manoramaonline.com
by സ്വന്തം ലേഖകൻ
മുംബൈ∙
400 വർഷത്തിനു ശേഷം മഹാരാഷ്ട്രയിലെ ശനി ഷിൻഗ്നാപുർ ക്ഷേത്രത്തിന്റെ
ശ്രീകോവിലിൽ സ്ത്രീകൾ പ്രവേശിക്കുകയും പ്രാർഥന നടത്തുകയും ചെയ്തു. സ്ത്രീകൾ
പ്രവേശിക്കരുതെന്ന വിലക്ക് നീക്കി മണിക്കൂറുകൾക്കുള്ളിലായിരുന്നു രണ്ടു
സ്ത്രീകൾ ശ്രീകോവിലിൽ പ്രവേശിച്ചത്. ശനി ഷിൻഗ്നാപുർ ക്ഷേത്രത്തിലെ
നിയന്ത്രണങ്ങള്‍ അധികൃതര്‍ ഒരു ദിവസത്തേക്കായിരുന്നു നീക്കിയത്.
മഹാരാഷ്ട്രയിലെ ഹിന്ദു കലണ്ടര്‍ അനുസരിച്ചുള്ള നവവല്‍സര ദിനമായ ഗുഡി പാഡ്‌വ
ദിവസങ്ങളില്‍ എല്ലാവര്‍ക്കും ശ്രീകോവിലില്‍ പ്രവേശിക്കാമെന്ന് ക്ഷേത്രം
അധികൃതര്‍ വ്യക്തമാക്കി.
ഭക്തര്‍ക്ക് വിലക്കുണ്ടായിരുന്ന ശ്രീകോവിലില്‍ പുരുഷന്‍മാര്‍ പ്രവേശിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചത്. നടപടിയെ സ്വാഗതം ചെയ്ത ഭൂമാതാ ബ്രിഗേഡ് സംഘടന എല്ലാ ദിവസവും പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രത്തിലെത്തി ആരാധന നടത്തി. ഇത് സ്ത്രീകളുടെ ജയമാണെന്നും നേട്ടത്തിൽ വലിയ സന്തോഷമുണ്ടെന്നും ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി പ്രതികരിച്ചു. മറ്റു ക്ഷേത്രങ്ങളിലും സ്ത്രീകളെ കയറ്റുന്നതിനുള്ള പോരാട്ടം തുടരും. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരെ കാണുമെന്നും തൃപ്തി പറഞ്ഞു.
പുരുഷന്‍മാര്‍ക്ക് പ്രവേശനമുള്ള ഇടങ്ങളില്‍ സ്ത്രീകളെ വിലക്കരുതെന്ന് ബോംബൈ ഹൈക്കോടതിയും സംസ്ഥാന സര്‍ക്കാരും നേരത്തേ നിലപാടെടുത്തിരുന്നു. ക്ഷേത്ര പ്രവേശനത്തിനു പുറമെ, പുരുഷന്മാർക്കു ശ്രീകോവിലിൽ (ചൗഥാര) ആരാധനാനുമതി ഉള്ള ക്ഷേത്രങ്ങളിൽ സ്ത്രീകൾക്ക് അതിനും അനുമതി നൽകണമെന്നും അതുറപ്പാക്കേണ്ടതു സർക്കാരാണെന്നുമാണ് കോടതി വിധി.
400 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ ശനീശ്വര പ്രതിഷ്ഠയ്ക്കു ചുറ്റും ഭിത്തിയോ മേൽക്കൂരയോ ഇല്ല. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകൾക്കും കടകൾക്കുമൊന്നും പൂട്ടില്ല. ആരെങ്കിലും മോഷണത്തിനു മുതിർന്നാൽ അവരെ ശനിദേവൻ ശിക്ഷിക്കുമെന്നാണത്രേ നാട്ടുകാരുടെ വിശ്വാസം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ