manoramaonline.com
by സ്വന്തം ലേഖകൻ
പിസിയില്‍
ഇനി ഒരു ബ്രൗസറിനു കൂടി സാധ്യതയുണ്ടോ എന്ന ചോദ്യം നിലനില്‍ക്കെ, ബീറ്റ
അവസ്ഥ കുടഞ്ഞെറിഞ്ഞു ഗോദയിലേക്കിറങ്ങുകയാണ് വിവാള്‍ഡി ബ്രൗസര്‍.
ചില പ്രത്യേകതകള്‍ നോക്കാം:
അടുത്ത കാലത്തായി എല്ലാ ബ്രൗസറുകളും സ്പീഡിനായി തങ്ങളുടെ ദുർമേദസ്സ് പുറംതള്ളി 'സ്ലിം' ആകുന്ന രീതിയാണ് കാണുന്നത്. എന്നാല്‍ വിവാള്‍ഡി ബ്രൗസര്‍ നേര്‍ വിപരീത ദിശയില്‍ സഞ്ചരിക്കാനാണു ശ്രമിക്കുന്നത്. ബ്രൗസര്‍ ഉപയോഗിക്കുന്ന ആള്‍ക്ക് ഇതിനെ കൊണ്ട് എത്ര വേണമെങ്കിലും 'ഭാരം' ഏടുപ്പിക്കാം, 'ദുഷ്‌കരമാക്കാം'. അതായത് കസ്റ്റമൈസേഷന്‍ ആണ് ഇതിന്റെ പ്രധാന പ്രത്യേകളില്‍ ഒന്ന്. ഇന്നത്തെ ഏറ്റവും കസ്റ്റമൈസബിള്‍ ബ്രൗസറാണ് വിവാള്‍ഡി എന്നാണ് അവകാശപ്പെടുന്നത്. ചില സൈറ്റുകൾ സന്ദര്‍ശിക്കുമ്പോള്‍ ബ്രൗസര്‍ തന്നെ നിറം മാറും.
വിവാള്‍ഡിയുടെ സൃഷ്ടാക്കള്‍ തങ്ങളുടെ ബ്രൗസറിനെ വിശേഷിപ്പിക്കന്നത് ആധുനിക ക്ലാസിക് എന്നാണ്. മുഖ്യ ബ്രൗസിങ് ജാലകത്തിനടുത്ത് 'വെബ് പാനലുകള്‍' ഉണ്ട്. ഇവിടെ ട്വീറ്റുകള്‍, ഫെയ്‌സ്ബുക്ക് അപ്‌ഡേറ്റുകള്‍ തുടങ്ങിയവ ലഭ്യമാകും.
വിഖ്യാത ബ്രൗസര്‍ ആയ ഓപെറ (Opera)യുടെ സൃഷ്ടാക്കളില്‍ ഒരാളാണ് വിവാള്‍ഡിക്കു പിന്നിലും. ബ്ലിങ്ക് റെന്‍ഡറിങ് എഞ്ചിന്‍ (Blink rendering engine) നല്‍കുന്ന അടിത്തറിയല്‍നിന്നു കെട്ടിപ്പൊക്കിയ ബ്രൗസറാണ് വിവാള്‍ഡി. അതിനാല്‍ ഗൂഗിള്‍ ക്രോമിന്റെ എക്‌സ്റ്റന്‍ഷനുകള്‍ പുതിയ ബ്രൗസറിനും ഉപകരിച്ചേക്കും.
ഇന്നു പിസിയില്‍ ഏറ്റവും കുറച്ചു RAM ഉപയോഗിക്കുന്ന ബ്രൗസറുകളില്‍ ഒന്നാണ് വിവാള്‍ഡി. എതിരാളികളെ അപേക്ഷിച്ച് സ്പീഡു കുറവവൊന്നും വിവാള്‍ഡിക്ക് ഇല്ല. ബ്രൗസറില്‍ തന്നെ നോട്ടു കുറിക്കാനുള്ള സൗകര്യവും ഉണ്ട്. ഇത് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ഏറെ സഹായകമായേക്കും.
മറ്റൊരു സവിശേഷത ഓരോ സൈറ്റും, ഒരോ പേജും ലോഡാകുമ്പോള്‍ തന്നെ എടുക്കുന്ന ഡാറ്റ അഡ്രസ് ബാറിനു വലത്തു വശത്തായി കാണിക്കും. ബില്‍റ്റ്-ഇന്‍ ആഡ് ബ്ലോക്കര്‍ ഇല്ല.
മറ്റു ബ്രൗസറുകളിലുള്ള ഫീച്ചറുളില്‍ മിക്കവയും വിവാള്‍ഡിയിലും ലഭ്യമാണ്. ഇതൊക്കെയാണെങ്കിലും ഈ ബ്രൗസര്‍ ജനപ്രീയമാകുമോ എന്നു കണ്ടു തന്നെ അറിയണം. ശീലമായ ബ്രൗസര്‍ ഉപേക്ഷിച്ചു പുതിയതിലേക്കു വരാന്‍ ആളുകള്‍ തയാറാകുമോ എന്നതു ബ്രൗസറിന്റെ ജയപരാജയങ്ങള്‍ തീരുമാനിക്കും.
ബ്രൗസര്‍ മൊബൈല്‍ പ്ലാറ്റ്‌ഫോമുകളില്‍ എന്ന് എത്തും എന്നതിനെ കുറിച്ച് വിവാള്‍ഡിയുടെ സൃഷ്ടാക്കള്‍ കൃത്യമായ മറുപടി നല്‍കിയില്ല.
മാക്, വിന്‍ഡോസ്, ലിനക്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാക്കിയിട്ടുള്ള വിവാള്‍ഡിയെ പറ്റി കൂടുതല്‍ അറിയാനോ, ഡൗണ്‍ലോഡു ചെയ്യാനോ താത്പര്യമുളളവര്‍ ഈ ലിങ്ക് ഉപയോഗിക്കുക:

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ