manoramaonline.com
by സ്വന്തം ലേഖകൻ
പലതരം
മോഡിഫിക്കേഷനുകൾ കണ്ടിട്ടുണ്ട് എന്നാൽ മോഡിഫിക്കേഷൻ ഒരു അത്ഭുതമായി
തോന്നിയത് ഇപ്പോള്‍ മാത്രമാണ് എന്നായിരിക്കും മുംബൈ പനവേൽ ആർടി ഓഫീസിലെ
ജീവനക്കാർ പറയുന്നത്. കഴിഞ്ഞ ദിവസം പനവേൽ ആർടിഒ പിടിച്ചെടുത്ത മഹീന്ദ്ര
സ്കോർപ്പിയോയാണ് അമ്പരപ്പിച്ചത്.
Photo Courtesy: Facebook
ഗുജറാത്ത്
രജിസ്ട്രേഷനുള്ള ഈ സ്കോർപ്പിയ ലിമോസിനാക്കി മാറ്റി. മോട്ടർ വെഹിക്കിള്‍
നിയമം ലംഘിച്ചതിന്റെ പേരിലാണ് സ്കോർപ്പിയോ പിടിച്ചെടുത്തത്. ഗോവയിൽ
നടക്കുന്ന ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു സ്കോർപ്പിയോ.
വാഹനത്തിന്റെ നീളം കൂട്ടി അകത്ത് ആഡംബര സൗകര്യങ്ങളാണ് ചെയ്തിരിക്കുന്നത്.
സോഫയും പ്രൈവറ്റ് ബാറും വാഹനത്തിന്റെ അകത്തുണ്ടെന്ന് ആർടിഒ ജീവനക്കാർ
പറയുന്നു. മുംബൈയിലെ ഒരു സ്വകാര്യ ട്രാവൽ എജൻസിയുടേതാണ് വാഹനം.
മോട്ടർവാഹന നിയമത്തെ കാറ്റിൽ പറത്തിയാണ് മോഡിഫിക്കേഷൻ നടത്തിയതെന്നും, പഴയ തരത്തിലാക്കി മാറ്റിയാൽ മാത്രമേ വാഹനം ഇനി നിരത്തിലിറങ്ങാൻ അനുവധിക്കുകയുള്ളു എന്ന് നിലപാടിലാണ് ആർടിഒ. ഓഫീസിലെ ഒരു ജീവനക്കാരനാണ് ചിത്രങ്ങളെടുത്ത് ഫെയ്സ്ബുക്കിൽ പ്രദർശിപ്പിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ