Suresh Anthavasi posted in 2 groups.
Suresh Anthavasi ~~ ഇലമുളച്ചി~~ഉദ്യാനത്തിനു ഭംഗി പകരാന്‍ പൊതുവേ വെച്ചുപിടിപ്പിക്കപ്പെടുന്ന ഒരു സസ്യമാണ് ഇലമുളച്ചി. ഇലയില്‍ നിന്ന് ചെടി മുളയ്ക്കുന്നതു കൊണ്ടാണ് ഈ സസ്യത്തെ ഇലമുളച്ചി എന്ന് വിളിക്കുന്നത്. മനോഹരമായ പൂക്കള്‍ ഉണ്ടാകുന്നതു കൊണ്ടാണ് ഉദ്യാനസസ്യമായി ഈ ചെടി വെച്ചുപിടിപ്പിക്കുന്നത്. സത്യത്തില്‍ ഇലമുളച്ചി വെറുമൊരു ഉദ്യാനസസ്യമല്ല. മനുഷ്യന് ഏറ്റവും പ്രയോജനകാരിയായ ഒരു ഔഷധസസ്യമാണ് ഇലമുളച്ചി.
[*]
മൂത്രാശയക്കല്ലുകളെയും വൃക്കകളില്‍ ഉണ്ടാകുന്ന കല്ലുകളെയും ശമിപ്പിക്കാന്‍ ഇലമുളച്ചിയുടെ ഇലയ്ക്കു കഴിവുണ്ട്. തുടരെ അഞ്ചു ദിവസം വെറും വയറ്റില്‍ ഇലമുളച്ചിയുടെ ഓരോ ഇല മാത്രം മുടങ്ങാതെ കഴിച്ച് വൃക്കയിലെ കല്ലുകള്‍ ശമിച്ചതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
[*]
സന്ധികളില്‍ വരുന്ന വീക്കം, വേദന എന്നിവ ശമിക്കാന്‍ ഇലമുളച്ചിയുടെ ഇല മഞ്ഞളും ഉപ്പും ചേര്‍ത്ത് അരച്ചു പുരട്ടുന്നത് നല്ലതാണ്.
[*]
ശരീരത്തില്‍ ഉണ്ടാകുന്ന കുരുക്കള്‍ പൊട്ടിക്കാനും ഇലമുളച്ചിയുടെ ഇല അരച്ചുപുരത്തുന്നത് നല്ലതാണ്.
[*]
ഇലമുളച്ചിയുടെ ഇല ഉപ്പു ചേര്‍ത്തരച്ചു മുകളില്‍ പുരട്ടിയാല്‍ അരിമ്പാറ ശമിക്കും.
[*]
#plant_a_plant #urmponline #arogyajeeva
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ