3/31/2016

നികുതി ബാധകമല്ലാത്ത വസ്തുക്കള്‍ക്ക് ഇനി മുതല്‍ കസ്റ്റംസ് ഫോം വേണ്ട

mathrubhumi.com


ന്യൂഡല്‍ഹി: വിമാനമാര്‍ഗം വിദേശത്തുനിന്ന് ഇന്ത്യയിലെത്തുമ്പോള്‍, നികുതി ബാധകമായ സാധനങ്ങള്‍ കൈവശമില്ലെങ്കില്‍ ഇനി മുതല്‍ കസ്റ്റംസ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കേണ്ടതില്ല. ഇന്ത്യക്കാര്‍ക്ക് നല്‍കിയിരുന്ന ഡ്യൂട്ടി ഫ്രീ അലവന്‍സും വര്‍ദ്ധിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ ഒന്നുമുതലാണ് മാറ്റങ്ങള്‍ നിലവില്‍ വരിക.  2016-17 ബജറ്റില്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ച  ഇളവുകളാണ് നടപ്പിലാക്കുന്നത്.
നേരത്തെ വിദേശത്തുനിന്ന് എത്തിച്ചേരുന്നവരെല്ലാം നിര്‍ബന്ധമായും ഫോം പൂരിപ്പിച്ചു നല്‍കണമായിരുന്നു. നികുതിബാധകമായ ഉത്പന്നങ്ങളുമായി എത്തിച്ചേരുന്നവര്‍ക്ക് ഇനി മുതല്‍ വിമാനത്തില്‍ വെച്ചുതന്നെ കസ്റ്റംസ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കാമെന്ന് ന്യൂഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് കമ്മീഷണര്‍ സഞ്ജയ് മംഗള്‍ അറിയിച്ചു. എല്ലാ വിമാനക്കമ്പനികളെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന ശേഷം നീണ്ട ക്യൂവില്‍ നില്‍ക്കുന്ന ബുദ്ധിമുട്ട് ഇതോടെ യാത്രികര്‍ക്ക് ഒഴിവാക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവില്‍ ഒരിന്ത്യാക്കാരന് വിദേശരാജ്യങ്ങളില്‍ നിന്ന് 45,000 രൂപയുടെ ഉത്പന്നങ്ങള്‍ വരെ നികുതിയില്ലാതെ ഇന്ത്യയിലേക്ക് കൊണ്ടുവരാം. ഏപ്രില്‍ ഒന്നുമുതല്‍ 50,000 രൂപയുടെ സാധനങ്ങള്‍ക്കു വരെ നികുതിയിളവ് ലഭ്യമാകും. ഇന്ത്യന്‍ പൗരന് ചൈനയില്‍ നിന്നു വരുമ്പോള്‍ 6000 രൂപയാണ് ഡ്യൂട്ടി ഫ്രീ അലവന്‍സ് അനുവദിക്കാറ്. ഇതും ഭേദഗതി ചെയ്തിട്ടുണ്ട്.
ഇതോടൊപ്പം വിദേശീയര്‍ക്ക് നല്‍കിയിരുന്ന ഡ്യൂട്ടി ഫ്രീ അലവന്‍സ് പരിധി 8000 രൂപയില്‍ നിന്ന് 15000 രൂപയാക്കി ഉയര്‍ത്തി. രണ്ടു ലിറ്റര്‍ മദ്യം, 125 സിഗററ്റ്, 50 സിഗാര്‍, 125 ഗ്രാം പുകയില എന്നീ പരിധികള്‍ അതേപോലെ നിലനിര്‍ത്തുമെന്നും അധികൃതര്‍ അറിയിച്ചു.
ആകാശയാത്രയ്ക്കു മാത്രമേ ഈ ഇളവുകള്‍ ബാധകമാകുകയുള്ളൂ. കര-ജല മാര്‍ഗങ്ങളിലൂടെ ഇന്ത്യയില്‍ പ്രവേശിക്കുന്നവര്‍ക്ക് പഴയ രീതിയില്‍ തന്നെ നികുതി അടയ്‌ക്കേണ്ടിവരും.

3/28/2016

ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ച് ലോംഫോയുടെ 'ബെക്കാം ഗോള്‍'

mathrubhumi.com

ഗ്രൗണ്ടിന്റെ പകുതിയ്ക്കിപ്പുറത്തു നിന്ന് എതിരാളിയുടെ കാലില്‍ നിന്ന് റാഞ്ചിയ പന്ത് ലോംഫോ നിമിഷാര്‍ധം കൊണ്ട് എതിര്‍ പോസ്റ്റിലേക്ക് തൊടുത്തു. വെടിയുണ്ട പോലെ പാഞ്ഞ പന്ത് മുന്നോട്ട് കയറിനിന്ന ഗോള്‍ കീപ്പറെ കാഴ്ചക്കാരനാക്കി പന്ത് കൃത്യമായി വലയില്‍! കളിക്കാരും കണ്ടുനിന്നവരും സ്തബ്ധര്‍.
ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ക്വാളിഫയറില്‍ കഴിഞ്ഞ ദിവസം നടന്ന ദക്ഷിണാഫ്രിക്ക-കാമറൂണ്‍ മത്സരത്തിലാണ് ഈ വണ്ടര്‍ ഗോള്‍ പിറന്നത്. ദക്ഷിണാഫ്രിക്കന്‍ താരം ലോംഫെ കെക്കാനയുടെ (Hlompho Kekana) കാലില്‍ നിന്നാണ് ഫുട്‌ബോള്‍ ലോകത്തെ അദ്ഭുതപ്പെടുത്തിയ ഗോള്‍ പിറന്നത്.
എഴുപത് വാരയിലേറെ അകലെ നിന്നാണ് ലിംഫോ ഷോട്ട തൊടുത്തത്. മുപ്പതുകാരനായ ലിംഫോയുടെ മൂന്നാം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്.
1996ല്‍ വിമ്പിള്‍ഡണെതിരെ ഇംഗ്ലീഷ് സൂപ്പര്‍താരം ഡേവിഡ് ബെക്കാം ഹാഫ് ലൈനിന് ഇപ്പുറത്തു നിന്ന് നേടിയ ഗോളിനോടാണ് ലോംഫെയുടെ ഗോള്‍ ഉപമിക്കപ്പെടുന്നത്. വര്‍ഷത്തെ മികച്ച ഗോളുകളുടെ പട്ടികയില്‍ ലിംഫോയുടെ ഗോള്‍ ഇടംപിടിക്കുമെന്ന് ഫുട്‌ബോള്‍ വിദഗ്ധര്‍ ഉറപ്പുപറയുന്നു.
വണ്ടര്‍ ഗോള്‍ നേടിയെങ്കിലും നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ ലിംഫോയ്ക്കായില്ല. ആദ്യ പകുതിയില്‍ 1-1 എന്ന സ്‌കോറിനാണ് മത്സരം അവസാനിച്ചത്. 49-ാം മിനിറ്റില്‍ ലിംഫോയുടെ ഗോളോടെ 2-1ന് മുന്നിലെത്തിയെങ്കിലും കാമറൂണ്‍ തിരിച്ചടിച്ചതോടെ മത്സരം 2-2ന് സമനിലയിലാവുകയായിരുന്നു.

'സ്റ്റാര്‍വാര്‍' മോഡല്‍ ആയുധങ്ങളുമായി ഇന്ത്യ

mathrubhumi.com


ന്യൂഡല്‍ഹി:  ജോര്‍ജ് ലൂക്കയുടെ 'സ്റ്റാര്‍ വാര്‍' എന്ന ഹോളിവുഡ് സിനിമയെക്കുറിച്ച് അറിയാത്തവര്‍ കുറവാണ്. ഗ്രഹാന്തര യുദ്ധങ്ങളുടെ കഥപറയുന്ന ചിത്രത്തിലെ അതിശക്തമായ ആയുധങ്ങളാണ് സിനിമാപ്രേമികളെ ആകര്‍ഷിച്ചത്. ഉന്നത ഊര്‍ജത്തിലുള്ള ലേസര്‍ കിരണങ്ങള്‍കൊണ്ട് എതിരാളികളെ തകര്‍ക്കുന്ന ആയുധങ്ങള്‍ 1977ല്‍ 'സ്റ്റാര്‍ വാര്‍' പരമ്പരയിലെ ആദ്യ സിനിമ പുറത്തിറങ്ങിയപ്പോള്‍ ഭാവന മാത്രമായിരുന്നെങ്കില്‍ 2015 ല്‍ ഏഴാമത്തെ സിനിമ പുറത്തിറങ്ങിയപ്പോഴേക്കും യാഥാര്‍ഥ്യമാകുന്ന തരത്തിലേക്ക് എത്തിയിരിക്കുന്നു.
ലോക ശക്തികളായ അമേരിക്കയും റഷ്യയും ചൈനയുമൊക്കെ ഇത്തരത്തിലുള്ള ആയുധങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കെ സമാനമായ ഡയറക്ട് എനര്‍ജി ആയുധം ഇന്ത്യയും നിര്‍മിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതിരോധ വികസന ഏജന്‍സിയായ ഡി.ആര്‍.ഡി.ഒ ആണ് പുതിയ ആയുധത്തിന്റെ പണിപ്പുരയിലുള്ളത്. ഇതിനോടകം തന്നെ 800 മീറ്റര്‍ പ്രഹര പരിധിയുള്ള ആയുധത്തിന്റെ പരീക്ഷണം ഹൈദരാബാദിലും ഹരിയാനയിലെ രാംഗഡിലും നടത്തിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. 10 കിലോവാട്ട് ശക്തിയുള്ളതാണ് ഡി.ആര്‍.ഡി.ഒ നിര്‍മിച്ച ആയുധം.
ഭാവിയിലെ ആയുധങ്ങള്‍ എന്നാണ് ഇത്തരത്തിലുള്ള ഡയറക്ട് എനര്‍ജി ആയുധങ്ങളെ വിശേഷിപ്പിക്കുന്നത്. ഉന്നതോര്‍ജത്തിലുള്ള ലേസര്‍ കിരണങ്ങള്‍ അല്ലെങ്കില്‍ അതിശക്തമായ മൈക്രോവേവ് തരംഗങ്ങള്‍ എന്നിവയാകും ആയുധത്തില്‍ ഉപയോഗിക്കുക. ഡ്രോണുകള്‍, മിസൈലുകള്‍ എന്നിവയെ തകര്‍ക്കാന്‍ ഡി.ആര്‍.ഡി.ഒ നിര്‍മിച്ച ഈ ആയുധം ഉപയോഗിച്ച് സാധിക്കും. ഇതോടെ സമീപ ഭാവിയില്‍ തന്നെ 'സ്റ്റാര്‍ വാര്‍'  മോഡല്‍ ആയുധങ്ങള്‍ സ്വന്തമായുള്ള രാജ്യമായി ഇന്ത്യ മാറും.
അതിവേഗം കൃത്യതയോടെ ശത്രുവിനെ പ്രഹരിക്കാന്‍ സാധിക്കുമെന്നതാണ് ഡയറക്ട് എനര്‍ജി ആയുധങ്ങളുടെ സവിശേഷത. ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളിലേക്ക് ആക്രമണം നടത്താം. ശബ്ദം ഒട്ടും തന്നെ ഉണ്ടാവുകയുമില്ല. മിസൈലുകളെ അപേക്ഷിച്ച് എങ്ങനെ വേണമെങ്കിലും പ്രയോഗിക്കാം. പരിമിതികളില്ല, കൂടുതല്‍ നാശങ്ങളുണ്ടാക്കുകയും ചെയ്യും തുടങ്ങിയവയാണ് ഡയറക്ട് എനര്‍ജി ആയുധങ്ങളുടെ പ്രത്യേകതകള്‍. ആയുധത്തിനാവശ്യമായ ശക്തമായ ലേസര്‍ നിര്‍മ്മിക്കാനായി 115 കോടിയാണ് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.
ഇത്തരം ഡയറക്ട് എനര്‍ജി ആയുധങ്ങള്‍ വികസിപ്പിക്കാന്‍ ഡി.ആര്‍.ഡി.ഒ ഏറെ സമയവും പണവും ചിലവഴിക്കുന്നത് നേരത്തെ സൈനിക കേന്ദ്രങ്ങളുടെ വിമര്‍ശനത്തിന് കാരണമായിരുന്നു. അമേരിക്കയുടെ പക്കല്‍ 33 കിലോവാട്ടിന്റെ ആയുധമുണ്ടെന്നാണ് വിവരങ്ങള്‍. ചെറിയ കപ്പലുകളെയും ബോട്ടുകളേയും ഡ്രോണുകളേയും ഇതുപയോഗിച്ച് തകര്‍ക്കാനാകും. ഇത്തരത്തിലൊന്നാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

2015 ലെ കേന്ദ്ര സിനിമാ അവാര്‍ഡുകള്‍

mathrubhumi.com

ബാഹുബലി ചിത്രം, ബച്ചനും കങ്കണയും താരങ്ങള്‍

national awardന്യൂഡല്‍ഹി: അറുപത്തിമൂന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളം ഫീച്ചര്‍ സിനിമാ വിഭാഗത്തില്‍ ഏഴും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മൂന്നും അവാര്‍ഡ് നേടി.
'സുസു സുധി വാത്മീക'ത്തിലെയും 'ലുക്ക ചുപ്പി'യിലെയും അഭിനയത്തിന് ജയസൂര്യ മികച്ച അഭിനയത്തിനുള്ള പ്രത്യേക പരാമര്‍ശം നേടി. 'എന്നു നിന്റെ മൊയ്തീനി'ലെ 'കാത്തിരുന്ന് കാത്തിരുന്ന്...' എന്ന ഗാനം ചിട്ടപ്പെടുത്തിയ എം. ജയചന്ദ്രന്‍ മികച്ച സംഗീത സംവിധായകനായി.
'ബെന്നി'ലെ അഭിനയത്തിന് ഗൗരവ് മേനോന് മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് ലഭിച്ചു. വിനോദ് മങ്കര സംവിധാനം ചെയ്ത 'പ്രിയമാനസ'മാണ് മികച്ച സംസ്‌കൃത ചിത്രം.
വി.കെ. പ്രകാശ് സംവിധാനം ചെയ്ത 'നിര്‍ണായകം' മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായി. ഡോ. ബിജു സംവിധാനം ചെയ്ത 'വലിയ ചിറകുള്ള പക്ഷി' മികച്ച പരിസ്ഥിതി ചിത്രമായി.
ക്രിസ്‌റ്റോ ടോമി (മികച്ച ഹ്രസ്വചിത്രം), നീലന്‍ (മികച്ച ഡോക്യുമെന്ററി), പ്രൊഫ.അലിയാര്‍ (വിവരണം) എന്നിവരാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ അവാര്‍ഡ് നേടിയത്.
എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണഡ ചിത്രമായ 'ബാഹുബലി'യാണ് ഏറ്റവും മികച്ച ചിത്രം. ഹിന്ദി ചിത്രമായ 'പിക്കു'വിലെ അഭിനയത്തിന് അമിതാഭ് ബച്ചന്‍ മികച്ച നടനായി. 'തനു വെഡ്‌സ് മനു റിട്ടേണ്‍സി'ലെ അഭിനയത്തിന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കങ്കണ റണാവത്ത് മികച്ച നടിക്കുള്ള പുരസ്‌കാരം നേടി.
ബാജിറാവു മസ്താനി ഒരുക്കിയ 'സഞ്ജയ് ലീല ബന്‍സാലി'യാണ് മികച്ച സംവിധായകന്‍.
സലീം അഹമ്മദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ 'പത്തേമാരി'യാണ് മികച്ച മലയാള ചിത്രം. വിനോദ് മങ്കര സംവിധാനം ചെയ്ത 'പ്രിയമാനസ'മാണ് മികച്ച സംസ്‌കൃത ചിത്രം. ഇളയരാജ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡ് നേടി.

പുളിയാറില

Chandrika Kallampilly to Krishi(Agriculture)
8 hrs ·

Oxalis corniculata എന്ന്ശാസ്ത്രനാമമുള്ള,ഈസസ്യത്തിന്അമ്ല രസമാണ്. ദഹനസംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കും നല്ലൊരുമരുന്നാണ്ഇത്.രണ്ടു ഭാഗങ്ങളുള്ല മൂന്നിലകള്‍ ആണ് ഒരു തണ്ടിലുണ്ടാവുക. കണ്ടാല്‍ ആറിലയാണെന്നേ ഒറ്റ നോട്ടത്തില്‍ തോന്നു. രൂക്ഷഗുണവും വർദ്ധിച്ച ഉഷ്ണഗുണവും മൂലം വാതകഫങ്ങളെ ക്ഷയിപ്പിച്ച് പിത്തവർദ്ധനയുണ്ടാക്കുന്നു. രുചിയുണ്ടാക്കുക, മുഖവൈരസ്യമകറ്റുക എന്നിവയോടൊപ്പം വയറിളക്കം, അർശസ്സ്, ഗ്രഹണി, ത്വക്‌രോഗങ്ങൾ, നേത്രരോഗങ്ങൾ, ആർത്തവ സമ്പന്ധമായ പ്രശ്നങ്ങൾ, കുടലിലെ പ്രശ്നങ്ങൾ, വിശപ്പില്ലായ്മ എന്നീ അവസ്ഥകളിലും പുളിയാരില ഉപയോഗിക്കുന്നു. ജീവകം സി, ജീവകം ബി, പൊട്ടാസ്യം ഓക്സലേറ്റ്, ഇരുമ്പ്, കാൽസ്യം തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുണ്ട്.പുളിയാറില ജ്യൂസായും, ചട്നിയായും, മോരിൽ കാച്ചിയും ഉപയോഗിക്കാറുണ്ട്. ഈ കുഞ്ഞു സസ്യം. സമൂലം ഔഷധഗുണമുള്ലതാണ്. ഇല അങ്ങനെ തന്നെ ചവച്ചരച്ചു കഴിക്കാനും നല്ലതാണ്. ചമ്മന്തി അരയ്ക്കുമ്പോള്‍ പുളിക്കു പകരം ഈ ഇല ഉപയോഗിക്കുന്നത് സ്വാദും ഗുണ്മേന്മയും കൂട്ടും.സാമ്പാറിലോ അവിയലിലോ രസത്തിലോ ഒക്കെ പുളിക്കായി ഈ ഇല ചേര്‍ക്കാകുന്നതാണ്. ഇതരച്ചു ചേര്‍ത്ത് പുളിശ്ശേരി ഉണ്ടാക്കുകയും ആവാം. ദിവസവും ഇതു കഴിക്കുന്നതുമൂലം ദഹനസംബന്ധമായ പ്രശ്നങ്ങളൊക്കെ പരിഹരിക്കാന്‍ കഴിയുന്നതാണ്.
തണ്ട് ഒടിച്ചു നട്ടോ, വിത്തുപാകിയോ-ചട്ടിയിലോ, വെറും മണ്ണിലോ വളര്‍ത്താ വുന്നതാണ്. വലിയപരിചരണമൊന്നുംകൂടാതെ വളരുന്ന ഈസുന്ദരിയെ നമുക്ക് നമ്മുടെ വീട്ടിലും വളര്‍ത്താം, അല്ലെ?
കടപ്പാട്.

3/27/2016

തട്ടിയെടുത്തതു പാവപ്പെട്ടവരുടെ പണം; രാജ്യത്തെ കൊള്ളയടിച്ചു കടക്കുന്നവരെ വെറുതെ വിടില്ല: വിജയ് മല്യ വിഷയത്തിൽ ആദ്യമായി പ്രതികരിച്ചു മോദി

marunadanmalayali.com



March 27, 2016 | 08:20 PM | Permalink


സ്വന്തം ലേഖകൻ

ഗുവാഹത്തി: രാജ്യത്തെ കൊള്ളയടിച്ചു കടക്കുന്നവരെ വെറുതെ വിടില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിൽ തെരഞ്ഞെടുപ്പു പ്രചാരണ വേദിയിലാണു വിജയ് മല്യയുടെ കാര്യം പരാമർശിച്ചു മോദിയുടെ പ്രസ്താവന.
ബാങ്കുകളെ വെട്ടിച്ച് കടന്നു കളയുന്നവർ രാജ്യത്തെ കൊള്ളയടിച്ച് പോകുന്നവരാണ്. ഇത്തരക്കാരെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
കർഷകരുടേയും പാവപ്പെട്ടവരുടേയും പണമാണ് വിജയ് മല്യ തട്ടിയെടുത്തത്. ഇത്തരത്തിൽ രാജ്യത്തെ കൊള്ളയടിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാവും. ആസാമിലെ രംഗപരയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടയിലാണ് വിജയ് മല്യ വിഷയത്തിൽ പ്രധാനമന്ത്രി ആദ്യ പ്രതികരണം നടത്തിയത്.
കോൺഗ്രസിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച പ്രധാനമന്ത്രി ബാങ്കുകളെ വെട്ടിച്ച് കടന്നു കളഞ്ഞ വിജയ് മല്യയ്ക്ക് സഹായങ്ങൾ നൽകിയത് കോൺഗ്രസാണെന്നും പറഞ്ഞു. മല്യയ്ക്ക് ബാങ്കുകളെ കൊണ്ട് കനത്ത വായ്പ അനുവദിപ്പിച്ചതിൽ കോൺഗ്രസിന് പങ്കുണ്ടെന്നാണ് പ്രധാനമന്ത്രിയുടെ ആരോപണം. ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ജയിലിൽ പോകേണ്ടി വരുമെന്ന അവസ്ഥ വന്നതോടെയാണ് ഇത്തരക്കാർ നാടുവിട്ടതെന്നാണ് മോദിയുടെ വിശദീകരണം.
വിവിധ ബാങ്കുകളിൽ നിന്നെടുത്ത 9000 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാതെയാണ് വിജയ് മല്യ നാടുവിട്ടത്. ഈ വായ്പകൾ തിരിച്ചടപ്പിക്കുന്നതിന് വേണ്ട കർശന നടപടി കേന്ദ്രസർക്കാർ സ്വീകരിക്കുമെന്നും മോദി പറഞ്ഞു. രാജ്യത്തെ പാവപ്പെട്ടവരുടെ പണവുമായി കടന്നു കളഞ്ഞവരിൽ നിന്ന് ഓരോ പൈസയും തിരിച്ചെടുക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി.

സൗദിയില്‍ നാല് സ്വര്‍ണ്ണഖനികള്‍ കൂടി കണ്ടെത്തി

mangalam.com


alantechnologies.net

mangalam malayalam online newspaperജിദ്ദ: സൗദി അറേബ്യയില്‍ നാല് സ്വര്‍ണ്ണ ഖനികള്‍ കൂടി കണ്ടെത്തിയതായി പെട്രോളിയം ,മിനറല്‍സ് മന്ത്രാലയ അണ്ടര്‍ സെക്രട്ടറി എന്‍ഞ്ചിനീയര്‍ സുല്‍ത്താന്‍ ശൗലി അറിയിച്ചു.
ഇതോടെ സൗദിയിലെ സ്വര്‍ണ്ണ ഖനികളുടെ എണ്ണം പത്തായി.ആറ് ഖനികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതായും വൈകാതെ നാല് ഖനികളുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.ദേശീയ സമ്പദ് വ്യവസ്ഥക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന മേഖലയാണ് സ്വര്‍ണ്ണ ഖനനം.65,000 പേര്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. നേരിട്ടും അല്ലാതെയുമായി 2,60,000 പേര്‍ ഖനന മേഖലയില്‍ ജോലി നോക്കുന്നതായും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ ഒന്നര ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഖനന വ്യവസായവുമായി ബന്ധപ്പെട്ട് ലാബുകളിലും ഫാക്ടറികളിലും വനിതകള്‍ക്കും ജോലി ലഭ്യമാക്കും.
ഖനന മേഖലയില്‍ 857 നിക്ഷേപകര്‍ക്ക് 2045 ലൈസന്‍സുകള്‍ മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. അറബ് രാജ്യങ്ങളില്‍ ഖനന മേഖലയില്‍ നിക്ഷേപകര്‍ക്ക് ഏറ്റവും കൂടുതല്‍ സ്ഥലം അനുവദിച്ചിട്ടുളള രാജ്യം സൗദി അറേബ്യയാണ്.
ചെറിയാന്‍ കിടങ്ങന്നൂര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി

mangalam.com

 

mangalam malayalam online newspaperഡെറാഡൂണ്‍: ഭരണപ്രതിസന്ധി രൂക്ഷമായ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. കോണ്‍ഗ്രസില്‍ നിന്നും ഒന്‍പത് എം.എല്‍.എമാര്‍ കൂറുമാറിയ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ഗവര്‍ണറുടെ ശിപാര്‍ശ രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു. ഇന്നലെ രാത്രി ചേര്‍ന്ന കേന്ദ്ര ക്യാബിനറ്റാണ് രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ ചെയ്തത്.
മുഖ്യമന്ത്രി ഹരീഷ് റാവത്തിന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ നാളെയാണ് സമയം അനുവദിച്ചിരുന്നത്. എന്നാല്‍ വിശ്വാസ വോട്ടിന് കാത്ത് നില്‍ക്കാതെ കേന്ദ്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇന്ന് തന്നെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയെന്നാണ് കോണ്‍ഗ്രസ് ആരോപണം.
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിജയ് ബഹുഗുണയുടെ നേതൃത്വത്തിലാണ് ഒന്‍പത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരെ വിമത നീക്കം നടത്തിയത്. ഇവരെ ഇന്നലെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയതോടെ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടുമെന്ന പ്രതീക്ഷയിലിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍, രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

ഖത്തറില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ നിരോധിച്ചു

mangalam.com


ദോഹ: കാന്‍സറിന് കാരണമാകുമെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഖത്തറില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡറിന്റെ വില്‍പന നിരോധിച്ചു. നിരോധനത്തെ തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ വില്‍പന നിര്‍ത്തി. അമേരിക്കയില്‍ മധ്യവയസ്‌കയുടെ മരണത്തിന് കാരണമായത് ജോണ്‍സണ്‍ ബേബി പൗഡറാണെന്ന ഹര്‍ജിയെ തുടര്‍ന്ന് കമ്പനിക്കെതിരെ വിധി വന്ന സാഹചര്യത്തിലാണ് നടപടി.
ബേബി പൗഡറിന്റെ സുരക്ഷ പരിശോധിക്കാനുള്ള സമിതിയെ നിയോഗിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബേബി പൗഡറുകള്‍ക്കു മാത്രമാണു നിരോധനം ഏര്‍പ്പെടുത്തിയത്. ലോഷനുകളും ബോഡിവാഷുകളും മറ്റ് ഉല്‍പ്പന്നങ്ങളും വില്‍പ്പന നടക്കുന്നുണ്ട്. അതേസമയം തങ്ങളുടെ ബേബി പൗഡര്‍ സുരക്ഷിതമാണെന്ന് തെളിയിക്കുമെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

ലാഹോറിൽ ചാവേറാക്രമണം 64 മരണം

mathrubhumi.com


ലാഹോർ: പാകിസ്താനിലെ ലാഹോറിൽ ഞായറാഴ്ച വൈകിട്ടുണ്ടായ ചാവേറാക്രമണത്തിൽ 64 പേർ കൊല്ലപ്പെട്ടു. ഇരുന്നൂറിലേറെ പേർക്ക് പരിക്കേറ്റു.  മരിച്ചവരും പരിക്കേറ്റവരും  കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റവരില്‍ നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
ലാഹോറിലെ പ്രധാന പാർപ്പിടമേഖലയായ ഇക്ബാൽ ടൗണിലെ ഗുൽഷൻ ഇ ഇക്ബാൽ പാർക്കിലാണ് സ്ഫോടനമുണ്ടായത്. ഈസ്റ്റർ ദിനമായതിനാൽ പാർക്കിൽ സ്ത്രീകളും കുട്ടികളുമുൾപ്പടെ നിരവധി കുടുംബങ്ങൾ ഒത്തുകൂടിയിരുന്നു. ഈസ്റ്റർ ആഘോഷിക്കാനെത്തിയ ക്രിസ്ത്യാനികളായിരുന്നു കൂടുതലും.  പാർക്കിന്റെ പ്രധാന കവാടത്തിനു തൊട്ടടുത്തായാണ് ചാവേർ പൊട്ടിത്തെറിച്ചതെന്ന് ഇക്ബാൽ ടൗൺ പോലീസ് സൂപ്രണ്ട് ഡോ. മുഹമ്മദ് ഇക്ബാൽ പറഞ്ഞു.
 pakistanപാർക്കിൽ സുരക്ഷാസംവിധാനങ്ങൾ കുറവായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. നിരവധി പ്രവേശനകവാടങ്ങളുള്ള വലിയ പാർക്കാണ് ഇക്ബാൽ പാർക്ക്. ദുരന്തത്തിനിരയായവരെ ടാക്സിയിലും റിക്ഷകളിലുമാണ് ആസ്പത്രികളിൽ എത്തിച്ചത്.
 സ്ഫോടനത്തെത്തുടർന്ന് സ്ഥലത്തിന്റെ നിയന്ത്രണം സുരക്ഷാസേന ഏറ്റെടുത്തു. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ തട്ടകമാണ് പാക് പഞ്ചാബ് പ്രവശ്യയുടെ തലസ്ഥാനമായ ലാഹോർ. സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു.

 

വിന്‍ഡീസിനെ വിറപ്പിച്ച് വീഴ്ത്തി അഫ്ഗാന്റെ ചുണക്കുട്ടികള്‍

athrubhumi.com

നാഗ്പൂര്‍: വിന്‍ഡീസിനെതിരെ അട്ടിമറി വിജയവുമായി അഫ്ഗാനിസ്ഥാന് ലോക ട്വന്റി-20യില്‍ നിന്ന് വിട. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത് 123 റണ്‍സിലൊതുങ്ങിയെങ്കിലും വിന്‍ഡീസിനെ നിശ്ചിത 20 ഓവറില്‍ 117 റണ്‍സിലൊതുക്കിയാണ് അഫ്ഗാന്‍ ആറ് റണ്‍സിന്റെ വിജയമാഘോഷിച്ചത്. സ്‌കോര്‍: അഫ്ഗാനിസ്ഥാന്‍- 123/7 (20 ഓവര്‍); വെസ്റ്റിന്‍ഡീസ്- 117/8 (20 ഓവര്‍).
ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകള്‍ക്കെതിരെ തുടര്‍ച്ചയായ ജയങ്ങളുമായി സെമി ഉറപ്പിച്ച വെസ്റ്റിന്‍ഡീസിന്റെ അജയ്യരായി മുന്നേറാമെന്ന പ്രതീക്ഷ പൊലിഞ്ഞപ്പോള്‍ ടൂര്‍ണമെന്റിലുടനീളം ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച അഫ്ഗാന്‍ അര്‍ഹിച്ച ജയമായി ഇത്.
ഉദ്വേഗം നിറഞ്ഞുനിന്ന മത്സരത്തിനൊടുവിലാണ് അഫ്ഗാന്‍ ശക്തരായ വിന്‍ഡീസിനെ അട്ടിമറിച്ചത്. അവസാന ഓവറില്‍ 10 റണ്‍സ് വേണ്ടിയിരുന്ന വിന്‍ഡീസിനെ ഒതുക്കിയത് സ്പിന്നര്‍ മുഹമ്മദ് നബിയാണ്.
Afg
കൂറ്റനടികളുമായി നിന്ന ബ്രാത്ത്വെയ്റ്റിന് ആദ്യ രണ്ട് പന്തിലും റണ്‍സൊന്നുമെടുക്കാന്‍ കഴിഞ്ഞില്ല. ഫുള്‍ടോസായ മൂന്നാം പന്ത് ബ്രാത്ത്വെയ്റ്റ് ഉയര്‍ത്തി അടിച്ചെങ്കിലും ബൗണ്ടറിയില്‍ ഒരു മനോഹര ഡൈവിങ് ക്യാച്ചിലൂടെ നജീബുളള കൈപിടിയിലൊതുക്കി. പിന്നീടെറിഞ്ഞ മൂന്ന് പന്തുകളില്‍ നിന്ന് മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നബി ടീമിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയായിരുന്നു.
നേരത്തേ, സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ രണ്ട് സ്പെഷിലിസ്റ്റ് സ്പിന്നര്‍മാരുമായിറങ്ങിയ വിന്‍ഡീസ്, അഫ്ഗാന്‍ ബാറ്റ്സ്മാന്‍മാരെ വെളളം കുടിപ്പിച്ചു. മത്സരത്തിലെ രണ്ടാം ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ ഉസ്മാന്‍ ഘാനിയുടെ (4) വിക്കറ്റ് നേടി സാമുവല്‍ ബദ്രി അഫ്ഗാന് ആദ്യ പ്രഹരമേല്‍പ്പിച്ചു.
മൂന്നാമനായെത്തിയ ക്യാപ്റ്റന്‍ അസ്ഗര്‍ സ്റ്റാന്‍സ്‌ക്സായിയും (16) ഓപ്പണര്‍ മുഹമ്മദ് ഷഹസാദും (24) ചേര്‍ന്ന് അഫ്ഗാന്‍ സ്‌കോര്‍ മുന്നോട്ട് ചലിപ്പിച്ചു. എന്നാല്‍ ആറാം ഓവറിലെ അവസാന പന്തില്‍ ഷഹസാദിന്റെ വിക്കറ്റ് സ്വന്തമാക്കി ബദ്രി അഫ്ഗാന്‍ സ്‌കോറിങ്ങിന് കടിഞ്ഞാണിട്ടു.
Najibullah Zadran
പിന്നീട് വന്നവരെല്ലാം വിന്‍ഡീസ് ബൗളിങ്ങിന് മുന്‍പില്‍ അടിയറവു പറഞ്ഞെങ്കിലും ആറാമനായിറങ്ങിയ നജീബുള്ളാ സദ്രാന്റെ ഒറ്റയാള്‍ പോരാട്ടമാണ് അഫ്ഗാന്‍ സ്‌കോര്‍ 120 കടത്തിയത്. 40 പന്തില്‍ നിന്ന് നാല് ഫോറുകളും ഒരു സിക്സറുമുള്‍പ്പടെ പുറത്താകാതെ 48 റണ്‍സാണ് നജീബുളള സദ്രാന്‍ നേടിയത്.
വിന്‍ഡീസ് ബൗളര്‍മാരില്‍ സാമുവല്‍ ബദ്രി നാല് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അന്‍ഡ്രേ റസല്‍ രണ്ട് വിക്കറ്റും സുലൈമാന്‍ ബെന്‍ ഡാരന്‍സമി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസിന്റെയും തുടക്കം തകര്‍ച്ചയോടെയായിരുന്നു 38 റണ്‍സ് നേടുന്നതിനിടെ മൂന്ന് വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരെ അഫ്ഗാന്‍ ബൗളര്‍മാരെ കൂടാരം കയറ്റി.
Afg
നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ബ്രാവോ-രാംദിന്‍ കൂട്ടുക്കെട്ട് വിന്‍ഡീസിനെ അനായാസ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ 14-ാം ഓവര്‍ എറിയാനെത്തിയ മുഹമ്മദ് നബി ഡ്വയ്ന്‍ ബ്രാവോയെ(28) വിക്കറ്റിന് മുമ്പില്‍ കുടുക്കി അഫ്ഗാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.
10 റണ്‍സ് കൂടെ കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ രാംദിനെ (18) കൂടെ നഷ്ടമായത് വിന്‍ഡീസിന് ഇരട്ട പ്രഹരമായി. പിന്നീടെത്തിയ അന്‍ഡ്രേ റസല്‍ അനാവശ്യ റണ്ണിന്‌ ശ്രമിച്ച് റണ്‍ ഔട്ടായതും വിന്‍ഡീസിന് തിരിച്ചടിയായി.
അഫ്ഗാന്‍ ബൗളിങ് നിരയില്‍ റാഷിദ് ഖാന്‍ മുഹമ്മദ് നബി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും അമീര്‍ ഹംസ ഹമീദ് ഹസന്‍ ഗുല്‍ബാദിന്‍ നയ്ബ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

അനായാസം കോലി; ഓസീസിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍

mathrubhumi.com


മൊഹാലി: ചേസിങ്ങില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് കോലി ഒരിക്കല്‍ കൂടി തെളിയിച്ചു. പുറത്താകാതെ 51 പന്തില്‍ 82 റണ്‍സെടുത്ത കോലിയുടെ മികവില്‍ ഇന്ത്യ ഓസീസിനെതിരെ ആറ് വിക്കറ്റ് ജയമാഘോഷിച്ചു. ഫിനിഷിങ്ങില്‍ തന്നെ കഴിഞ്ഞേ ആരുമുള്ളൂ എന്നു പ്രഖ്യാപിച്ച് 19-ാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറി പായിച്ച് ക്യാപ്റ്റന്‍ ധോനിയാണ് ഇന്ത്യയുടെ വിജയറണ്‍ കണ്ടെത്തിയത്. സ്‌കോര്‍: ഓസ്‌ട്രേലിയ- 160/ (20 ഓവര്‍); ഇന്ത്യ- 161/4 (19.1 ഓവര്‍).
ജയത്തോടെ ഇന്ത്യ ഗ്രൂപ്പില്‍ നിന്ന് ന്യൂസിലന്‍ഡിനൊപ്പം സെമി ബെര്‍ത്ത് ഉറപ്പിച്ചു. വെസ്റ്റിന്‍ഡീസുമായി 31ന് മുംബൈയിലാണ് ഇന്ത്യയുടെ മത്സരം. തോല്‍വിയോടെ ഓസീസ് ടൂറണമെന്റില്‍ നിന്ന് പുറത്തായി. 30ന് നടക്കുന്ന ആദ്യ സെമിയില്‍ ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെ നേരിടും. ഡല്‍ഹിയിലാണ് മത്സരം.
ഓസീസ് ഉയര്‍ത്തിയ 161 റണ്‍സ് മറികടന്ന ഇന്ത്യയുടെ പ്രകടനത്തെ ക്ലാസ്സിക് റണ്‍ ചേസ് എന്നു മാത്രമേ വിശേഷിപ്പിക്കാനാകൂ. സാവധാനം മുന്നേറിയ ഇന്ത്യ അവസാന ഓവറുകളില്‍ ഇരട്ടി റണ്‍ വേണ്ടിയിരുന്നയിടത്തു നിന്നാണ് ആറ് വിക്കറ്റുകള്‍ അവശേഷിക്കേ വിജയത്തിലെത്തിയത്.
virat
സാവധാനം തുടങ്ങുകയും റണ്‍റേറ്റ് ഉയര്‍ത്തേണ്ട സമയത്ത് കൃത്യമായി സ്‌കോര്‍ ചെയ്യുകയും ചെയ്ത ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോലിയുടെ ഇന്നിങ്‌സ് തന്നെയാണ് മത്സര ഫലത്തെ നിര്‍ണയിച്ചത്. അവസാന 30 പന്തില്‍ 59 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ 25 പന്തില്‍ തന്നെ ഇത്രയും റണ്‍സ് ചേര്‍ത്തത് കോലിയുടെ മികവിലാണ്.
പതിനാറാം ഓവറില്‍ 12 റണ്‍സും പതിനേഴാം ഓവറില്‍ എട്ട് റണ്‍സും നേടിയ ഇന്ത്യയുടെ വിധി നിര്‍ണയിച്ചത് ഫോക്ക്‌നര്‍ എറിഞ്ഞ പതിനെട്ടാം ഓവറാണ്. ഫീല്‍ഡര്‍മാരെ ഔട്ട ഫീല്‍ഡിലേക്ക് നീക്കി ബൗണ്ടറികള്‍ തടയാനുള്ള ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെ എല്ലാ ശ്രമങ്ങളെയും നിഷ്പ്രഭമാക്കി കോലി ഓവറിലെ ആദ്യ രണ്ടു പന്തുകളില്‍ ഫോറും മൂന്നാം പന്തില്‍ സിക്‌സും മനടിയപ്പോള്‍ ഓസീസ് ഫീല്‍ഡര്‍മാര്‍ കാഴ്ചക്കാരായി. ഈ ഓവറില്‍ പിറന്നത് 19 റണ്‍സാണ്.
തൊട്ടടുത്ത കോള്‍ട്ടര്‍ നെയ്‌ലിന്റെ ഓവറിലെ ആദ്യ പന്തില്‍ റണ്ണെടുക്കാതിരുന്ന കോലി പിന്നീട് തുടര്‍ച്ചയായ മൂന്ന് ബൗണ്ടറികള്‍ നേടി. അഞ്ചാം പന്തില്‍ റണ്ണൊന്നും പിറന്നില്ലെങ്കിലും ആറാം പന്ത് വീണ്ടും അതിര്‍ത്തിവരയെ ചുംബിച്ചു. ഓവറില്‍ പിറന്നത് 16 റണ്‍സ്. അവസാന ഓവറിലെ ആദ്യ പന്ത് നേരിടാനെത്തിയ ധോനിക്ക് മത്സരം അവസാനിപ്പിക്കേണ്ട ചുമതല മാത്രമേ ഉണ്ടായിരുന്നുള്ളൂ.
Kohli
9 ബൗണ്ടറികളും രണ്ടു സിക്‌സുകളും അടിച്ച കോലി 17-ാം ഓവറില്‍ അര്‍ധസെഞ്ച്വറി പിന്നിടുമ്പോള്‍ നേടിയിരുന്നത് വെറും മൂന്ന് ബൗണ്ടറികളും ഒരു സിക്‌സും മാത്രമാണ്. 39 പന്തില്‍ അര്‍ധസെഞ്ച്വറി പിന്നിട്ട കോലി പിന്നീട് നേരിട്ട 12 പന്തില്‍ ആറ് ഫോറും ഒരു സിക്‌സുമുള്‍പ്പെടെ 32 റണ്‍സെടുത്തു.
ശര്‍മ (17 പന്തില്‍ 12), ധവാന്‍ (12 പന്തില്‍ 13), റെയ്‌ന (9 പന്തില്‍ 13) എന്നിവരെ 49 റണ്‍സെടുക്കുന്നതിനിടെ നഷ്ടമായ ശേഷം കോലി-യുവരാജ് സഖ്യമാണ് മധ്യ ഓവറുകളില്‍ ഇന്ത്യയെ മുന്നോട്ടുനയിച്ചത്. നാലാം വിക്കറ്റില്‍ ഇവര്‍ 6.2 ഓവറില്‍ 45 റണ്‍സ് ചേര്‍ത്തു. കണങ്കാലിലെ പരിക്ക് യുവരാജിനെ വലച്ചപ്പോള്‍ ഇന്ത്യന്‍ സ്‌കോറിനെയും അത് ബാധിച്ചു. 14-ാം ഓവറിന്റെ അവസാന പന്തില്‍ യുവരാജ് (18 പന്തില്‍ 21) പുറത്താകുമ്പോള്‍ ഇന്ത്യക്ക് വേണ്ടിയിരുന്നത് 36 പന്തില്‍ 67 റണ്‍സ്.
എന്നാല്‍ കോലിക്കൊപ്പം ധോനി ചേര്‍ന്നതോടെ സ്‌കോര്‍ ബോര്‍ഡ് ചലിച്ചുതുടങ്ങി. വിക്കറ്റിനിടയിലെ ഓട്ടത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച സഖ്യം സിംഗിളുകള്‍ ഡബിളുകളാക്കി ഓസീസ് ഫീല്‍ഡര്‍മാരില്‍ സമ്മര്‍ദ്ദം കൂട്ടി. ഒടുവില്‍ 18-19 ഓവറുകളില്‍ കോലിയുടെ ബാറ്റ് തീ തുപ്പിയപ്പോള്‍ കംഗാരുക്കള്‍ ഒരിക്കലും മറക്കാത്ത ഒരു തോല്‍വി ബാക്കിയായി.
image
നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിന് ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജയും (16 പന്തില്‍ 26) ആരോണ്‍ ഫിഞ്ചും (34 പന്തില്‍ 43) സ്വപ്‌നതുല്യമായ തുടക്കമാണ് നല്‍കിയത്. നാലോവറില്‍ സഖ്യം സ്‌കോര്‍ 50 കടത്തി. എന്നാല്‍ പിന്നീട് മികച്ച രീതിയില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പിച്ചിന്റെ 'മെല്ലെപ്പോക്ക്' സ്വഭാവം കണ്ടറിഞ്ഞ് പന്തെറിഞ്ഞതോടെ ഓസീസ് സ്‌കോറിങ് വേഗം കുറയുകയായിരുന്നു.
അഞ്ചാം ഓവറില്‍ ഖവാജയെ വീഴ്ത്തി നെഹ്‌റ ഇന്ത്യക്ക് ആദ്യ ബ്രേക്ക് നല്‍കിയപ്പോള്‍ എട്ടാം ഓവറില്‍ വാര്‍ണറെ (9 പന്തില്‍ 15) മടക്കി അശ്വിന്‍ മത്സരം ഇന്ത്യയുടെ വരുതിയിലാക്കി. ടൂര്‍ണമെന്റില്‍ ആദ്യമായി പന്തെറിയാനെത്തിയ യുവരാജ് തന്റെ ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ സ്മിത്തിനെ (6 പന്തില്‍ 2) ധോനിയുടെ കൈയ്യിലെത്തിച്ചതോടെ ഓസീസ് പൂര്‍ണമായും പ്രതിരോധത്തിലായി.
മാക്‌സ്‌വെല്ലും (28 പന്തില്‍ 31) വാട്‌സണും (16 പന്തില്‍ 18*) മധ്യ ഓവറുകളില്‍ വിക്കറ്റ് കാത്തെങ്കിലും സ്‌കോറിങ് വേഗം നിലനിര്‍ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. അവസാന രണ്ടു പന്തുകളില്‍ ഫോറും സിക്‌സുമടിച്ച പീറ്റര്‍ നെവിലാണ് (2 പന്തില്‍ 10) ഓസീസ് സ്‌കോര്‍ 160ല്‍ എത്തിച്ചത്. ഫോക്‌നറാണ് (10 പന്തില്‍ 10) പുറത്തായ മറ്റൊരു ബാറ്റ്‌സ്മാന്‍. ഇന്ത്യക്കായി ഹാര്‍ദിക് പാണ്ഡ്യ രണ്ടും നെഹ്‌റ, അശ്വിന്‍, യുവരാജ്, ബുംറ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

3/25/2016

ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് വിൻഡീസ് ലോകകപ്പ് സെമിയിൽ

manoramaonline.com


by സ്വന്തം ലേഖകൻ
നാഗ്പൂർ ∙ അവസാന ഒാവർ വരെ നീണ്ടു നിന്ന ആവേശത്തിനൊടുവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൽസരത്തിൽ വിൻഡീസിന് മൂന്നു വിക്കറ്റ് ജയം. ജയത്തോടെ വിൻഡീസ് ലോകകപ്പ് സെമിഫൈനലിൽ പ്രവേശിച്ചു. 44 റൺസെടുത്ത സാമുവൽസും 32 റൺസെടുത്ത ജോൺസൺ ചാൾസുമാണ് വിൻഡീസ് നിരയിൽ തിളങ്ങിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ഇമ്രാൻ താഹിർ രണ്ടു വിക്കറ്റ് വീഴ്ത്തി. സ്കോർ: ദക്ഷിണാഫ്രിക്ക 122–8 (20 ഒാവർ), വെസ്റ്റ്ഇൻഡീസ്: 123–7 (19.4).
Chris-Gayle
ചെറിയ വിജയലക്ഷ്യവുമായി ബാറ്റുവീശിയ വിൻഡീസിന് സൂപ്പർ താരം ക്രിസ് ഗെയിലിനെ ആദ്യ ഒാവറിൽ തന്നെ നഷ്ടമായി. പിന്നീട് ക്രീസിലെത്തിയ ഫ്ലച്ചറും ചാൾസും ഭേദപ്പെട്ട പ്രകടനം നടത്തി. വിൻഡീസ് താളം കണ്ടെത്തുന്നതിനിടെ ദക്ഷിണാഫ്രിക്ക ചില ഗംഭീര നീക്കങ്ങളിലൂടെ മൽസരം അനുകൂലമാക്കാൻ ശ്രമിച്ചു. ഫ്ലച്ചറിനെ പുറത്താക്കിയ റൂസോയുടെ റൺഔട്ട് അത്തരമൊരു മനോഹര നീക്കമായിരുന്നു. പിന്നീട് 17–ാം ഒാവറിൽ ഇമ്രാൻ താഹിർ തുടർച്ചയായി രണ്ടു വിക്കറ്റുകൾ വീഴ്ത്തി വിൻഡീസിനെ സമ്മർദത്തിലാക്കി. പക്ഷേ, രണ്ടുപന്ത് ശേഷിക്കെ വിൻഡീസ് ജയം സ്വന്തമാക്കുകയായിരുന്നു.
de-Kock
ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത വിൻഡീസ് ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു ടീമിന്റെ പ്രകടനം. ആദ്യ ഒാവറിൽ തന്നെ ഹാഷിം അംല റൺ ഔട്ടായി. രണ്ടാം ഒാവറിൽ സ്കോർ 13 ആയപ്പോൾ ഡുപ്ലെസിസും വീണു. പിന്നീടങ്ങോട്ട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണു. റൺസ് വിട്ടുകൊടുക്കാൻ പിശുക്ക് കാണിച്ച് വിൻഡീസ് ബോളർമാർ പന്തെറിഞ്ഞു. ഇതോടെ വിൻഡീസ് സ്കോർ 122 റൺസിൽ അവസാനിച്ചു.
47 റൺസെടുത്ത ഡികോക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. 28 റൺസെടുത്ത വെയ്സും പിടിച്ചു നിന്നു. പേരുകേട്ട ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയ്ക്ക് കൂടുതലൊന്നും ചെയ്യാനുണ്ടായിരുന്നില്ല. വിൻഡീസിനായി ആന്ദ്ര റസൽ, ക്രിസ് ഗെയിൽ, ബ്രാവോ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ജനങ്ങളുടെ പരാതിയിൽ 60 ദിവസത്തിനകം തീരുമാനമെടുക്കണം: പ്രധാനമന്ത്രി

manoramaonline.com

by സ്വന്തം ലേഖകൻ
ന്യൂഡൽഹി ∙ പൊതുജനങ്ങളിൽ നിന്നു ലഭിക്കുന്ന പരാതികളിന്മേൽ പരമാവധി 60 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്യോഗസ്ഥരോടു നിർദേശിച്ചു. ഇപ്പോൾ കെട്ടിക്കിടക്കുന്ന പരാതികളിന്മേൽ ഒരു മാസത്തിനകം തീരുമാനമെടുക്കണം. എല്ലാ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ ഇക്കാര്യം കർശനമായി നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. സർക്കാർ തീരുമാനങ്ങൾ നടപ്പാക്കുന്നതു വിലയിരുത്താൻ ചേർന്ന പ്രഗതി പരിപാടിയിലാണു പ്രധാനമന്ത്രി ഇതാവശ്യപ്പെട്ടത്.
ജനാധിപത്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം പരാതി പരിഹരിക്കലാണെന്നു മോദി ഓർമിപ്പിച്ചു. ജനങ്ങൾക്ക് ഇലക്ട്രോണിക് സംവിധാനത്തിലൂടെ സഹായം എത്തിച്ചുകൊടുക്കുന്ന പദ്ധതികൾ എത്രത്തോളം വിജയകരമായി നടപ്പാക്കാൻ കഴിഞ്ഞുവെന്നു ജില്ലതോറും പരിശോധന നടത്തണം. ഏതെല്ലാം പദ്ധതികളുടെ പ്രയോജനം എത്രപേർക്കു ലഭിക്കുന്നുവെന്നു കൃത്യമായി കണക്കാക്കണം. ഡിജിറ്റൽ ഇന്ത്യയുടെ കീഴിൽ വരുന്ന മിഷൻ മോഡ് പദ്ധതികളും ഭൂരേഖകൾ ഡിജിറ്റൽ ആക്കുന്നതിന്റെ പുരോഗതിയും വിലയിരുത്തണം. ആധാറുമായി ഇവ ബന്ധപ്പെടുത്തുന്ന പ്രക്രിയ പൂർത്തിയാക്കണം. പ്രധാനമന്ത്രി ഫസൽ ബീമാ യോജന നന്നായി നടപ്പാക്കാൻ ഇതാവശ്യമാണ്. പത്തു സംസ്ഥാനങ്ങളിലെ റോഡ്, റയിൽ, ഊർജ പദ്ധതികളുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി. വിധവാ പെൻഷൻ, കുഷ്ഠരോഗ നിർമാർജനം തുടങ്ങിയ പദ്ധതികളും വിലയിരുത്തി.

തങ്ങൾ കുടുംബത്തിൽ നിന്ന് ബി.ജെ.പിക്ക് ഒരു സ്ഥാനാർത്ഥി

മലപ്പുറം: അസഹിഷ്ണുതാ വിവാദവും ഗോസംരക്ഷണത്തിന്റെ പേരിലുളള കൊലപാതകങ്ങളും തിളച്ചുമറിയുമ്പോൾ ബി.ജെ.പി സ്ഥാനാ‌ർത്ഥിയായി മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് പ്രചാരണത്തിനിറങ്ങുന്നതിൽ ബുദ്ധിമുട്ടുണ്ടോ?. - 'അങ്ങനെ പറയരുത്.' ബി.ജെ.പി സ്ഥാനാർത്ഥിയായി മലപ്പുറം നിയോജകമണ്ഡലത്തിൽ മത്സരിക്കുന്ന സയ്യിദ് ഹാഷിം ബാദുഷ തങ്ങളുടെ പ്രതികരണം പെട്ടെന്നായിരുന്നു. 'നമ്മളെന്തിന് കേരളത്തിന് പുറത്തെ കാര്യം സംസാരിക്കുന്നു. മുസ്ലീങ്ങൾ കേരളത്തിൽ കൊല ചെയ്യപ്പെടുന്നില്ലേ. അരിയിൽ ഷുക്കൂർ, കുണ്ടൂർ കുഞ്ഞു... എത്ര പേർ. ഇവർ എന്തിനാണ് കൊല്ലപ്പെട്ടത്. ആരാണ് കൊന്നത്?. ഇതൊന്നും പറയാതെ ജാർഖണ്ഡും ദാദ്രിയും സംസാരിക്കുന്നതെന്തിന്?​ '- തങ്ങൾ വികാരഭരിതനാകുന്നു.
മലപ്പുറത്തെ ബി.ജെ.പി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ബാദുഷ തങ്ങൾ ഇതിനകം കളത്തിലിറങ്ങിക്കഴിഞ്ഞു. മണ്ഡലത്തിലെ കാരണവൻമാരെയും പാർട്ടി പ്രവർത്തകരെയും കണ്ട് വോട്ടർമാരിലേക്ക് ഇറങ്ങിയിരിക്കുകയാണ് . വിവാദവിഷയങ്ങളെക്കുറിച്ചുളള ചൂടേറിയ ചോദ്യങ്ങൾ വോട്ടർമാരിൽ നിന്നുണ്ടാകുന്നുണ്ടെന്ന് അദ്ദേഹം തുറന്ന് സമ്മതിക്കുന്നു. കേവലം പത്ത് ശതമാനമാണ് ഇത്തരത്തിൽ ചോദിക്കുന്നത്. എന്നാൽ കാര്യങ്ങൾ താൻ വിശദീകരിക്കുന്നതോടെ അവർ തൃപ്തരാകുന്നു. പ്രചാരണം തുടങ്ങിയ ശേഷം പലരും മെമ്പർഷിപ്പ് ആവശ്യപ്പെട്ട് വരുന്നുണ്ട്. - തങ്ങൾ പറയുന്നു
മുസ്ലീങ്ങൾക്ക് എതിരാണ് ബി.ജെ.പിയെന്നുളള പ്രചാരണങ്ങൾ തങ്ങളെ അസ്വസ്ഥനാക്കുന്നുണ്ട്. മറ്റു പാർട്ടികളുടെ മനോഭാവത്തെ എന്താണ് ആരും വിമർശിക്കാത്തത്. ബാബറി മസ്ജിദ് തകർ‌ക്കപ്പെട്ടത് കോൺഗ്രസ് സർക്കാർ ഭരിക്കുമ്പോഴാണ്. അവരോടോ അവർക്കൊപ്പം നിൽക്കുന്നവരോടോ ആർക്കും പരാതിയില്ല. ബീഫിന്റെയും ചുംബനസരത്തിന്റെയും പേരിൽ മുതലെടുപ്പ് നടത്താനാണ് സി.പി.എം ശ്രമം. അവരുടെ തനിനിറം തിരുകേശ വിവാദകാലത്ത് കണ്ടിട്ടുണ്ട്.
കാന്തപുരം വിഭാഗത്തിന്റെ പിന്തുണയും തിരഞ്ഞെടുപ്പിൽ തങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. കാന്തപുരവുമായി വർഷങ്ങളായി വ്യക്തിബന്ധമുണ്ട്.
തങ്ങൾ കുടുംബത്തിലെ ഒരാൾ ബി.ജെ.പി സ്ഥാനാർത്ഥിയാകുന്നതാണ് ഇത്തവണ മലപ്പുറത്ത് ശ്രദ്ധയാകർഷിക്കുന്നത്. സയ്യിദ് ഹാഷിം മുഷൈഖിന്റെ പിന്മുറക്കാരനാണ് താനെന്ന് തങ്ങൾ പറയുന്നു.1687ലാണ് തന്റെ പിന്മുറക്കാർ കേരളത്തിലെത്തിയത്. ആലുവയിലെത്തിയ പൂർവികർ പിന്നീട് സാമൂതിരിയുടെ നിർദ്ദേശപ്രകാരം താനൂരിലെത്തുകയായിരുന്നു. താനൂർ പനങ്ങാട്ടുർ സ്വദേശിയാണ് . 2002ൽ ജനകീയ സ്വതന്ത്രനായി പി.കെ. അബ്ദുറബ്ബിനെതിരെ നിയമസഭയിലേക്ക് മത്സരിച്ചു. പിന്നീട് ബി.ജെ.പിയിലെത്തി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ താനൂരിൽ നിന്ന് മത്സരിച്ചു. ഇത്തവണ മലപ്പുറത്ത് മത്സരിക്കാൻ പാർട്ടി ആവശ്യപ്പെടുകയായിരുന്നു.

കണ്ണൂരില്‍ വന്‍ സ്‌ഫോടനം: മൂന്ന് പേര്‍ക്ക് പരിക്ക്‌, നിരവധി വീടുകള്‍ തകര്‍ന്നു

കണ്ണൂര്‍: കണ്ണൂര്‍ പൊടിക്കുണ്ട് രാജേന്ദ്ര നഗര്‍ കോളനിയിലെ വീട്ടില്‍ വന്‍സ്ഫോടനം.  കോളനിയിലെ താമസക്കാരനായ അനുമാലിക്കിന്റെ  വീട്ടിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ അനുമാലിക്കിന്റെ മകള്‍ ഹിബയ്ക്കും ഭാര്യ റാഹിലയ്ക്കും സമീപവാസിയായ പ്രഭാകരനും പരിക്കേറ്റു. ഇതില്‍ ഹിബയുടെ പരിക്ക് ഗുരുതരമാണ്.
വ്യാഴാഴ്ച്ച രാത്രി 11.45-ഓടെയുണ്ടായ സ്ഫോടനത്തില്‍ മാലികിന്റെ  ഇരുനില വീട് പൂര്‍ണമായും തകര്‍ന്നു. സമീപത്തുള്ള അഞ്ചോളം വീടുകളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പരിസരത്തെ മരങ്ങളടക്കം കടപുഴകി വീണു.
പടക്ക നിര്‍മ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് സൂചന. സംഭവസ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.  തകര്‍ന്ന കെട്ടിട്ടങ്ങള്‍ക്കുള്ളില്‍ ആളുകള്‍ കുടുങ്ങി കിടപ്പുണ്ടോ എന്നറിയാന്‍ പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് പരിശോധന തുടരുകയാണ്. ബോംബ് സ്‌ക്വോഡും സ്ഥലത്തെത്തിയിട്ടുണ്ട്.
ചിത്രങ്ങള്‍: ലതീഷ് പൂവത്തൂര്‍
തങ്ങൾ കുടുംബത്തിൽ നിന്ന് ബി.ജെ.പിക്ക് ഒരു സ്ഥാനാർത്ഥി
March 24, 2016, 2:52 am
മലപ്പുറം: അസഹിഷ്ണുതാ വിവാദവും ഗോസംരക്ഷണത്തിന്റെ പേരിലുളള കൊലപാതകങ്ങളും തിളച്ചുമറിയുമ്പോൾ ബി.ജെ.പി സ്ഥാനാ‌ർത്ഥിയായി മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് പ്രചാരണത്തിനിറങ്ങുന്നതിൽ ബുദ്ധിമുട്ടുണ്ടോ?. - 'അങ്ങനെ പറയരുത്.' ബി.ജെ.പി സ്ഥാനാർത്ഥിയായി മലപ്പുറം നിയോജകമണ്ഡലത്തിൽ മത്സരിക്കുന്ന സയ്യിദ് ഹാഷിം ബാദുഷ തങ്ങളുടെ പ്രതികരണം പെട്ടെന്നായിരുന്നു. 'നമ്മളെന്തിന് കേരളത്തിന് പുറത്തെ കാര്യം സംസാരിക്കുന്നു. മുസ്ലീങ്ങൾ കേരളത്തിൽ കൊല ചെയ്യപ്പെടുന്നില്ലേ. അരിയിൽ ഷുക്കൂർ, കുണ്ടൂർ കുഞ്ഞു... എത്ര പേർ. ഇവർ എന്തിനാണ് കൊല്ലപ്പെട്ടത്. ആരാണ് കൊന്നത്?. ഇതൊന്നും പറയാതെ ജാർഖണ്ഡും ദാദ്രിയും സംസാരിക്കുന്നതെന്തിന്?​ '- തങ്ങൾ വികാരഭരിതനാകുന്നു.
മലപ്പുറത്തെ ബി.ജെ.പി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ബാദുഷ തങ്ങൾ ഇതിനകം കളത്തിലിറങ്ങിക്കഴിഞ്ഞു. മണ്ഡലത്തിലെ കാരണവൻമാരെയും പാർട്ടി പ്രവർത്തകരെയും കണ്ട് വോട്ടർമാരിലേക്ക് ഇറങ്ങിയിരിക്കുകയാണ് . വിവാദവിഷയങ്ങളെക്കുറിച്ചുളള ചൂടേറിയ ചോദ്യങ്ങൾ വോട്ടർമാരിൽ നിന്നുണ്ടാകുന്നുണ്ടെന്ന് അദ്ദേഹം തുറന്ന് സമ്മതിക്കുന്നു. കേവലം പത്ത് ശതമാനമാണ് ഇത്തരത്തിൽ ചോദിക്കുന്നത്. എന്നാൽ കാര്യങ്ങൾ താൻ വിശദീകരിക്കുന്നതോടെ അവർ തൃപ്തരാകുന്നു. പ്രചാരണം തുടങ്ങിയ ശേഷം പലരും മെമ്പർഷിപ്പ് ആവശ്യപ്പെട്ട് വരുന്നുണ്ട്. - തങ്ങൾ പറയുന്നു
മുസ്ലീങ്ങൾക്ക് എതിരാണ് ബി.ജെ.പിയെന്നുളള പ്രചാരണങ്ങൾ തങ്ങളെ അസ്വസ്ഥനാക്കുന്നുണ്ട്. മറ്റു പാർട്ടികളുടെ മനോഭാവത്തെ എന്താണ് ആരും വിമർശിക്കാത്തത്. ബാബറി മസ്ജിദ് തകർ‌ക്കപ്പെട്ടത് കോൺഗ്രസ് സർക്കാർ ഭരിക്കുമ്പോഴാണ്. അവരോടോ അവർക്കൊപ്പം നിൽക്കുന്നവരോടോ ആർക്കും പരാതിയില്ല. ബീഫിന്റെയും ചുംബനസരത്തിന്റെയും പേരിൽ മുതലെടുപ്പ് നടത്താനാണ് സി.പി.എം ശ്രമം. അവരുടെ തനിനിറം തിരുകേശ വിവാദകാലത്ത് കണ്ടിട്ടുണ്ട്.
കാന്തപുരം വിഭാഗത്തിന്റെ പിന്തുണയും തിരഞ്ഞെടുപ്പിൽ തങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. കാന്തപുരവുമായി വർഷങ്ങളായി വ്യക്തിബന്ധമുണ്ട്.
തങ്ങൾ കുടുംബത്തിലെ ഒരാൾ ബി.ജെ.പി സ്ഥാനാർത്ഥിയാകുന്നതാണ് ഇത്തവണ മലപ്പുറത്ത് ശ്രദ്ധയാകർഷിക്കുന്നത്. സയ്യിദ് ഹാഷിം മുഷൈഖിന്റെ പിന്മുറക്കാരനാണ് താനെന്ന് തങ്ങൾ പറയുന്നു.1687ലാണ് തന്റെ പിന്മുറക്കാർ കേരളത്തിലെത്തിയത്. ആലുവയിലെത്തിയ പൂർവികർ പിന്നീട് സാമൂതിരിയുടെ നിർദ്ദേശപ്രകാരം താനൂരിലെത്തുകയായിരുന്നു. താനൂർ പനങ്ങാട്ടുർ സ്വദേശിയാണ് . 2002ൽ ജനകീയ സ്വതന്ത്രനായി പി.കെ. അബ്ദുറബ്ബിനെതിരെ നിയമസഭയിലേക്ക് മത്സരിച്ചു. പിന്നീട് ബി.ജെ.പിയിലെത്തി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ താനൂരിൽ നിന്ന് മത്സരിച്ചു. ഇത്തവണ മലപ്പുറത്ത് മത്സരിക്കാൻ പാർട്ടി ആവശ്യപ്പെടുകയായിരുന്നു.
- See more at: http://news.keralakaumudi.com/beta/news.php?NewsId=Tk1MUDAwMzU4MzA=&xP=Q1lC&xDT=MjAxNi0wMy0yNCAxNjo0NTowMA==&xD=MQ==&cID=MTU=&in=MQ==#sthash.zlRdAmtt.dpuf

ചലചിത്ര നടന്‍ ജിഷ്ണു രാഘവന്‍ അന്തരിച്ചു

കൊച്ചി: ചലച്ചിത്ര നടന്‍ ജിഷ്ണു രാഘവന്‍ (35) അന്തരിച്ചു. രണ്ടുവര്‍ഷത്തോളമായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. പഴയകാല നടന്‍ രാഘവന്റെ മകനാണ്. രാവിലെ 8.15നായിരുന്നു അന്ത്യം.
1987 ല്‍ കിളിപ്പാട്ട് എന്ന സിനിമയിലൂടെ ബാലനടനായാണ് മലയാള സിനിമയില്‍ രംഗപ്രവേശനം ചെയ്തത്. പിന്നീട് കമലിന്റെ നമ്മളിലൂടെയാണ് (2002)  സിനിമയില്‍ സജീവമായത്. മലയാളവും തമിഴിലുമായി ഇരുപത്തഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അടുത്ത കാലത്ത് പുറത്തിറങ്ങിയ ഞാന്‍, ഓര്‍ഡിനറി, ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. റബേക്ക ഉതുപ്പ് കിഴക്കേമലയാണ് റിലീസ് ചെയ്ത അവസാന ചിത്രം.
സിനിമയില്‍ സജീവമായിരിക്കെയാണ് ജിഷ്ണുവിന് രോഗം ബാധിക്കുന്നത്. ചികിത്സക്ക് ശേഷം അദ്ദേഹം ഏതാനും സിനിമകളില്‍ അഭിനയിച്ചു. പിന്നീട് വീണ്ടും ചികിത്സ തേടിയെങ്കിലും ആരോഗ്യനില പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചെത്തിയിരുന്നില്ല. ഇടപ്പള്ളി അമൃത ആസ്പത്രിയിയില്‍ ചികിത്സയിലിരിക്കേയായിരുന്നു മരണം. പിതാവ് രാഘവനും ബന്ധുക്കളും മരണ സമയത്ത് അടുത്തുണ്ടായിരുന്നു.
തൊണ്ടക്ക് ബാധിച്ച അര്‍ബുദം പിന്നീട് ശ്വാസകോശത്തിലേക്കുകൂടി പടര്‍ന്നതായിരുന്നു ജിഷ്ണുവിന്റെ ആരോഗ്യസ്ഥിതി വളഷാക്കിയത്. എങ്കിലും അവസാന സമയം വരെ സിനിമയിലേക്കും ജീവിതത്തിലേക്കും തിരിച്ചുവരുമെന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം അത് സോഷ്യല്‍മീഡിയ വഴി നിരന്തരം പങ്കുവെച്ചു. വീണ്ടും ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ജിഷ്ണുവിനെ കഴിഞ്ഞ 22ന് ഡിസ്ചാര്‍ജ്ജ് ചെയ്‌തെങ്കിലും ബുധനാഴ്ച ഗുരുതരാവസ്ഥയില്‍ വീണ്ടും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുദിവസമായി ആരോഗ്യനില വഷളായിരുന്നു.
ചൂണ്ട, വലത്തോട്ടു തിരിഞ്ഞാല്‍ നാലാമത്തെ വീട്, ഫ്രീഡം, നേരറിയാന്‍ സി.ബി.ഐ, പൗരന്‍, പറയാം, ചക്കരമുത്ത്, ചന്ദ്രനിലേക്കൊരു വഴി, യുഗപുരുഷന്‍, നിദ്ര, ഓഡിനറി, ഉസ്താദ് ഹോട്ടല്‍, ബ്രെയ്കിങ് അവേഴ്‌സ് 10-4, അന്നും ഇന്നും എന്നും, പ്രയേഴ്‌സ്, റബേക്ക ഉതുപ്പ് കിഴക്കേമല, കളിയോടം, ഞാന്‍ എന്നിവയാണ് ജിഷ്ണു അഭിനയിച്ച മലയാള സിനിമകള്‍.  ട്രാഫിക് എന്ന സിനിമയുടെ റീമെയ്ക്കിലൂടെ ബോളിവുഡിലും സാന്നിധ്യമറിയിച്ചു.
കോഴിക്കോട് എന്‍.ഐ.ടിയില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ബി.ടെക് ബിരുദമെടുത്ത ജിഷ്ണു സിനിമാഭിനയത്തിനിടെ ഐ.ടി രംഗത്തും സജീവമായിരുന്നു. എന്‍.ഐ.ടിയില്‍ ജൂനിയറായി പഠിച്ച് ആര്‍ക്കിടെക്ട് ധന്യയാണ് ഭാര്യ.

വിശ്വാസംപോലെ വരും

വിശ്വാസംപോലെ വരും
വാടാനപ്പള്ളി കടലോരത്ത് താമസിച്ചിരുന്ന വൈക്കാട്ടിൽ ശങ്കരന്റെ വീട് എത്ര ദൂരത്തിൽവച്ചാലും കടൽത്തിരവന്ന് എടുത്തുകൊണ്ടുപോകുമായിരുന്നു. ശങ്കരൻ നിവർത്തികെട്ട് ശ്രീനാരായണഗുരുവിൽ ആശ്രയം തേടി. തൃശൂർ കൂർക്കഞ്ചേരിയിലെ മഹേശ്വരക്ഷേത്രത്തിൽവച്ചാണ് ശങ്കരൻ സങ്കടമുണർത്തിച്ചത്. ഉടൻ ഗുരുദേവൻ ശിഷ്യനായ ബോധാനന്ദനെ വിളിച്ചു. ശങ്കരന്റെ വീടിനുമുന്നിലെ കടപ്പുറത്തു പോയി തിരകൾക്ക് മാർഗതടസം സൃഷ്ടിക്കണം എന്നു മൊഴിഞ്ഞു. ബോധാനന്ദൻ മറിച്ച് ഒരു ചോദ്യവും ചോദിച്ചില്ല. വാടാനപ്പള്ളിയിൽ എത്തി കടപ്പുറത്ത് പോയി കിടന്നു. എല്ലാവരും ശ്വാസമടക്കി നിന്നു. തിര ആർത്തലച്ചുവന്നു. ബോധാനന്ദന്റെ മനസും ശരീരവും ചലിച്ചില്ല. തിര വന്നതുപോലെ മടങ്ങിപ്പോയി. ബോധാനന്ദന് ഗുരുവിലുള്ള അചഞ്ചല വിശ്വാസത്തെ തകർക്കാൻ കടൽത്തിരകൾക്കുപോലുമായില്ല. ഇത് വെറും അത്ഭുതമായി കാണരുത്. അതിൽ ഒരു ശാസ്ത്രമുണ്ട്. ലോകം പരമാത്മാവ് സങ്കല്പമാത്രേണ സൃഷ്ടിച്ചു എന്നാണ് സത്യദർശിയായ ഗുരു മൊഴിഞ്ഞത്. ഒരു കട്ടികൂടിയ സങ്കല്പമാണ് ഈ കാണുന്നലോകം. അതിനാൽ വിശ്വാസത്തിനും സങ്കല്പത്തിനും ഈ ലോകത്തെ സ്വാധീനിക്കാൻ കഴിയും. വിമാനം ഉണ്ടാക്കിയ റൈറ്റ് സഹോദരന്മാർ ആദ്യം അത് സങ്കല്പത്തിലാണ് ഉണ്ടാക്കിയത്. അവരുടെ സങ്കല്പം അത്രയേറെ ശക്തവും അവരുടെ മനസും പരിശ്രമവും അത്രയേറെ കഠിനവും ആയപ്പോൾ അത് യാഥാർത്ഥ്യമായി. അതിനാൽ വിശ്വാസത്തിന് ജീവിതത്തിൽ പ്രാധാന്യമുണ്ട്. പരീക്ഷിച്ചുറപ്പിച്ചതിൽ വിശ്വസിക്കുക. ദൈവം, ഗുരു എന്നീ വാക്കുകൾ നമുക്ക് രണ്ടായി ഉപയോഗിക്കാമെങ്കിലും അവ ഒന്നുതന്നെയാണ്. ഗുരു നമ്മുടെ ഉള്ളിലൂടെയാണ് പ്രവർത്തിക്കുന്നത്. അതിനാൽ ഗുരുവിൽ അചഞ്ചലമായി വിശ്വസിക്കുക. കളങ്കരഹിതമായിരിക്കണം വിശ്വാസം. അത് ശുദ്ധവും ആയിരിക്കണം. എങ്കിൽ നമ്മുടെ മാർഗത്തിൽ ഒന്നിനും തടസം സൃഷ്ടിക്കാൻ കഴിയില്ല.
( സജീവ് ക്യഷ്ണൻ)

3/24/2016

യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു മരിച്ചതും ഇവിടത്തന്നെ

mathrubhumi.com

യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു


വിശ്വാസികളും അനുയായികളും ദൈവങ്ങളുടെ ജീവിതത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും തങ്ങള്‍ പ്രചരിപ്പിക്കുന്നതു മാത്രം വിശ്വസിക്കാന്‍ ലോകത്തെ എന്നും സമ്മര്‍ദ്ദത്തിലാഴ്ത്തിക്കൊണ്ടിരിക്കും. മറ്റൊരുവിധ അന്വേഷണങ്ങളെയോ, കണ്ടെത്തലുകളെയോ പരിഗണിക്കാന്‍ അവര്‍ തയ്യാറാകില്ല. എന്നുവച്ച് അത്തരം വിവാദങ്ങള്‍ക്ക് പഞ്ഞമുണ്ടാകാറുമില്ല. കാര്‍ട്ടൂണിന്റെ രൂപത്തിലും ആത്മകഥകളും അഭിമുഖങ്ങളായും പാഠപുസ്തകത്തിന്റെ രൂപത്തിലുമൊക്കെ 'അവന്‍' വന്നുകൊണ്ടേയിരിക്കുന്നു. യേശുവിന്റെ ജനനവും മരണവുമായി ബന്ധപ്പെട്ട വേറിട്ട ചിന്തകളും വ്യത്യസ്ത നിലപാടുകളുമാകട്ടെ എന്നും വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. 'ഡാവിഞ്ചി കോഡ്' പുസ്തകരൂപത്തിലും സിനിമാരൂപത്തിലും വരുത്തിവച്ച പുകിലുകള്‍ ലോകം മറന്നിട്ടില്ല.

യേശു കുരിശില്‍ വെച്ച് മരണമടഞ്ഞെന്നും ഇല്ലെന്നുമുള്ള വാദങ്ങള്‍ക്ക് ക്രിസ്തുമതത്തോളം തന്നെ പഴക്കമുണ്ട്. കുരിശില്‍ നിന്നും രക്ഷപെട്ട യേശു ഭാരതത്തിലെത്തിയെന്നും പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തശേഷം മതപഠനങ്ങളുമായി കാശ്മീരിനടുത്തെവിടെയോ ഒരു ആശ്രമത്തില്‍ ശിഷ്ടകാലം കഴിച്ചെന്നുമുള്ള വാദങ്ങളും തെളിവുകളും കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. ഭാരതീയ/ബുദ്ധ ദര്‍ശനങ്ങളുമായി യേശുവിന്റെ ആശയങ്ങള്‍ക്കുണ്ടായിരുന്ന സാദൃശ്യങ്ങളും 12 വയസ്സു മുതല്‍ 30 വയസ്സുവരെയുള്ള അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങളിലെ അവ്യക്തതയും റഷ്യന്‍ ചരിത്രകാരനും സഞ്ചാരിയുമായിരുന്ന നിക്കോളാസ് നോതോവിച്ചാണ് ആധുനികലോകത്തിനു മുന്‍പില്‍ അവതരിപ്പിച്ചത്.
1887ല്‍ കാശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറില്‍നിന്നും ലഡാക്കിലേക്ക് ഹിമാലയത്തിനു കുറുകെ ഒരു സാഹസികയാത്രയ്ക്ക് നോതോവിച്ച് ഒരുങ്ങി. സാഹസികമായ യാത്രയ്‌ക്കൊടുവില്‍ അദ്ദേഹം സമുദ്രനിരപ്പില്‍ നിന്നും 3500 മീറ്റര്‍ ഉയരത്തിലുള്ള ലഡാക്കിലെ സോജിലാ ചുരത്തിലെത്തി. അവിടുത്തെ ഒരു ബുദ്ധവിഹാരത്തില്‍ ഊഷ്മളമായ സ്വീകരണം നോതോവിച്ച് ഏറ്റുവാങ്ങി. അവിടുത്തെ ലാമയില്‍ നിന്നാണ് യൂറോപ്യനായ 'ക്രിസ്ത്യന്‍ ദലൈലാമ'യെക്കുറിച്ച് നോതോവിച്ച് കേള്‍ക്കുന്നത്. യേശുവിനെക്കുറിച്ച് വാചാലനായ ലാമ യേശു ജീവിച്ച വിഹാരത്തെക്കുറിച്ചും അവിടെ സൂക്ഷിച്ചിട്ടുള്ള യേശുവിന്റെ പ്രബോധനങ്ങളും പ്രവര്‍ത്തികളും രേഖപ്പെടുത്തിയിട്ടുള്ള എഴുത്തുകളെക്കുറിച്ചും വിവരങ്ങള്‍ നല്‍കി. വിഹാരം തേടി യാത്രയായ നോതോവിച്ച് വളരെ കഷ്ടപ്പാടുകള്‍ക്കു ശേഷം ആ എഴുത്തുകള്‍ നേരില്‍ക്കണ്ടു. ഈസ എന്നു വിളിപ്പേരുണ്ടായിരുന്ന ആ ഗുരുവിന്റെ ജീവിതവിവരണവും യേശുവിന്റെ ജീവിതവുമായുള്ള സാമ്യവും നോതോവിച്ചിനെ ഞെട്ടിച്ചു.യേശുദേവന്‍
അമൂല്യമായ വിവരങ്ങളുമായി നാട്ടില്‍ തിരിച്ചെത്തിയ നോതോവിച്ചിന് വളരെ തണുത്ത സ്വീകരണമാണ് മതചരിത്രകാരില്‍നിന്നും സഭാപ്രമുഖരില്‍നിന്നും ലഭിച്ചത്. എല്ലാരംഗങ്ങളിലും തഴയപ്പെട്ട നോതോവിച്ച് ക്രമേണ വിസ്മൃതിയില്‍ അലിഞ്ഞില്ലാതായി. നോതോവിച്ച് പരാമര്‍ശിച്ച ബുദ്ധവിഹാരം സന്ദര്‍ശിച്ച സ്വാമി അഭേദാനന്ദനും ഇതേ അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി
നോതോവിച്ചിന്റെ കണ്ടെത്തെലുകളില്‍നിന്നാണ് ഹോള്‍ഗര്‍ കേസ്റ്റന്റെ 'യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു' എന്ന കൃതിയുടെ ജനനം. യൂറോകേന്ദ്രീകൃതമായ ചരിത്രത്തില്‍ നിന്നുപരിയായി യേശുവിന്റെ ജീവിതത്തെ വിവിധ ദേശങ്ങളുടെയും സംസ്‌കാരങ്ങളുടെയും ചരിത്രവുമായി തുലനം ചെയ്യാന്‍ കേസ്റ്റന്‍ ശ്രമിച്ചിട്ടുണ്ട്, ഭാരതീയ വിജ്ഞാനങ്ങളും ദര്‍ശനങ്ങളും എത്രമാത്രം യൂറോപ്പിനെ സ്വാധീനിച്ചിരുന്നു എന്നദ്ദേഹം സ്ഥാപിക്കുന്നു. യേശുവിന്റെ കുരിശുമരണത്തോടു ബന്ധപ്പെട്ട ടൂറിനിലെ ശവക്കച്ചയും സംസ്‌കാരവും ഉയര്‍ത്തെഴുന്നേല്‍പും കേഴ്സ്റ്റന്‍ വിമര്‍ശന വിധേയമാക്കുന്നുണ്ട്. ചരിത്രത്തിന്റെയും പൗരാണികഗ്രന്ഥങ്ങളുടെയും പിന്തുണ ഉറപ്പാക്കിക്കൊണ്ടാണ് കേഴ്സ്റ്റന്‍ തന്റെ വാദഗതികള്‍ നിരത്തുന്നത്. അവയില്‍ ചിലതുമാത്രം ചുവടെ ചേര്‍ക്കുന്നു.
1. പുരാതനമായ പട്ടുനൂല്‍പ്പാതയിലൂടെ സഞ്ചരിച്ച് ഭരതത്തിലെത്തിയ യേശു ഭാരതീയ/ബൗദ്ധ ദര്‍ശനങ്ങളില്‍ അവഗാഹം നേടി തിരികെ നാട്ടിലേക്കുപോയി.

2. യേശു കുരിശില്‍ മരിച്ചില്ല. കല്ലറയില്‍നിന്നും പരുക്കുകളോടെ രക്ഷപെട്ട അദ്ദേഹം തിരികെ ഇന്ത്യയിലെത്തി. ശിഷ്ടകാലം ഇവിടെത്തന്നെ ജീവിച്ചു.
3. ടൂറിനിലെ ശവക്കച്ച വ്യാജമാണ്.
4. ശ്രീനഗറില്‍വെച്ച് മരിച്ച യേശുവിനെ ഇപ്പോഴും തദ്ദേശവാസികള്‍ ദിവ്യപുരുഷനായി വാഴ്ത്തുന്നു. 1981ല്‍ പ്രസിദ്ധീകരിച്ച ജീസസ് ലിവ്ഡ് ഇന്‍ ഇന്ത്യ എന്ന വിവാദകൃതി യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു എന്നപേരില്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തിയത് റോയ് കരുവിളയാണ്.
(കടപ്പാട്: ഡി.സി. ബുക്‌സ്)
'യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു' വാങ്ങാം

എസി ഓണാക്കുന്നതിനു മുമ്പ് ഇതൊന്നു വായിക്കു


വേനൽക്കാലമാകുമ്പോഴാണു പലരും എസിയുടെ കാര്യം ശ്രദ്ധിക്കുക. അല്ലാത്തപ്പോൾ എന്തിനാ എസി. പുറത്തു നല്ല കാറ്റുണ്ടല്ലോ എന്ന നിലപാടിലാണു ഭൂരിപക്ഷം ആൾക്കാരും. പക്ഷേ, ഇക്കൂട്ടരെല്ലാം വേനൽ എത്തുമ്പോൾ സുല്ലിടും... പതിയെ എസിയുടെ നോബ് തിരക്കും.. അപ്പോഴാണ് എട്ടിന്റെ പണി കിട്ടുന്നത്. തണുപ്പു പോയിട്ടു ചെറിയ കാറ്റുപോലും കിട്ടുന്നുണ്ടാകില്ല. ഓർക്കുക. കൃത്യമായ പരിപാലനവും ശരിയായ ഉപയോഗവും ആണെങ്കിൽ മാത്രമേ എസി കാര്യക്ഷമമായി പ്രവർത്തിക്കുകയുള്ളൂ. അതിനായി ഇതാ കുറച്ചു ടിപ്പുകൾ.
∙ ആരോഗ്യപരിപാലനം നമ്മളെപ്പോലെ തന്നെ യന്ത്രങ്ങൾക്കും ആവശ്യമാണ്. 25,000-30,000 കിലോമീറ്റർ കൂടുമ്പോൾ എസി തീർച്ചയായും സർവീസ് ചെയ്യുക.
∙ വാഹനത്തിന്റെ കൃത്യമായ ഇടവേളകളിലുള്ള സർവീസ് ചെക്കപ്പുകളിൽ എസിയുടെ കണ്ടെൻസറും ക്ലീൻ ചെയ്യുക. വൃത്തികേടായി അടഞ്ഞിരിക്കുന്ന കണ്ടെൻസർ എസിയുടെ പെർഫോമെൻസിനെ കാര്യമായിത്തന്നെ ബാധിക്കും. കൂളിങ് ഫിന്നിൽ പൊട്ടലോ മറ്റോ ഉണ്ടോ എന്നു പരിശോധിക്കുകയും വേണം.
∙ എൻജിൻ സ്റ്റാർട്ടാക്കിയതിനുശേഷം മാത്രം എസി ഓണാക്കുക. അതുപോലെ തന്നെ എസി ഓഫാക്കിയതിനുശേഷം മാത്രം എൻജിൻ നിർത്തുക.
∙ വെയിലത്തു പാർക്ക് ചെയ്ത വാഹനം എടുക്കുമ്പോൾ കയറിയ ഉടനെ തന്നെ എസി ഇടരുത്. എല്ലാ ഡോറും തുറന്ന് ഉള്ളിലെ ചൂടു വായു പുറത്തു പോകാൻ അനുവദിക്കുക. എസി ഒറ്റയടിക്കു മാക്സിമത്തിൽ ഇടരുത്. ക്രമേണ മാത്രം കൂട്ടുക.
∙ എസി കാറാണെങ്കിൽ കഴിവതും എസിയിട്ടു തന്നെ ഓടിക്കാൻ ശ്രമിക്കുക. ഇതു വണ്ടിക്കകത്തെ പൊടി ശല്യം കുറയ്ക്കാനും ഉപയോഗിക്കാതെയിരുന്നിട്ട് പൈപ്പ് ജോയിന്റുകളിലെ ഓ റിങ്ങുകൾ ഡ്രൈയാകുന്നതു തടയാനും സഹായിക്കും.
∙ എസി യൂണിറ്റിലെ ചലിക്കുന്ന യന്ത്ര ഘടകങ്ങളുള്ളത് കംപ്രസറിലാണ്. ഗ്യാസ് ലീക്ക് സംഭവിച്ചാൽ അതിനൊപ്പം കംപ്രസർ ഓയിൽ കൂടി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഗ്യാസ് റീഫിൽ ചെയ്യുമ്പോൾ ഈ കുറവു കൃത്യമായ അനുപാതത്തിൽ തന്നെ പരിഹരിക്കാൻ ശ്രദ്ധിക്കണം.
∙ കാറ്റിൽ ലവണസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ എസി കണ്ടെൻസറിന്റെ ഫിൽട്ടറിനൊക്കെ ദ്രവീകരണം വഴി വളരെ വേഗം നാശം വരാം. ഇതിന്റെ തുടക്കമായി ചെറിയ ചില സുഷിരങ്ങൾ പൈപ്പുകളിലും ഫിൽസിലും പ്രത്യക്ഷപ്പെടുകയും ഇതുവഴി പതിയെ ഗ്യാസ് ചോർന്നു പോകുകയും ചെയ്യും.
∙ എസിയെ ബാധിക്കുന്ന മറ്റൊരു പ്രശ്നം വണ്ടിക്കകത്തെ പൊടിയാണ്. മഴയും വെയിലും മാറി മാറി വരുന്ന സമയ‌ത്ത് ഈ ശല്യം കൂടുതലായിരിക്കും. എസി കാറുകൾ വിൻഡോകൾ തുറന്നിട്ട് നോൺ എസിയായി ഉപയോഗിക്കുമ്പോഴും വണ്ടിക്കകത്തേക്കു പൊടിയടിച്ചു കയറുന്നു. ഇവ ഇവാപ്പറേറ്റിലേക്ക് ഇൻടേക്ക് ചെയ്യപ്പെടുകയും പ്രശ്നമാകുകയും ചെയ്യും.
∙ ചില കാറുകളിൽ എസി ഇടുമ്പോൾ ദുർഗന്ധം അനുഭവപ്പെടാറില്ലേ? ഇത് ഇവാപ്പറേറ്ററിൽ ഡിപ്പോസിറ്റ് ചെയ്തിരിക്കുന്ന ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളുടെ സാന്നിധ്യം മൂലമാണ്.
∙ ഇവാപ്പറേറ്റർ അഥവാ കൂളിങ് കോയിൽ അഴിച്ചെടുത്തു ക്ലീൻ ചെയ്താൽ ഈ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാനാകും. കഴിവതും 30,000-50,000 കിലോമീറ്റർ റേഞ്ചിൽ അല്ലെങ്കിൽ രണ്ടുവർഷത്തിലൊരിക്കൽ ക്ലീൻ ചെയ്യണം. ഇപ്പോഴത്തെ പ്രീമിയം ക്ലാസ് വണ്ടികളിൽ ഈ പ്രശ്നം പരിഹരിക്കാനായി ഒരു ഫിൽട്ടർ ഉപയോഗിക്കുന്നുണ്ട്. 10,000-15,000 കിലോമീറ്റർ കൂടുമ്പോൾ ഇതു മാറ്റാൻ മറക്കരുത്. ഇവാപ്പറേറ്റിൽ പറ്റേണ്ട പൊടിയും മറ്റു പാഴ്‌വസ്തുക്കളും ഒരു പരിധിവരെ ഈ ഫിൽട്ടർ തടഞ്ഞു നിർത്തുന്നു.
∙ ഫ്രഷ് എയർ കേബിളും ഹീറ്റ് എയർ കേബിളും ശരിയായ രീതിയിലാണോ ക്രമീകരിച്ചു വച്ചിരിക്കുന്നതെന്നു പരിശോധിക്കു. ഇവ തെറ്റായാണ് ഇരിക്കുന്നതെങ്കിൽ തണുത്ത വായുവും ചൂടുവായുവും ഇടകലരാൻ ഇടയാകും.
∙എസി പ്രവർത്തിക്കുന്നില്ല, കേടായി എന്നു പറഞ്ഞ് മെക്കാനിക്കിന്റെ അടുത്തേക്കു പായുന്നതിന് മുമ്പ് ഫ്യൂസ് ബോക്സ് തുറന്ന് എസിയുടെ ഫ്യൂസ് ഒന്നു നോക്കുക. ഫ്യൂസ് പോയാൽ എസി പ്രവർത്തിക്കില്ല.
∙ വണ്ടിക്കുള്ളിൽ തണുപ്പില്ലെന്ന പരാതിയുമായി സർവീസ് സെന്ററുകളെ സമീപിക്കും മുൻപ് എസിയുടെ ഫ്രഷ് എയർ ഇൻടേക്ക് തുറന്നു വച്ചിരിക്കുകയാണോയെന്നു പരിശോധിക്കണം.
∙ ഫുൾസ്പീഡിൽ ഇട്ടാലും ഇവാപ്പറേറ്റിൽ നിന്നുള്ള എയർത്രോ കുറവാണെങ്കിൽ ഫിൽട്ടർ ബ്ലോക്കോ ഇവാപ്പറേറ്ററിൽ മാലിന്യം അടിഞ്ഞു കൂടിയതോ ആകും കാരണം. ഈ പ്രശ്നം പരിഹരിച്ച ശേഷം എസി പ്രവർത്തിപ്പിക്കുകയാവും ഉചിതം. ഇവാപ്പറേറ്ററിൽ നിന്നോ കംപ്രസറിൽ നിന്നോ അസാധാരണ ശബ്ദം ഉയർന്നാൽ എസി ഓഫാക്കിയ ശേഷം എത്രയും വേഗം സർവീസ് തേടുക.
∙ വാഹനത്തിന്റെ ഡ്രൈവ് ബൽറ്റിന്റെ മുറുക്കം പരിശോധിക്കുക. അയഞ്ഞതാണെങ്കിൽ സ്ലിപ്പായി പോകാൻ ഇടയുണ്ട്. ഓവർ മുറുക്കമാണെങ്കിൽ അത് എസി കംപ്രസറിന്റെ മാഗ്‌നെറ്റിക് ക്ലച്ചിന്റെ തകരാറിനു കാരണമാകും.
∙ എസിയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായി വളരെ കനം കുറഞ്ഞ അലൂമിനിയം പൈപ്പുകളും ഫിൽസുകളുമാണ് ഇപ്പോൾ ഓട്ടമൊബീൽ എസികളിൽ ഉപയോഗിക്കുന്നത്. എൻജിൻ റൂമിലെ ചെറിയ ചെറിയ വൈബ്രേഷനുകൾ വരെ എത്ര ഭംഗിയായി ഉറപ്പിച്ചിട്ടുണ്ടെങ്കിലും ഈ പൈപ്പുകളിൽ തേയ്മാനം വഴി ലീക്ക് ഉണ്ടാകും.
∙ സർ‌വീസിന്റെ സമയത്ത് മെക്കാനിക്കിനോട് എസി വെന്റിനകത്തെ താപനില പരിശോധിക്കാൻ പറയുക. താപനില 4-10 ഡിഗ്രിക്കിടയിലല്ല നിൽക്കുന്നതെങ്കിൽ എസിയുടെ പ്രവർത്തനം ശരിയായ രീതിയിലല്ല നടക്കുന്നതെന്നു അനുമാനിക്കാം.
∙ കാറിനുള്ളിലേക്കു സൂര്യപ്രകാശം നേരിട്ടു അടിക്കാതിരിക്കാനുള്ള പ്രതിരോധ മാർഗം സൺഫിലിമായിരുന്നു. എന്തു ചെയ്യാം, അതു നിരോധിച്ചുപോയില്ലേ, ഇനിയുള്ള പ്രതിവിധി സൺഷെയ്ഡുകളാണ്. റിഫ്ളക്ടർ ഉള്ള സൺഷെയ്ഡ് ഉപയോഗിക്കുന്നതാണ് ഉത്തമം.
∙ ഇന്റീരിയർ കറുപ്പു നിറത്തിലാണെങ്കിൽ, കറുത്ത ലെതർ സീറ്റാണെങ്കിൽ സീറ്റ് വെള്ള തുണിയുപയോഗിച്ചു മറയ്ക്കുക. വെയിലത്തു പാർക്കു ചെയ്യുകയാണെങ്കിൽ ഉള്ളിലെ ചൂടു കുറയ്ക്കാൻ ഇതുമൂലം കഴിയും.
∙ കഴിവതും കാർ തണലത്തു പാർക്ക് ചെയ്യുക. കവർ ഉപയോഗിച്ചു മൂടിയിടുന്നതു വളരെ ഉത്തമം. സൂര്യപ്രകാശത്തെ റിഫ്ളക്ട് ചെയ്യുന്ന കവർ ഉപയോഗിക്കുക.

തുരപ്പനെ തുരത്താൻ കൊടുവേലി; വിക്സ് നട്ടാൽ കൊതുക് പമ്പ കടക്കും

നീലക്കൊടുവേലി
നീലക്കൊടുവേലി


by സ്വന്തം ലേഖകൻ

കൊല്ലം∙ തുരപ്പനെ തുരത്താൻ കൊടുവേലി, മണ്ണൊലിപ്പു തടയാൻ രാമച്ചം, പാമ്പിൻ ശല്യം അകറ്റാൻ വയമ്പ്, കൊതുകിൽ നിന്നു രക്ഷ നേടാൻ തുളസി വർഗത്തിലെ വിക്സ് ചെടി...
ആയുർവേദ സസ്യങ്ങൾ മരുന്നിനു മാത്രമല്ല, കൃഷിയിലും നിത്യജീവിതത്തിലും വലിയ പങ്ക് വഹിക്കുന്നതായി സെമിനാർ. ജില്ലാ ആയുർവേദ ഔഷധ നിർമാണ വ്യവസായ സഹകരണ സംഘത്തിന്റെ (ഭേഷജം) നേതൃത്വത്തിലായിരുന്നു സെമിനാർ.
ഇടവിളയായി കൊടുവേലി കൃഷി ചെയ്താൽ തുരപ്പനെ അകറ്റാം. ചെടിച്ചട്ടിയിൽ നട്ടുവളർത്തുന്ന വിക്സ് ചെടി ജനാലയുടെയോ വാതിലിന്റെയോ സമീപം വച്ചാൽ കൊതുകിന്റെ ശല്യം അകറ്റാമെന്നു ക്ലാസ് നയിച്ച നാഗാർജുന ആയുർവേദ ഗവേഷണ വിഭാഗം മാനേജർ ബേബി ജോസഫ്.
വഴിയോരത്തും മറ്റും സുലഭമായി കാണപ്പെട്ടിരുന്ന കുറുന്തോട്ടി തൊഴിലുറപ്പു പദ്ധതി വന്നതോടെ കുറ്റിയറ്റു. ആയുർവേദ ഔഷധ നിർമാണത്തിനു കുറുന്തോട്ടി വാങ്ങുന്നതു തമിഴ്നാട്ടിൽ നിന്നാണ്. ഒരു കിലോ കുറുന്തോട്ടിക്ക് 65 രൂപ വിലയുണ്ട്. പാതയോരത്തും തൊടിയിലും മറ്റും ലഭിച്ചിരുന്ന ഒട്ടേറെ ഔഷധ സസ്യങ്ങൾ തൊഴിലുറപ്പു പദ്ധതി വ്യാപകമായതോടെ ഇല്ലാതായെന്നു സെമിനാർ അഭിപ്രായപ്പെട്ടു.
സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ ഉദ്ഘാടനം ചെയ്തു. ഔഷധസസ്യ കിറ്റ് വിതരണവും നിർവഹിച്ചു. സംഘം പ്രസിഡന്റ് ഡോ. വി. മോഹൻ അധ്യക്ഷത വഹിച്ചു. വനം വകുപ്പ് അസി. കൺസർവേറ്റർ കോശി ജോൺ, എഎംഎഐ സംസ്ഥാന സെക്രട്ടറി ഡോ. രജിത്ത് ആനന്ദ്, ഡോ. വി. സുരേഷ് ബാബു, ഡോ. എസ്. അനിൽകുമാർ, ഡോ. ജി. പ്രമോദ്, ഡോ. വരുൺ നടരാജൻ, വി. വിജയകുമാർ എന്നിവർ പ്രസംഗിച്ചു. ഡോ. ജി. രാജേന്ദ്രൻ പ്രോജക്ട് അവതരിപ്പിച്ചു.
വൃക്ഷവിവാഹം ആചാരം
ബേബി ജോസഫിന്റെ ക്ലാസിൽ നിന്ന്: വൃക്ഷങ്ങളെ തമ്മിൽ വിവാഹം കഴിപ്പിക്കുന്ന ആചാരം പുരാതന കാലം മുതലുണ്ട്. ഇത് അന്ധവിശ്വാസമായി കാണേണ്ട. സസ്യങ്ങളെ ഗുരുതുല്യമായി കാണുന്ന ഭാരതത്തിൽ അവ സംരക്ഷിക്കുന്നതിനുള്ള ഒട്ടേറെ ആചാര അനുഷ്ഠാനങ്ങളിൽ ഒന്നാണു വൃക്ഷവിവാഹം. ആലിനെ വരൻ ആയും ആര്യവേപ്പിനെ വധുവായും കണക്കാക്കിയാണു വൃക്ഷവിവാഹം. ആലിനും ആര്യവേപ്പിനും ഒട്ടേറെ പ്രത്യേകതകളുണ്ട്.
നക്ഷത്ര വൃക്ഷവും ഒരു ആചാരമാണ്. പേപ്പട്ടിവിഷം, നാഡി സംബന്ധമായ രോഗം, വാതം എന്നിവയുടെ ചികിൽസയ്ക്കു കാഞ്ഞിരം ഫലപ്രദമാണ്. അശ്വതി നാളിന്റെ വൃക്ഷമായാണു കാഞ്ഞിരമരത്തെ കണക്കാക്കുന്നത്.
ഭരണി നക്ഷത്രത്തിന്റെ വൃക്ഷമായ നെല്ലി ഔഷധങ്ങളുടെ കലവറയാണ്. ഇങ്ങനെ 27 നാളിനും ഓരോ വൃക്ഷമുണ്ട്. എല്ലാം ഔഷധ പ്രധാനമാണ്. ഇന്ത്യയിൽ എല്ലാ നാട്ടുഭാഷയിലും ഒരു പേരു മാത്രമുള്ള സസ്യമാണു തുളസി.
നേടാം, മികച്ച വരുമാനം
ആയുർവേദ സസ്യ കൃഷിയിലൂടെ കർഷകർക്കു മികച്ച വരുമാനം നേടാം. ഇടവിളയായി കൃഷി ചെയ്യാൻ കഴിയുന്ന ഒട്ടേറെ ഇനങ്ങളുണ്ട്. ആറു മാസം മുതൽ രണ്ടുവർഷത്തിനുള്ളിൽ ആദായം എടുക്കാം.
കാലവർഷത്തിന്റെ ആരംഭത്തിലാണു നടേണ്ടത്. ഔഷധസസ്യ കൃഷിക്കു ജൈവവളം മാത്രം ഉപയോഗിക്കണം. രാസവളം ഉപയോഗിച്ചാൽ ചെടിയുടെ ഗുണമേന്മ നഷ്ടമാകും. കൃഷിക്ക് അനുയോജ്യമായ ചില ഇനങ്ങൾ:
രാമച്ചം
മണൽപ്രദേശങ്ങളിൽ കൃഷിക്ക് ഉചിതം. മണ്ണൊലിപ്പു തടയും. രണ്ടു വർഷം ആകുമ്പോൾ വേര് എടുക്കാം. വില: 100 രൂപ. ഇരുവേലി, കച്ചോലം, കസ്തൂരി മഞ്ഞൾ, കിരിയാത്ത്, പുളിയാറില, കുറുന്തോട്ടി, ഒരില, പൂവരശ് തുടങ്ങി ഒട്ടേറെ ഇനങ്ങൾ കൃഷി ചെയ്യാം.
സർക്കാരിന്റെയും ഔഷധ നിർമാണ ശാലകളുടെയും കൺസോർഷ്യം നടത്തുന്ന കെയർ കേരള മുഖേന ആയുർവേദ സസ്യങ്ങൾ വിൽക്കാൻ കഴിയും. തൃശൂർ കൊരട്ടിയാണ് ആസ്ഥാനം. ഭേഷജത്തിന്റെ നേതൃത്വത്തിലും വിപണന കേന്ദ്രങ്ങൾ ആരംഭിക്കും.
കൊടുവേലി
പൂവിന്റെ നിറം അനുസരിച്ചു മൂന്നുതരം കൊടുവേലിയുണ്ട്– വെള്ള കൊടുവേലി, ചെത്തി (ചുവന്ന) കൊടുവേലി, നീലകൊടുവേലി. വടക്കേ ഇന്ത്യയിലാണു വെള്ളകൊടുവേലി. ഇവിടെ ചുവന്ന കൊടുവേലിയാണു പ്രധാനം. കിഴങ്ങുവർഗമാണ്. തണ്ടാണു നടീൽ വസ്തു. ആറ് ഇഞ്ച് നീളത്തിൽ മുറിച്ചെടുത്ത തണ്ടു നടണം. ഒരു അടി നീളത്തിൽ വരെ കിഴങ്ങ് വളരും.
ഒന്നര വർഷം കഴിയുമ്പോൾ ചെടി പൂക്കും. അപ്പോൾ കിഴങ്ങ് എടുക്കാം. കിഴങ്ങ് പൊട്ടാതെ വേണം കിളച്ചെടുക്കേണ്ടത്, കിഴങ്ങ് എടുക്കുമ്പോൾ ഗ്ലൗസ് ഉപയോഗിക്കണം. പ്ലംബാജിൻ എന്ന രാസവസ്തു ഇതിലുണ്ട്. ഇതു ശരീരത്തിൽ തട്ടിയാൽ തീപൊള്ളലേറ്റപേലെ പൊള്ളലുണ്ടാകും. ചുണ്ണാമ്പുവെള്ളത്തിൽ ശുദ്ധി ചെയ്താണ് ഔഷധ നിർമാണത്തിന് ഉപയോഗിക്കുന്നത്. ഒരു ഏക്കർ സ്ഥലത്തു നിന്നു 1,500 കിലോ കിഴങ്ങ് ലഭിക്കും. കിലോ വില:– 250–300 രൂപ.
ഒറ്റമൂലി: മൂലക്കുരു, ഉദരരോഗം എന്നിവയ്ക്ക് ഒറ്റമൂലിയായി ഉപയോഗിക്കുന്നുണ്ട്. കോഴി ഇറച്ചിപാചകം ചെയ്യുമ്പോൾ പച്ചക്കിഴങ്ങിന്റെ ചെറിയ കഷണം അരിഞ്ഞിട്ടാൽ മൂലക്കുരു രോഗികൾക്കു രോഗം കൂടില്ല.
നീല അമരി
ഇലയാണ് ഉപയോഗിക്കുന്നത്. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലത്തു നടാൻ പാടില്ല. തുറസായ സ്ഥലത്തു മൂന്നടി അകലത്തിൽ നടണം. അ​ഞ്ചു മാസം കഴിയുമ്പോൾ പൂക്കൾ വരും. മുറിച്ചുകഴിഞ്ഞാൽ രണ്ടു മൂന്നു മണിക്കൂറിനകം. വിപണന കേന്ദ്രത്തിൽ എത്തിക്കണം. അതു കഴിഞ്ഞാൽ ഇല കൊഴിഞ്ഞുപോകും. (വിപണനം ഉറപ്പാക്കിയ ശേഷമേ ചെടി മുറിക്കാവു). ഒരു ചുവട്ടിൽ നിന്ന് 20 കിലോ വരെ ആദായം ലഭിക്കും. വില: 50–100 രൂപ.
സർപ്പഗന്ധി
പൂവിന്റെ നിറം അനുസരിച്ചു മൂന്ന് ഇനം– നീല, വെള്ള, ചുവപ്പ്. ഇവിടെ മരുന്നിനു ഉപയോഗിക്കുന്നതു ചുവപ്പു സർപ്പഗന്ധിയാണ്. പാമ്പിനെ പോലെ വളഞ്ഞു പുളഞ്ഞ ആകൃതിയാണു വേരിന്. രക്തസമ്മർദം കുറയ്ക്കുന്നതിനു സർപ്പഗന്ധി ഉപയോഗിക്കുന്നുണ്ട്. നടീൽ വസ്തു കായ് ആണ്. ഗ്രോബാഗിലും ചെടിച്ചട്ടിയിലും നടാം. വില: 800–850 രൂപ.
അടപതിയൻ കിഴങ്ങ്
കാച്ചിൽ പോലെ പടർന്നു കയറും. ഇലയ്ക്കു കൈപ്പത്തിയുടെ നീളമുണ്ടാകും. കറയ്ക്കു മധുരമുണ്ട്. 18 മാസത്തിനുള്ളിൽ ആദായം ലഭിക്കും. നടീൽ വസ്തു കായ് ആണ്. ഒരു കായിൽ 500 വിത്തുകൾ വരെയുണ്ടാകും.
കായ്ക്കു ചുവപ്പുനിറം ആകുമ്പോൾ തന്നെ ശേഖരിക്കണം. അതു കഴിഞ്ഞാൽ കായ് പൊട്ടി അപ്പൂപ്പൻ താടി പോലെ പറന്നുപോകും. എട്ടുമണിക്കൂർ വെള്ളത്തിൽ ഇട്ടശേഷമാണു കായ് നടേണ്ടത്. പാത്തി കോരിയാണു നടേണ്ടത്. മൂടുകൾ തമ്മിൽ രണ്ട് അടി അകലം വേണം. പടരുന്നതിനു പന്തൽ ഇടുന്നത നല്ലതാണ്.
നേത്രസംബന്ധമായ രോഗങ്ങൾക്കാണ് ഇത് ഉപയോഗിക്കുന്നത്. പൂക്കൾ‌ തോരൻ വച്ചോ പച്ചയ്ക്കോ തിന്നാൽ കാഴ്ചശക്തിക്കു നല്ലതാണ്. കിലോ വില: 750–1,000 രൂപ.
നാഗദന്തി
കൃഷിക്കും പരിപാലനത്തിലും അധ്വാനഭാരം വളരെ കുറച്ചുമതി. തണ്ടു ‘വലിച്ചെറിഞ്ഞാൽ’ പോലും കിളിർത്തു വളരും. രണ്ടു വർഷത്തിനുള്ളിൽ ആദായം ലഭിക്കും. പാമ്പിന്റെ പല്ലു പോലെയാണ് ഇലയുടെ ആകൃതി. വേരും തണ്ടും പറിച്ചെടുത്ത് ഉണക്കിയാണു വിൽക്കേണ്ടത്. വില: 130 രൂപ.
ഗ്രാന്റ് ലഭിക്കും
ഔഷധ സസ്യബോർഡ് ഔഷധസസ്യ കൃഷിക്കു ഗ്രാന്റ് നൽകുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ ആയുഷ് മുഖേനയാണ് ഇതു നടപ്പാക്കുന്നത്.

കിലോയ്ക്ക് 900 രൂപ വിലയുള്ള ചാമ്പയ്ക്ക

റിട്ട. പ്രഫസർ ജോയിയുടെ മുണ്ടൂരിലെ വീട്ടുപറമ്പിൽ കായ്ച തായ്‌ലൻഡ് ചാമ്പയ്ക്ക.
റിട്ട. പ്രഫസർ ജോയിയുടെ മുണ്ടൂരിലെ വീട്ടുപറമ്പിൽ കായ്ച തായ്‌ലൻഡ് ചാമ്പയ്ക്ക.

കിലോയ്ക്ക് 900 രൂപ വിലയുള്ള ചാമ്പയ്ക്ക ഇതാ...

കൈപ്പറമ്പ് ∙ കശുമാങ്ങയുടെ വലുപ്പമുള്ള മധുരമൂറുന്ന തായ്‌ലൻഡ് ചാമ്പയ്ക്ക കൗതുകമാകുന്നു. സെന്റ് തോമസ് കോളജിലെ റിട്ട. പ്രഫസർ എം.പി ജോയിയുടെ മുണ്ടൂരിലെ വീട്ടിലെ തോട്ടത്തിലാണ് ഈ ചാമ്പയ്ക്ക കായ്ച്ചിട്ടുള്ളത്. മാർക്കറ്റിൽ ഇത്തരം ഒരു കിലോ ചാമ്പയ്ക്കയ്ക്ക് 900 രൂപയാണു വില. സാധാരണ ചാമ്പയ്ക്കയേക്കാൾ വലുപ്പമുള്ള ഈ ചാമ്പയ്ക്കയ്ക്ക് നല്ല മധുരമുള്ളതിനാൽ ജ്യൂസിനും ഉപയോഗിക്കുന്നുണ്ട്.
അധ്യാപകനായ ജോയി കൃഷിയോടുള്ള താൽപര്യം മൂലം പേരാമംഗലം മനപ്പടിയിൽ നഴ്സറിയും നടത്തുന്നുണ്ട്. വീടിനോടു ചേർന്ന നാല് ഏക്കർ സ്ഥലത്താണു കൃഷിയിറക്കിയിട്ടുള്ളത്. ജൈവ പച്ചക്കറി, ചെറുനാരങ്ങ, ഓറഞ്ച്, മുള്ളാത്ത, മാംഗോസ്റ്റിൻ, ബട്ടർ ഫ്രൂട്ട്, വാഴ, മാവ്, പ്ലാവ് എന്നിവ കൃഷി ചെയ്യുന്നുണ്ട്. ജനുവരിയിൽ പൂത്ത ചാമ്പയ്ക്ക മരത്തിൽ നിറയെ ചാമ്പയ്ക്ക കായ്ച്ചതു കാണാനായി ഒട്ടേറെ പേർ തോട്ടത്തിൽ എത്തുന്നുണ്ട്.

പാമ്പ്‌ വലയില്‍ കുടുങ്ങി; ചിലന്തി ഭക്ഷണമാക്കി...!!

mangalam.com


mangalam malayalam online newspaperഉഗ്രവിഷമുള്ളതാണെന്നൊക്കെ പറഞ്ഞിട്ട്‌ എന്തുകാര്യം വലയില്‍ കുടുങ്ങിക്കഴിഞ്ഞാല്‍ പിന്നെ നായകന്‍ ചിലന്തി തന്നെ. ചിലന്തിവലയില്‍ കുടുങ്ങിയ ഉഗ്രവിഷമുള്ള പാമ്പിനെ ചിലന്തി ഭക്ഷണമാക്കുന്നു. പാമ്പ്‌ വലയില്‍ കുടുങ്ങിക്കിടക്കുന്നതിന്റെയും ചിലന്തി ഭക്ഷണമാക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വൈറലാകുകയാണ്‌. കുടുങ്ങിയത്‌ ഓസ്‌ട്രേലിയയിലെ ഏറ്റവും വിഷമുള്ള ഇനത്തില്‍ പെടുന്ന പാമ്പായിരുന്നു.
വിക്‌ടോറിയയിലെ എല്‍മോറിലെ സ്വന്തം വസ്‌തുവില്‍ വെച്ച്‌ ദമ്പതികളായ ജെഫ്‌ സിമോണും ഭാര്യ ജൂഡിയുമാണ്‌ ഈ ഭീകരരംഗം ആദ്യം കണ്ടതും ക്യാമറയിലാക്കിയതും. ഭാര്യ ജൂഡി വന്ന വിവരം പറഞ്ഞപ്പോള്‍ ആദ്യം സിമോണ്‍ വിശ്വസിച്ചില്ല. പിന്നീട്‌ വൈകിട്ട്‌ സിമോണ്‍ സംഭവം നേരിട്ടു കണ്ടു. പിറ്റേന്ന്‌ ചെല്ലുമ്പോഴും ചിലന്തി പാമ്പ്‌ സദ്യ ആഘോഷിക്കുകയാണ്‌. പൊതുവേ ചിലന്തികളെ ഇഷ്‌ടമില്ലാത്ത സിമോണ്‍ ചിത്രം പകര്‍ത്തിയശേഷം ചിലന്തിയെ തല്ലിക്കൊന്നു പാമ്പിനെ വലയ്‌ക്ക് പുറത്തെത്തിച്ചു.
ഓസ്‌ട്രേലിയയില്‍ ഉഗ്ര വിഷമുള്ള ഇനത്തില്‍ പെടുന്ന ഈ പാമ്പിന്റെ വിഷം ആള്‍ക്കാരില്‍ പരാലിസിസ്‌ വരുത്താനും മസില്‍ സംബന്ധമായ കുഴപ്പങ്ങള്‍ സൃഷ്‌ടിക്കാനും കഴിയുന്നത്‌് അതേസമയം ചിലന്തി ഏത്‌ തരത്തിലുള്ളതാണെന്ന്‌ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. വലിപ്പമോ കരുത്തോ നോക്കാതെ പാമ്പിനെ ചിലന്തി തിന്നുന്നത്‌ പോലെയുള്ള ദൃശ്യങ്ങള്‍ ജീവിതത്തില്‍ ആദ്യമാണെന്നും ഇവര്‍ പറയുന്നു. അതേസമയം ബ്രൗണ്‍ സ്‌നേക്ക്‌ ഒരു തരം കാലുകള്‍ നീണ്ട ചിലന്തി വലയില്‍ കുടുങ്ങിയതിന്റെ ദൃശ്യം കഴിഞ്ഞ മാസമാണ്‌ പ്രത്യക്ഷപ്പെട്ടത്‌.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

നൃത്തം കളിച്ച് ബരാക്ക് ഒബാമ വിവാദത്തില്‍

mangalam.com

അര്‍ജന്റീനയില്‍ ടാങ്കോ നൃത്തം കളിച്ച് ബരാക്ക് ഒബാമ വിവാദത്തില്‍

mangalam malayalam online newspaperന്യൂയോര്‍ക്ക്: അര്‍ജന്റീനയില്‍ ടാങ്കോ നൃത്തം കളിച്ച് യു.എസ് പ്രസിഡന്റ് ബരാക്ക് ഒബാമ വിവാദത്തില്‍. ബ്രസല്‍സ് ദുരന്തത്തില്‍ നിരവധി അമേരിക്കക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍ ഒബാമ ടാങ്കോ നൃത്തം ചെയ്തു കളിക്കുന്നുവെന്നാണ് വിമര്‍ശകരുടെ കുറ്റപ്പെടുത്തല്‍.
ക്യൂബന്‍ സന്ദര്‍ശനത്തിന് ശേഷം ബ്രസല്‍സ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അര്‍ജന്റീന സന്ദര്‍ശനം റദ്ദാക്കി മടങ്ങിവരണമെന്ന ആവശ്യം നിരാകരിച്ച ഒബാമ അര്‍ജന്റീനയില്‍ എത്തുകയായിരുന്നു. രാജ്യത്തിന്റെ പുതിയ ഭരണാധികാരി മൊറിഷിയൊ മക്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് അദ്ദേഹം അര്‍ജന്റീനയില്‍ എത്തിയത്.
സന്ദര്‍ശനത്തിനിടെ ഒബായ്ക്കും മിഷേലിനുമായി ഒരുക്കിയ പ്രത്യേക വിരുന്നിലാണ് അദ്ദേഹം ടോങ്കോ നൃത്തം ചെയ്തത്. ഒപ്പം നൃത്തം ചെയ്യാനുള്ള നര്‍ത്തകിയുടെ ആവശ്യം ആദ്യം നിരസിച്ചെങ്കിലും പിന്നീട് അദ്ദേഹം സ്വീകരിച്ചു. ഒബാമ നര്‍ത്തകിയായ യുവതിക്കൊപ്പവും മിഷേല്‍ നര്‍ത്തകനായ യുവാവിനൊപ്പവും ടോങ്കോ നൃത്തം ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.
PLEASE NOTE

യു.എസ് നിക്ഷേപം: ഇന്ത്യ ചൈനയെ മറികടന്നു

ന്യൂയോര്‍ക്ക്: യുഎസിലെ വിദേശ നിക്ഷേപകര്‍ക്ക് ചൈനയേക്കാള്‍ താല്‍പര്യം ഇന്ത്യയെ.
വികസ്വര വിപണികളില്‍ വിദേശ നിക്ഷേപകരുടെ താല്‍പര്യം കുറഞ്ഞെങ്കിലും ചൈനയുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇന്ത്യ മുന്നിലെത്തിയത്.
യുഎസ് ട്രഷറി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1.8 ശതമാനമാണ് ഇന്ത്യന്‍ വിപണിയിലുള്ള യു.എസ് നിക്ഷേപം. അതേസമയം ചൈനയിലുള്ള നിക്ഷേപം 1.6 ശതമാനവുമാണ്. 2015 ഡിസംബറിലുള്ള നിക്ഷേപമാണ് യു.എസ് ട്രഷറി വിലയിരുത്തിയത്.
2013 സപ്തംബറില്‍ 700 കോടി ഡോളറായിരുന്നു രാജ്യത്തെ ഓഹരി വിപണിയില്‍ യു.എസില്‍നിന്നുള്ള നിക്ഷേപം. 2015 ഡിസംബറിലാകട്ടെ, ഇത് 1200 കോടി ഡോളറാകുകയും ചെയ്തു.
ഈതേകാലയളവില്‍, 1280 കോടി ഡോളറില്‍നിന്ന് 1110 കോടി ഡോളറായി ചൈനീസ് വിപണിയിലെ യുഎസ് നിക്ഷേപം കുറയുകയു ചെയ്തു.
വികസ്വര വിപണികളുമായി പൊതുവേ താരതമ്യം ചെയ്യുമ്പോള്‍ 2015ല്‍ രാജ്യത്തെ വിദേശനിക്ഷേപം കുറയുന്നതായാണ് കാണുന്നത്. 
യൂയോര്‍ക്ക്: യുഎസിലെ വിദേശ നിക്ഷേപകര്‍ക്ക് ചൈനയേക്കാള്‍ താല്‍പര്യം ഇന്ത്യയെ. വികസ്വര വിപണികളില്‍ വിദേശ നിക്ഷേപകരുടെ താല്‍പര്യം കുറഞ്ഞെങ്കിലും ചൈനയ...

Read more at: http://www.mathrubhumi.com/money/stock-market/direct-investment-by-us-malayalam-news-1.950076

പാരഡികളുടെ തമ്പുരാന്‍ വി.ഡി. രാജപ്പന്‍ .......അന്തരിച്ചു ആദരാഞ്ജലികള്‍

mathrubhumi.com

പാരഡികളുടെ തമ്പുരാന്‍ വി.ഡി. രാജപ്പന്‍ അന്തരിച്ചു

വി.ഡി രാജപ്പന്‍ അന്തരിച്ചുകോട്ടയം: പാരഡി ഗാനങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ പ്രമുഖ കാഥികനും ചലച്ചിത്രതാരവുമായ വി.ഡി രാജപ്പന്‍(68) അന്തരിച്ചു. കോട്ടയത്ത് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഒരുകാലത്ത് മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഈ ഹാസ്യതാരത്തിന്റെ അവസാനകാലം തീര്‍ത്തും ദുരിതമയമായിരുന്നു.
മലയാള സിനിമാ ഗാനങ്ങളുടെ പാരഡികള്‍ നിറഞ്ഞ കഥാപ്രസംഗങ്ങളാണ് വി.ഡി രാജപ്പനെ ജനകീയനാക്കിയത്.
ചരിത്രത്തിലാദ്യമായി വാഹനങ്ങളുടെ ഹാസ്യപ്രണയകഥയുമായെത്തിയ(അവളുടെ പാര്‍ട്സുകള്‍), കോട്ടയം വേലുക്കുഴിയില്‍ ദേവദാസിന്റെ മകന്‍ രാജപ്പന്‍ മൂന്ന് പതിറ്റാണ്ടിലേറെ കേരളത്തിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികളില്‍ ഹാസ്യപരിപാടി അവതരിപ്പിച്ചു. 74-ല്‍ തവളയും നീര്‍ക്കോലിയുമായി നടന്ന പ്രണയം, 'മാക് മാക്' എന്ന പേരില്‍ ആദ്യ ഹാസ്യകഥാപ്രസംഗമായി. ചികയുന്ന സുന്ദരി, പ്രിയേ നിന്റെ കുര, പൊത്തുപുത്രി, കുമാരി എരുമ, എന്നെന്നും കുരങ്ങേട്ടന്റെ, അക്കിടിപ്പാക്കരന്‍, അമിട്ട്, ആനമയക്കി, നമുക്കുപാര്‍ക്കാന്‍ ചന്ദനത്തോപ്പുകള്‍ തുടങ്ങി 37 കോമഡി കാസറ്റുകള്‍ പുറത്തുവന്നു. കഥാപ്രസംഗമായി അവ വേദികളിലും അവതരിപ്പിക്കപ്പെട്ടു.
വി.ഡി.രാജപ്പന്റെ കുട്ടിക്കാലം പട്ടിണിയുടേതും കഷ്ടപ്പാടിന്റേതുമായിരുന്നു. അന്ന് കോട്ടയം ഗവ. മോഡല്‍ സ്‌കൂളിന് സമീപത്തെ പിള്ളച്ചേട്ടന്റെ കടയില്‍ വീട്ടില്‍നിന്ന് തരപ്പെടുത്തിയ നാണയത്തുട്ടുകളുമായി ചായ കുടിക്കാനെത്തി. ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ 'കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി' എന്ന ഗാനത്തിന്റെ ഈണത്തില്‍
'കാപ്പി...കടുംകാപ്പിചായ...കടും ചായ...കാശു തരൂ...എന്റെ കാശു തരൂ...'
എന്നൊരു പാട്ടുപാടി. അതായിരുന്നു തുടക്കം. താന്‍ പാടിയ പാരഡി, കേട്ടവര്‍ക്ക് രസകരമാകുന്നുവെന്ന് മനസ്സിലാക്കിയ രാജപ്പന്‍ പിന്നീട് പാട്ടുകള്‍ക്ക് പാരഡി മെനയാന്‍ ശ്രമിച്ചുതുടങ്ങി. ഒടുവില്‍ തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഗാനമേള കഴിഞ്ഞ് ബാലെ തുടങ്ങാന്‍ താമസം വന്നപ്പോള്‍ ഇടയില്‍ നടത്തിയ ഹാസ്യകലാപ്രകടനമാകട്ടെ ആദ്യ അരങ്ങേറ്റമായി.
വി.സാംബശിവന്‍, കൊല്ലം ബാബു തുടങ്ങിയ പ്രതിഭാധനന്മാര്‍ വിരാജിക്കുന്ന കാലത്ത് തവളയും നീര്‍ക്കോലിയും ഒക്കെ വി.ഡി രാജപ്പന്റെ കഥാപാത്രങ്ങളായി. കുറേ സിനിമകളിലും രാജപ്പന്‍ 'കോമഡിയുടെ തമ്പുരാനായി' അവതരിച്ചു. 'കാട്ടുപോത്ത്', 'ഞാനും വരുന്നു' തുടങ്ങിയ സിനിമകള്‍ റിലീസായില്ലെങ്കിലും കക്ക, കുയിലിനെത്തേടി, പഞ്ചവടിപ്പാലം, ആനക്കൊരുമ്മ, എങ്ങനെ നീ മറക്കും, വീണ്ടും ചലിക്കുന്ന ചക്രം, ആട്ടക്കലാശം, മേലേപ്പറമ്പില്‍ ആണ്‍വീട് തുടങ്ങി 150 ഓളം സിനിമകളിലും രാജപ്പന്‍ ചിരിയുടെ അമിട്ടുപൊട്ടിച്ചു.
 mathrubhumi.com

കല്ലെടുത്ത് കീച്ചരുതേ നാട്ടാരേ

'സഹൃദയരേ, പ്രിയ കലാസ്‌നേഹികളേ...' മുഴങ്ങുന്ന ശബ്ദം. കാഥികന്‍ ശ്രോതാക്കളുടെ ശ്രദ്ധ ക്ഷണിച്ചു. ഇന്നിവിടെ അവതരിപ്പിക്കുന്ന കഥ, 'ചികയുന്ന സുന്ദരി'. ഹാര്‍മോണിയവും തബലയും ഡംബലും ഒരുമിച്ച് മുഴങ്ങി. സ്റ്റേജില്‍ ഒരു വെടിക്കെട്ടിന്റെ ബഹളം. പ്രിയമുള്ളവരേ, ഈ കഥ നടക്കുന്നത് അങ്ങ് മലബാറിനപ്പുറത്തുള്ള പ്രശാന്തസുന്ദരമായ ഒരു കൊച്ചുഗ്രാമത്തിലാണ്. അതാ അവിടേക്ക് നോക്കൂ. 'കാട്ടരുവികള്‍, കാട്ടുവള്ളികള്‍ നെടുതായി വളര്‍ന്നുനില്‍ക്കും കൊന്നതെങ്ങുകള്‍' ഇങ്ങനെയുള്ള മലബാറില്‍ ഒരു കൊച്ചുഗ്രാമമുണ്ട്്. അതിന്റെ പേരാണ് പൊന്നിയം.(വീണ്ടും ഡംബല്‍ ഉറക്കെ കരഞ്ഞു) ആ ഗ്രാമത്തിന്റെ മധ്യഭാഗത്തുകൂടെ ശാലീന സുന്ദരിയായ പൊന്നിയം പുഴ ഒഴുകുകയാണ്. ആ പുഴയുടെ തിട്ടയില്‍ ഒരു കൊച്ചുവള്ളിക്കുടില്‍. ആ കുടിലില്‍ നിന്നും സുന്ദരിയായൊരു പെണ്ണ് പതിയെ വെളിയിലേക്ക് ചാടി. ആ പെണ്‍കുട്ടിയാരെന്നറിയാമോ. അവളുടെ പേരാണ് പെട. ഛ്‌ലിംംംംം..വീണ്ടും ഡംബ ല്‍ ശബ്ദമുണ്ടാക്കി.
കാഥികന്റെ മുഖത്ത് ശൃംഗാരം വിരിഞ്ഞു. സദസ്സില്‍ ചിരിയുടെ അമിട്ടുകള്‍ പൊട്ടി. പൂവന്റെയും പിടയുടെയും കഥ കൊഴുക്കുകയാണ്. വി.ഡി.രാജപ്പന്‍ എന്നുകേള്‍ക്കുമ്പോള്‍തന്നെ ആളുകള്‍ ചിരിച്ച് കുന്തംമറിഞ്ഞു. 'പ്രിയേ നിന്റെ കുര'യും 'കുമാരി എരുമ'യും 'എന്നെന്നും എന്റെ കുരങ്ങേട്ടനു'മൊക്കെ സൂപ്പര്‍ഡ്യൂപ്പര്‍ഹിറ്റുകളായി. കാലം എഴുപത്, എണ്‍പതുകള്‍. ഓര്‍ക്കുമ്പോള്‍ മലയാളി മനസ്സില്‍ ഇന്നും ചെറുചിരി ഊറി വരും.
ഏറ്റുമാനൂരിനടുത്ത് പേരൂരിലെ വീട്ടുമുറ്റത്തേക്ക് കയറുമ്പോള്‍ ആ പഴയ കിരുകിരുപ്പന്‍ ശബ്ദം ചെവിയില്‍ മുഴങ്ങി. വി.ഡി. രാജപ്പന്‍ എന്ന പാരഡി രാജപ്പന്‍ അകത്ത് വിശ്രമജീവിതമാണ്. എങ്കിലും ചിരിയുടെ അമിട്ടിന് ഒട്ടും മുട്ടില്ല. 'മീറ്റ് ടു ഗ്ലാഡ് ടു യു...'രാജപ്പന്‍ പാരഡി തുടങ്ങി. ഞങ്ങള്‍ പുള്ളിയെ കസ്റ്റഡിയിലെടുത്തു.
ഇതെന്നാ...പുറത്തോട്ടൊന്നും പോവാറില്ലേ?
ഈയെടയ്‌ക്കെങ്ങാണ്ടോ പോയിരുന്നു. ഓര്‍മയില്ല. രാജപ്പന്‍ നിഷ്‌കളങ്കനായി ചിരിച്ചു. ഓര്‍മയില്‍ ഇടയ്ക്കും തലയ്ക്കുമൊക്കെയുള്ള കാര്യങ്ങളേ ഉള്ളൂ.'സുലോമി...'രാജപ്പന്‍ ഉച്ചത്തില്‍ വിളിച്ചു.'കൂയ്...'അടുക്കളയില്‍നിന്ന് ഭാര്യ സുലോചന കൂവി. 'ഞങ്ങളേ ഇവിടെയുള്ളൂ. മക്കളില്‍ മൂത്തവന്‍ എം.ജി. യൂണിവേഴ്‌സിറ്റിയിലാ. രണ്ടാമത്തവന്‍ ബഹ്‌റിനിലും.'അപ്പോഴേക്കും ഒരുവടി കുത്തി സുലോമി എന്ന സുലോചന വന്നു.'എന്റെ കാലില്‍കമ്പിയിട്ടിരിക്കയാ. തെന്നിവീണ് കാലൊടിഞ്ഞു. 24 കുത്തിക്കെട്ടുണ്ട്.'സുലോമി ആരോഗ്യത്തിന്റെ രഹസ്യം പരസ്യമാക്കി. 'ഇതാണ് എന്റെ എല്ലാം'. രാജപ്പന്‍ ഭാര്യയെ പരിചയപ്പെടുത്തി.
എത്ര വര്‍ഷമായി ഈ പിടയെ കണ്ടെത്തിയിട്ട്?
32 ആണെന്നാ തോന്നുന്നത്,അല്ലേ ചേട്ടായി.


v d rajappan
വി. ഡി. രാജപ്പന്‍ ഭാര്യ സുലോമിക്കും
മക്കള്‍ക്കുമൊപ്പം. പഴയകാല ചിത്രം
അന്ന് പെണ്ണ് കാണാന്‍ ചെല്ലുമ്പോ ചേട്ടന്‍ വല്യ സ്റ്റാര്‍ ആയിരുന്നല്ലോ?
ആണോടീ....സുലോമി നീട്ടി ചിരിച്ചു.
രാജപ്പന്‍: ഒരു ക്ഷേത്രത്തില്‍ ഞാനൊരു കഥ പറഞ്ഞുകൊണ്ടിരിക്കയാണ്. നോക്കുമ്പോള്‍ ദൂരെ ഒരു മരത്തിന്റെ ചുവട്ടില്‍ ഒരാള്‍ ഒറ്റയ്ക്കിരുന്ന് എന്നെ ശ്രദ്ധിക്കുന്നു. ഞാനും നോക്കി. ആ കൊച്ചിന് ജോലി കുത്തിവെപ്പായിരുന്നു. നഴ്‌സാണ്. എനിക്ക് അഡ്രസൊക്കെ തന്നു. പിന്നെ ഇടയ്‌ക്കൊക്കെ പോയി കാണും. കണ്ടുകണ്ട്് ഒരിക്കല്‍ ഞാന്‍ പറഞ്ഞു, വീട്ടിലേക്ക് പോന്നോളാന്‍. ഹഹഹഹ...
കുറച്ചുകഴിഞ്ഞാണ് കല്യാണം ഉറപ്പിച്ചത്. രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കുമിടയിലായിരുന്നു മുഹൂര്‍ത്തം. തലേന്ന് ഞാന്‍ മദ്രാസിലെ സ്വാമീസ് ലോഡ്ജിലാണ്. കവി വയലാറും നടന്‍ രതീഷും ഉണ്ടായിരുന്നു ഒപ്പം. രാത്രി ഞങ്ങളങ്ങ് കൂടി. പിറ്റേന്ന് രാവിലെ എണീറ്റ് ഞാന്‍ എയര്‍പോര്‍ട്ടിലെത്തുമ്പോഴേക്കും വിമാനം പൊങ്ങിപ്പോയി. അവിടെനിന്ന് ട്രെയിനില്‍ കേറി സ്ഥലത്തെത്തുമ്പോഴേക്കും ഒരുദിവസം കഴിഞ്ഞു. വീട്ടില്‍ ചെന്നപ്പൊ പെണ്ണിന്റെ അച്ഛന്‍ പറഞ്ഞു, ഇന്ന് പന്ത്രണ്ടിനൊരു മുഹൂര്‍ത്തമുണ്ട്. അങ്ങ് കെട്ടിക്കോ എന്ന്.(രണ്ടുപേരും കുലുങ്ങിച്ചിരിച്ചു).
സുലോമി: അന്ന് ഒരുപാട് തിരക്കുള്ള ആളല്ലേ. വല്യ സ്റ്റാറാ, കോളേജിലൊക്കെ പരിപാടി അവതരിപ്പിക്കാന്‍ വന്നപ്പോ പുള്ളിയെ ഒന്ന് തൊടാനൊക്കെ കൊതിച്ചിട്ടുണ്ട്്. പിന്നെ എന്റേ തലേലായിപ്പോയി....ഹഹഹഹ...'എടീ എനിക്കൊരു സിഗരറ്റ് തര്വോ'. രാജപ്പന്‍ ചോദിച്ചു. മുക്കാലും ഒഴിഞ്ഞ കൂടില്‍ ഒരെണ്ണം മിച്ചമുണ്ട്്. സുലോമി അതെടുത്ത് ചുണ്ടില്‍ വെച്ചുകൊടുത്തു. 'ഏതുനേരവും ഇതാ പണി. ദിവസം അഞ്ച് പാക്കറ്റെങ്കിലും ചുരുങ്ങിയത് വേണം.'അവര്‍ കണ്ണുരുട്ടി.
പഴയ പോലെ പാട്ടൊക്കെ വരാറില്ലേ ഇപ്പോള്‍? പിന്നേ...രാജപ്പന്റെ ശബ്ദം ഉയര്‍ന്നു.
സുലോമി: ഓര്‍മ ഇച്ചിരി പുറകോട്ടാ. ഒന്നുരണ്ടുവരി കേള്‍പ്പിച്ചാ മതി. ആളങ്ങ് പാടിക്കോളും. സുലോചന ഒരു ഈണമിട്ടു. തൂക്കണാംകുരുവിയിലെ താരിളം കുരുന്നോ എന്ന പാട്ടിന്റേതാണ്. രാജപ്പന്‍ പാട്ടുതുടങ്ങി.
കാട്ടിലുള്ള കരളേ/നീ നാട്ടിലുള്ള കരളോ.
മങ്കിപെറ്റ മകളോ/കരിമാന്തി പെറ്റ മകളോ.
ആരുനീ ആരുനീ...
ഇപ്പോ,യൂ ടൂബിലും ചേട്ടന്‍ സ്റ്റാറല്ലേ...
രാജപ്പന്‍: അതെന്നാ ട്യൂബാ.. കണ്ണുമിഴിച്ചുകൊണ്ടൊരു മിമിക്രി
ഇപ്പൊ ഇറങ്ങുന്ന പാട്ടുകള്‍ക്കൊന്നും പാരഡി എഴുതാത്തതെന്ത്?
പഴയ പാട്ടാണ് നല്ലത്. അതാണ് ഹൃദയഹാരിയായത്. അന്നത്തെ പോലുള്ള പാട്ടുകളൊക്കെ ഇപ്പൊ ഇറങ്ങേണ്ടെ പൊന്നുസഹോദരാ...
ഈ ചേച്ചിയെക്കുറിച്ച് എഴുതിയിട്ടുണ്ടോ?
പൂമുഖ വാതില്‍ക്കല്‍/പുച്ഛിച്ചുനില്‍ക്കുന്ന
പൂതനയാണെന്റെ ഭാര്യ/നല്ല മനുഷ്യനെ
നാണം കെടുത്തുന്ന/താടകയാണെന്റെ ഭാര്യ
എത്രയൊഴിച്ചാലും എണ്ണ കാണാത്തൊരു
പാട്ട വിളക്കാണെന്‍ ഭാര്യ
എണ്ണിയാല്‍ തീരാത്ത/കുറ്റങ്ങളുള്ളൊരു
കോങ്കണ്ണിയാണെന്റെ ഭാര്യ. രാജപ്പന്‍ ഭാര്യയെ തോണ്ടി 'ബാക്കിയെന്നാടീ...'
സുലോമി: കാഴ്ചയില്‍ കള്ളിയും കര്‍മത്തില്‍ പിശുക്കിയും
രൂപത്തില്‍ യക്ഷിയും ഭാര്യ(രണ്ടുപേരും പൊട്ടിച്ചിരിച്ചു. ) പുള്ളിയെ കാണാനായി വരുന്നവരെല്ലാം എന്നെ സൂക്ഷിച്ചുനോക്കും, കണ്ണിന് കുഴപ്പമൊന്നുമില്ലല്ലോയെന്ന്.
രാജപ്പന്‍: ഇവള്‍ക്കേയ്,ദേഷ്യം വരുമ്പോള്‍ കോങ്കണ്ണാവും.
സുലോമി: കോങ്കണ്ണുള്ളവരെ നഴ്‌സിങ്ങിന് എടുക്ക്വോ.
എങ്ങനെ വന്നു ഇത്രയും പാട്ടുകള്‍?
അന്നൊക്കെ പുതിയ പാട്ടുകേള്‍ക്കുമ്പോള്‍ നമുക്കങ്ങ് തോന്നും. ചുമ്മാ ബസ്സേല്‍ പോവുമ്പോ ഞാന്‍ ഓരോ തുണ്ടില്‍ എഴുതും. പേപ്പറിന്റെ ചെറിയ കഷ്ണം,സിഗരറ്റ് പാക്കറ്റില്‍. വീട്ടില്‍ വന്നാല്‍ പുലര്‍ച്ചെയിരുന്നാണ് എഴുത്ത്. രണ്ടരയ്ക്ക് എഴുന്നേല്‍ക്കും. അപ്പോ നല്ല മൂഡാവും.
v d rajappan
മൃഗങ്ങളെക്കുറിച്ചല്ലേ അധികമെഴുതിയത്. എന്താ മനുഷ്യരെ പേടിയായിരുന്നോ?
അന്ന് വലിയ കാഥികന്‍മാര്‍ കിടക്കുകയല്ലേ. സാംബശിവന്‍, കൊല്ലം ബാബു അണ്ണന്‍, കെടാമംഗലം. അവരൊക്കെ ടോപ്പ് പോസ്റ്റില്‍ അല്ലേ. അവരുടെ ഇടയ്ക്ക് ഞാന്‍ ചെന്നാല്‍ ഒന്നുമാകത്തില്ല. അപ്പോ പാരഡിയുണ്ടാക്കാന്‍ തോന്നി. പിന്നെ എനിക്കെല്ലാം ദൈവം തന്നു. 88 പടത്തില്‍ അഭിനയിച്ചു. ചിലപ്പോ അതിലുംകൂടുതല്‍ കാണും. 'സുലോമീ...'രാജപ്പന്‍ വീണ്ടും വിളിച്ചു.'ശകലം ഇങ്ങുതാടീ.'
സുലോമി: അതില്‍ ശകലമേ ഇരിപ്പുള്ളൂ. 'അതുമതി' വലിയ കുപ്പിയില്‍ നിന്ന് അവര്‍ ചുവന്ന ദ്രാവകം ഗ്ലാസിലേക്ക് ഒഴിച്ചുകൊടുത്തു. 'ഒഴിച്ചോ,ഒഴിച്ചോ..' രാജപ്പന്‍ പ്രോത്സാഹിപ്പിച്ചു. 'മകനേ...സുലോ...ഞാനിത് തീര്‍ത്തേക്കട്ടെ....'രാജപ്പന്‍ അനുമതി ചോദിച്ചു, സുലോമി പച്ചക്കൊടി വീശി.
രാജപ്പന്‍: ഒരു സിറ്റ്വേഷന്‍ ക്രിയേറ്റ് ചെയ്ത് ഞാനങ്ങ് പാരഡി ഉണ്ടാക്കും. അവസാനം ഞാന്‍ മൃഗങ്ങളുടെ കാഥികനായി.
എരുമേ നിന്നെ മറന്നതുമല്ല/മനസ്സാല്‍ നിന്നെ വെറുത്തതുമല്ല
കൊതിയാണിന്നും ഒന്നിച്ചുറങ്ങാന്‍/വിധിയാണെല്ലാം സഹിക്കുക നമ്മള്‍
ഇനിയൊരു ജന്‍മമുണ്ടെങ്കില്‍ അന്നുവേണം കണ്ടിടാന്‍
കഴിഞ്ഞത് മറക്കുക നീ/എന്റെ എരുമപ്പെണ്ണേ
എന്റെ കൊച്ചുകറുമ്പിപ്പെണ്ണേ/നിന്നെയോര്‍ത്ത് ഞാനും/എന്നെയോര്‍ത്ത്‌നീയും...'കുമാരി എരുമയിലെ വരികള്‍ വീണ്ടും ജനിച്ചു.
ധാരാളം വിദേശയാത്രകള്‍ നടത്തിയിട്ടുണ്ടല്ലോ?
ഞാന്‍ അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍ അങ്ങനെ കുറെ രാജ്യങ്ങള്‍ ചുറ്റിയിട്ടുണ്ട്. ഒരിക്കല്‍ അമേരിക്കയില്‍ ചെന്നപ്പോ ഒരുമദാമ്മയും സായിപ്പും കൂടെ കെട്ടിപ്പിടിച്ച് നില്‍ക്കുന്നത് കണ്ടു. അവിടെയൊക്കെ വഴിയില്‍നിന്ന് പരസ്യമായിട്ടാണ് കെട്ടിപ്പിടിത്തം.
സുലോമി: ഈ പുള്ളി നോക്കിനിന്നു. സായിപ്പ് എന്നാ ചെയ്‌തെന്ന് അറിയാമോ. ഒരു ടിന്‍ ബീറെടുത്ത് ഒറ്റയേറ്. ഈ പുള്ളി ഒഴിഞ്ഞുമാറിയതുകൊണ്ട് രക്ഷപ്പെട്ടു. അല്ലേല്‍ ചത്തുപോയേനെ.
രാജപ്പന്‍: ഞാന്‍ 84ല്‍ അമേരിക്കയില്‍ പോയിരുന്നു. അന്ന് എനിക്ക്‌വലിയൊരു ആഗ്രഹം. അവിടുത്തെ ഏറ്റവും വലിയ കെട്ടിടത്തില്‍താമസിക്കണം. സീയസ് ടവറിലാണ് റൂമെടുത്തത്. രാവിലെ ഒരുസുഹൃത്ത് വന്ന് ഞങ്ങളെയെല്ലാം വണ്ടിയില്‍ കയറ്റി കറങ്ങാന്‍പോയി. തിരിച്ചുവന്നപ്പോള്‍ ഹോട്ടലിലെ ലിഫ്റ്റ് വര്‍ക്ക് ചെയ്യുന്നില്ല. ഞങ്ങളുടെ മുറി 111-ാം നിലയിലാണ്. ഞാനും പാര്‍ട്ടിക്കാരുംനടന്നുകയറാന്‍ തീരുമാനിച്ചു.110-ാം നിലയിലെത്തിയപ്പോഴാണ് എന്റെ തബലിസ്റ്റ് പൊട്ടിക്കരഞ്ഞത്്. എന്തുപറ്റി? പുള്ളി പറയുകയാണ്,ആശാനേ മുറിയുടെ താക്കോല്‍ താഴെ കൗണ്ടറില്‍ വെച്ച് മറന്നുപോയെന്ന്...ഹഹഹഹ
രാജപ്പന്‍ വിശ്രമത്തിലേക്ക് തിരിഞ്ഞു. അകത്ത് കൂര്‍ക്കംവലിയുടെ താളം.
സുലോമി: പുള്ളി കുറെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാലും ഇവിടെ സിനിമാക്കാരൊന്നും വരത്തില്ല. അമ്മയില്‍നിന്നുള്ള പെന്‍ഷന്‍ കിട്ടുന്നുണ്ട്. മാസം അയ്യായിരം രൂപ. പണ്ട് ഈ പുള്ളി കുറെ കാശുണ്ടാക്കി. പക്ഷേ എല്ലാം കൂട്ടുകാര് ചേര്‍ന്ന് നശിപ്പിച്ചു. ഒന്നും സൂക്ഷിച്ചുവെച്ചില്ല. പിള്ളാരെ പഠിപ്പിക്കാനുള്ള കഴിവ് പോലുമുണ്ടായില്ല.'സുലോമി ദീര്‍ഘമായി നിശ്വസിച്ചു. ജീവിതത്തില്‍ അവര്‍ അധികം ചിരിച്ചിട്ടില്ലെന്ന് തോന്നുന്നു. 'കല്യാണം കഴിഞ്ഞ് എന്നെ ജോലിക്ക് വിട്ടില്ല. കാരണം അന്ന് പുള്ളിക്ക് ദിവസം മൂന്നും നാലും കഥയുണ്ടല്ലോ. പിന്നീടാണ് ഞാന്‍ വീണ്ടും ജോലി ചെയ്തുതുടങ്ങിയത്. എനിക്ക് കിട്ടുന്ന നക്കാപ്പിച്ച കാശുകൊണ്ടാണ് കുടുംബം മുന്നോട്ട് കൊണ്ടുപോയത്. കടം കയറി വിറ്റ വീടാണത്'അവര്‍ നേരെ മുന്നിലുള്ള വലിയൊരു വീട്ടിലേക്ക് വിരല്‍ ചൂണ്ടി. 'എന്തോ'ഇടയ്ക്ക് മയക്കത്തില്‍നിന്ന് രാജപ്പന്‍ ഒന്ന് വെറുതെ മുരണ്ടു. സുലോമി പുറത്ത് തലോടിക്കൊടുത്തു.
സുലോമി: ചേട്ടന് ഇപ്പോ 65 ആയി. എനിക്ക് 58. മൂത്തമോന്‍ കല്യാണമൊക്കെ കഴിഞ്ഞ് വേറെ താമസിക്കുകാ. രണ്ടാമത്തെ പുള്ളി കിടന്ന് കയറുപൊട്ടിക്കുകയാണ്. കെട്ടണം,കെട്ടണം എ്ന്നുപറഞ്ഞ്.'കോമഡിയില്‍ സുലോമി രാജപ്പന്റെ നല്ലപാതി തന്നെ. 'സുലോമീ' രാജപ്പന്‍ പാതിമയക്കത്തില്‍ വീണ്ടും വിളിച്ചു.'ശകലം ഒഴിച്ചുതാ...'ഇനിയില്ല ചേട്ടായി,പോയി വാങ്ങിക്കണം' സുലോചന ആശ്വസിപ്പിച്ചു.
സുലോമി: ഇത് കള്ളല്ല,ആംമ്‌നേറ്റി മിക്‌സചര്‍ എന്നുപറയും. നമ്മള്‍ പണ്ട് ആസ്പത്രിയില്‍ ചെല്ലുമ്പോ കിട്ടുന്നൊരു മരുന്നാണ്. ഗ്യാസിനും പനിക്കും എ്ന്നതായാലും വേണ്ടില്ല, ഒരു കുപ്പിയും കൊണ്ട് ചെന്നാല്‍ അങ്ങ് ഒഴിച്ചുകൊടുക്കും. ഇപ്പോ ഇതായാലും മതിയെന്ന് പറഞ്ഞു. ഇടയ്‌ക്കൊരു ഫോണ്‍. രാജപ്പന്‍ ഞെട്ടിയുണര്‍ന്നു.'ആരാ...'
സുലോമി: പുള്ളിക്ക് പണ്ട് മുടിവെട്ടായിരുന്നു. അപ്പോ പഴയ സിനിമാപ്പാട്ടൊക്കെ പാടിപ്പാടി പാരഡി പോലങ്ങാക്കി. പിന്നെയങ്ങ് ഫേമസായി. പുള്ളി ഒമ്പതാം ക്ലാസ് വരെയാണ് പഠിച്ചത്. അതുതന്നെ കട്ടപ്പൊകയാ. പരീക്ഷ കഴിഞ്ഞ് റിസള്‍ട്ട് അറിയുന്ന ദിവസം, സ്‌കൂളിനടുത്തൊരു മരമുണ്ട്. അതിന്റെ മുകളില്‍ കേറി, സാറേ എന്നെ ജയിപ്പിച്ചില്ലേല്‍ താഴേക്ക് ചാടും എന്ന് ഭീഷണിപ്പെടുത്തിയത്രേ. അങ്ങനെ മാഷ് ജയിപ്പിച്ചതാണ്.' ചിരിയുടെ അമിട്ട് സുലോമിയുടെ കൈയില്‍ കൊടുത്തിരിക്കുകയാണ് രാജപ്പന്‍. അദ്ദേഹം പതുക്കെ ഒന്ന് നടുനിവര്‍ത്തി. രാവിലെ എണീറ്റ് വരുന്ന മട്ടില്‍ കണ്ണൊന്ന് തിരുമ്മി.
'പാവം വിശക്കുന്നുണ്ടാവും. രണ്ട് പൊറോട്ട ഇരിപ്പുണ്ട്. അതൊന്ന് ചൂടാക്കി കൊടുക്കട്ടെ', സുലോമി അടുക്കളയിലേക്ക് തിരിഞ്ഞു. ഞങ്ങള്‍ യാത്ര പറഞ്ഞു. ഇറങ്ങുമ്പോള്‍ പിന്നില്‍നിന്ന് ഒരു പാട്ടുകേട്ട പോലെ. 'ഹൗ ഓള്‍ഡ് ആര്‍ യു'വിലെ വിജനതയില്‍ എന്ന പാട്ടിന്റെ അതേ ട്യൂണ്‍. 'എരുമകളായി രണ്ടുപേര്‍ വന്നല്ലോ പൊരിവെയിലില്‍ ദാഹിച്ചുപോയല്ലോ...'സംശയമില്ല, ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെത്തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്.
(ലേഖനം 2014 ആഗസ്തില്‍ ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)
 mathrubhumi.com

ചിരിയുടെ 'അമിട്ട്'

ചിരിയുടെ 'അമിട്ട്'
പാരഡി കൈമുതലാക്കി മലയാള സിനിമാ ഹാസ്യ രംഗത്ത് നിറഞ്ഞുനിന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് വി.ഡി രാജപ്പന്‍ ജീവന്‍നല്‍കി. മുത്താരുംകുന്ന് പി.ഒയില്‍ വി.ഡി രാജപ്പന്റെ സഹദേവന്‍ എന്ന ചായക്കടക്കാരനും നകുലന്‍ എന്ന ജഗതിയുടെ ചായക്കടക്കാരനും തമ്മിലുള്ള വഴക്കുകളും വെല്ലുവിളികളും ചിരിയുടെ പൂത്തിരിസൃഷ്ടിച്ചു. കുസൃതിക്കാറ്റിലെ ഭാര്യയെ സംശയിക്കുന്ന കറിയാച്ചന്‍, പുതുക്കോട്ടയിലെ പുതുമണവാളനിലെ ഗുരുക്കള്‍, ഇതാ ഇന്നുമുതലിലെ തച്ചോളി തങ്കപ്പന്‍..അങ്ങനെ വി.ഡി രാജപ്പനെ ചിരിപടര്‍ത്തിയ ചിത്രങ്ങള്‍ നിരവധി. സുരാസു, ജോണ്‍ ഏബ്രഹാം എന്നിവരുമായുള്ള സൗഹൃദമാണ് വി.ഡി രാജപ്പന് സിനിമയിലേക്ക് വഴിതുറന്നത്. ജോണ്‍ ഏബ്രഹാമിന്റെ ശുപാര്‍ശയില്‍ അടൂര്‍ഭാസിയെ കാണുകയും അവിടെവച്ച് 'മരുതുമലൈ മാമുനിയേ മുരുകയ്യാ.. എന്ന ഈണത്തിനൊപ്പിച്ച് 'കല്ലെടുത്ത് കീച്ചരുതേ നാട്ടാരേ'.. എന്ന ഒറ്റ പാരഡികൊണ്ട് അദ്ദേഹത്തെ ഭാസിയുടെ മനം കവര്‍ന്നു. അങ്ങനെ അടൂര്‍ ഭാസിയാണ് വി.ഡി രാജപ്പനെ നസീറിന് പരിചയപ്പെടുത്തിയത്.
പക്ഷേ വി.ഡി രാജപ്പന്‍ അഭിനയിച്ച ആദ്യത്തെ രണ്ട് സിനിമകളും റിലീസായില്ല. കാട്ടുപോത്തിലാണ് ആദ്യം വേഷമിട്ടത്. രഘുവരനും രോഹിണിയും മുഖ്യവേഷങ്ങള്‍ ചെയ്ത കക്കയിലൂടെയാണ് വി.ഡി.രാജപ്പനെ അഭ്രപാളിയില്‍ ജനം ആദ്യം കാണുന്നത്. നാലാമത്തെ ചിത്രമായ 'കുയിലിനെ തേടി' റിലീസായതോടെ വി.ഡി രാജപ്പന്‍ സിനിമയുടെ ഹാസ്യത്തിന് അഭിവാജ്യഘടകമായി.
എങ്ങനെ നീ മറക്കും. വീണ്ടും ചലിക്കുന്ന ചക്രം, പഞ്ചവടിപ്പാലം, ഇതാ ഇന്നുമുതല്‍, ആട്ടക്കലാശം, ന്യായവിധി, പൂച്ചയ്‌ക്കൊരു മൂക്കുത്തി, മുത്താരംകുന്ന് പി.ഒ കുസൃതിക്കാറ്റ്, പുതുക്കോട്ടയിലെ പുതുമണവാളന്‍, മേലേപ്പറമ്പില്‍ ആണ്‍വീട്, മംഗലംവീട്ടില്‍ മാനസേശ്വരി ഗുപ്ത തുടങ്ങി 150 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. അഭിനയത്തിന് പുറമെ അദ്ദേഹം സിനിമയില്‍ ഗായകനായി, സംഗീത സംവിധായകനുമായി. സഖാവ് എന്ന ചിത്രത്തില്‍ മുന്‍മന്ത്രി പന്തളം സുധാകരന്റെ വരികള്‍ക്ക് ഈണമിട്ടു. സഖാവ് കൂടാതെ ആനയ്‌ക്കൊരുമ്മ എന്ന സിനിമയിലും പാട്ടിന് ട്യൂണിട്ടു.
'സഖാവിന്' സംഗീതസംവിധാനം ചെയ്യാമോ എന്ന സംവിധായകന്റെ ചോദ്യത്തിന് ഒരു ഫുള്ളും ടേപ് റിക്കോര്‍ഡറും തീപ്പെട്ടിയും തന്നാല്‍ ട്യൂണിടാമെന്ന മറുപടിയിലും ഒരു ഹാസ്യകലാകാരനെ കാണാന്‍ കഴിയും. തീപ്പെട്ടിയെന്തിന് എന്ന് ചോദിച്ചവര്‍ക്ക് ഉണ്ണിമേരി അവതരിപ്പിച്ച കാബറെ ഡാന്‍സ് കണ്ടവര്‍ക്ക് ഉത്തരം കിട്ടും. സുരലോകം നിറയുന്നു എന്ന  ആ ഗാനത്തിന് തീപ്പെട്ടികൊണ്ടാണ് രാജപ്പന്‍ താളമിട്ടത്.
 mathrubhumi.com

ദു:ഖങ്ങളെ പാരഡിയാക്കിയ പെരുന്തച്ചന്‍

രായിരുന്നു വി.ഡി. രാജപ്പന്‍ എന്ന ചോദ്യത്തിന് ആരല്ല രാജപ്പന്‍ എന്ന മറുചോദ്യമാണ് ഏറ്റവും ഉചിതമായ ഉത്തരം. നടനായിരുന്നു. കാഥികനായിരുന്നു. ഗായകനായിരുന്നു. ഗാനരചയിതാവായിരുന്നു. ഇതെല്ലാം കൂടി ചേര്‍ത്തരച്ച അതിഗംഭീരനായ പാരഡിക്കാരനുമായിരുന്നു.
പാരഡിയെന്ന പടുപാട്ടിന് ഒരു സിനിമാഗാനത്തോളം അല്ലെങ്കില്‍ അതിലേറെ ജനപ്രീതിയും മാന്യതയും നല്‍കിയതില്‍ രാജപ്പനുള്ള പങ്ക് പറഞ്ഞാല്‍ തീരുന്നതല്ല. രാജപ്പന്റെ പാരഡികള്‍ അവയുടെ ഒറിജിനലുകളെ പോലും കളിയാക്കി പാടി പിന്തള്ളിയ ചരിത്രം എത്ര വേണമെങ്കിലുമുണ്ട്. പാരഡിയെന്നു കേട്ടാല്‍ നെറ്റി ചുളിക്കുന്ന അരസിക മാന്യന്മാരുടെ ചുണ്ടില്‍ പോലും പാരഡി ഈണങ്ങള്‍ തത്തിക്കളിപ്പിക്കാന്‍ കഴിഞ്ഞതാണ് രാജപ്പന്റെ വിജയം.
പ്രിയേ നിന്റെ കുരയും കുമാരി എരുമയും മാക് മാക്കും ചികയുന്ന സുന്ദരിയും എന്നെന്നും കുരങ്ങേട്ടന്റെയും പോലുള്ള പാരഡികളും കഥാപ്രസംഗങ്ങളും ഒരുകാലത്ത് മലയാളത്തിന്റെ ആവേശമായിരുന്നു.
മൃഗങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളായ ഇൗ പരിഹാസപ്പാട്ടുകളിലൂടെ അതിശക്തമായ സാമൂഹിക വിമര്‍ശം കൂടിയാണ് രാജപ്പന്‍ നടത്തിയത്. വി.സാംബശിവനും കെടാമംഗലം സദാനന്ദനും കൊല്ലം സാബുവും പോലുള്ള അതികായന്മാര്‍ വേദിയില്‍ കെടാവിളക്കായി കത്തിനില്‍ക്കുന്ന കാലത്തായിരുന്നു കഥാപ്രസംഗകലയില്‍ രാജപ്പന്റെയും അരങ്ങേറ്റം. അതികായരെ പിന്തള്ളുക എളുപ്പമല്ലെന്ന് അറിയുന്നത് കൊണ്ടുതന്നെ സമര്‍ഥമായി മറ്റൊരു ട്രാക്ക് പിടിക്കുകയായിരുന്നു കാണാന്‍ അത്രയ്‌ക്കൊന്നും ഗ്ലാമര്‍ ഇല്ലാതിരുന്ന, പത്ത് പാസാവാത്ത രാജപ്പന്‍. മനുഷ്യര്‍ക്ക് പകരം മൃഗങ്ങളെയാക്കി കഥാപാത്രങ്ങള്‍. വെറും പാട്ടിനു പകരം ഹിറ്റ്ഗാനങ്ങളുടെ പാരഡികളെ കൂട്ടുപിടിച്ചു. സാംബശിവന്റെയും കെടാമംഗലത്തിന്റെയും വൈകാരികമുഹൂര്‍ത്തങ്ങള്‍ക്കിടയില്‍ രാജപ്പന്റെ കോഴിയും എരുമയും പോത്തും എലിയും തവളയുമെല്ലാം തകര്‍ത്താടുന്നതാണ് പിന്നീട് കണ്ടത്. രാജപ്പന്റെ പാട്ടും ഹാസ്യവും പരിഹാസവും കേട്ട് നൂറുകണക്കിന് ആളുകള്‍ ക്ഷമയോടെ ഇരുന്നു.
അയ്യാറെട്ടിന്‍ നെന്മണി കണ്ടാല്‍ എന്റമ്മച്ചീ
എങ്ങിനെ ഞാനിട്ടേച്ചുപോരും
എന്നും
പൂമുഖ വാതില്‍ക്കല്‍ പുച്ഛിച്ചു നില്‍ക്കുന്ന
പൂതനയാണെന്റെ ഭാര്യയെന്നുമെല്ലാം കേട്ട് ജനങ്ങള്‍ തല തല്ലിച്ചിരിച്ചു. മൂന്ന് പതിറ്റാണ്ട് അങ്ങിനെ ചരിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും രാജപ്പന്‍ വേദികളിലും കാസറ്റ് ടേപ്പുകളിലും നിറഞ്ഞങ്ങിനെ നിന്നു.
 പ്രിയേ നിന്റെ കരയും നമുക്ക് പാര്‍ക്കാന്‍ ചന്ദനക്കാടുകളും കുമാരി എരുമയും എന്നെന്നും കുരങ്ങേട്ടനും കിഡ്‌നിയും അമിട്ടും അവളുടെ പാര്‍ട്‌സുകളുമെല്ലാം വേദികളില്‍ തകര്‍ത്തോടുമ്പോള്‍ ഗൗരമേറിയ കഥാപ്രസംഗക്കാര്‍ പോലും ഒന്നു വിറച്ചു എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇതിനിടെ പത്ത് കാസറ്റുകളും പുറത്തിറക്കി. ഗള്‍ഫ് രാജ്യങ്ങളിലും വലിയ ഡിമാന്റായിരുന്നു രാജപ്പന്റെ പാട്ടിന്.  
പത്ത് പാസായിട്ടില്ല രാജപ്പന്‍. എങ്ങിനെ പാസാവും. ക്ലാസില്‍,  പഠിക്കുന്ന കവിതകള്‍ക്ക് പാരഡിയുണ്ടാക്കലായിരുന്നു വിനോദം. പിന്നെയാണ് സിനിമാഗാനങ്ങളെ പിടിച്ചത്. കോട്ടയം ചന്തയ്ക്കകത്തെ ബാര്‍ബര്‍ഷോപ്പില്‍ വരുന്ന സുഹൃത്തുക്കളെ പാടിരസിപ്പിക്കലായി പിന്നത്തെ പണി. പിന്നെ സൈക്കിള്‍യജ്ഞക്കാരുടെ കൂടെയായി ചില്ലറ ഹാസ്യ പൊടിക്കൈകളുമായി യാത്ര. ഇടയ്ക്ക് ചില നാടകങ്ങള്‍. അങ്ങിനെ ഇതെല്ലാം കൂടി ചേര്‍ത്ത് സ്വന്തമാക്കി കഥാപ്രസംഗമാക്കി. കോട്ടയം തിരുനക്കര ക്ഷേത്ര മൈതാനിയില്‍ ആംഗ്ലോ ഇന്ത്യന്‍ തവളയെ  നായികയാക്കിയ മാക്... മാക്... ആയിരുന്നു ആദ്യ കഥാപ്രസംഗം. തന്റെ കോപ്രായങ്ങള്‍ ജനങ്ങള്‍ എങ്ങിനെ സ്വീകരിക്കും എന്നൊരു ഭയമുണ്ടായിരുന്നതായി രാജപ്പന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പക്ഷേ, രാജപ്പനെ മലയാളം തഴഞ്ഞില്ല. തന്റെ നല്ല പാട്ടുകളെ പാടി നശിപ്പിച്ചുവെന്ന് യേശുദാസ് പരിതപ്പിച്ചിട്ടും അവര്‍ ഗാനഗന്ധര്‍വനെപ്പോലെ തന്നെ രാജപ്പനുവേണ്ടിയും കാത്തുകെട്ടിക്കിടന്നു. രണ്ട് മണിക്കൂര്‍ വരെ ഒറ്റനില്‍പ്പില്‍ നിന്ന് കഥ പറഞ്ഞു രാജപ്പന്‍. മനപ്പാഠമാക്കിയാണ് ഇക്കണ്ട പാരഡിയൊക്കെ പാടിയത്. രാജപ്പന്റെ ചുവടുപിടിച്ച് പിന്നീട് പാരഡിപ്പാട്ടുകളുടെ ഒരു കുത്തൊഴുക്കായിരുന്നു നാദിര്‍ഷായെ പോലുള്ള അപൂര്‍വം ചിലരെ മാറ്റിനിര്‍ത്തിയാല്‍ അശ്ലീലം കൊണ്ടും നിലവാരമില്ലായ്മ കൊണ്ടും പലരും പാരഡിയെ കൊല്ലാതെ കൊന്നു. അപ്പോഴും രാജപ്പന്റെ പാട്ടുകള്‍ കാലത്തിന്റെ പോറലേല്‍ക്കാതെ നിന്നു. ഒടുക്കം രോഗം തളര്‍ത്തി കട്ടിലില്‍ ഒതുങ്ങിപ്പോയപ്പോഴും ജീവിതത്തെ ഒരു പാരഡിയായി തന്നെ കണ്ടു രാജപ്പന്‍. ദൈന്യത ചുളിവുവീഴ്ത്തിയ ചുണ്ടുകൊണ്ട് അവസാന കാലത്തും ഒരു  പാരഡി മൂളാന്‍ ശ്രമിച്ചുകൊണ്ടിരുന്നു പാരഡികളുടെ ഈ പെരുന്തച്ചന്‍.

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1