mangalam.com
കൊച്ചി:
വിദ്യാഭ്യാസത്തേക്കാള്‍ പ്രധാനം വിവാഹമാണെന്ന ഇടുക്കി ബിഷപ്പ് മാര്‍
ആനിക്കുഴിക്കാട്ടിലിന്റെ പ്രസ്താവന വിവാദമായി. വിവാഹ ദൈവവിളി
വിലമതിക്കപ്പെടട്ടെ എന്ന പേരില്‍ പുറപ്പെടുവിച്ച ഇടയലേഖനത്തിലാണ് ബിഷപ്പ്
നിലപാട് വ്യക്തമാക്കിയത്. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിവാഹം
ഇപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ്
ഇടയലേഖനം.
പഠിച്ച് ജോലിയും പദവിയും എല്ലാം നേടിയ ശേഷം വിവാഹം കഴിച്ചാല്‍ മതിയെന്ന പുതിയ തലമുറയുടെ കാഴ്ചപ്പാട് ശരിയല്ല. വിവാഹത്തോടെ സമ്പത്തും ജോലിയും ഇല്ലാതാകുന്നില്ല. വിവാഹം തുടര്‍ പഠനത്തിന് തടസമാകുന്നില്ല. പുതിയ മാധ്യമ സംസ്‌കാരം വിവാഹത്തെക്കുറിച്ച് വികലമായ കാഴ്ചപ്പാടുകളാണ ചെറുപ്പക്കാരിലേക്ക് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിയുന്നത്ര കാലം ജീവിതം ആസ്വദിച്ച ശേഷം വിവാഹം മതിയെന്ന കാഴ്ചപ്പാട് അധാര്‍മിക പ്രവര്‍ത്തികള്‍ വര്‍ധിപ്പിക്കുമെന്നും ഇടുക്കി ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ