janmabhumidaily.com
ഇത്
ഗതിമാന്‍ എക്‌സ്പ്രസ്സ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച, ഏപ്രില്‍ അഞ്ചിന് ഉദ്ഘാടനം
ചെയ്യപ്പെട്ട, ഭാരതത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍. മീറ്റര്‍
ഗേജുകളില്‍ കിതച്ചോടിയ പഴയ കല്‍ക്കരി വണ്ടികളില്‍ നിന്ന്, മണിക്കൂറില്‍ 160
കിലോമീറ്ററെന്ന ഈ മിന്നല്‍ വേഗത്തിലേക്കുള്ള 160 വര്‍ഷങ്ങളുടെ ദൂരം ഇതിഹാസ
സമാനമാണ്. ഒരു കൊല്ലം 800 കോടിയിലധികം ജനങ്ങളെ വഹിക്കുന്ന ഭാരത
റെയില്‍വേയുടെ, ബുള്ളറ്റ് ട്രെയിന്‍ എന്ന സ്വപ്‌നത്തിലേക്കുള്ള ഒരു വലിയ
ചുവടുവെയ്പ്പ് കൂടിയാണു ഈ ട്രെയിന്‍.
2014 ല്‍, നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിനു തൊട്ടുപിന്നാലെയാണ് ദില്ലി-ആഗ്ര റൂട്ടില്‍, മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ഗതിമാന്‍ എക്‌സ്പ്രസ്സ് പ്രഖ്യാപിച്ചത്. പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും ഏറെക്കണ്ട നമ്മള്‍ ഇതും നടക്കാത്ത സുന്ദരസ്വപ്‌നങ്ങളുടെ പട്ടികയില്‍ പെടുത്തി തള്ളി. എന്നാല്‍ ട്രാക്ക്, അതിവേഗതക്ക് പറ്റിയ കോച്ചുകള്‍, എഞ്ചിന്‍, മറ്റ് സൗകര്യങ്ങള്‍ അങ്ങനെ നൂറുനൂറു തടസ്സങ്ങള്‍ പിന്നിട്ട് ഒരു കൊല്ലത്തിനകം ട്രെയിന്‍ വിജയകരമായ ട്രയല്‍ റണ്‍ നടത്തി….
സേഫ്റ്റി കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം വേഗത 160 കിലോമീറ്ററില്‍ നിജപ്പെടുത്തി.
നമുക്ക് പരിചയമില്ലാത്ത അതിശയകരമായ സൗകര്യങ്ങളാണിതില്‍. പൂര്‍ണ്ണമായി എയര്‍ കണ്ടീഷന്‍ ചെയ്ത പന്ത്രണ്ട് കോച്ചുകള്‍. ജിപിഎസ് അനൗണ്‍സ്‌മെന്റ്. ചാനല്‍ മ്യൂസിക്. ഒരോ സീറ്റിലും പത്രം. സേവനത്തിനു റെയില്‍ ഹോസ്റ്റസ്സുകള്‍. ഭാരതത്തിലെ വിവിധ രുചിക്കൂട്ടുകള്‍ നിറഞ്ഞ ഭക്ഷണം.
സൗജന്യ വൈഫൈ. ഈ അതിവേഗ ട്രെയിന് വേണ്ടി ചില സിഗ്‌നല്‍ സംവിധാനം നവീകരിച്ചു. പാളങ്ങള്‍ മാറ്റി സ്ഥാപിച്ചു. രണ്ടരക്കോടി രൂപ വിലയുള്ള കോച്ചുകളുടെ നിര്‍മ്മാണത്തിനു പ്രത്യേക യൂണിറ്റ് തന്നെയുണ്ടാക്കി. ഈ മിന്നല്‍ വേഗതയിലും, കുലുക്കമോ ശബ്ദമോ അധികമില്ലാത്ത വിധമുള്ള അതിനൂതനമായ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതെല്ലാം ഇനി സാധാരണ കോച്ചുകളുടെ നിര്‍മ്മാണത്തിനും ഉപയോഗിക്കാം. ഇപ്പോള്‍, ദല്‍ഹി-ആഗ്ര റൂട്ടില്‍ ഓടിത്തുടങ്ങിയ ഗതിമാന്‍, ഇനി വലിയ താമസമില്ലാതെ ദല്‍ഹി-കാണ്‍പൂര്‍, ദല്‍ഹി-ചണ്ഡീഗഢ്, മുംബൈ-ഗോവ, ചെന്നൈ ബെംഗളൂരു എന്നീ റൂട്ടുകളിലും കൂകിപ്പായാന്‍ തുടങ്ങും. അങ്ങനെ ഭാരത റെയില്‍വേയുടെ ആധുനികതയുടേയും പുരോഗതിയുടേയും പുതിയ പ്രതീക്ഷകള്‍ കൂടിയാണ് ഇപ്പോള്‍, ഗതിമാനിലൂടെ ഫഌാഗ് ഓഫ് ചെയ്യപ്പെട്ടത്.
നാനൂറു കിലോമീറ്ററിലധികം വേഗതയുള്ള ട്രെയിനുകള്‍ ചീറിപ്പായുന്ന യൂറോപ്പിനോടും ജപ്പാനോടുമൊക്കെ താരതമ്യം ചെയ്യുമ്പോള്‍, നമുക്ക് ഇനിയും ഒരുപാട് മുന്നേറാനുണ്ട്. സമീപഭാവിയില്‍ അത് നടക്കുകയും ചെയ്യും. പക്ഷേ, ചില കാര്യങ്ങളില്‍ ഭാരത റെയില്‍വേ ഏതു താരതമ്യങ്ങള്‍ക്കും അതീതമാണ്. ചില കണക്കുകള്‍ ശ്രദ്ധിക്കൂ:
ഭാരത റെയില്‍വേയുടെ പാളങ്ങളുടെ നീളം 1,50,000 കിലോമീറ്ററാണ്, ഒരു വര്‍ഷം വഹിക്കുന്നത് 1058 മില്യന്‍ ടണ്‍ ചരക്കുകളാണ്, ഒരു വര്‍ഷം യാത്ര ചെയ്യുന്നവരുടെ എണ്ണം 817 കോടിയാണ് -ലോകജനസംഖ്യയേക്കാള്‍ അധികം.
മുംബൈ സബര്‍ബന്‍ റെയില്‍വേയിലെ ഒരു ദിവസത്തെ യാത്രക്കാരുടെ എണ്ണം, ന്യൂസിലാണ്ടിലെ ജനസംഖ്യയേക്കാള്‍ അധികമാണ്. ലോകത്തിലെ എറ്റവും വലിയ തൊഴില്‍ ദാതാക്കളില്‍ ഒന്നാണ് ഭാരത റെയില്‍വെ.
ഇവയൊക്കെ ലോകത്തൊരു രാജ്യത്തിനും, ഒരിക്കലും ഭേദിക്കാനാകാത്ത റെക്കോര്‍ഡുകളാണ്.
പതിവ് പോലെ, ബുള്ളറ്റ് ട്രെയിന്‍ കൊണ്ട് പട്ടിണി മാറുമോ, ഇത് പണക്കാര്‍ക്ക് വേണ്ടി മാത്രമുള്ളതല്ലേ…. എന്നൊക്കെ പറഞ്ഞ് മനുഷ്യാവകാശത്തിന്റെ ചില സ്ഥിരം മൊത്തക്കച്ചവടക്കാര്‍ ഇവിടയും കറങ്ങി നടക്കുന്നുണ്ട്.
കമ്പ്യൂട്ടര്‍ കൊണ്ട് പട്ടിണി മാറുമോ, ചൊവ്വയിലേക്ക് റോക്കറ്റയച്ചാല്‍ പട്ടിണി മാറുമോ, കൊങ്കണ്‍ റെയില്‍ കൊണ്ട് പട്ടിണി മാറുമോ, എക്‌സ്പ്രസ് ഹൈവേ കൊണ്ട് പട്ടിണി മാറുമോ എന്നൊക്കെ പതിറ്റാണ്ടുകളായി ചോദിച്ച് കൊണ്ടിരിക്കുന്നവരോട് ഒറ്റ ഉത്തരമെയുള്ളൂ. മാറും, തീര്‍ച്ചയായും മാറും.
ആയിരക്കണക്കിന് എക്‌സ്പ്രസ് ഹൈവേകള്‍ ഉണ്ടായപ്പോള്‍, നിര്‍മ്മാണമേഖലയിലുണ്ടായ കുതിപ്പ് പതിനായിരങ്ങളുടെ പട്ടിണി മാറ്റി. വിദേശ ഉപഗ്രഹങ്ങള്‍ വരെ നാം വിക്ഷേപിക്കാന്‍ തുടങ്ങിയപ്പോള്‍, ഐഎസ്ആര്‍ഒയുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് വ്യവസായങ്ങളും അവിടുത്തെ ജോലിക്കാരുടെ കുടുംബങ്ങളും ഉയര്‍ന്ന ജീവിതനിലവാരം കൈവരിച്ചു.
ഒന്നരലക്ഷത്തിലധികം കിലോമീറ്ററും, പതിനയ്യായിരത്തിലധികം വണ്ടികളുമായി, ആധുനികതയുടെ ചൂളംവിളികള്‍ ഇപ്പോള്‍ കൂകിപ്പായുന്നത് ജനകോടികളുടെ ഹൃദയത്തിലൂടെയാണ.്.
ജന്മഭൂമി
ഭാരതത്തിന്റെ അതിവേഗ ട്രെയിനിന്റെ ആദ്യയാത്രയില്‍ സഞ്ചരിച്ച ഷാബു പ്രസാദ് അനുഭവം എഴുതുന്നു...

Related News from Archive
Editor's Pick
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ