ന്യൂഡല്‍ഹി: ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഫീസടക്കാനുള്ള തുക പലിശ രഹിത വായ്പയായി ലഭിക്കും. കേന്ദ്രസര്‍ക്കാരിന്റെ വിദ്യാലക്ഷ്മി പദ്ധതി അനുസരിച്ച് വായ്പ അനുവദിക്കാന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നിര്‍ദേശം വെച്ചു.
നിര്‍ദ്ദേശം ഐ.ഐ.ടി കൗണ്‍സില്‍ പരിഗണിക്കും. ഐ.ഐ.ടി കൗണ്‍സിലിന്റെ ചെയര്‍മാന്‍ എന്ന നിലക്ക് മാനവവിഭവശേഷി മന്ത്രിയായിരിക്കും ഇതു സംബന്ധിച്ച് തീരുമാനമെടുക്കുക.
ജെ.ഇ.ഇ പരീക്ഷക്ക് വിദ്യാര്‍ത്ഥികളുടെ പന്ത്രണ്ടാം ക്ലാസിലെ പ്രകടനം തന്നെയായിരിക്കും തുടര്‍ന്നും മാനദണ്ഡമാവുക. പരീക്ഷക്ക് യോഗ്യത നേടണമെങ്കില്‍ പന്ത്രാണ്ടാം ക്ലാസില്‍ കുറഞ്ഞത് 75 ശതമാനം മാര്‍ക്കെങ്കിലും നേടിയിരിക്കണം. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് 65 ശതമാനം മാര്‍ക്ക് നേടിയാല്‍ മതിയാവും.