manoramaonline.com
by സ്വന്തം ലേഖകൻ
ലോകത്തിലെ
ഏറ്റവും നീളമേറിയ സൗരോർജപ്പന്തൽ വയനാട്ടിലെ ബാണാസുരസാഗർ ഡാമിൽ തയ്യാറായി.
1685 സൗരോർജ പാനലുകളിൽനിന്ന് ആയിരം വീടുകളിലേക്കാവശ്യമായ വൈദ്യുതിയാണ്
ഉൽപാദിപ്പിക്കുന്നത്. കമ്മിഷനു മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതി
ഉൽപാദനം ആരംഭിച്ചു.
മണ്ണുകൊണ്ട് നിർമിച്ച ഇന്ത്യയിലെ ഏറ്റെവുംവലിയ അണക്കെട്ടായ ബാണാസുരസാഗർ ഡാമിന്റെ മുകളിലാണ് സൗരോർജ പന്തലൊരുങ്ങിയിരിക്കുന്നത്. വൈദ്യുതി ഉൽപാദനത്തിനൊപ്പം സഞ്ചാരികൾക്ക് തണലും ലഭിക്കും. ഒറ്റനോട്ടത്തിൽ നടപാതയുടെ മേൽക്കൂരയാണെന്നെ തോന്നുകയുള്ളു. 4.4 കോടിരൂപ മുതൽമുടക്കി കെൽട്രോണാണ് മുന്നൂറ് മീറ്റർ നീളത്തിൽ പാനലുകൾ സ്ഥാപിച്ചിരിക്കുന്നത്. ഒരുദിവസം 440 കിലവാട്സ് വൈദ്യൂതി ഉൽപാദിപ്പിക്കും. രണ്ടരമാസംകൊണ്ടാണ് സൗരോർജ പന്തലൊരുങ്ങിയത്.
രണ്ടാംഘട്ടത്തിൽ അറുന്നൂറ് മീറ്റർ നീളത്തിലാണ് പാനലുകൾ നിരത്തുന്നത്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന സോളാർ പാനലുകൾ സ്ഥാപിച്ചും ബാണാസുരസാഗർ അണക്കെട്ട് പ്രശംസപിടിച്ചുപറ്റിയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ