manoramaonline.com
by സ്വന്തം ലേഖകൻ
മുംബൈ
∙ രൂപയിലുള്ള കടപ്പത്രങ്ങൾ പുറത്തിറക്കി ഇന്ത്യൻ കമ്പനികൾക്കു
സമാഹരിക്കാവുന്ന തുകയുടെ പരിധി വർഷം 5000 കോടി രൂപയായി റിസർവ് ബാങ്ക്
പുതുക്കി നിശ്ചയിച്ചു. നേരത്തെ 75 കോടി ഡോളർ എന്നായിരുന്നു പരിധി.
കമ്പനികളുടെ കടത്തിൽ വിദേശ നിക്ഷേപത്തിന്റെ പരിധി രൂപ അടിസ്ഥാനത്തിൽ നിർണയിക്കാൻ തുടങ്ങിയതിനാലാണ്, അതിൽപ്പെടുന്ന കടപ്പത്രങ്ങളുടെ അളവും രൂപയിലാക്കിയത്. വിദേശത്തുനിന്ന് പണം സമാഹരിക്കാൻ പുറപ്പെടുവിക്കുന്ന രൂപ അടിസ്ഥാനമായ കടപ്പത്രങ്ങളെ ‘മസാല’ ബോണ്ടുകൾ എന്നാണ് വിളിക്കുന്നത്.
ഒരു സാമ്പത്തിക വർഷത്തിൽ 5000 കോടിയിലേറെ രൂപ വിദേശത്തുനിന്നു സമാഹരിക്കണമെങ്കിൽ റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതി വേണം. മസാല ബോണ്ടുകളുടെ കുറഞ്ഞ മെച്ചുരിറ്റി കാലാവധി മൂന്നു വർഷമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ