mathrubhumi.com
After a short while of leaving
To the place where I was born..
അധ്യാപനജീവിതം ആരംഭിച്ച പാലക്കാട് വിക്ടോറിയ കോളേജിലേക്ക് റിട്ടയര്‍മെന്റിന് എട്ടുമാസങ്ങള്‍ക്ക് മുമ്പ് പ്രിന്‍സിപ്പലായി തിരിച്ചെത്തിയ ആദ്യനാളുകളൊന്നില്‍ ഡോ.ടി.എന്‍.സരസു തന്റെ മുഖപുസ്തകത്താളില്‍ ഇങ്ങനെ കുറിച്ചു. തന്നിലെ അധ്യാപിക ജനിച്ച, വളര്‍ന്ന വിക്ടോറിയ കോളേജിന്റെ പ്രിന്‍സിപ്പലായി വിരമിക്കണമെന്ന് സരസുടീച്ചര്‍ അത്രത്തോളം ആഗ്രഹിച്ചിരുന്നു. ആ സ്വപ്‌നം സാക്ഷാത്കരിച്ച സന്തോഷത്തോടെയാണ് വിക്ടോറിയ കോളേജ് ക്യാമ്പസിനകത്തേക്ക് 29 വര്‍ഷത്തെ അധ്യാപനജീവിതത്തിനിടയിലെ രണ്ടര വര്‍ഷത്തെ ഇടവേളക്ക് ശേഷം അവര്‍ തിരിച്ചെത്തിയത്. വിരമിക്കാന്‍ പോകുന്ന ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ ആലസ്യത്തെ തന്നിലേക്കടുപ്പിക്കാതെ, ലഭിച്ച ചുരുങ്ങിയ സമയത്തിനുള്ളില്‍ വിക്ടോറിയക്ക് വേണ്ടി ചെയ്യാനാവുന്നതെല്ലാം ചെയ്യണമെന്നുതന്നെയായിരുന്നു സരസു ടീച്ചറുടെ ലക്ഷ്യം. വിക്ടോറിയയില്‍ വന്ന അന്നുമുതല്‍ വിരമിക്കുന്ന മാര്‍ച്ച് 31 വരെ ടീച്ചര്‍ ശ്രമിച്ചതും അതിന് വേണ്ടിയായിരുന്നു.എന്നിട്ടും വിക്ടോറിയയില്‍ നിന്നല്ല അധ്യാപനജീവിതത്തില്‍ നിന്നുതന്നെ പടിയിറങ്ങുന്ന 2016 മാര്‍ച്ച് 31-ന് ടീച്ചറെ കാത്തിരുന്നത് ഒരു അധ്യാപകനും/അധ്യാപികക്കും ഒരു വിദ്യാര്‍ത്ഥിയും കൊടുത്തുകൂടാത്ത യാത്രയയപ്പായിരുന്നു.
'26 വര്‍ഷത്തെ പഴമ്പുരാണം തീരുന്നു. മഹദ്‌സേവനങ്ങള്‍ക്ക് പെരുത്ത് നന്ദി ' എന്നെഴുതി പ്രതീകാത്മക കുഴിമാടമൊരുക്കി, ആ മണ്‍കൂനക്ക് മുകളില്‍ പൂക്കള്‍ വിതറി, സമ്പ്രാണിത്തിരി കത്തിച്ച്, റീത്ത് സമര്‍പ്പിച്ചു വിദ്യാര്‍ത്ഥികള്‍. ഓഫീസ് കസേരയില്‍ തന്നെയിരുന്ന് ഉണ്ടും ഉറങ്ങിയും ചായകുടിച്ചും സര്‍വീസ് പൂര്‍ത്തിയാക്കി വിരമിക്കുന്ന ജീവനക്കാരനെ പോലും ചെയ്യാത്ത സേവനങ്ങളുടെ പേരില്‍ പ്രശംസിച്ച്, വീര്‍പ്പുമുട്ടിച്ച് വീട്ടിലയക്കുന്ന റിട്ടയര്‍മെന്റ് പാര്‍ട്ടികള്‍ നടക്കുന്ന നാട്ടിലാണ് കര്‍ക്കശമായ നിലപാടുകള്‍ സ്വീകരിച്ചതിന്റെ പേരില്‍ ചെയ്ത മറ്റെല്ലാ സേവനങ്ങളേയും വിസ്മരിച്ച് ഒരു അധ്യാപികക്ക് കുഴിമാടമൊരുക്കി യാത്രചൊല്ലിയത്.
'എന്റെ കുഴിമാടമല്ല ഇവര്‍ വെട്ടിയിരിക്കുന്നത്. വിക്ടോറിയ കോളേജിന്റെ 127 വര്‍ഷത്തെ അഭിമാനവും യശസ്സുമാണ് ഇവര്‍ കുഴിമാടം വെട്ടി മൂടിയത്. ഇവിടെ ഇതുവരെ പഠിപ്പിച്ച അധ്യാപകരേയും പ്രിന്‍സിപ്പല്‍മാരേയും പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളേയും ആണ് കുഴിമാടം വെട്ടി അതിനകത്ത് ഇവര്‍ അടക്കിയത്. കേരളത്തിലെ ഏറ്റവും അന്തസ്സുള്ള കലാലയങ്ങളിലൊന്നാണിത്. അനേകം പ്രമുഖരാണ് ഇവിടെ നിന്ന് പഠിച്ചിറങ്ങിയിരിക്കുന്നത്. അവരെയെല്ലാമാണ് ഇവര്‍ അപമാനിച്ചിരിക്കുന്നത്.' വികാരവിക്ഷുബ്ധതയില്‍ സരസു ടീച്ചര്‍ ശബ്ദമുയര്‍ത്തുമ്പോള്‍ നിരത്താന്‍ ന്യായീകരണങ്ങളില്ലാതെ തലതാഴുന്നു.
മക്കളില്ലാത്ത ടീച്ചര്‍ക്ക് സ്വന്തം മക്കളായിരുന്നു ഓരോ വിദ്യാര്‍ത്ഥിയും. പഠിക്കാനെത്തുന്നവരുടെ ശ്രദ്ധ പഠനത്തില്‍ നിന്നും വഴിമാറുമ്പോള്‍ ടീച്ചര്‍ ശകാരിച്ചിരുന്നത് ഒരു അമ്മയുടെ സ്വാതന്ത്ര്യത്തിന്റെ പുറത്ത് നിന്നാണെന്ന് തിരിച്ചറിയാന്‍ അവര്‍ക്കായില്ല. വിദ്യാര്‍ത്ഥികളുടെ ഭാവിയെ കുറിച്ചുള്ള ഉത്കണ്ഠകളാണ്, ജീവിതവിജയത്തിന് കൃത്യനിഷ്ഠക്കുള്ള പ്രധാന്യം ബോധ്യപ്പെടുത്താനാണ് അധ്യാപിക കര്‍ക്കശക്കാരിയായതെന്ന് അവര്‍ തിരിച്ചറിഞ്ഞില്ല.
'ടീച്ചറെക്കുറിച്ച് ഒറ്റവാചകത്തില്‍ പറയാന്‍ കഴിയില്ല. അത്രയേറെയുണ്ട് എനിക്ക് പറയാന്‍.' ടീച്ചറുടെ വിദ്യാര്‍ത്ഥിയായിരുന്ന അജേഷ് പറയുന്നു. 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രെയിന്‍ ട്യൂമര്‍ വന്ന് ചികിത്സിക്കാന്‍ പണമില്ലാതെ ജീവിതം കൈപ്പിടിയില്‍ നിന്ന് വഴുതിപ്പോകുകയാണെന്ന് തോന്നിത്തുടങ്ങിയ കാലത്ത് അജേഷിന് ജീവിതം തിരിച്ചുനല്‍കിയവരില്‍ പ്രധാനിയായിരുന്നു സരസു ടീച്ചര്‍. ചികിത്സക്ക് പണമില്ലാത്തതിന്റെ പേരില്‍ മിടുക്കനായ വിദ്യാര്‍ത്ഥി ജീവിതത്തിന് മുന്നില്‍ മുട്ടുമടക്കുന്നത് കാണാന്‍ സരസുടീച്ചര്‍ തയ്യാറായില്ല. കോളേജിലെ എന്‍.സി.സി ഓഫീസറായിരുന്ന അവര്‍ മുന്നിട്ടിറങ്ങി അജേഷിന്റെ ചികിത്സക്കാവശ്യമായ പണം സ്വരൂപിച്ചു. ' എനിക്ക് ജീവിതം തിരിച്ചുകിട്ടിയതിന് കാരണം ടീച്ചറാണ്. എനിക്ക് മാത്രമല്ല എന്റെ ബാച്ചിലെ എല്ലാവര്‍ക്കും ടീച്ചര്‍ ഇത്തരത്തില്‍ സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. ആദ്യം കാണുമ്പോള്‍ പരുഷമായ വ്യക്തിത്വമാണെന്ന് തോന്നും. പക്ഷേ ടീച്ചറെ അടുത്ത് മനസ്സിലാക്കി കഴിയുമ്പോള്‍ ആ ധാരണയെല്ലാം മാറും. നടക്കില്ലെന്ന് നമുക്ക് തോന്നുന്ന കാര്യങ്ങള്‍ക്ക് വരെ ടീച്ചര്‍ അങ്ങേയറ്റം പരിശ്രമിക്കും.' പാലക്കാട് പത്തിരിപ്പാല ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജീവനക്കാരനായ അജേഷ് പഴയകലാലയ ദിനങ്ങള്‍ ഓര്‍ത്തെടുത്തു. ടീച്ചര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളൊക്കെ അറിഞ്ഞെങ്കിലും ശ്രീചിത്രയില്‍ ചെക്കപ്പിന് പോയിരുന്നതിനാല്‍ ടീച്ചറെ പോയികാണാന്‍ സാധിച്ചില്ലെന്ന സങ്കടത്തിലാണ് അജേഷ്.
അന്ന് സംഭവിച്ചത്..
'പതിവുപോലെ കോളേജിലേക്ക് പോവുകയായിരുന്നു ഞാന്‍. ഗേറ്റ് കടന്നപ്പോള്‍ തന്നെ കുട്ടികള്‍ കൂടി നില്‍ക്കുന്നത് കണ്ടു. ഞാന്‍ വണ്ടി നിര്‍ത്തി നോക്കുമ്പോള്‍ ഞാന്‍ അറിയുന്ന അഖില്‍ എന്ന ഒരു കുട്ടി അവിടെ നില്‍ക്കുന്നുണ്ട്. അവനെ ഞാന്‍ അടുത്തേക്ക് വിളിച്ചു. അവിടെ ഒരു കുഴിമാടമുള്ളത് വണ്ടിയിലിരുന്ന് തന്നെ എനിക്ക് കാണാമായിരുന്നു. ഞാന്‍ അഖിലിനോട് അതാരുടെ കുഴിമാടമാണെന്ന് ചോദിച്ചു. അവന്‍ പറഞ്ഞു. അത് ടീച്ചറുടെ തന്നെയാണെന്ന്. ഞാനത് കളഞ്ഞേക്കട്ടേ ടീച്ചറേയെന്നും അവന്‍ ചോദിച്ചു. ഞാന്‍ അഖിലിനോട് പറഞ്ഞു. എനിക്കിത് വേണം. നീയിത് ഒന്നും ചെയ്യരുത്. ഉടന്‍ ഓഫീസിലെത്തി പോലീസിനെ വിളിച്ച് കാര്യം പറഞ്ഞു. അവര്‍ എത്തുമ്പോഴേക്കും അത് മാറ്റിയിരുന്നു. അഖില്‍ തന്നെയാണ് മാറ്റിയത്. അതുകണ്ടുനില്‍ക്കാന് കഴിയാത്തതുകൊണ്ടാണ് ഞാനതുമാറ്റിയതെന്നാണ് അവനെന്നോട് പറഞ്ഞത്.'
87 മുതല്‍ തുടര്‍ച്ചയായി 26 വര്‍ഷമാണ് സരസു ടീച്ചര്‍ വിക്ടോറിയയില്‍ ഉണ്ടായിരുന്നത്. കോളേജിലെ എന്‍.സി.സി.യുടെ ഓഫീസറായിരുന്നു ടീച്ചര്‍. അച്ചടക്കവും കൃത്യനിഷ്ഠയോടും യാതൊരു വിട്ടുവീഴ്ചയും ചെയ്യാന്‍ ടീച്ചര്‍ തയ്യാറാകാത്തത് പഴയ എന്‍.സി.സി ഓഫീസര്‍ ഇപ്പോഴും ഉള്ളില്‍ കിടക്കുന്നത് കൊണ്ടുതന്നെയാകണം. 'അന്യായങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നത് ടീച്ചറുടെ സ്വഭാവമാണ്. എന്‍.സി.സി ഓഫീസറായിരുന്നതിനാല്‍ അതിന്റെ സ്ട്രിക്റ്റ്‌നെസ്സ് ടീച്ചറുടെ പെരുമാറ്റത്തിലും പ്രതിഫലിച്ചിരുന്നു.' സരസുടീച്ചറുടെ പഴയ വിദ്യാര്‍ത്ഥിയും ഇപ്പോള്‍ ചിന്നാറിലെ ഫോറസ്റ്റ് റേഞ്ച് ഓഫീസറുമായ പ്രഭു ഓര്‍ക്കുന്നു. അധ്യാപകരും കുട്ടികളും തമ്മിലും അധ്യാപകര്‍ പരസ്പരവും ഈഗോക്ലാഷുകള്‍ ഉണ്ടാകുന്നത് സ്വഭാവികമാണെന്നും അതിനെതിരെ ഇങ്ങനെയല്ല പ്രതികരിക്കേണ്ടതെന്നും വിക്ടോറിയ കോളേജ് അവര്‍ക്കെന്തുനല്‍കിയോ അതിന് നേരെ കാര്‍ക്കിച്ച് തുപ്പുന്നതിന് തുല്യമായി പോയി വിദ്യാര്‍ത്ഥികളുടെ ഇത്തരമൊരു നീക്കമെന്നും പ്രഭു പറയുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല ക്യാമ്പസിലെ ഗുല്‍മോഹറുകള്‍ക്കും ടീച്ചറെ കുറിച്ച് പറയാനുണ്ട്. ആദ്യമായി വിക്ടോറിയ കോളേജില്‍ നാക് പരിശോധനക്ക് വന്ന സമയത്ത് കോളേജില്‍ പൂമരങ്ങളില്ല എന്ന കാരണം പറഞ്ഞ് മടങ്ങിയപ്പോള്‍ സരസുടീച്ചറും എന്‍.സി.സി വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് കലാലയമുറ്റത്ത് ഗുല്‍മോഹറും നെല്ലിമരവും വച്ചുപിടിപ്പിച്ചത്. ചിട്ടയായി പരിചരിക്കാന്‍ എന്‍.സി.സി കുട്ടികളെ ടീച്ചര്‍ ചമുതലപ്പെടുത്തുകയും ചെയ്തു. പാലക്കാട് ജില്ലയില്‍ ആര്‍ക്ക് രക്തം ആവശ്യം വന്നാലും വിക്‌ടോറിയയിലെ എന്‍.സി.സി കുട്ടികളെ ആദ്യം സമീപിക്കുന്ന രീതിക്ക് കാരണമായതും ടീച്ചറുടെ നേതൃത്വത്തില്‍ നടത്തിയ രക്തദാനക്യാമ്പുകളാണ്.
അതേ ടീച്ചറാണ് കലാലയത്തിലെ കുട്ടികള്‍ ഒരുക്കിയ കുഴിമാടത്തിലൂടെ ഇന്ന് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. പണ്ടെഴുതിയ കവിതകളിലും കഥകളിലും ഉടുക്കുന്ന സാരിയുടെ നിറത്തില്‍ പോലും രാഷ്ട്രീയമുണ്ടെന്ന് ആരോപിക്കപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്നത്. കലാലയങ്ങള്‍ രാഷ്ട്രീയക്കളരിയല്ല അക്ഷരക്കളരിയാണ് ആകേണ്ടത് എന്ന് വാശി പിടിച്ചതിന്റെ പരിണിതഫലം. ചിലരുടെ രാഷ്ട്രീയക്കളിക്കും അവരുടെ ഗുണ്ടാവിളയാട്ടത്തിനും കൂട്ടുനില്‍ക്കാത്ത അധ്യാപകരെ ഒറ്റപ്പെടുത്തി ക്രൂശിക്കുന്ന തന്ത്രം കേരളത്തിലെ സകല കലാലയങ്ങളിലും ഇന്ന് പതിവുസംഭവമാണെന്ന് ടീച്ചര്‍ വാദിക്കുന്നു. ടീച്ചറുടെ വാദം സ്ഥിരീകരിക്കുന്ന രീതിയിലായിരുന്നു സംസാരത്തിനിടെ നിലക്കാതെ മുഴങ്ങിക്കൊണ്ടിരുന്ന ടീച്ചറുടെ ഫോണില്‍ വന്ന ഒരു കോള്‍. അങ്ങേയറ്റത്ത് കേരളത്തിലെ മറ്റൊരു ഫസ്റ്റ്‌ഗ്രേഡ് കോളേജിലെ പ്രിന്‍സിപ്പല്‍. കലാലയം രാഷ്ട്രീയകേന്ദ്രങ്ങളായി പരിണമിച്ചുകൊണ്ടിരിക്കുകയാണെന്നും അടുത്ത ഇര താനാണെന്നും അവരും ആവര്‍ത്തിക്കുന്നു. ഒരു വിഭാഗം വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് കേളേജുകളുടെ പ്രവര്‍ത്തനസ്വാതന്ത്ര്യത്തെ ഹനിക്കുകയാണെന്നാണ് സരസു ടീച്ചറുടെ ആരോപണം.
'എന്റെ ചെറുപ്പവും വാര്‍ധക്യവും വിക്ടോറിയക്കൊപ്പമായിരുന്നു. ജീവിതത്തിന്റെ നല്ലൊരുപങ്കും വിക്ടോറിയക്ക് വേണ്ടി ഞാന്‍ ചെലവഴിച്ചു. നിരവധി എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടും എനിക്ക് ചെയ്യാന്‍ പറ്റുന്ന ചെറുതും വലുതുമായ കാര്യങ്ങള്‍ ചെയ്തു. ചെയ്ത പ്രവര്‍ത്തികള്‍ക്കെല്ലാം അവസാനം ലഭിച്ചത് ശവക്കൂനയാണെങ്കിലും തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് സംതൃപ്തി മാത്രമേ ഉള്ളൂ. സമയം കിട്ടുകയാണെങ്കില്‍ എനിക്ക് ഇനിയുമേറെ ചെയ്യാനുണ്ടായിരുന്നു.' സംസാരത്തിനിടയില്‍ ആദ്യമായി ടീച്ചറുടെ കണ്ണുകളില്‍ നനവ് പടര്‍ന്നു.
The pain flowing from the heart sharp,
The deep wounds formed drains,
They do not know our oneness,
As you and me are inseparable,
I cannot say farewell dear VICTORIA.....
(Seperation by Dr.T.N.Sarasu)
ആര്‍.കെ.എച്ച്
This is a pleasant homecomingAfter a short while of leaving

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ