കേരളത്തിലെ ഒരേ ഒരു തടാക ക്ഷേത്രം ആയ അനന്തപുരത്തെ
ബബ്ബിയ എന്ന മുതലക്കു പൂജയ്ക്ക് ശേഷം പൂജാരി പടച്ചോര്‍ നല്‍കുന്നു ,തികച്ചും ഒരു സസ്യഭുക്കാണ് ബബ്ബിയ എന്ന് പേരുള്ള ഈ മുതല ,വളരെ മുന്പ്പുണ്ടായിരുന്ന ബബ്ബിയ എന്ന മുതലയെ ബ്രിടീഷ് കാര്‍ വെടിവെച്ചു കൊന്നു അതിനു ശേഷം ഉണ്ടായതാണ് ഇപ്പോള്‍ ഉള്ള ഈ മുതല ഇതു എങ്ങനെ ഇവിടെ വന്നു എന്ന് ആര്‍ക്കും അറിയില്ല ,പഴയ മുതലയുടെ പേര് തന്നെ ആണ് ഏതിനും ഉള്ളത് ,പൂജ സമയം കഴിഞ്ഞു പൂജാരി പേര് വിളിച്ച ഇതു അടുത്ത് വരുന്നത് പലപ്പോഴും കാണാന്‍ പറ്റുമായിരുന്നു .
കാസർഗോഡ് ജില്ലയിലുള്ള ഒരു ക്ഷേത്രമാണ് അനന്തപുര തടാക ക്ഷേത്രം (അനന്തപുര
ലേക്ക് ടെമ്പിൾ). കേരളത്തിലെ ഏക തടാക ക്ഷേത്രമാണ് ഇത്. തിരുവനന്തപുരത്തെ
അനന്തപത്മനാഭ സ്വാമിയുടെ (പത്മനാഭസ്വാമി ക്ഷേത്രം) മൂലസ്ഥാനമായി ഇത്
കരുതപ്പെടുന്നു. മംഗലാപുരത്തിനടുത്തുള്ള കുംബ്ല എന്ന പട്ടണത്തിൽ നിന്നും 5
കി.മീ അകലെയാണ് ഈ ക്ഷേത്രം. അനന്തപദ്മനാഭൻ ഇവിടെയായിരുന്നു
കുടികൊണ്ടിരുന്നത് എന്നാണ് സ്ഥലവാസികളുടെ വിശ്വാസം.
എത്തിച്ചേരാനുള്ള വഴി
കുംബ്ലയിലേക്ക് മംഗലാപുരത്തുനിന്നും ബസ്സ്, ട്രെയിൻ, ടാക്സി എന്നിവ ലഭ്യമാണ്.ഈ അടുത്ത കാലത്ത് ക്ഷേത്രം നവീകരിച്ച് കൂടുതൽ ഭംഗിയാക്കിയിട്ടുണ്ട്. വിദൂര സ്ഥലങ്ങളിൽ നിന്നും വരുന്നവർക്ക് വേണ്ടത്ര സൗകര്യങ്ങൾ ഇവിടെ ഇല്ല എന്ന ഒരു പോരായ്മ ഉണ്ട്. കേരളത്തിന്റെ തെക്ക് ഭാഗത്തുനിന്നു വരുന്നവർക്ക് കാസർഗോഡിൽ നിന്നും സീതാംഗോളി വഴി ഇവിടെ എത്തിച്ചേരാൻ സൗകര്യമുണ്ട്. അതാണ് എളുപ്പ മാർഗ്ഗം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ