4/06/2016

സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതി ദളിതര്‍ക്കും വനിതകള്‍ക്കുമായി: മോദി

janmabhumidaily.com

ജന്മഭൂമി
3ന്യൂദല്‍ഹി: അഭിമാന പദ്ധതിയായ സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ രാജ്യത്തെ ദളിതര്‍ക്കും വനിതകള്‍ക്കുമായാണ് ആരംഭിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കും വനിതകള്‍ക്കും വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പദ്ധതി സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
പദ്ധതി അനുസരിച്ച് 10 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപവരെ പട്ടികജാതി-പട്ടികവര്‍ഗ്ഗ-വനിതാ സംരംഭകര്‍ക്ക് വായ്പാ തുക ലഭ്യമാക്കുമെന്ന് മോദി പറഞ്ഞു. രാജ്യത്തെ 1.25 ലക്ഷം ബാങ്കുകള്‍ വഴി 1.25 ലക്ഷം യുവാക്കള്‍ക്ക് വായ്പാ തുക ലഭിക്കും. എല്ലാ ബാങ്ക് ബ്രാഞ്ചുകളും ഒരു വനിതയ്ക്കും ഒരു ദളിതനും ഒരു പട്ടികവര്‍ഗ്ഗക്കാരനും പുതിയ സംരംഭകത്വം ആരംഭിക്കുന്നതിന് നിര്‍ബന്ധമായും വായ്പ നല്‍കണമെന്നും മോദി പറഞ്ഞു.
തൊഴിലന്വേഷകരെ തൊഴില്‍ ദായകരാക്കി മാറ്റുകയാണ് സ്റ്റാന്റ് അപ്പ് ഇന്ത്യ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദളിത്-പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളുടെ ജീവിതനിലവാരം മാറ്റുന്ന പദ്ധതിയാണിത്. സാധാരണക്കാര്‍ക്ക് സ്വന്തം കാലില്‍ നിന്നു ജീവിക്കാന്‍ പദ്ധതി സഹായിക്കും. ചെറുകിട വ്യവസായ വികസന ബാങ്ക് 10,000 കോടി രൂപയും നാഷണല്‍ ക്രെഡിറ്റ് ഗ്യാരന്റി ട്രസ്റ്റി കമ്പനി ലിമിറ്റഡ് 5,000 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ജഗ്ജീവന്‍ റാമിന്റെ മരണവാര്‍ഷിക ദിനമായ ഇന്നലെ നടന്ന ചടങ്ങില്‍ ദളിതനെന്ന പശ്ചാത്തലം ഒരിക്കലും അദ്ദേഹത്തിന് തടസ്സമായില്ലെന്ന് മോദി പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി മുദ്രായോജനയില്‍ പെടുത്തി 5,100 ഇറിക്ഷകള്‍ പ്രധാനമന്ത്രി വിതരണം ചെയ്തു. റിക്ഷാ ഡ്രൈവര്‍മാരുമായി മോദി അഭിമുഖസംഭാഷണവും നടത്തി. കൗശല വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.
Related News from Archive
Editor's Pick

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇലക്ഷന്‍ ആശംസകള്‍

.സന്തോഷത്തിന്റേയും സമാധാനത്തിന്‍റെയും ഐശ്വോര്യതിന്റെയും . നിയമസഭാ തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ .. തിരഞ്ഞെടുപ്പ് വിജയ ആശംസകള്‍ ..........ഉണ്ണി,..... കൊടുങ്ങല്ലൂര്‍ .

1