Faisal Bava to Krishi(Agriculture)
ഇന്ന് പരിചയപ്പെടുത്തുന്ന വംശനാശം നേരിടുന്ന സസ്യം
7. ചെന്തുരുണി. ഗ്ലൂട്ടാ ട്രാവൻകോറിക്ക (Gluta travancorica)
അഗസ്ത്യകൂടത്തിലും വിശിഷ്യാ കൊല്ലം ജില്ലയിലെ തെന്മലയിൽ മാത്രം കാണപ്പെടുന്ന ഒരിനം മരമാണ് ചെന്തുരുണി. ഗ്ലൂട്ടാ ട്രാവൻകോറിക്ക (Gluta travancorica) എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം. കട്ടിയേറിയ തോലും ചുവന്ന നിറത്തിലുള്ള കറയും ഇതിന്റെ പ്രത്യേകതയാണ്. ചുവന്ന നിറത്തിലുള്ള കറ വരുന്നതിനാലാണ് ഇതിന് ചെന്തുരുണി എന്ന പേര് ലഭിച്ചതെന്നു കരുതപ്പെടുന്നു. 35 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു വന്മരമാണിത്. പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശവൃക്ഷമാണ് ചെന്തുരുണി. തടി ഫർണിച്ചറിന് ഉപയോഗിക്കാൻ നല്ലതാണ്. മരത്തിന്റെ പേരിൽ നിന്നുമാണ് ചെന്തുരുണി വന്യജീവി സങ്കേതം എന്ന പേര് ലഭിച്ചത്

ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: സസ്യം
(unranked): പുഷ്പിക്കുന്ന സസ്യങ്ങൾ
(unranked): യൂഡികോട്സ്
(unranked): റോസിഡ്സ്
നിര: Sapindales
കുടുംബം: അനാക്കാർഡിയേസീ
ജനുസ്സ്: Gluta
വർഗ്ഗം: G. travancorica
ശാസ്ത്രീയ നാമം
Gluta travancorica
“എന്നെ നടൂ, അതിജീവനത്തിനായ് ഒരു കൈ സഹായം
വംശ നാശം നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ സസ്യങ്ങൾ
ഒരു പരിചയപ്പെടൽ ആണ് ഈ പോസ്റ്റ്.
നമ്മുടെ ചുറ്റുവട്ടത്ത് ഉണ്ടെങ്കിൽ ഒരു ശ്രദ്ധ കൊടുക്കൽ, ചിലപ്പോള്‍ നിങ്ങൾ ചെയ്യുന്നത് ആ വംശം നിലനിൽ ക്കുകയാകും അത്രയെങ്കിലും നമുക്ക് ചെയ്യാൻ ആയെങ്കിലോ. ഒപ്പം അതിനെ പറ്റി കൂടുതൽ അറിയുന്നവർ അക്കാര്യം പങ്കു വെക്കുക. ഇല്ലാതാക്കാൻ നമുക്കാകും സൃഷ്ടിക്കാൻ നമുക്കാകില്ല എന്ന സത്യം തിരിച്ചറിയുക.
പിറന്നാൾ മരം ഗ്രൂപ്പിന്റെ ഈ കാമ്പയ്നിൽ എല്ലാവരെയും ഉൾപ്പെടുത്തുന്നു, ഓരോരുത്തര്ക്കും അവർക്കാവുന്നത് ചെയ്യുക ഒരു ചെടിയെ എങ്കിലും നമുക്ക് ബാക്കി വെക്കാം
വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങള്‍ പരിചയപ്പെടുത്തുന്ന Birthday Tree Group ലേക്ക് സ്വാഗതം
https://www.facebook.com/groups/392095784310531/

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ