സീവാര്‍ഡ് പുഞ്ചിരിയോടെ എഴുന്നേറ്റു. പിന്നെ പറഞ്ഞു, “പ്രിയ സുഹൃത്തേ, എനിക്കൊരു സിഗരറ്റ് തരൂ… താങ്കളുടെ പ്രസംഗം അച്ചടിച്ചാല്‍ രണ്ടു കോപ്പിയും എനിക്കു തരണം.” അദ്ദേഹം പ്രതിയോഗിയില്‍ നിന്നും സിഗരറ്റ് വാങ്ങി വലിച്ചു രസിച്ചു കൊണ്ട് വീണ്ടും ഇരുന്നു.
ക്ഷമിക്കാന്‍ കഴിയുന്നവനാണ് ക്ഷമിക്കപ്പെട്ടവനേക്കാള്‍ കൂടുതല്‍ മേന്മ. കാരണം അയാള്‍ കോപത്തെ അകറ്റുന്നു. കോപം ശരീരത്തെ വിഷമയാക്കുന്നുണ്ട് ഉദരം, തലച്ചോറ്, മനോനില, നാഡീവ്യൂഹം എന്നിവയെ കോപം ഉളവാക്കുന്ന രാസവസ്തുക്കള്‍ താറുമാറാക്കുന്നു. നിരന്തരം കോപിക്കുന്ന ഒരുവന്‍ വളരെ വേഗം ദുര്‍ബലനും ക്ഷീണിതനും രോഗിയുമായി തീരും.
പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രശസ്ത എഴുത്തുകാരനായിരുന്നു താക്കറേയും ഡിക്കന്‍സും. ഇവരും ‘ശത്രുക്കളായിരുന്നു’ ഒരിക്കല്‍ ലണ്ടനില്‍ വച്ച് അവര്‍ കണ്ടുമുട്ടി. ഡിക്കന്‍സ് ഒഴിഞ്ഞുമാറി. പക്ഷേ താക്കാറെ ഡിക്കന്‍സിന്റെ കൈപിടിച്ച് കുലുക്കി. അതോടെ വൈരം മഞ്ഞുമലപോലെ ഉരുകി. ഇതു കഴിഞ്ഞ് ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോള്‍ താക്കറെ മരിച്ചു. അന്ന് ഉള്ളില്‍ തട്ടി ഡിക്കാന്‍സ് പറഞ്ഞു “അന്ന് മിണ്ടാതെ പോയിരുന്നെങ്കില്‍ എന്നോട് ക്ഷമിക്കാന്‍ എനിക്കു തന്നെ കഴിയുമായിരുന്നില്ല.”
നാളെ നാമോ, “നമ്മുടെ ശത്രുവോ” ഉണ്ടാകുമോ എന്ന് ആര്‍ക്കറിയാം. അതിനാല്‍ നമുക്കിപ്പോള്‍ ക്ഷമിക്കാം. ശത്രുവിനോട് ചിരിക്കുക അപ്പോള്‍ ശത്രു മിത്രമായി വേഷം മാറുന്നതു കാണാം.
കടപ്പാട്: നാം മുന്നോട്ട്

സേവനത്തിന് മുടക്കുമുതല്‍ എന്തായിരിക്കണം

sreyas.in

സേവനത്തിന് മുടക്കുമുതല്‍ എന്തായിരിക്കണം? - ശ്രേയസ്

മഹത്തായ സൈനികസേവനത്തിന് ജനറല്‍ ഗോര്‍ഡനെ ആദരിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചു. ചടങ്ങില്‍ വച്ച് സര്‍ക്കാര്‍ അദ്ദേഹത്തിന് തന്റെ നേട്ടങ്ങള്‍ രേഖപ്പെടുത്തിയ ഒരു വലിയ സ്വര്‍ണപതക്കവും പണക്കിഴിയും നല്കി.
അദ്ദേഹം ധനം നിരസിച്ചു. അത് പാവങ്ങള്‍ക്ക് കൊടുക്കാന്‍ അഭിപ്രായപ്പെട്ടു. തന്റെ നേട്ടങ്ങള്‍ രേഖപ്പെടുത്തിയ സ്വര്‍ണപതക്കം അദ്ദേഹം സ്വീകരിച്ചു. ജീവിതത്തില്‍ ജീവിതത്തിലെ ഏറ്റവും വലിയ നിധിയായി അത് സൂക്ഷിക്കുകയും ചെയ്തു.
ജനറലിന്റെ മരണശേഷം ആ പതക്കം നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ വിസ്മയകരമായ സത്യമാണ് അന്വേഷകര്‍ കണ്ടെത്തിയത്.
മഞ്ചസ്റ്ററിലുണ്ടായ കൊടുംക്ഷാമം കണ്ട് മനംനൊന്ത ജനറല്‍ സ്വര്‍ണപതക്കം അങ്ങോട്ടയച്ചുകൊടുത്തു. അത് ഉരുക്കി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ അപേക്ഷിച്ചു. ഡയറിയില്‍ അദ്ദേഹം ഇങ്ങനെ എഴുതിയിരുന്നു, “ഭൂമിയില്‍ ഞാന്‍ ഏറ്റവും വിലമതിച്ചിരുന്ന ഒരു നിധി ഞാന്‍ ദൈവത്തിനു നല്കിയിരിക്കുന്നു.”
സേവനത്തില്‍ ഏര്‍പ്പെടുമ്പോള്‍ മനോഭാവം ഇങ്ങനെയായിരിക്കണം. നാം ആരെ സേവിച്ചാലും അത് ഈശ്വരസേവയായി ഗണിക്കണം. നമ്മുടേതെന്ന് നമുക്ക് തോന്നുന്നതെല്ലാം സേവനത്തിനുള്ള മുടക്കു മുതലുകളാണ്.
കടപ്പാട്: നാം മുന്നോട്ട്

സമരങ്ങളുടെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കാന്‍ അനുവദിക്കില്ല - സുപ്രീംകോടതി

janmabhumidaily.com

സമരങ്ങളുടെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കാന്‍ അനുവദിക്കില്ല - സുപ്രീംകോടതി

ജന്മഭൂമി
supremecourtന്യൂദൽഹി : സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും പേരിൽ പൊതുമുതൽ നശിപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്ന് സുപ്രീംകോടതി. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.
പൊതുമുതൽ നശിപ്പിക്കുന്നവരെ ശിക്ഷിക്കാൻ മാനദണ്ഡങ്ങൾ തയ്യാറാക്കുമെന്നും ജസ്റ്റിസ് ജെ. എസ് ഖേകർ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. പൊതുമുതൽ നശിപ്പിക്കുന്നവരിൽ നിന്ന് നഷ്ടത്തിന്‍റെ കണക്കനുസരിച്ച് പിഴ ഈടാക്കുമെന്നും കോടതി ഉത്തരവിട്ടു.
ഹർദിക് പട്ടേലിന്‍റെ നേതൃത്വത്തിൽ നടന്ന പട്ടേൽ സമരത്തിനിടെ പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ കോടതി ആശങ്ക രേഖപ്പെടുത്തി. വ്യക്തികളായാലും രാഷ്ട്രീയപാർട്ടികളായാലും ഒരു കാര്യം മനസിലാക്കണം, പ്രതിഷേധ സമരങ്ങൾക്കിടെ നശിപ്പിക്കാനുള്ളതല്ല പൊതുമുതലെന്നും കോടതി വ്യക്തമാക്കി. തനിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെ ചോദ്യം ചെയ്ത് ഹർദിക് പട്ടേൽ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്തിടെ ഹരിയാനയിൽ ഉണ്ടായ ജാട്ട് പ്രക്ഷോഭത്തിൽ 34,000 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് കണക്ക്

സമുദ്രനിരപ്പ് കുത്തനെ ഉയരുന്നു, വൻ നഗരങ്ങൾ മുങ്ങും

സമുദ്രനിരപ്പ് കുത്തനെ ഉയരുന്നു, വൻ നഗരങ്ങൾ മുങ്ങും


കഴിഞ്ഞ 2,800 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തോതിലാണ് സമുദ്രനിരപ്പില്‍ വര്‍ധനയുണ്ടാകുന്നതെന്ന് പഠനങ്ങള്‍. മനുഷ്യ നിര്‍മ്മിതമായ ആഗോളതാപനമാണ് സമുദ്രനിരപ്പ് വര്‍ധിക്കുന്നതിന്റെ പ്രധാനകാരണമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. നാഷണല്‍ അക്കാദമി ഓഫ് സയന്‍സില്‍ പ്രസിദ്ധീകരിച്ച ഗവേഷണഫലങ്ങള്‍ പ്രകാരം 2100 ആകുമ്പോഴേക്കും സമുദ്രനിരപ്പില്‍ 28 മുതല്‍ 131 സെന്റി മീറ്ററിന്റെ വരെ വര്‍ധനവുണ്ടാകും.
ലോകത്തെ 24ലേറെ പ്രദേശങ്ങളില്‍ നടത്തിയ വിശദമായ പഠനത്തിന് ശേഷമാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1880കളില്‍ വ്യാവസായിക വിപ്ലവം തുടങ്ങുന്നതുവരെ പരമാവധി 3 മുതല്‍ 4 സെന്റിമീറ്റര്‍ വരെയാണ് ഒരു നൂറ്റാണ്ടിനിടെ പരമാവധി സമുദ്രനിരപ്പില്‍ മാറ്റമുണ്ടായിരിക്കുന്നത്. 2000 വര്‍ഷത്തെ ശരാശരി സമുദ്രനിരപ്പിനേക്കാള്‍ മൂന്ന് ഇഞ്ചിലേറെ കൂടുതലോ കുറവോ വ്യാവസായിക വിപ്ലവത്തിന് മുമ്പ് സംഭവിച്ചിരുന്നില്ല.
എന്നാല്‍ ഇരുപതാം നൂറ്റാണ്ടില്‍ സ്ഥിതിഗതികള്‍ വലിയ തോതില്‍ മാറി മറിഞ്ഞു. സമുദ്രജലനിരപ്പില്‍ 14 സെന്റിമീറ്ററിന്റെ (5.5 ഇഞ്ച്) വ്യത്യാസമാണ് ഈ നൂറ്റാണ്ടില്‍ മാത്രമായി ഉണ്ടായിരിക്കുന്നത്. 1993 മുതലുള്ള സമുദ്രനിരപ്പിലെ വര്‍ധന കണക്കാക്കിയാല്‍ വരാനിരിക്കുന്ന നൂറ്റാണ്ടില്‍ 30 സെന്റി മീറ്ററിലേറെയായിരിക്കും സമുദ്രജലനിരപ്പ് വര്‍ധിക്കുക.
'ഇരുപതാം നൂറ്റാണ്ടിലാണ് ഇതുവരെയുണ്ടായതില്‍ വെച്ച് ഏറ്റവും വേഗത്തില്‍ സമുദ്രനിരപ്പ് വര്‍ധിച്ചത് എന്നതില്‍ സംശയമില്ല. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം അനിയന്ത്രിതമായി വര്‍ധിച്ചതും വ്യാവസായിക വിപ്ലവുമാണ് അന്തരീക്ഷതാപനിലയിലേയും സമുദ്രനിരപ്പിലേയും വര്‍ധനക്ക് കാരണമായത്' പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. ബോബ് കൊപ്പ് പറഞ്ഞു.
സമുദ്രനിരപ്പ് വര്‍ധിക്കുന്നതും അന്തരീക്ഷതാപനില ഉരുന്നതും തമ്മില്‍ നേരിട്ട് ബന്ധമുണ്ട്. ചൂടുകൂടുമ്പോള്‍ വികസിക്കുകയും തണുക്കുമ്പോള്‍ ചുരുങ്ങുകയുമാണ് ജലത്തിന്റെ പ്രാഥമി സ്വഭാവങ്ങളിലൊന്ന്. വ്യാവസായിക വിപ്ലവത്തിന് ശേഷം ക്രമാനുഗതമായി സമുദ്രജല നിരപ്പ് വര്‍ധിച്ചെന്നു മാത്രമല്ല അതിന് മുമ്പ് സമുദ്ര നിരപ്പ് കുറയുകയായിരുന്നുവെന്നതും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
സമുദ്രജലനിരപ്പ് കുത്തനെ ഉയർന്നാൽ ലോകത്തെ ഒട്ടുമിക്ക തീരദേശ നഗരങ്ങളും വെള്ളത്തിൽ മുങ്ങും. ഇന്ത്യൻ തീരദേശ നഗരങ്ങളും ഈ ഭീഷണി നേരിടുന്നുണ്ട്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1