localnews.manoramaonline.com
ഈ സംഭരണി ഒരു സംഭവം!
by സ്വന്തം ലേഖകൻ
ഇരിങ്ങാലക്കുട
∙ കടുത്ത വേനലിൽ നാടും നഗരവും വെള്ളത്തിനായി നെട്ടോട്ടമോടുമ്പോൾ വരുന്ന
മഴക്കാലത്തേക്കായി ഭീമൻ മഴവെള്ള സംഭരണി ഒരുക്കുന്ന തിരക്കിലാണു കരൂപ്പടന്ന
ജെ ആൻഡ് ജെ സ്കൂൾ അധികൃതർ. സ്കൂൾ കെട്ടിടങ്ങളുടെ മുകളിൽ വീഴുന്ന ഒരു തുള്ളി
മഴവെള്ളം പോലും നഷ്ടപ്പെടുത്താതെ ശേഖരിക്കാൻ കഴിയുന്ന തരത്തിൽ അൻപത് അടി
നീളത്തിലും പത്ത് അടി വീതിയിലും പത്ത് അടി താഴ്ചയിലുമാണു സ്കൂൾ വളപ്പിൽ
മഴവെള്ള സംഭരണി തയാറാക്കുന്നത്.
ഒരു ലക്ഷത്തി ഇരുപത്തയ്യായിരം ലീറ്റർ ജലം ശേഖരിക്കാൻ കഴിയുന്ന തരത്തിലാണു ഭീമൻ ജലസംഭരണിയുടെ നിർമാണം. മൺസൂൺ കാലത്തു സമൃദ്ധമായി മഴ ലഭിക്കുന്ന കേരളത്തിൽ ജല മാനേജ്മെന്റിന്റെ അഭാവമാണു വേനൽക്കാലത്തെ ശുദ്ധജലക്ഷാമത്തിനു കാരണമെന്നു സ്കൂൾ ചെയർമാൻ വീരാൻ പി.സെയ്ത് പറഞ്ഞു.സ്കൂൾ കെട്ടിടങ്ങളുടെ മുകളിൽ വീഴുന്ന മഴവെള്ളം പൂർണമായും മഴക്കുഴിയിലെത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി കഴിഞ്ഞു.
ദിവസം പതിനായിരം ലീറ്റർ ജലമാണു സ്കൂളിന്റെ ആവശ്യത്തിനു വേണ്ടത്. 75 മീറ്റർ നീളവും 20 മീറ്റർ വീതിയും ഒന്നര മീറ്റർ ആഴവുമുള്ള ശുദ്ധജല തടാകവും സ്കൂളിലുണ്ട്.സ്കൂൾ ആവശ്യത്തിനു ജലം ലഭിക്കുന്നതു കൂടാതെ സിലബസിലുള്ള നീന്തൽ പഠിപ്പിക്കാനും തടാകം ഉപയോഗപ്പെടുത്തുന്നു.ഒപ്പം സമീപ പ്രദേശങ്ങളിലെ കിണറുകളിലെ ജലനിരപ്പു താഴാതെയിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ