4/06/2016

അതിവേഗ ട്രെയിന്‍ 'ഗതിമാന്‍ ഫ്ലാഗ് ഓഫ് ചെയ്തു

janmabhumidaily.com


ജന്മഭൂമി
8ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്വപ്‌നസാക്ഷാത്ക്കാരമായി ഭാരതത്തിന്റെ റെയില്‍വെ ചരിത്രത്തില്‍ വിപ്ലവം കുറിച്ചുകൊണ്ട് ആധുനിക സൗകര്യങ്ങളോടെ ആദ്യത്തെ സെമി ഹൈ സ്പീഡ് ട്രെയിന്‍ ഗതിമാന്‍ എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തു.
മണിക്കൂറില്‍ 160 കിലോ മീറ്റര്‍ സ്പീഡിലുള്ള അതിവേഗ ട്രെയിനായ ഗതിമാന്‍ എക്‌സ്പ്രസിന്റെ യാത്രയ്ക്ക് തുടക്കം കുറിച്ച് ഇന്നലെ രാവിലെ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പച്ചക്കൊടി വീശി. ദല്‍ഹി ഹസ്രത്ത് നിസാമുദിന്‍ മുതല്‍ ആഗ്ര കന്റോണ്‍മെന്റ് സ്റ്റേഷന്‍ വരെയാണ് ഗതിമാന്‍ സര്‍വ്വീസ് നടത്തുക. വെള്ളിയാഴ്ച ഒഴികെയുള്ള ആഴ്ചയിലെ ആറുദിവസവും സര്‍വ്വീസ് നടത്തും.
ഭാരതത്തിന്റെ അതിവേഗ റെയില്‍ ഗതാഗത രംഗത്ത് പുതിയ യുഗത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് റെയില്‍വേ വ്യക്തമാക്കി.
അതിവേഗ ചരക്ക്, പാസഞ്ചര്‍ ട്രെയിനുകളുടെ വേഗത വര്‍ദ്ധിപ്പിക്കുന്ന കാര്യം റെയില്‍ ബജറ്റില്‍ വ്യക്തമാക്കിയിരുന്നു. ഗതിമാന്‍ എക്‌സ്പ്രസില്‍ രണ്ട് എസി എക്‌സിക്യൂട്ടീവ് ചെയര്‍ കാറുകളും എട്ട് എസി ചെയര്‍കാര്‍ കോച്ചുകളുമുണ്ടാകും. എസി എക്‌സിക്യൂട്ടീവ് ചെയര്‍കാറില്‍ സീറ്റിന് 1500 രൂപയും എസി കോച്ചില്‍ സീറ്റിന് 750 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
100 മിനുട്ടാണ് യാത്രാസമയം. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തിലോടുന്ന ഭാരതത്തിലെ ആദ്യത്തെ ട്രെയിനായിരിക്കും ഇത്. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) ഭക്ഷണം തയ്യാറാക്കുന്നത്. വിമാനയാത്രയുടെ സൗകര്യം പകര്‍ന്നുകൊണ്ട് ട്രെയിന്‍ ഹോസ്റ്റസുമാരായിരിക്കും ഭക്ഷണവും വെള്ളവും വിതരണം ചെയ്യുക. ഭാരത ഭക്ഷണവും കോണ്ടിനന്റല്‍ വിഭവങ്ങള്‍ ഉള്‍പ്പടെ ഉന്നത നിലവാരത്തിലുള്ള വിവധതരത്തിലുള്ള ഭക്ഷണവും ലഭിക്കും.
ശക്തിയേറിയ അടിയന്തിര ബ്രേക്കിങ് സംവിധാനം, സ്വയം പ്രവര്‍ത്തിക്കുന്ന ഫയര്‍ അലാം, ജിപിഎസ് സംവിധാനം, ടെലിവിഷന്‍ എന്നിവയൊക്കെ ഗതിമാനിലുണ്ടാകും. വിമാനയാത്രയോടും വിദേശരാജ്യങ്ങളിലെ ഹൈക്ലാസ് ട്രെയിന്‍ യാത്രയോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് ഗതിമാനിലുള്ളത്.
വൈ ഫൈ സംവിധാനത്തിലൂടെ സൗജന്യമായി വിനോദ വീഡിയോകള്‍ ടാബിലും സ്മാര്‍ട്ട് ഫോണിലും യാത്രക്കാര്‍ക്ക് ലഭിക്കും. കപൂര്‍ത്തലയിലെ കോച്ച് ഫാക്ടറിയില്‍ നിര്‍മ്മിച്ച ഉന്നത നിലവാരമുള്ള പ്രത്യേക കോച്ചുകളാണ് ട്രെയിനിലുള്ളത്.
ബയോ ടോയ്‌ലറ്റ് സംവിധാനമാണ് ട്രെയിനിലുള്ളത്. 5500 എച്ച്പിയുടെ വാപ് 5 ഇലക്ട്രിക്കല്‍ എഞ്ചിനാണ് ട്രെയിന്റെ പ്രത്യേകത.
ദല്‍ഹി ഹസ്രത്ത് നിസാമുദിനില്‍ നിന്നും രാവിലെ 8.10ന് പുറപ്പെട്ട് 9.50ന് ആഗ്ര കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തും. തിരിച്ച് വൈകിട്ട് 5.50ന് ആഗ്രയില്‍ നിന്നും പുറപ്പെട്ട് 7.30ന് നിസാമുദിനില്‍ എത്തും.
ഭാവിയില്‍ കാണ്‍പൂര്‍-ദല്‍ഹി, ചണ്ഡിഗഡ്-ദല്‍ഹി, ഹൈദരാബാദ്-ചെന്നൈ, നാഗപൂര്‍-ബിലാസ്പൂര്‍, ഗോവ-മുംബൈ, നാഗപൂര്‍-സെക്കന്തരാബാദ് തുടങ്ങി ഒമ്പത് റൂട്ടുകളില്‍ കൂടി ഇത്തരത്തിലുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കുവാന്‍ റെയില്‍വേയ്ക്ക് പദ്ധതിയുണ്ട്.
Related News from Archive
Editor's Pick

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1