manoramaonline.com
by സ്വന്തം ലേഖകൻ
പത്താന്‍കോട്ട്
ഭീകരാക്രമണം പോലെ ഇനിയൊന്നു താങ്ങാന്‍ രാജ്യത്തിന് ശേഷിയുണ്ടായെന്നു
വരില്ല. കൂടുതല്‍ പ്രതിരോധനടപടികള്‍ ആവശ്യമായിരിക്കുന്ന ഒരു
കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. നുഴഞ്ഞുകയറ്റവും ഭീകരതയും
ചെറുക്കാനായി സാങ്കേതികവിദ്യകള്‍ കൂടുതലായി ഉപയോഗപ്പെടുത്തി അഞ്ചു
ഘട്ടങ്ങളിലായുള്ള ഒരു ബൃഹത്പദ്ധതിയ്ക്ക് രൂപം നല്കിക്കൊണ്ടിരിക്കുകയാണ്
അണിയറയില്‍.
ഭീകരാക്രമണ സാധ്യത കൂടുതലുള്ള ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തികള്‍ സുരക്ഷിതമായി കാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. സിസിടിവി ക്യാമറകൾ, തെർമൽ ഇമേജ് ആൻഡ് നൈറ്റ്‌വിഷൻ ഉപകരണങ്ങൾ, നാവിഗേഷൻ സംവിധാനങ്ങൾ, അത്യാധുനിക റഡാർ സംവിധാനം, അണ്ടർഗ്രൗണ്ട് മോണിറ്ററിങ് സെൻസറുകൾ, ലേസർ ബാരിയേഴ്സ് എന്നിവയടങ്ങുന്ന അതിനൂതന സാങ്കേതികവിദ്യകളാണ് ഇതിനായി ഉപയോഗപ്പെടുത്തുക. ജമ്മു കശ്മീര്‍ മുതല്‍ ഗുജറാത്ത് വരെയുള്ള സംസ്ഥാനങ്ങളുടെ അതിര്‍ത്തികള്‍ ഇതോടെ ഉന്നതസുരക്ഷാവലയത്തിനുള്ളിലാവും.
'Comprehensive Integrated Border Management System' (CIBMS) എന്നാണ് ടെക്‌നോളജി കൂടുതല്‍ ഉപയോഗപ്പെടുത്തിയിട്ടുള്ള ഇത്തരം സുരക്ഷാസംവിധാനങ്ങള്‍ക്ക് പൊതുവായി പറയുന്ന പേര്. പഞ്ചാബിലും ജമ്മുവിലും അഞ്ചു കിലോമീറ്ററില്‍ ഇതിനായുള്ള പണികള്‍ ആരംഭിച്ചു കഴിഞ്ഞു.
വരുന്ന ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് കൃത്യമായ അതിര്‍ത്തികള്‍ നിശ്ചയിച്ചിട്ടില്ലാത്ത 130 പ്രവിശ്യകളില്‍ 2900 കിലോമീറ്ററുകളോളം ദൂരത്തില്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സുരക്ഷാവലയം തീര്‍ക്കും. ഓരോ 56 കിലോമീറ്റര്‍ പരിധിയ്ക്കുള്ളിലും ഇവയുടെ കൃത്യത നിര്‍ണ്ണയിക്കാനുള്ള സംവിധാനങ്ങളും കാണും. ഏതെങ്കിലും രീതിയിലുള്ള ഭീകരാക്രമണ സാദ്ധ്യതകള്‍ കാണുകയാണെങ്കില്‍ ഉടനെ സൈന്യത്തിന്റെ സഹായം ലഭ്യമാക്കാനാവും.
സ്വന്തമായി ജിപിഎസ്
രാജ്യത്തെ ജിപിഎസ് നിയന്ത്രണത്തിലെ പാളിച്ചകളാണ് ഭീകരര്‍ക്ക് നുഴഞ്ഞുകയറ്റത്തിനു ലക്ഷ്യസ്ഥാനത്തെത്തി ആക്രണം നടത്താനും സാധിക്കുന്നതെന്ന് നേരത്തെ പരാതിയുണ്ട്. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഇന്ത്യയ്ക്ക് സ്വന്തമായി ജിപിഎസ് സംവിധാനം വരുന്നതോടെ അതിർത്തി കടന്നെത്തുന്ന ഭീകരരെ ഒരുപരിധി വരെ നിയന്ത്രിക്കാനാകും.
അമേരിക്കയുടെ
ജിപിഎസ് ഉപേക്ഷിച്ച് ഇന്ത്യ മറ്റൊരു നാവിഗേഷൻ സംവിധാനം പരീക്ഷിക്കുമെന്ന്
ഐഎസ്ആർഒ അറിയിച്ചു കഴിഞ്ഞു. വർഷങ്ങളായി ഉപയോഗിച്ചുവരുന്ന ഗ്ലോബൽ പൊസിഷനിങ്
സിസ്റ്റം ( ജിപിഎസ്) നിലവിൽ രാജ്യത്ത് എല്ലാ സ്മാർട്ട്ഫോണുകളിലും ലഭ്യമാണ്.
എന്നാൽ രാജ്യത്തെ മൊബൈൽ ഉപയോക്താക്കൾക്കായി മറ്റൊരു നാവിഗേഷൻ സംവിധാനം
ഉടനെ വരുമെന്നാണ് അറിയുന്നത്. ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ്
സിസ്റ്റം ( ഐആർഎൻഎസ്എസ്) എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്.
പ്രതിരോധ മേഖലയുടെ നാവിഗേഷനും റേഞ്ചിങ്ങിനുമായി ഐഎസ്ആർഒ വലിയ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. ഏഴു ഉപഗ്രഹങ്ങളുടെ ഒരു കൂട്ടമാണ് ഐആർഎൻഎസ്എസ്. ഈ പദ്ധതി മുന്നിൽകണ്ട് 2013 ജൂലൈ 1നാണ് ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത്. ഈ വർഷത്തോടെ പദ്ധതി പൂർത്തിയാകുമെന്നാണ് കരുതുന്നത്. ഹാൻഡ്സെറ്റുകളിൽ പ്രത്യേകം ഘടിപ്പിച്ച ഹാർഡ്‌വയറിന്റെ സഹായത്തോടെ 7 ഉപഗ്രഹങ്ങളിൽ നിന്നുള്ള സിഗ്‌നലുകൾ സ്വീകരിക്കാനാകും. ഇതിനായി പ്രത്യേകം സോഫ്റ്റ്‌വയറുകളും ഉപയോഗിച്ചേക്കും.
ജിപിഎസിനു സമാനമായി ലോകത്ത് എവിടെയും ലഭ്യമാകുന്ന രീതിയിലാണ് IRNSS സംവിധാനവും നടപ്പിലാക്കുക. അതെ, 2018 ൽ ഇന്ത്യയ്ക്ക് സ്വന്തമായി ജിപിഎസ്.
അതിർത്തിയിൽ റിമോട്ട് കൺട്രോൾ മെഷീൻ ഗണ്ണുകൾ
അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയാൻ ഇസ്രായേൽ സൈന്യത്തിന്റെ മാതൃകയിൽ റിമോട്ട് കൺട്രോൾ മെഷീൻ ഗണ്ണുകൾ സ്ഥാപിക്കാൻ ഇന്ത്യൻ സൈന്യം തയ്യാറെടുക്കുന്നു. ഉടനെ തന്നെ ജമ്മുവിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ മെഷീൻ ഗണ്ണുകൾ സ്ഥാപിക്കുമെന്നാണ് അറിയുന്നത്. പുതിയ സംവിധാനം നിലവിൽവരുന്നതോടെ അതിർത്തി കടന്നുള്ള തീവ്രവാദ പ്രവർത്തനങ്ങൾ ശക്തമായി നിയന്ത്രിക്കാൻ കഴിയുമെന്നാണ് സൈന്യത്തിന്റെ പ്രതീക്ഷ.
ദുർഘടമായ ഭൂപ്രകൃതിയും മഞ്ഞു വീഴ്ച്ചയും അതിർത്തിയിൽ പട്രോളിങ് നടത്തുന്നതിന് സൈന്യത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അതിർത്തി വേലികളുടെ നിർമ്മാണം പലയിടത്തും പൂർത്തിയായെങ്കിലും മഞ്ഞുകാലത്തിന്റെ ആനുകൂല്യം മുതലെടുത്താണ് നുഴഞ്ഞുകയറ്റം നടക്കുന്നത്. ഈ വർഷം 300ന് മുകളിൽ നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് സൈന്യം പരാജയപ്പെടുത്തിയത്. നൂറിലധികം തീവ്രവാദികൾ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ ഭാഗത്തും ആൾനാശം ഉണ്ടായി. ഈ സാഹചര്യത്തിലാണ് റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ആയുധങ്ങൾ അതിർത്തിയിൽ സ്ഥാപിക്കാൻ സൈന്യം തയ്യാറെടുക്കുന്നത്. ദുർഘടമായ മേഖലകളിലെ പട്രോളിങ് ഒഴിവാക്കാൻ ഇതിലൂടെ സൈന്യത്തിന് സാധിക്കും. നേരിട്ടുള്ള ഏറ്റുമുട്ടലുകളും കുറയും.
ഭീകരർ കടക്കാത്ത അതിർത്തി, അതാണ് ലക്ഷ്യം
ലോകത്ത് ഭീകരാക്രമണം ഉണ്ടാകുമ്പോഴെല്ലാം ഉയരുന്ന ചോദ്യമാണ്- എന്തു കൊണ്ട് ഇസ്രായേൽ അക്രമണങ്ങളെ അതിജീവിക്കുന്നു? അതിശക്തമായ ഇൻറലിജൻസ് സംവിധാനങ്ങളും മുന്നൊരുക്കങ്ങളുമാണ് ഇതിനവരെ സഹായിക്കുന്നത്. മറ്റൊരു പ്രധാനഘടകം ഇസ്രായേൽ അതിർത്തിയിലെ സെൻസറുകൾ ഘടിപ്പിച്ച കോൺക്രീറ്റ് മതിലുകളാണ്. റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ആയുധങ്ങളാണ് അതിർത്തി മതിലുകളിൽ ഇസ്രായേൽ സൈന്യം സ്ഥാപിച്ചിരിക്കുന്നത്. ഇൻഫ്രാറെഡ് കിരണങ്ങളുടെ സഹായത്തോടെ അതിർത്തിമേഖലയിലെ വസ്തുക്കളുടെ ചലനങ്ങൾ സൈൻസറുകൾ ഫീൽഡ് കമാൻഡറേയോ ഓപ്പറേറ്ററേയോ അറിയിക്കും. ലക്ഷ്യം തീരുമാനിച്ചുകഴിഞ്ഞാൽ കൺട്രോൾ റൂമിലിരുന്നുകൊണ്ട് ആയുധങ്ങൾ നിയന്ത്രിക്കാൻ ഓപ്പറേറ്റർക്ക് കഴിയും. ഇതേ മാതൃകയാണ് ഇസ്രായേലിന്റെ സഹായത്തോടെ ഇന്ത്യയും പിൻതുടരാൻ ഒരുങ്ങുന്നത്. ഏറ്റുമുട്ടലിൽ സൈനികർ നഷ്‌ടപ്പെടുന്നത് പരമാവധി ഒഴിവാക്കാനും,നുഴഞ്ഞുകയറ്റം ഇല്ലാതാക്കാനും പുതിയ സംവിധാനത്തിലൂടെ കഴിയും.
പ്രത്യേകം
തയ്യാറാക്കിയ ടവറുകളിലാണ് റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ആയുധങ്ങൾ
സ്ഥാപിക്കുന്നത്. ഈ ആയുധങ്ങൾ എല്ലാ കാലാവസ്ഥയിലും പ്രവർത്തിക്കും. പ്രത്യേക
കവചത്തിനുള്ളിലാണ് ആയുധങ്ങളുടെ സ്ഥാനം. 150 ഡിഗ്രിവരെ തിരിക്കാനും
കഴിയും. അതിർത്തിയോട് ചേർന്ന് 80 മീറ്റർ മാറിയാണ് ആയുധങ്ങൾ
സ്ഥാപിക്കുന്നത്. പ്രധാന ആയുധം 7.62x39 എംഎം ലൈറ്റ് മെഷീൻ
ഗണ്ണായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ടവറിൽ സ്ഥപിക്കുന്ന മറ്റ്
ആയുധങ്ങളുടെ വിവരം പുറത്തുവിട്ടിട്ടില്ല.
അതിർത്തി കാക്കാൻ ചാരഉപഗ്രഹം
മിക്ക രാജ്യങ്ങളും അതിർത്തി കാക്കാൻ ചാരഉപഗ്രഹങ്ങൾ ഉപയോഗിക്കുന്നു. ഇന്ത്യയ്ക്കും അത്തരത്തിലുള്ള ഉപഗ്രഹങ്ങളുണ്ട്. വർഷങ്ങൾക്ക് മുൻപെ ഇത്തരം ചാര ഉപഗ്രഹങ്ങളുടെ സഹായത്തോടെ അതിർത്തിയിൽ നിക്കം നടത്താറുണ്ട്. എന്നാൽ ഈ ഉപഗ്രഹങ്ങളുടെ ശേഷി ഉയർത്തിയപ്പോൾ അതിർത്തി കൂടുതൽ സുരക്ഷിതമാക്കാൻ സാധിക്കും. 2014 ൽ റിസാറ്റ്–2 എന്നൊരു ചാരഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചിരുന്നു. ഇന്ത്യൻ എയർഫോഴ്സും ഐഎസ്ആർഒയും ചേർന്നാണ് ഇത് നിയന്ത്രിക്കുന്നത്.
ഈ
ഉപഗ്രഹത്തില്‍ അതിശക്തമായ ക്യാമറയുണ്ട്. ഈ ക്യാമറയ്ക്ക് വിദൂരചിത്രങ്ങള്‍
വ്യക്തതയോടെ പകര്‍ത്താനാവും. ഇന്തോ-പാക്ക്, ചൈന അതിർത്തികൾ സുരക്ഷിതമാക്കുക
എന്ന ലക്ഷ്യത്തോടെയാണ് റിസാറ്റ്–2 വിക്ഷേപിച്ചത്. ചാര ഉപഗ്രഹത്തിലെ
ശക്തമായ ക്യാമറയ്ക്ക് ഡിജിറ്റല്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയും.
കെട്ടിടങ്ങള്‍, വാഹനങ്ങളുടെ ചലനങ്ങള്‍, തന്ത്രപ്രധാന സ്ഥലങ്ങള്‍ എല്ലാം ഈ
ഉപഗ്രഹക്യാമറ നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിക്കും.
നിരീക്ഷിക്കാൻ സ്വന്തമായി വികസിപ്പിച്ചെടുത്ത ആളില്ലാ വിമാനങ്ങള്‍
മിക്ക രാജ്യങ്ങളും പ്രതിരോധ മേഖലയിൽ അത്യാധുനിക ഡ്രോണുകളാണ് (ആളില്ലാ വിമാനങ്ങൾ) ഉപയോഗിക്കുന്നത്. ഇന്ത്യയും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഡ്രോണുകൾ പരീക്ഷിക്കാൻ പോകുകയാണ്. ആകാശത്തു നിന്നു ബോംബിടാനും വെടിവയ്ക്കാനും ശേഷിയുള്ള ഡ്രോണുകളാണ് നിർമ്മിക്കുന്നത്. പത്താൻകോട്ട് തൽസമയം വിവരങ്ങൾ എത്തിക്കാനായി കമാൻഡോകൾ ഡ്രോണുകൾ ഉപയോഗിച്ചിരുന്നു.
അതെ,
2018, അല്ലെങ്കിൽ 2020 ൽ രാജ്യം സാങ്കേതിക നേട്ടങ്ങളിൽ ഏറെ മുന്നിലെത്തും.
അതിർത്തികൾ സുരക്ഷിതമാകും. ഭീകരാക്രമണം ആവർത്തിക്കില്ല.
ഭീകരാക്രമണ സാധ്യത കൂടുതലുള്ള ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തികള്‍ സുരക്ഷിതമായി കാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. സിസിടിവി ക്യാമറകൾ, തെർമൽ ഇമേജ് ആൻഡ് നൈറ്റ്‌വിഷൻ ഉപകരണങ്ങൾ, നാവിഗേഷൻ സംവിധാനങ്ങൾ, അത്യാധുനിക റഡാർ സംവിധാനം, അണ്ടർഗ്രൗണ്ട് മോണിറ്ററിങ് സെൻസറുകൾ, ലേസർ ബാരിയേഴ്സ് എന്നിവയടങ്ങുന്ന അതിനൂതന സാങ്കേതികവിദ്യകളാണ് ഇതിനായി ഉപയോഗപ്പെടുത്തുക. ജമ്മു കശ്മീര്‍ മുതല്‍ ഗുജറാത്ത് വരെയുള്ള സംസ്ഥാനങ്ങളുടെ അതിര്‍ത്തികള്‍ ഇതോടെ ഉന്നതസുരക്ഷാവലയത്തിനുള്ളിലാവും.
'Comprehensive Integrated Border Management System' (CIBMS) എന്നാണ് ടെക്‌നോളജി കൂടുതല്‍ ഉപയോഗപ്പെടുത്തിയിട്ടുള്ള ഇത്തരം സുരക്ഷാസംവിധാനങ്ങള്‍ക്ക് പൊതുവായി പറയുന്ന പേര്. പഞ്ചാബിലും ജമ്മുവിലും അഞ്ചു കിലോമീറ്ററില്‍ ഇതിനായുള്ള പണികള്‍ ആരംഭിച്ചു കഴിഞ്ഞു.
വരുന്ന ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് കൃത്യമായ അതിര്‍ത്തികള്‍ നിശ്ചയിച്ചിട്ടില്ലാത്ത 130 പ്രവിശ്യകളില്‍ 2900 കിലോമീറ്ററുകളോളം ദൂരത്തില്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സുരക്ഷാവലയം തീര്‍ക്കും. ഓരോ 56 കിലോമീറ്റര്‍ പരിധിയ്ക്കുള്ളിലും ഇവയുടെ കൃത്യത നിര്‍ണ്ണയിക്കാനുള്ള സംവിധാനങ്ങളും കാണും. ഏതെങ്കിലും രീതിയിലുള്ള ഭീകരാക്രമണ സാദ്ധ്യതകള്‍ കാണുകയാണെങ്കില്‍ ഉടനെ സൈന്യത്തിന്റെ സഹായം ലഭ്യമാക്കാനാവും.
സ്വന്തമായി ജിപിഎസ്
രാജ്യത്തെ ജിപിഎസ് നിയന്ത്രണത്തിലെ പാളിച്ചകളാണ് ഭീകരര്‍ക്ക് നുഴഞ്ഞുകയറ്റത്തിനു ലക്ഷ്യസ്ഥാനത്തെത്തി ആക്രണം നടത്താനും സാധിക്കുന്നതെന്ന് നേരത്തെ പരാതിയുണ്ട്. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഇന്ത്യയ്ക്ക് സ്വന്തമായി ജിപിഎസ് സംവിധാനം വരുന്നതോടെ അതിർത്തി കടന്നെത്തുന്ന ഭീകരരെ ഒരുപരിധി വരെ നിയന്ത്രിക്കാനാകും.
പ്രതിരോധ മേഖലയുടെ നാവിഗേഷനും റേഞ്ചിങ്ങിനുമായി ഐഎസ്ആർഒ വലിയ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. ഏഴു ഉപഗ്രഹങ്ങളുടെ ഒരു കൂട്ടമാണ് ഐആർഎൻഎസ്എസ്. ഈ പദ്ധതി മുന്നിൽകണ്ട് 2013 ജൂലൈ 1നാണ് ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത്. ഈ വർഷത്തോടെ പദ്ധതി പൂർത്തിയാകുമെന്നാണ് കരുതുന്നത്. ഹാൻഡ്സെറ്റുകളിൽ പ്രത്യേകം ഘടിപ്പിച്ച ഹാർഡ്‌വയറിന്റെ സഹായത്തോടെ 7 ഉപഗ്രഹങ്ങളിൽ നിന്നുള്ള സിഗ്‌നലുകൾ സ്വീകരിക്കാനാകും. ഇതിനായി പ്രത്യേകം സോഫ്റ്റ്‌വയറുകളും ഉപയോഗിച്ചേക്കും.
ജിപിഎസിനു സമാനമായി ലോകത്ത് എവിടെയും ലഭ്യമാകുന്ന രീതിയിലാണ് IRNSS സംവിധാനവും നടപ്പിലാക്കുക. അതെ, 2018 ൽ ഇന്ത്യയ്ക്ക് സ്വന്തമായി ജിപിഎസ്.
അതിർത്തിയിൽ റിമോട്ട് കൺട്രോൾ മെഷീൻ ഗണ്ണുകൾ
അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയാൻ ഇസ്രായേൽ സൈന്യത്തിന്റെ മാതൃകയിൽ റിമോട്ട് കൺട്രോൾ മെഷീൻ ഗണ്ണുകൾ സ്ഥാപിക്കാൻ ഇന്ത്യൻ സൈന്യം തയ്യാറെടുക്കുന്നു. ഉടനെ തന്നെ ജമ്മുവിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ മെഷീൻ ഗണ്ണുകൾ സ്ഥാപിക്കുമെന്നാണ് അറിയുന്നത്. പുതിയ സംവിധാനം നിലവിൽവരുന്നതോടെ അതിർത്തി കടന്നുള്ള തീവ്രവാദ പ്രവർത്തനങ്ങൾ ശക്തമായി നിയന്ത്രിക്കാൻ കഴിയുമെന്നാണ് സൈന്യത്തിന്റെ പ്രതീക്ഷ.
ദുർഘടമായ ഭൂപ്രകൃതിയും മഞ്ഞു വീഴ്ച്ചയും അതിർത്തിയിൽ പട്രോളിങ് നടത്തുന്നതിന് സൈന്യത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അതിർത്തി വേലികളുടെ നിർമ്മാണം പലയിടത്തും പൂർത്തിയായെങ്കിലും മഞ്ഞുകാലത്തിന്റെ ആനുകൂല്യം മുതലെടുത്താണ് നുഴഞ്ഞുകയറ്റം നടക്കുന്നത്. ഈ വർഷം 300ന് മുകളിൽ നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് സൈന്യം പരാജയപ്പെടുത്തിയത്. നൂറിലധികം തീവ്രവാദികൾ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ ഭാഗത്തും ആൾനാശം ഉണ്ടായി. ഈ സാഹചര്യത്തിലാണ് റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ആയുധങ്ങൾ അതിർത്തിയിൽ സ്ഥാപിക്കാൻ സൈന്യം തയ്യാറെടുക്കുന്നത്. ദുർഘടമായ മേഖലകളിലെ പട്രോളിങ് ഒഴിവാക്കാൻ ഇതിലൂടെ സൈന്യത്തിന് സാധിക്കും. നേരിട്ടുള്ള ഏറ്റുമുട്ടലുകളും കുറയും.
ഭീകരർ കടക്കാത്ത അതിർത്തി, അതാണ് ലക്ഷ്യം
ലോകത്ത് ഭീകരാക്രമണം ഉണ്ടാകുമ്പോഴെല്ലാം ഉയരുന്ന ചോദ്യമാണ്- എന്തു കൊണ്ട് ഇസ്രായേൽ അക്രമണങ്ങളെ അതിജീവിക്കുന്നു? അതിശക്തമായ ഇൻറലിജൻസ് സംവിധാനങ്ങളും മുന്നൊരുക്കങ്ങളുമാണ് ഇതിനവരെ സഹായിക്കുന്നത്. മറ്റൊരു പ്രധാനഘടകം ഇസ്രായേൽ അതിർത്തിയിലെ സെൻസറുകൾ ഘടിപ്പിച്ച കോൺക്രീറ്റ് മതിലുകളാണ്. റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ആയുധങ്ങളാണ് അതിർത്തി മതിലുകളിൽ ഇസ്രായേൽ സൈന്യം സ്ഥാപിച്ചിരിക്കുന്നത്. ഇൻഫ്രാറെഡ് കിരണങ്ങളുടെ സഹായത്തോടെ അതിർത്തിമേഖലയിലെ വസ്തുക്കളുടെ ചലനങ്ങൾ സൈൻസറുകൾ ഫീൽഡ് കമാൻഡറേയോ ഓപ്പറേറ്ററേയോ അറിയിക്കും. ലക്ഷ്യം തീരുമാനിച്ചുകഴിഞ്ഞാൽ കൺട്രോൾ റൂമിലിരുന്നുകൊണ്ട് ആയുധങ്ങൾ നിയന്ത്രിക്കാൻ ഓപ്പറേറ്റർക്ക് കഴിയും. ഇതേ മാതൃകയാണ് ഇസ്രായേലിന്റെ സഹായത്തോടെ ഇന്ത്യയും പിൻതുടരാൻ ഒരുങ്ങുന്നത്. ഏറ്റുമുട്ടലിൽ സൈനികർ നഷ്‌ടപ്പെടുന്നത് പരമാവധി ഒഴിവാക്കാനും,നുഴഞ്ഞുകയറ്റം ഇല്ലാതാക്കാനും പുതിയ സംവിധാനത്തിലൂടെ കഴിയും.
അതിർത്തി കാക്കാൻ ചാരഉപഗ്രഹം
മിക്ക രാജ്യങ്ങളും അതിർത്തി കാക്കാൻ ചാരഉപഗ്രഹങ്ങൾ ഉപയോഗിക്കുന്നു. ഇന്ത്യയ്ക്കും അത്തരത്തിലുള്ള ഉപഗ്രഹങ്ങളുണ്ട്. വർഷങ്ങൾക്ക് മുൻപെ ഇത്തരം ചാര ഉപഗ്രഹങ്ങളുടെ സഹായത്തോടെ അതിർത്തിയിൽ നിക്കം നടത്താറുണ്ട്. എന്നാൽ ഈ ഉപഗ്രഹങ്ങളുടെ ശേഷി ഉയർത്തിയപ്പോൾ അതിർത്തി കൂടുതൽ സുരക്ഷിതമാക്കാൻ സാധിക്കും. 2014 ൽ റിസാറ്റ്–2 എന്നൊരു ചാരഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചിരുന്നു. ഇന്ത്യൻ എയർഫോഴ്സും ഐഎസ്ആർഒയും ചേർന്നാണ് ഇത് നിയന്ത്രിക്കുന്നത്.
നിരീക്ഷിക്കാൻ സ്വന്തമായി വികസിപ്പിച്ചെടുത്ത ആളില്ലാ വിമാനങ്ങള്‍
മിക്ക രാജ്യങ്ങളും പ്രതിരോധ മേഖലയിൽ അത്യാധുനിക ഡ്രോണുകളാണ് (ആളില്ലാ വിമാനങ്ങൾ) ഉപയോഗിക്കുന്നത്. ഇന്ത്യയും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഡ്രോണുകൾ പരീക്ഷിക്കാൻ പോകുകയാണ്. ആകാശത്തു നിന്നു ബോംബിടാനും വെടിവയ്ക്കാനും ശേഷിയുള്ള ഡ്രോണുകളാണ് നിർമ്മിക്കുന്നത്. പത്താൻകോട്ട് തൽസമയം വിവരങ്ങൾ എത്തിക്കാനായി കമാൻഡോകൾ ഡ്രോണുകൾ ഉപയോഗിച്ചിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ