4/08/2016

മണ്ണുത്തി – വടക്കഞ്ചേരി ആറുവരിപ്പാത അതിവേഗം

localnews.manoramaonline.com

by സ്വന്തം ലേഖകൻ
കുതിരാൻ ∙ 30 കിലോ മീറ്റർ ദൂരത്തിൽ നിർമിക്കുന്ന മണ്ണുത്തി–വടക്കഞ്ചേരി ആറുവരിപ്പാതയിൽ ആറു കിലോ മീറ്റർ ദൂരത്തേക്കുള്ള ടാറിങ് പൂർത്തിയായി. ഈ ഭാഗത്തു വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി. ആറാംകല്ല് മുതൽ മുടിക്കോട് വരെയും വാണിയമ്പാറ കൊമ്പഴയിലും മണ്ണുത്തിയിലും നീലിപ്പാറയിലുമായാണ് സർവീസ് റോഡ് ഉൾപ്പെടെ നിർമാണം അവസാനഘട്ടത്തിലെത്തിയത്. നിലവിൽ ഗതാഗതത്തിന് ഉപയോഗിക്കുന്ന മണ്ണുത്തി –വടക്കഞ്ചേരി ദേശീയപാത ഏഴു മീറ്റർ വീതിയിലാണ് ടാറിങ് നടത്തിയിട്ടുള്ളത്. ഈ പാത പൊളിച്ചു നീക്കി പുതിയ പാത നിർമിക്കുന്ന ജോലിയും ആരംഭിച്ചു.
കുതിരാനിൽ നിന്നു തുരങ്കപാത ആരംഭിക്കുന്ന ഭാഗംകുതിരാനിൽ നിന്നു തുരങ്കപാത ആരംഭിക്കുന്ന ഭാഗം
**ആറുവരിപ്പാതയല്ല, ‌ പത്തുവരിപ്പാത ** ആറുവരിപ്പാതയിൽ രണ്ട് വരി വീതമുള്ള രണ്ട് സർവീസ് റോഡ് കൂടി പൂർത്തിയാകുന്നതോടെ പാത തത്വത്തിൽ പത്തുവരിപ്പാതയാകും. 6.3 മുതൽ 7.5 മീറ്റർ വരെ വീതിയിലാണ് സർവീസ് റോഡ് നിർമിക്കുന്നത്. രണ്ടു ഭാഗത്തുമുള്ള സർവീസ് റോഡുകൾക്കു 15 മീറ്ററും ആറുവരിപ്പാതയ്ക്ക് 21 മീറ്ററും വീതിയുണ്ടാവും.തേനിടുക്ക് മുതൽ നീലിപ്പാറ വരെയുള്ള ഭാഗത്തൊഴികെയുള്ള സ്ഥലത്തെല്ലാം സർവീസ് റോ‍ഡുണ്ടാകും അതുകൊണ്ടുതന്നെ 30 കിലോമീറ്ററിൽ ഇരുപതു കിലോമീറ്റർ‌ ഭാഗവും പത്തുവരിപ്പാതയാകും. ആറുവരിപ്പാതയുടെ നിർമാണത്തിനൊപ്പം കാൽ നടയാത്രക്കാർക്ക് സഞ്ചരിക്കുന്നതിനുള്ള പാതയും നിര്‍മിക്കും
തുരങ്കനിർമാണം ഉടൻ ഇരുമ്പുപാലം മുതൽ വഴുക്കുംപാറ നരികിടന്ന പാലം വരെയുള്ള 915 മീറ്റർ കുതിരാൻ മല തുരന്നു നിർമിക്കുന്ന ഇരട്ടക്കുഴൽ തുരങ്കപാതയുടെ നിർമാണം രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും. തുരങ്കം നിർമിക്കുന്നതിനുള്ള ബൂമർ യന്ത്രം കഴിഞ്ഞദിവസം ഇരുമ്പുപാലത്തെത്തി. നിർദ്ദിഷ്ട തുരങ്കത്തിന്റെ ഗുഹാമുഖത്തു നിന്ന് മണ്ണു നീക്കുന്ന ജോലി പുരോഗമിക്കുകയാണ്. കുതിരാനിൽ കടുപ്പമുള്ള പാറകളുണ്ടെന്നു പഠനത്തിൽ കണ്ടെത്തിയതിനെ തുടർന്നു കുതിരാനിലെ കാടുകൾക്കും കുന്നിനും കോട്ടം വരാതെയാണു തുരങ്കപാത നിർമിക്കുന്നത്.രണ്ടു ബൂമർ യന്ത്രങ്ങളുടെ സഹായത്തോടെ ഒരു ദിവസം ഒരുഭാഗത്ത് നാലു മീറ്റർ വരെ പാറപൊട്ടിച്ച് നീക്കാൻ സാധിക്കും. മഴക്കാലത്തും പാതയുടെ നിർമാണം മുടങ്ങില്ല. തുരങ്കത്തിനോട് ചേർന്ന് മണലി പുഴയ്ക്ക് കുറുകെ നിർമിക്കുന്ന പാലത്തിന്റെ നിർമാണത്തിനുള്ള അടിത്തൂണുകളിൽ നിർമാണം ഭൂരിപക്ഷവും നിർമിച്ചു കഴിഞ്ഞു.
മേൽപ്പാലം നിർമാണം മണ്ണുത്തിയിലും വടക്കഞ്ചേരിയിലുമാണു പാതയിൽ മേൽപ്പാലങ്ങൾ നിർമിക്കുന്നത്. മണ്ണുത്തിയിൽ നിലവിലുള്ള റോഡിനു നടുവിൽ പാലത്തിനായുള്ള അടിത്തൂണുകളുടെ നിർമാണം ആരംഭിച്ചു. അടിത്തൂണുകളോടൊപ്പം തൂണുകളിൽ ഉറപ്പിക്കാനുള്ള ഗർഡറുകളുടെ നിർമാണവും പൂർത്തിയാകുന്നു. വടക്കഞ്ചേരി തങ്കം ജംക‍്ഷനിൽ നിർമിക്കുന്ന മേൽപ്പാലത്തിനായുള്ള പൈലിങ് ഉടൻ ആരംഭിക്കും. പാതയുടെ നിർമാണത്തിന്റെ ഭാഗമായുള്ള പാറപൊട്ടിക്കൽ എഴുപതു ശതമാനം സ്ഥലങ്ങളിലും പൂർത്തിയായി. വശങ്ങളിലെ അഴുക്കുചാൽ നിർമാണവും കലുങ്ക് നിർമാണവും പുരോഗമിക്കുകയാണ്.
മേൽപ്പാലത്തിനായുള്ള അടിത്തൂൺ നിർമാണംമേൽപ്പാലത്തിനായുള്ള അടിത്തൂൺ നിർമാണം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1