പേര് തുടങ്ങുന്നത് 'ബി' യിൽ ആണോ?
ബി എന്ന അക്ഷരം അന്തർമുഖത്വമുള്ളതാണ്. ലജ്ജാശീലമോ പിൻവാങ്ങലോ ഇതിന്റെ സഹജതയാണ്. ഇതു സഹകരണസ്വഭാവമുള്ള അക്ഷരമാണ്. സൗന്ദര്യവും കലയും ആസ്വദിക്കുന്ന പ്രകൃതമാണ്. എന്നാൽ പരപ്രേരണ കൊണ്ടായിരിക്കും ഇവരുടെ കഴിവുകൾ പുറത്തുവരിക.പ്രവർത്തനപുരോഗതി ഉള്ളവരാണെങ്കിലും അലസത കൂടിയവരാണ്. ഭക്ഷണപ്രിയയാണ്. പുതിയ കാര്യങ്ങൾ തേടി പോകുന്നത് ഇവരുടെ ഹോബിയാണ്. സാമ്പത്തികമായി നല്ല നിലയിൽ എത്തിച്ചേരാൻ ഇവർക്ക് കഴിയും.
ക്രിയേറ്റിവിറ്റി കൂടുതലാണ് ഇവർക്ക്. കലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഇവർ ശോഭിക്കും. മറ്റുള്ളവരുടെ വാക്കുകൾക്ക് വില കൽപിക്കുന്നവരാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ