manoramaonline.com
by സ്വന്തം ലേഖകൻ
പ്രഷറില്ല,
ഷുഗറില്ല, കൊളസ്ട്രോളിന്റെ പ്രശ്നവുമില്ല. പുക വലിക്കുന്നവരുടെ അടുത്തു
കൂടെ പോലും പോവുകയില്ല. ദിവസവും രാവിലെ ഒരു മണിക്കൂറാണ് നടക്കുന്നത്.
എന്നിട്ടും ഹാർട്ട് അറ്റാക്ക്.
കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ഹൃദയാഘാതം ഉണ്ടായവരുടെയും ബന്ധുക്കളുടെയും നിരാശ കലർന്ന വാക്കുകളാണിത്. ഹൃദയാഘാതവും രക്തധമനികളുടെ ജരാവസ്ഥയും ഉണ്ടാകാൻ നേരത്തേ കണ്ടെത്തിയിട്ടുളള ആപൽഘടകങ്ങൾക്കു പുറമേ പുതിയ ഏതാനും റിസ്ക് ഫാക്ടേഴ്സും വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഹോമോസിസ്റ്റിൻ എന്ന അമിനോ ആസിഡിന്റെ ഉയർന്ന അളവും, ശരീരത്തിലെ നീർക്കെട്ടിനെ സൂചിപ്പിക്കുന്ന സി.ആർ .പി യുടെ ഉയർന്ന നിലയുമൊക്കെ രക്ത ധമനീ രോഗങ്ങൾക്കും ഹൃദയാഘാതത്തിനും കാരണമാകുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. രക്താദിസമ്മർദത്തിനും പ്രമേഹത്തിനും ഹാർട്ടറ്റാക്കിനുമൊക്കെ കാരണമാകുമെന്ന് തെളിയിക്കപ്പെട്ട ഒരു പുതിയ ആപദ്ഘടകമാണ് യൂറിക് ആസിഡ്. നാം കഴിക്കുന്ന ഭക്ഷണ ത്തിൽ ചില ക്രമീകരണങ്ങൾ വരുത്തിയാൽ യൂറിക് ആസിഡിനെ നിയന്ത്രിച്ചു നിർത്താം.
എന്താണ് യൂറിക് ആസിഡ്?
കോശങ്ങളുടെ ഉപാപചയ പ്രവർത്തനങ്ങൾക്കും ജീനുകളുടെ പ്രവർത്തനങ്ങൾക്കും ആവശ്യമായ പ്യൂറിൻ എന്ന ഘടകം വിഘടിച്ചുണ്ടാകുന്ന അമ്ലമാണ് യൂറിക് ആസിഡ്. മദ്യപാനവും അമിതവണ്ണവും പ്യൂറിൻ അമിതമായി അടങ്ങിയിട്ടുളള ഭക്‌ഷണവുമൊക്കെ രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കൂട്ടാം. രക്തത്തിലെ യൂറിക് ആസിഡ് നില വർധിക്കുമ്പോഴുണ്ടാകുന്ന ഏറ്റവും പ്രധാന ആരോഗ്യ പ്രശ്നമാണ് ഗൗരട്ട് എന്ന സന്ധിവാത രോഗം. കാലിന്റെ പെരുവിരലിലെ സന്ധികൾക്ക് പൊടുന്നനെയുണ്ടാകുന്ന അതിശക്തമായ വേദനയും നീർക്കെട്ടുമാണ് ഗൗട്ടിന്റെ പ്രധാന ലക്ഷണം. യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോൾ വൃക്കകളിൽ കല്ലുണ്ടാകാനുളള സാധ്യത വർധിക്കുന്നു. യൂറിക് ആസിഡ് ഹൃദ്രോഗം ഉൾപ്പെടെയുളള രക്തധമനീ രോഗങ്ങൾക്ക് കാരണമാകുമെന്നാണ് സമീപകാല പഠനങ്ങൾ തെളിയിച്ചത്.
ഫാസ്റ്റ് ഫൂഡും യൂറിക് ആസിഡും
യൂറിക് ആസിഡ് മൂലമുളള ആരോഗ്യപ്രശ്നങ്ങൾ അടുത്ത കാലത്ത് വർധിക്കാനിടയായത് ഫാസ്റ്റ് ഫൂഡ് വിഭവങ്ങളുടെ അമിത ഉപയോഗം മൂലമാണ്. വറുത്തതും പൊരിച്ചതും കറുമുറെ തിന്നുന്നതുമായ പല ആഹാരസാധനങ്ങളും കേടാകാതിരിക്കാനും രുചി വർധിക്കാനും ചേർക്കുന്ന പല രാസപദാർഥങ്ങളും യൂറിക് ആസിഡിന്റെ അളവ് കൂട്ടുന്നു. ഫാസ്റ്റ് ഫൂഡ് വിഭവങ്ങളിൽ ധാരാളമടങ്ങിയിരിക്കുന്ന ഷുഗറായ ഫ്രക്ടോസ് രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കൂട്ടാൻ കാരണമാകുന്നു. കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക്സിലും ഫ്രക്ടോസ് അമിത അളവിൽ അടങ്ങിയിട്ടുണ്ട്.
കഴിക്കാവുന്നവ – ഒഴിവാക്കേണ്ടവ
യൂറിക് ആസിഡിന്റെ പ്രശ്നമുളളവർ ചുവന്ന മാംസം പൂർണമായും ഒഴിവാക്കണം. ബീഫ്, ആട്ടിറച്ചി, പന്നിമാംസം, മുയലിറച്ചി തുടങ്ങിയവ ചുവന്ന മാംസമാണ്. ഷെൽ ഫിഷ്, ടൂണ പോലെയുളള കടൽ മത്സ്യങ്ങളെല്ലാം കഴിക്കാമെങ്കിലും തക്കാളി ഒഴിവാക്കണം. ഉയർന്ന പ്രോട്ടീൻ സാന്നിധ്യമുളള കടല, ഉഴുന്ന്, ചെറുപയർ, തുടങ്ങിയ പയർ വർഗങ്ങളുടെ ഉപയോഗവും മിതമാക്കണം.
ഇലക്കറികൾ, പഴവർഗങ്ങൾ, കിഴങ്ങുകൾ, തുടങ്ങിയവ കൂടുതൽ കഴിക്കാവുന്ന ഭക്ഷണയിനങ്ങളിൽപ്പെടുന്നു. പാൽ, പാലുൽപന്നങ്ങൾ, കാപ്പി എന്നിവയും സുരക്ഷിതമായ ഭക്ഷണ വിഭവങ്ങളാണ്. ജീവകം സി ധാരാളമടങ്ങിയ നാരങ്ങ, ഓറഞ്ച്, മുന്തിരിങ്ങ, നെല്ലിക്ക തുടങ്ങിയ പഴവർഗങ്ങൾ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കും. ദിവസവും എട്ടു ഗ്ലാസ് വെളളമെങ്കിലും കുടിച്ച് ശരീരത്തിന്റെ ജലാംശം ശരിയായ രീതിയിൽ നിലനിർത്തുക. ഇത് രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് ഉയർന്ന് വൃക്കയിൽ കല്ലുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കും.
മാജിക് നമ്പർ 7
രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് 7 മില്ലി ഗ്രാം/ഡസി ലീറ്ററിൽ കുറവായിരിക്കണം. സ്ത്രീകളിൽ ഈസ്ട്രജന്റെ ഹോർമോൺ യൂറിക് ആസിഡിന്റെ വിസർജനത്തിനു സഹായമാകുന്നതുകൊണ്ട് അല്പം കൂടി കുറഞ്ഞ അളവേ ആകാവൂ. എന്നാൽ യൂറിക് ആസിഡ് ഏഴ് മില്ലി ഗ്രാം കൂടുകയും രോഗലക്ഷണങ്ങൾ പ്രകടമാകുകയും ചെയ്താൽ ചികിൽസ വേണം. പക്ഷേ, പ്രകടമായ രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് 12 മില്ലീഗ്രാമിൽ കൂടിയാലേ ചികിത്സ നൽകാറുളളൂ.
ഡോ. ബി. പത്മകുമാർ
അഡീഷണൽ പ്രഫസർ, മെഡിസിൻ മെഡിക്കൽ കോളജ്, ആലപ്പുഴ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ