manoramaonline.com
ഇതുപോലൊരു പ്രധാനമന്ത്രി മുൻപ് ഉണ്ടായിട്ടില്ല’
by സ്വന്തം ലേഖകൻ
കൊല്ലം
പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിൽ രാജ്യം
ഞെട്ടിയപ്പോൾ മണിക്കൂറുകൾക്കം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥലം
സന്ദർശിക്കുകയും വേണ്ട എല്ലാം സഹായങ്ങളും ചെയ്തു. ഒരു രാഷ്ട്രീയവും അവിടെ
കണ്ടില്ല. രാഷ്ട്രീയക്കാരുടെ സ്ഥിരം കുറ്റപ്പെടുത്തലുകളും അപഹാസങ്ങളും
കണ്ടില്ല. എല്ലാവരും ഒന്നിച്ചുനിന്നു രക്ഷാപ്രവർത്തനം നടത്തി. ഇതാണ്
സോഷ്യൽമീഡിയകളിൽ വായിച്ചെടുക്കാവുന്നത്.
നേരത്തെ തീരുമാനിച്ചിരുന്ന എല്ലാ പരിപാടികളും ഉപേക്ഷിച്ച് പരുക്കേറ്റവരെ സഹായിക്കാൻ വിദഗ്ധ ഡോക്ടർമാരെയും ആവശ്യത്തിനു മരുന്നുമായി സംഭവസ്ഥലത്ത് മണിക്കൂറുകൾക്കകം മോദി എത്തിയത് ഏവരെയും ഞെട്ടിച്ചുകളഞ്ഞു. സംസ്ഥാന ബിജെപി നേതാക്കളെ പോലും അറിയിക്കാതെ സംഭവസ്ഥലത്ത് എത്തിയ മോദിയ്ക്ക് സോഷ്യൽമീഡിയയിൽ വൻ അഭിനന്ദനം ലഭിച്ചു. ഇതുപോലൊരു പ്രധാനമന്ത്രി ഇതിനു മുൻപ് ഉണ്ടായിട്ടില്ലെന്ന് രാഷ്ട്രീയം മറന്ന് എല്ലാവരും സോഷ്യൽമീഡിയയിൽ പ്രതികരിച്ചു.
സോഷ്യൽമീഡിയകളിൽ
ഏറെ വിമർശകരുള്ള രാഷ്ട്രീയ നേതാവാണ് മോദി. എങ്കിൽ പോലും ഈ സംഭവം
അവരുടെയെല്ലാം ഫെയ്ബുക്ക് സ്റ്റാറ്റസുകളിൽ മോദി നിറഞ്ഞുനിന്നു. ഞാൻ
കോണ്‍ഗ്രസുകാരനാണ്, കമ്മ്യൂണിസ്റ്റാണ് എന്ന് പറഞ്ഞു തുടങ്ങുന്ന
സ്റ്റാറ്റസുകളിലെല്ലാം മോദി താരമായത് ഒരൊറ്റ സംഭവമാണ്. മോദി എത്തിയതു
കൊണ്ടു മാത്രമാണ് ഇത്രയും മികച്ച ചികിത്സയും മരുന്നും ലഭിച്ചതെന്നും ചിലർ
പോസ്റ്റ് ചെയ്തു.
ഈ സന്ദർശനത്തിനിടെ മോദി ഒരാളെയും കുറ്റപ്പെടുത്തിയില്ല. സുരക്ഷാ സംവിധാനങ്ങളെ വിമർശിച്ചില്ല. മറ്റു നേതാക്കളെ പോലെ സംഭവസ്ഥലത്തുവച്ചു മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ചില്ല. പരുക്കേറ്റവരെയും ബന്ധുക്കളെയും കണ്ടു, വേണ്ടതൊക്കെ ചെയ്ത് മടങ്ങുമ്പോൾ മാത്രമാണ് മാധ്യമങ്ങളെ കാണുന്നത്. അതും കുറഞ്ഞ വാക്കുകളിൽ അവസാനിപ്പിച്ചു. പ്രിയ മോദിജി അങ്ങാണ് ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പ്രധാനമന്ത്രി... ഇങ്ങനെ പോകുന്നു ഫെയ്സ്ബുക്ക് പോസ്റ്റുകൾ.
നല്ല
നേതാക്കള്‍ നമ്മള്‍ക്ക് വേണമെങ്കില്‍ അവര്‍ ചെയ്യുന്ന നന്മ മാക്സിമം
ഷെയര്‍ ചെയ്യണം... അത് ലോകം അറിയണം. ശരിയാണ് നമ്മള്‍ കണ്ടിരിക്കുന്ന
പ്രധാനമന്ത്രിമാര്‍ ഡല്‍ഹിയില്‍ ഇരുന്നു ഞെട്ടല്‍ രേഖപ്പെടുത്തും...
അല്ലെങ്കില്‍ വന്നാല്‍ ഒരു വഴിപാടു പോലെ വന്നു പോകും... അങ്ങനെ ഉള്ള പ്രധാന
മന്ത്രിമാര്‍ ജനങളുടെ മനസ്സില്‍ ഒരിക്കലും സ്ഥാനം പിടിക്കില്ല ...
എന്നാല്‍ മോദിജി വന്നത് തന്നെ എല്ലാ സജ്ജീകരണവും ആയി... മരുന്നും
ഡോക്ടറും... എയര്‍ അമ്പുലന്‍സ്, സൈനിക സഹായം... വന്നിട്ട് സംസാരിക്കുന്നത്
കാണുക... വിവരങ്ങള്‍ സ്വയം കുറിച്ച് എടുക്കാന്‍ പേനയും പേപ്പറും ആയി...
ചങ്കില്‍ തട്ടി പറയൂ ഇങ്ങനെ ഒരു പ്രധാനമന്ത്രി ഉണ്ടായിട്ടുണ്ടോ ഇന്ത്യയുടെ
ചരിത്രത്തില്‍ ..?) ഇത്തരം സ്റ്റാറ്റസുകളാണ് സോഷ്യൽമീഡിയയിൽ
പ്രചരിക്കുന്നത്.
മോദിക്ക്
മുമ്പും ഇന്ത്യയിൽ പ്രധാനമന്ത്രിമാർ ഉണ്ടായിട്ടുണ്ട് ( വാജ്പയി അടക്കം ).
അന്നും ഇന്ത്യയിൽ വലിയ ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ , അന്നൊന്നും
നിന്നനിൽപ്പിൽ സൈന്യത്തിന്റെ കപ്പലുകളും വിമാനങ്ങളും ഉപയോഗിച്ച് മരുന്നും
ആവശ്യമായ വസ്തുക്കളും നൊടിയിടയിൽ ദുരന്ത സ്ഥലത്ത് എത്തിക്കുകയും അതിനുശേഷം
രാജ്യത്തെ പ്രത്യേകം പരിശീലനം ലഭിച്ച ഏറ്റവും മികച്ച ഡോക്ടർമാരെയും
പാരാമെഡിക്കൽ ജീവനക്കാരെയും പ്രോടോകോൾ പോലും വകവെയ്ക്കാതെ തന്റെ ഒപ്പം
കൂട്ടിക്കൊണ്ടു ദുരന്തഭൂമിയിൽ പാഞ്ഞെത്തി... ഇത്തരം സ്റ്റാറ്റസുകൾ
ശ്രീശാന്ത്, ശോഭാസുരന്ദ്രൻ തുടങ്ങിയവരുടെ ഫെയ്സ്ബുക്ക് പേജിലും കാണാം.
ഇതിനിടെ
ദുരന്തം സംഭവിച്ച ഉടനെ ചിലർ ഇതിനെ വർഗീയവത്കരിക്കാൻ ശ്രമിച്ചെങ്കിലും
സോഷ്യൽമീഡിയ ഏറ്റെടുത്തില്ല. അട്ടിമറിയാണെന്നും പിന്നിൽ
ഗൂഢലക്ഷ്യമുണ്ടെന്നുമൊക്കെ ആദ്യമണിക്കൂറുകളിൽ സ്റ്റാറ്റസുകൾ വന്നെങ്കിലും
സോഷ്യൽമീഡിയക്കാർ തള്ളി. ഇത് വലിയൊരു ശുഭപ്രതീക്ഷയുടെ മാറ്റമാണ്
കാണിക്കുന്നത്. വർഗീയമായി സോഷ്യൽമീഡിയകളിൽ ചർച്ചയാകേണ്ട വിഷയത്തിൽ
എല്ലാവർക്കും ഒരേ മനസ്സായിരുന്നു, ഒരേ പ്രാർഥനയായിരുന്നു. പരുക്കേറ്റവർ
വേഗം സുഖം പ്രാപിക്കട്ടെ എന്ന്.
നേരത്തെ തീരുമാനിച്ചിരുന്ന എല്ലാ പരിപാടികളും ഉപേക്ഷിച്ച് പരുക്കേറ്റവരെ സഹായിക്കാൻ വിദഗ്ധ ഡോക്ടർമാരെയും ആവശ്യത്തിനു മരുന്നുമായി സംഭവസ്ഥലത്ത് മണിക്കൂറുകൾക്കകം മോദി എത്തിയത് ഏവരെയും ഞെട്ടിച്ചുകളഞ്ഞു. സംസ്ഥാന ബിജെപി നേതാക്കളെ പോലും അറിയിക്കാതെ സംഭവസ്ഥലത്ത് എത്തിയ മോദിയ്ക്ക് സോഷ്യൽമീഡിയയിൽ വൻ അഭിനന്ദനം ലഭിച്ചു. ഇതുപോലൊരു പ്രധാനമന്ത്രി ഇതിനു മുൻപ് ഉണ്ടായിട്ടില്ലെന്ന് രാഷ്ട്രീയം മറന്ന് എല്ലാവരും സോഷ്യൽമീഡിയയിൽ പ്രതികരിച്ചു.
ഈ സന്ദർശനത്തിനിടെ മോദി ഒരാളെയും കുറ്റപ്പെടുത്തിയില്ല. സുരക്ഷാ സംവിധാനങ്ങളെ വിമർശിച്ചില്ല. മറ്റു നേതാക്കളെ പോലെ സംഭവസ്ഥലത്തുവച്ചു മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ചില്ല. പരുക്കേറ്റവരെയും ബന്ധുക്കളെയും കണ്ടു, വേണ്ടതൊക്കെ ചെയ്ത് മടങ്ങുമ്പോൾ മാത്രമാണ് മാധ്യമങ്ങളെ കാണുന്നത്. അതും കുറഞ്ഞ വാക്കുകളിൽ അവസാനിപ്പിച്ചു. പ്രിയ മോദിജി അങ്ങാണ് ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പ്രധാനമന്ത്രി... ഇങ്ങനെ പോകുന്നു ഫെയ്സ്ബുക്ക് പോസ്റ്റുകൾ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ