4/03/2016

സൗദി രാജാവിന് മോദിയുടെ സമ്മാനം കൊടുങ്ങല്ലൂരിലെ ചേരമാൻ പള്ളിയുടെ സ്വർണ മാതൃക

manoramaonline.com

by സ്വന്തം ലേഖകൻ
റിയാദ് ∙ സൗദി അറേബ്യയിൽ ദ്വിദിന സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന് സമ്മാനമായി നൽകിയത് തൃശൂരിലെ കൊടുങ്ങല്ലൂരിൽ സ്ഥിതിചെയ്യുന്ന ചേരമാൻ ജുമാ മസ്ജിദിന്റെ സ്വർണ മാതൃക. പ്രധാനമന്ത്രിയുടെ ഒാഫീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
എഡി 629 ൽ അറബ് വ്യാപാരികൾ സ്ഥാപിച്ചതാണ് ചേരമാൻ പള്ളിയെന്നാണ് ചരിത്രം. ഇന്ത്യയിൽ അറബ് വ്യാപാരികൾ സ്ഥാപിച്ച ആദ്യ പള്ളിയാണെന്നും കരുതുന്നു. ഇക്കാര്യങ്ങളും പള്ളിയുടെ ചരിത്രവും പിഎംഒ ട്വിറ്ററിലൂട വിശദീകരിക്കുന്നുണ്ട്.
പുരാതന കാലത്തും ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ശക്തമായ വ്യാപര ബന്ധം ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതിന്റെ ഉദാഹരണമാണ് ചേരമാൻ ജുമാ മസ്ജിദ്. എല്ലാ മതത്തിൽപ്പെട്ട ആളുകളും ഇവിടെയുള്ള വിളക്കിൽ എണ്ണ നൽകുന്നുവെന്നും ട്വീറ്റിൽ പറയുന്നു.
ശനിയാഴ്ചയാണ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി മോദി സൗദിയിൽ എത്തിയത്. ഊഷ്മള വരവേൽപ്പാണ് മോദിക്ക് ലഭിച്ചത്. ഭീകരവിരുദ്ധ പോരാട്ടം, സുരക്ഷാ – സൈനിക സഹകരണം, നിക്ഷേപം, പ്രവാസിക്ഷേമം തുടങ്ങിയ മേഖലകളിലെ സഹകരണവുമായി ബന്ധപ്പെട്ട് സൗദി രാജാവുമായി മോദി ചർച്ച നടത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1