4/02/2016

ബൂമർ എത്തി: കുതിരാനിൽ നിർമാണം ഇനി വേഗത്തിൽ

localnews.manoramaonline.com


by സ്വന്തം ലേഖകൻ
കുതിരാൻ ∙മണ്ണുത്തി–വടക്കഞ്ചേരി ആറുവരിപ്പാതയിൽ കുതിരാനിൽ തുരങ്കം നിർമിക്കുന്നതിനായുള്ള ബൂമർ യന്ത്രം എത്തി. ആന്ധ്രപ്രദേശിലെ മദനംപള്ളിയിൽനിന്നാണ് കാംറോക്ക് എന്ന യന്ത്രം ഇന്നലെ രാവിലെ ഇരുമ്പുപാലത്ത് എത്തിയത്. കുതിരാനിൽ മല തുരന്ന് 915 മീറ്റർ ദൂരത്തിലാണ് ഇരട്ടക്കുഴൽ തുരങ്കം നിർമിക്കുന്നത്. 14 മീറ്റർ വീതിയിലും 10 മീറ്റർ ഉയരത്തിലുമായാണ് പ്രധാനപാതയ്ക്ക് സമാന്തരമായി തുരങ്കം നിർമിക്കുന്നത്. പാറകളിൽ ദ്വാരം ഉണ്ടാക്കി അതിൽ വെടിമരുന്ന് നിറച്ച് സ്ഫോടനം നടത്തുന്നതിനാണ് ബൂമർ യന്ത്രം ഉപയോഗിക്കുന്നത്. രണ്ടു മണിക്കൂറിനുള്ളിൽ നാല് മീറ്റർ ആഴമുള്ള 90 ദ്വാരം വരെഉണ്ടാക്കി മരുന്നു നിറയ്ക്കാൻ ബൂമറിന് കഴിയും.
കട്ടികുറഞ്ഞ പാറയുടെ ഭാഗത്തും മണ്ണ് കൂടുതലുള്ള ഭാഗത്തും സ്റ്റീൽ പാളികൾ സ്ഥാപിച്ചാണ് സ്ഫോടനം നടത്തുക. തുരങ്കത്തിലെ ആർച്ച് ആകൃതിയുള്ള ഭാഗത്താണ് ആദ്യമായി ജോലികൾ ആരംഭിക്കുക. തുരങ്കം ആരംഭിക്കുന്ന ഇരുമ്പുപാലത്ത് ഗുഹാമുഖം ആരംഭിക്കുന്ന ഭാഗത്ത് കല്ല് പൊട്ടിച്ചു നീക്കുന്ന ജോലിയും മണ്ണ് നീക്കുന്ന ജോലിയും തുടരുകയാണ്. 15 ദിവസംകൂടി കല്ലു പൊട്ടിക്കൽ നടത്തിയ ശേഷമേ തുരങ്കം നിർമിച്ചു തുടങ്ങാനാവൂ.
ഒരു ദിവസം ഒരു ടണലിൽ നാലു മീറ്റർ ദൂരം തുരന്നെടുക്കും. പാറയിൽ മരുന്ന് വച്ച് സ്ഫോടനം നടത്തിയതിന് ശേഷം കല്ലുകളും മറ്റും നീക്കും. അടുത്തമാസം ഒരു ബൂമർ കൂടി സ്ഥലത്തെത്തും. ഇതോടെ മഴക്കാലത്തും മുടക്കമില്ലാതെ ജോലികൾ തുടരാനാവും. 90 കോടി രൂപ ചെലവിൽമുംബൈ പ്രഗതി എൻജിനീയറിങ് ആൻഡ് റയിൽ പ്രൊജക്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് തുരങ്കത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. മുംബൈ–പുണെ എക്സ്പ്രസ് വേയിലും കൊങ്കൺ റയിൽവേയിലും കമ്പനിയുടെ നേതൃത്വത്തിൽ തുരങ്ക നിർമാണം നടത്തിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1