janmabhumidaily.com
വിമാനത്തിനുനേരെ ലേസര്‍ പ്രയോഗം; തീവ്രവാദബന്ധമെന്ന് സംശയം
ജന്മഭൂമി
പരപ്പനങ്ങാടി:
എയര്‍ഇന്ത്യIX 343 വിമാനത്തിനുനേരെ ലേസര്‍ പ്രയോഗം നടന്ന സംഭവത്തില്‍
തീവ്രവാദ സംഘടനകള്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നു. കഴിഞ്ഞ ബുധനാഴ്ച
രാത്രി 10 മണിക്ക് കരിപ്പൂരില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ഇന്ത്യ
എക്‌സ്പ്രസിനു നേരെയാണ് പരപ്പനങ്ങാടിക്കും ബേപ്പൂരിനും ഇടയിലുള്ള
തീരപ്രദേശത്ത് നിന്ന് ലേസര്‍ പ്രയോഗം നടന്നത്.
3,000 അടി ഉയരത്തിലുള്ള വിമാനത്തിന്റെ കോപ്റ്റിലേക്ക് ലേസര്‍ രശ്മി പതിച്ച ഉടന്‍ തന്നെ പൈലറ്റ് കോഴിക്കോട് വ്യോമഗതാഗത നിയന്ത്രണ വിഭാഗത്തെ വിവരമറിയിച്ചിരുന്നു. രാജ്യാന്തര വ്യോമഗതാഗത നിയമപ്രകാരം വ്യോമഗതാഗത മേഖലയില്‍ ലേസര്‍ പ്രയോഗം നിരോധിച്ചിട്ടുണ്ട്. ലേസര്‍ രശ്മികളെ പിന്തുടര്‍ന്ന് അത്യാധുനിക ആയുധ പ്രയോഗമുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ വിഷയം ഗൗരവമാണെന്ന് പോലീസും പറയുന്നു.
പരപ്പനങ്ങാടി ചെട്ടിപ്പടി പ്രദേശത്തെ ഒരു യുവാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തീവ്രവാദ സംഘടനയില്‍ ചേര്‍ന്നിരുന്നു. കാശ്മീര്‍ അതിര്‍ത്തിയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇയാള്‍ കൊല്ലപ്പെടുകയായിരുന്നു. തീരദേശം കേന്ദ്രീകരിച്ച് തീവ്രവാദസംഘടനകളുടെ നിശബ്ദ പ്രവര്‍ത്തനം നടക്കുന്നതായും സംശയിക്കുന്നു.
കളി ഉപകരണങ്ങളില്‍ നിന്നുള്ള ലേസര്‍ രശ്മികള്‍ക്ക് 3000 അടി ഉയരത്തിലൂള്ള വിമാനത്തിലേക്ക് എത്താന്‍ സാധിക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വിമാന സുരക്ഷയെയും രാജ്യസുരക്ഷയെയും ബാധിക്കുന്ന അതീവ ഗൗരവമേറിയ സംഭവമായതിനാല്‍ അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മേഖലാ സെക്രട്ടറി എം.പ്രേമന്‍ മാസ്റ്റര്‍, പി.ജഗന്നിവാസന്‍, യു.സുബ്രഹ്മണ്യന്‍, സി.ജയദേവന്‍, കെ.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related News from Archive
Editor's Pick
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ